x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര ബ​ജ​റ്റ് 2026: പ്ര​തീ​ക്ഷ​യോ​ടെ കേ​ര​ളം


Published: February 1, 2026 03:26 AM IST | Updated: February 1, 2026 07:32 AM IST

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഇ​ന്ന് പാ​ര്‍​ല​മെ​ന്‍റില്‍ ​അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റി​ല്‍ നി​കു​തി ഇ​ള​വു​ക​ളും പ്രത്യേ​ക പാ​ക്കേ​ജും ഉ​റ്റു​നോ​ക്കി കേ​ര​ളം. സം​സ്ഥാ​നം നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജും ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ളാ​യ എ​യിം​സ്, ശ​ബ​രി റെ​യി​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ഇ​ത്ത​വ​ണ അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍.  

ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം നി​ര്‍​ത്ത​ലാ​ക്കി​യ​തും മൂ​ലം ഉ​ണ്ടാ​യ 21,000 കോ​ടി​യു​ടെ വ​രു​മാ​ന ക​മ്മി നി​ക​ത്താ​ന്‍ പ്ര​ത്യേ​ക 'ഫി​സ്‌​ക​ല്‍ ക​റ​ക്ഷ​ന്‍ പാ​ക്കേ​ജ്' കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടും കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, ഇ​ത്ത​വ​ണ ബ​ജ​റ്റി​ല്‍ എ​യിം​സ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് സം​സ്ഥാ​നം.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 ആ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും റ​ബ​ര്‍ ബോ​ര്‍​ഡി​ന് കൂ​ടു​ത​ല്‍ വി​ഹി​തം അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക ഫ​ണ്ടും ട്രാ​ന്‍​സ്ഷി​പ്പ്‌​മെ​ന്‍റ് ഹ​ബ്ബി​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും കേ​ര​ളം പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​ങ്ക​മാ​ലി-​എ​രു​മേ​ലി ശ​ബ​രി റെ​യി​ല്‍​വേ പ​ദ്ധ​തി​ക്ക് മ​തി​യാ​യ തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​ത്യേ​ക കേ​ന്ദ്ര പ​ദ്ധ​തി​യും സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ വ​ലി​യ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​പ്പാ​ക്ക​ലി​ന് കേ​ന്ദ്ര വി​ഹി​ത​ത്തി​ലും വാ​യ്പാ പ​രി​ധി​യി​ലും ഇ​ള​വ് അ​നി​വാ​ര്യ​മാ​ണ്. 16ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും കേ​ര​ള​ത്തി​നു​ണ്ട്.

റെ​യി​ല്‍​വേ വി​ക​സ​നം, സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കു​ള്ള അ​നു​മ​തി, കോ​സ്റ്റ് ഗാ​ര്‍​ഡ് അ​ക്കാ​ദ​മി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും കേ​ന്ദ്ര നി​ല​പാ​ട് ഇ​ന്ന​റി​യാം. രാ​വി​ലെ 11 മ​ണി​ക്ക് ധ​ന​മ​ന്ത്രി നി​ര്‍​മ്മ​ല സീ​താ​രാ​മ​ന്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ഈ ​ആ​വ​ശ്യ​ങ്ങ​ളി​ല്‍ എ​ത്ര​ത്തോ​ളം പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന് ഇ​ന്ന് വ്യ​ക്ത​മാ​കും.

Tags : Union Budget 2026 Nirmala Sitaraman Finance Minister Union Government Parliament

Recent News

Up