x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിണ്ടിഗൽ-ശബരി റെയിൽ പാതയ്ക്ക് സാധ്യതാപഠനം നടത്തുമെന്ന് കേന്ദ്രമന്ത്രി


Published: December 18, 2025 03:26 AM IST | Updated: December 18, 2025 03:26 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഡിണ്ടിഗ​​​ലി​​​ൽ​​​നി​​​ന്നു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് റെ​​​യി​​​ൽ​​​പാ​​​ത നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സാ​​​ധ്യ​​​താ​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ്. ഡി​​​എം​​​കെ എം​​​പി ത​​​മി​​​ഴ് ശെ​​​ൽ​​​വ​​​ത്തി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

സാ​​​ധ്യ​​​താ പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. അ​​​ങ്ക​​​മാ​​​ലി-​​​ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്ക് റെ​​​യി​​​ൽ​​​വേ ക്ലി​​​യ​​​റ​​​ൻ​​​സ് ന​​​ൽ​​​കു​​​ക​​​യും ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് പാ​​​ത നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലെ പു​​​രോ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ആ​​​ന്‍റോ ആ​​​ന്‍റ​​​ണി, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, എം.​​​കെ. രാ​​​ഘ​​​വ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ല.

Tags : union Minister rail line study

Recent News

Up