x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​വീ​ണ്ടും സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​നൊ​രു​ങ്ങി വി​ജ​യ്


Published: November 20, 2025 03:04 PM IST | Updated: November 20, 2025 03:04 PM IST

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​നു​ശേ​ഷം വീ​ണ്ടും സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​നൊ​രു​ങ്ങി ന​ട​നും ത​മി​ഴ​കം വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. ഡി​സം​ബ​ർ ആ​ദ്യ വാ​രം പൊ​തു​യോ​ഗം ന​ട​ത്താ​നാ​ണ് നീ​ക്കം.

ര​ണ്ട് ജി​ല്ല​ക​ളി​ൽ ര​ണ്ട് യോ​ഗ​ങ്ങ​ൾ വീ​ത​മാ​യി​രി​ക്കും ന​ട​ത്തു​ക. സേ​ല​ത്ത് മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ ടി​വി​കെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച അ​പേ​ക്ഷ സേ​ലം പോ​ലീ​സി​ന് ടി​വി​കെ ന​ൽ​കി.

ഡി​സം​ബ​ർ നാ​ലി​ന് സേ​ല​ത്തു​വ​ച്ച് പൊ​തു​യോ​ഗം ന​ട​ത്താ​നാ​ണ് നി​ല​വി​ലെ നീ​ക്കം. ആ​ഴ്ച​യി​ൽ നാ​ല് യോ​ഗം വീ​ത​മാ​ണ് ഉ​ണ്ടാ​കു​ക. ബു​ധ​നാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും യോ​ഗ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ക​രൂ​ർ ദു​ര​ന്ത​ത്തോ​ടെ വി​ജ​യ് പ​ര്യ​ട​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

Tags : Vijay tvk election

Recent News

Up