റായ്പുർ: പ്രശസ്ത ഹിന്ദി സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ വിനോദ് കുമാർ ശുക്ല (89) അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം റായ്പുർ എയിംസിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ശ്വാസതടസം ഉൾപ്പെടെ ബുദ്ധിമുട്ടുകളെത്തുടർന്ന് ഈ മാസം ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹിന്ദി സാഹിത്യലോകത്തിലെ വേറിട്ട സ്വരമായി വിശേഷിക്കപ്പെടുന്ന വിനോദ് ശുക്ല കഴിഞ്ഞ നവംബർ 21 നാണ് ജ്ഞാനപീഠം ഏറ്റുവാങ്ങിയത്. നൗകർ കി കാമീസ്, ഖിലേഗാ തോ ദേഖേംഗെ, ദീവാർ മേ ഏക് ഖിദ്കി രേഹ്തി തീ, ഏക് ചുപ്പി ജഗാഹ് തുടങ്ങിയവയാണു ശ്രദ്ധേയ നോവലുകൾ.
നൗകർ കി കാമീസ് പിന്നീട് മണി കൗൾ അതേ പേരിൽ സിനിമയാക്കിയിരുന്നു. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പമാണ് വിനോദ് ശുക്ല കഴിഞ്ഞിരുന്നത്.
Tags : Vinod Kumar Shukla hindi literature novelist poet death