ബാരാമതി: വിമാനാപകടത്തിൽ മരിച്ച എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ സംസ്കാരച്ചടങ്ങിനിടെ പരക്കെ മോഷണം.
കഴിഞ്ഞ 29ന് ബാരാമതിയിലെ വിദ്യാ പ്രതിഷ്താൻ ഗ്രൗണ്ടിൽ നടന്ന സംസ്കാരച്ചടങ്ങിനിടെ 15 ഓളം പേരുടെ സ്വർണമാലകളും നിരവധി പേരുടെ പണവും കവർച്ച ചെയ്യപ്പെട്ടതായാണു പരാതി.
സംസ്കാരച്ചടങ്ങിൽ ലക്ഷക്കണക്കിന് പ്രവർത്തകർ പങ്കെടുത്തിരുന്നു. തിക്കും തിരക്കും മുതലെടുത്താണ് മോഷ്ടാക്കൾ വിഹരിച്ചത്.
Tags : Ajit Pawar's funeral Widespread theft Baramati NCP leader