x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​മാ​ത​രം ഇ​ന്ത്യ​യു​ടെ ഭൂ​ത​കാ​ല​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കും: മോ​ദി


Published: December 9, 2025 03:34 AM IST | Updated: December 9, 2025 03:46 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ ഭൂ​ത​കാ​ല​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് വ​ന്ദേ​മാ​ത​രം എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഈ ​ഗാ​നം ന​മ്മെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ഊ​ർ​ജ​സ്വ​ല​മാ​ക്കു​ക​യും വേ​ണം.

2047 ആ​കു​ന്പോ​ഴേ​ക്കും രാ​ഷ്‌​ട്ര​ത്തെ സ്വാ​ശ്ര​യ​വും വി​ക​സി​ത​വു​മാ​ക്കാ​നു​ള്ള ദൃ​ഢ​നി​ശ്ച​യം നാം ​ആ​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ലോ​ക്സ​ഭ​യി​ൽ വ​ന്ദേ​മാ​ത​രം ച​ർ​ച്ച​യ്ക്കു തു​ട​ക്കം കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ ദേ​ശീ​യ​ഗീ​ത​ത്തെ ചി​ല ശ​ക്തി​ക​ൾ ഒ​റ്റി​ക്കൊ​ടു​ത്തു (വി​ശ്വാ​സ് ഘാ​ട്ട്). ആ​രാ​ണി​തു ചെ​യ്ത​തെ​ന്നു വ​രും​ത​ല​മു​റ​ക​ളോ​ടു പ​റ​യേ​ണ്ട​തു ന​മ്മു​ടെ ക​ട​മ​യാ​ണ്. 1937ൽ ​മു​ഹ​മ്മ​ദ് അ​ലി ജി​ന്ന അ​തി​നെ എ​തി​ർ​ത്തു. നെ​ഹ്റു​വി​നു ത​ന്‍റെ സിം​ഹാ​സ​നം ഇ​ള​കു​ന്ന​താ​യി തോ​ന്നി.

മു​സ്‌ലിം ലീ​ഗി​ന്‍റെ മു​ദ്രാ​വാ​ക്യ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന​തി​നും വ​ന്ദേ​മാ​ത​ര​ത്തോ​ടു​ള്ള വി​ശ്വ​സ്ത​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും പ​ക​രം, ജി​ന്ന​യോ​ട് യോ​ജി​ച്ച് അ​ദ്ദേ​ഹം നേ​താ​ജി സു​ഭാ​ഷ് ബോ​സി​ന് എ​ഴു​തി. ആ​ന​ന്ദ​മ​ഠ​ത്തി​ന്‍റെ സ​ന്ദ​ർ​ഭം മുസ്‌ ലിംകളെ പ്ര​കോ​പി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം എ​ഴു​തി.

വ​ന്ദേ​മാ​ത​രം പ​രി​ശോ​ധി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. രാ​ജ്യ​മെ​ന്പാ​ടു​മു​ള്ള ദേ​ശീ​യ​വാ​ദി​ക​ൾ ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി. പ​ക്ഷേ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, മു​സ്‌ലിം ലീ​ഗി​ന് മു​ന്നി​ൽ കോ​ണ്‍ഗ്ര​സ് കീ​ഴ​ട​ങ്ങി. വ​ന്ദേ​മാ​ത​രം വി​ഭ​ജി​ച്ചു. കോ​ണ്‍ഗ്ര​സി​ന്‍റെ പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ത്. ഈ ​മാ​ന​സി​കാ​വ​സ്ഥ വി​ഭ​ജ​ന​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ങ്കിം ച​ന്ദ്ര ച​തോ​പാ​ധ്യാ​യ​യു​ടെ വ​ന്ദേ​മാ​ത​രം ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രാ​യ യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു. രാ​ജ്ഞി​ക്ക് ദീ​ർ​ഘാ​യു​സ് എ​ന്ന ഗാ​ന​ത്തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​ത്. വ​ന്ദേ​മാ​ത​രം നി​രോ​ധി​ക്കാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​ബ​ന്ധി​ത​രാ​യി. ക​വി​ത​യു​ടെ അ​ച്ച​ടി​യും പ്ര​ചാ​ര​ണ​വും ത​ട​യാ​ൻ അ​വ​ർ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു.

ബ്രി​ട്ടീ​ഷു​കാ​ർ ബം​ഗാ​ളി​ലൂ​ടെ വി​ഭ​ജ​ന​ത്തി​ന്‍റെ വി​ത്തു​ക​ൾ വി​ത​ച്ചു. പ​ക്ഷേ വ​ന്ദേ​മാ​ത​രം ദേ​ശീ​യ ഐ​ക്യ​ത്തി​നു​ള്ള ഇ​ഴ​യും ഗാ​ന​വു​മാ​യി മാ​റി. ഭൂ​മി അ​മ്മ​യാ​ണെ​ന്നും ന​മ്മ​ൾ ഭൂ​മി​യു​ടെ മ​ക​നാ​ണെ​ന്നു​മാ​ണു വ​ന്ദേ​മാ​ത​ര​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നും മോ​ദി വി​ശ​ദീ​ക​രി​ച്ചു.

Tags : Modi India's past vande mataram narendra modi

Recent News

Up