x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശീ​ത​കാ​ല സ​മ്മേ​ള​നം ഇന്ന് ആരംഭിക്കും; എസ്ഐആറിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം


Published: December 1, 2025 02:19 AM IST | Updated: December 1, 2025 02:19 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​വു​മാ​യി (എ​സ്ഐ​ആ​ർ ) ബ​ന്ധ​പ്പെ​ട്ടു ച​ർ​ച്ച വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ചുചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ലും ബി​ഹാ​റി​ലെ എ​സ്ഐ​ആ​ർ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ന്ന ര​ണ്ട് ദി​വ​സം ഒ​ഴി​കെ ബാ​ക്കി ദി​വ​സ​ങ്ങ​ളി​ൽ ഇ​രു സ​ഭ​ക​ളും പ്ര​ക്ഷുബ്ധ​മാ​യി​രു​ന്നു.

എ​സ്ഐആ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ചു​മ​ത​ല​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. സ​മാ​ന നി​ല​പാ​ട് ത​ന്നെ​യാ​യി​രി​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ത്ത​വ​ണ​യും സ്വീ​ക​രി​ക്കു​ക.

എ​സ്ഐ​ആ​റി​നു പു​റ​മെ ഡ​ൽ​ഹി ചെ​ങ്കോ​ട്ട സ്ഫോ​ട​നം, വ​ർ​ധി​ച്ചു​വ​രു​ന്ന വാ​യു മ​ലി​നീ​ക​ര​ണം, ഇ​ന്ത്യ​യു​ടെ വി​ദേ​ശന​യം, കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

പാ​ർ​ല​മെ​ന്‍റ​റികാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ർ​ല​മെ​ന്‍റ് ഹൗ​സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സിം​ഗ്, ജെ.​പി.​ ന​ഡ്ഡ, അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 36 രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ 50 നേ​താ​ക്ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ൽ നി​ന്ന് എം​പി​മാ​രാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ഇ.​ടി.​ മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ജോ​സ് കെ. ​മാ​ണി, ജോ​ണ്‍ ബ്രി​ട്ടാ​സ്, സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വെ​ട്ടി​ക്കു​റ​ച്ച​ത് ജ​നാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ലോ​ക്സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സ് ഉ​പ​നേ​താ​വ് ഗൗ​ര​വ് ഗോ​ഗോ​യ് ആ​രോ​പി​ച്ചു. 19 ദി​വ​സം മാ​ത്ര​മാ​ണ് സ​മ്മേ​ള​നം. അ​തി​ൽ 15 ദി​വ​സം മാ​ത്ര​മേ പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കൂ. ഇ​തു​വ​രെ​യു​ണ്ടാ​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും ചെ​റി​യ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​മാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാറാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റി​ന്‍റെ രീ​തി​ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്കും അ​തെ​ന്ന് മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു പ​റ​ഞ്ഞു.‌

Tags : SIR parliament Winter Session discussion in SIR BJP Congress Opposition

Recent News

Up