x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജ​പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി


Published: December 22, 2025 03:09 PM IST | Updated: December 22, 2025 03:11 PM IST

കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദി ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റൺ കോ​ർ​ട്ടി​ൽ ന​ട​ന്ന​ അ​ജ്പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​യി​ര​ങ്ങ​ൾ സാ​ക്ഷി​യാ​യി.

പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും മൂ​ട്ടി​ലി​ന്‍റെ​യും സ്പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​ബു പാ​യി​പ്പാ​ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ജ്പാ​ക്ക് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ബിഇസി ഏ​രി​യ ഹെ​ഡ് ഷ​ഫീ​ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ലോ​വ​ർ ഇന്‍റ​ർ​മി​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് മ​നോ​ളി - വെ​ങ്ക​ട്ട റെ​ഡി എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ഇ​സ്മ​യി​ൽ - ശ്രീ​ഹ​രി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഹ​യ​ർ ഇ​ന്‍റർ​മി​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ സി​ദ്ധാ​ർ​ഥ് കെ. ​ശ്രീ​ജി​ത്ത്‌ & ശ്രു​തി വ​ഗ​യി​ലാ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ ജോ​ബി​ൻ & ഷ​ജീ​ർ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ വി​ഷ്ണു ച​ന്ദ്ര​നും വ​രു​ൺ ശി​വാ​യും വി​ജ​യി​ക​ളാ​യ​പ്പോ​ൾ ന​വി​ൽ റെ​ൻ​സ​ൺ - ര​തീ​ഷ് കു​മാ​ർ സ​ഖ്യം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ലേ​ഡീ​സ് ഫൈ​ന​ലി​ൽ ര​ജ​നി - രോ​ഹി​ണി ഗാ​നെ​സ്ക​ർ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തിയ​പ്പോ​ൾ പി.പി. ന​യ​ന, ആ​നി ജോ​ർ​ജ് ര​ണ്ടാം സ്ഥാ​നം നേടി.

അ​ജ​പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ഇ​ന്‍റ​ർ ആ​ല​പ്പു​ഴ ലി​ല്ലി​യ​മ്മ അ​ല​ക്സാ​ണ്ട​ർ, കു​ന്നി​ൽ വ​ലി​യ​വീ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യിയുള്ള മ​ത്സ​ര​ത്തി​ൽ ജെ​ഷ് ജോ​സ​ഫ് - അ​ജി​ൻ മാ​മ​ൻ സ​ഖ്യം വി​ജ​യി​ക​ളാ​യി.

ജെ​ഷ് ജോ​സ​ഫ് - അ​ജി​ൻ മാ​മ​ൻ സ​ഖ്യം വി​ജ​യി​ക​ളാ​യി. തോ​മ​സ് - ഗ്ള​ൻ ഫി​ലി​പ്പ് സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 40 + വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ജെ​റി​ൻ ജേ​ക്ക​ബ് - മ​ഹേ​ശ്വ​ര​ൻ സ​ഖ്യം ഒ​ന്നാ​മ​തും ജ്യോ​തി രാ​ജ് - ജാ​ബ​ർ ഫ​റൂ​ഖ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥമാ​ക്കി.

45 + വെ​ർ​ടെ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ടി.​വി. രാ​ജേ​ഷ് - ആ​ന്‍റ​ണി പോ​ൾ​റാ​ജ് ഒ​ന്നാ​മ​തും മാ​ത്യു കെ. ​എ​ബ്ര​ഹാം - ദി​ലീ​പ് കു​മാ​ർ ര​ണ്ടാം സ്ഥാ​ന​ത്തു വി​ജ​യി​ക​ളാ​യി.

വി​ജ​യി​ക​ൾ​ക്ക്  അ​ജ്പാ​ക് ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി  ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം, സ്പോ​ർ​ട്സ് വിംഗ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​ബു പാ​യി​പ്പാ​ട​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ, മ​നോ​ജ് പ​രി​മ​ണം, ജ​ന​റ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ അ​നി​ൽ വ​ള്ളി​കു​ന്നം,

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, അ​ജ്പാ​ക്ക് സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ​ദേ​വ്, സെ​ക്ര​ട്ട​റി​മാ​രാ​യ സി​ബി പു​രു​ഷോ​ത്ത​മ​ൻ, സ​ജീ​വ് കാ​യം​കു​ളം, സു​മേ​ഷ് കൃ​ഷ്ണ​ൻ,  ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ ലി​നോ​ജ്‌ വ​ർ​ഗീ​സ്, ഷി​ഞ്ചു ഫ്രാ​ൻ​സി​സ്, വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ത അ​നി​ൽ, കീ​ർ​ത്തി സു​മേ​ഷ്, ആ​നി മാ​ത്യു എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.

Tags : ajpak travancore badminton tournament

Recent News

Up