x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്‍റ​ൺ പോ​ലീ​സ് ഓ​ഫി​സ​ർ ഡേ​വ് വോ​ൾ​ഗ​മോ​ട്ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

പി .പി. ചെ​റി​യാ​ൻ
Published: November 12, 2025 07:04 AM IST | Updated: November 12, 2025 12:56 PM IST

സ്റ്റാ​ർ​ക്ക് കൗ​ണ്ടി (ഒ​ഹാ​യോ): കാ​ന്‍റ​ൺ പോ​ലീ​സ് സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡേ​വ് വോ​ൾ​ഗ​മോ​ട്ട് (47) ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് കാ​ന്‍റ​ൺ പോ​ലീ​സ് പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ച

ഡേ​വ് വോ​ൾ​ഗ​മോ​ട്ട് 2006 ഓ​ഗ​സ്റ്റ് 22നാ​ണ് കാ​ന്‍റ​ൺ പോലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിൽ ചേ​ർ​ന്ന​ത്. 19 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ ടീ​മി​ന്‍റെ സ​മ​ർ​പ്പി​ത അം​ഗ​മാ​യി​രു​ന്നു​വെ​ന്ന് കാ​ന്‍റൺ പോ​ലീ​സ് വി​ശേ​ഷി​പ്പി​ച്ചു.

ഓ​ഫി​സ​ർ ഡേ​വ് വോ​ൾ​ഗ​മോ​ട്ടി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെയും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി സേ​ന അ​റി​യി​ച്ചു.

Tags : nri Canton Police Officer dies

Recent News

Up