x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത

ഷോ​ളി കു​മ്പി​ളു​വേ​ലി
Published: November 15, 2025 05:21 PM IST | Updated: November 15, 2025 05:21 PM IST

ഷി​ക്കാ​ഗോ: ഇ​ന്ത്യ​ക്ക് പു​റ​ത്ത് സ്ഥാ​പി​ത​മാ​യ ആ​ദ്യ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2026 ജൂ​ലൈ 9, 10, 11, 12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന് വി​ശ്വാ​സി​ക​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​ത്ത്, മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു രൂ​പ​ത​യു​ടെ 25 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച. നി​ല​വി​ൽ 54 ഇ​ട​വ​ക​ക​ളും 35 മി​ഷ​നു​ക​ളു​മു​ള്ള ഷി​ക്കാ​ഗോ രൂ​പ​ത​യി​ൽ എ​ഴു​പ​തി​ൽ​പ്പ​രം വൈ​ദി​ക​ർ ഏ​താ​ണ്ട് ഒ​രു ല​ക്ഷ​ത്തോ​ളും വ​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്കാ​യി സേ​വ​നം ചെ​യ്തു​വ​രു​ന്നു. കൂ​ടാ​തെ, ഇ​രു​പ​തോ​ളം വൈ​ദി​ക​ർ പാ​ർ​ട്ട്ടൈ​മാ​യും സേ​വ​നം ചെ​യ്തു​ന്നു.

സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും ഈ ​മാ​സം 18, 19 തീ​യ​തി​ക​ളി​ൽ മ​യാ​മി​യി​ൽ വ​ച്ച് വൈ​ദി​ക സ​മ്മേ​ള​ന​വും 2026 ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ വ​ച്ച് സ​ന്യ​സ്ത​രു​ടെ സ​മ്മേ​ള​ന​വും ന​ട​ക്കും.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യ സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ 2026 ജൂ​ലൈ 9, 10, 11, 12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

ഈ ​ക​ൺ​വ​ൻ​ഷ​നോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കും. ഈ ​ആ​ത്മീ​യ, സാം​സ്കാ​രി​ക, പൈ​തൃ​ക സം​ഗ​മ​ത്തി​ൽ സ​കു​ടും​ബം പ​ങ്കെ​ടു​ക്കു​വാ​ൻ രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും ജൂ​ബി​ലി ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റ​വും ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​മ​ക്കാ​ല​യും എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ഹോ​ട്ട​ൽ ബു​ക്കിം​ഗി​ൽ പ്ര​ത്യേ​ക ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നാ​യി ഡി​സം​ബ​ർ 31 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. ഈ ​അ​വ​സ​രം എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി, ചെ​യ​ർ​മാ​ൻ ബി​ജി സി. ​മാ​ണി എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. ‌

ക​ൺ​വ​ൻ​ഷ​നെ കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യു​വാ​നും ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നും താ​ഴെ പ​റ​യു​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക: www.syroconvention.org

Tags : Chicago Syromalabar Diocese Silver Jubilee USA

Recent News

Up