x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ്: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു


Published: December 22, 2025 03:15 PM IST | Updated: December 22, 2025 03:21 PM IST

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 25-ാമ​ത് വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ആ​ൽ​ബ​നി​യി​ലെ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ തു​ട​ക്കം.

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് പ്ര​മേ​യ വി​ഷ​യം. കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​യോ​ർ​ക്ക് ആ​ൽ​ബ​നി​യി​ലെ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീം സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​അ​ല​ക്സ് കെ. ​ജോ​യ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് അ​വ​രു​ടെ സ​മ​ർ​പ്പ​ണ​ബോ​ധ​ത്തെ പ്ര​കീ​ർ​ത്തി​ച്ചു സം​സാ​രി​ക്കു​ക​യും ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ളോ​ട് കോ​ൺ​ഫ​റ​ൻ​സി​ന് പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്‌​തു.

ട്ര​ഷ​റ​ർ ജോ​ൺ താ​മ​ര​വേ​ലി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ യു​വ​ജ​ന പ​ങ്കാ​ളി​ത്തം എ​ടു​ത്തു പ​റ​യു​ക​യും ഈ ​വ​ർ​ഷം പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ച്ച​ത് ചൂ​ണ്ടി കാ​ണി​ക്കു​ക​യും ചെ​യ്തു.

 

K-Rail Survey

അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ റിം​ഗി​ൾ ബി​ജു സ്പോ​ൺ​സ​ർ​ഷി​പ്പും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ളും എ​ടു​ത്തു കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും കോ​ൺ​ഫ​റ​ൻ​സ് ത​ന്‍റെ കു​ടും​ബ​ത്തെ എ​ങ്ങ​നെ പോ​സി​റ്റീ​വാ​യി സ്വാ​ധീ​നി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം പ​ങ്കുവ‌യ്​ക്കു​ക​യും ചെ​യ്തു.

സു​വ​നീ​ർ കോഓ​ർ​ഡി​നേ​റ്റ​ർ റെ​ബേ​ക്ക പോ​ത്ത​ൻ കോ​ൺ​ഫ​റ​സി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന "ജോ​ഷ്വ'യു​ടെ സൈ​റ്റ് & സൗ​ണ്ട് തി​യ​റ്റ​ർ സ​ന്ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രോ​ഗ്രാ​മു​ക​ളെ കു​റി​ച്ചു സം​സാ​രി​ക്കു​ക​യും ട്രൈ-​സ്റ്റേ​റ്റ് ഏ​രി​യ​യി​ൽ നി​ന്ന് കോ​ൺ​ഫ​റ​ൻ​സി​ലേ​ക്കു​ള്ള യാ​ത്ര സൗ​ക​ര്യ​ത്തി​നാ​യി ഒ​രു ചാ​ർ​ട്ട​ർ ബ​സ് ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം സ​ജി പോ​ത്ത​ൻ കോ​ർ ടീ​മിന്‍റെ സ​മ​ർ​പ്പ​ണ​വും പ​രി​ശ്ര​മ​ങ്ങ​ളും ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് പ​റ​ഞ്ഞു. കോ​ൺ​ഫ​റ​ൻ​സ് 2022-23 വ​ർ​ഷ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ൾ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ പ​റ്റി സം​സാ​രി​ക്കു​ക​യും ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത വേ​ദി​യേ​യും ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളേ​യും കു​റി​ച്ച് സം​സാ​രി​ച്ചു.

2025ലെ ​വി​ന്‍റർ സ​മ്മി​റ്റ് കോഓ​ർ​ഡി​നേ​റ്റ​ർ ജൂ​ലി​യ അ​ല​ക്സ് വ​ള​രെ ചെ​റു​പ്പം മു​ത​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​തും അ​ത് ത​ന്‍റെ വി​ശ്വാ​സ യാ​ത്ര​യ്ക്കും സൗ​ഹൃ​ദ​ങ്ങ​ൾ​ക്കും എ​ങ്ങ​നെ പ്ര​യോ​ജ​നം ചെ​യ്തു​വെ​ന്നും എ​ടു​ത്തുപ​റ​ഞ്ഞു.

സെ​ന്‍റ് പോ​ൾ​സ്  ദേ​വാ​ല​യ എംജിഒസിഎ​സ്എം സെ​ക്ര​ട്ട​റി ജെ​ന്നി​ഫ​ർ അ​ല​ക്സ് എ​ല്ലാ പാ​രി​ഷ് അം​ഗ​ങ്ങ​ളേ​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സ്  പ്ര​ചാ​ര​ണ​ത്തി​നാ​യി പ​ള്ളി സ​ന്ദ​ർ​ശ​ന​ത്തി​ന് ടീ​മി​ന് പാ​രി​ഷ് സെ​ക്ര​ട്ട​റി ഏ​ലി​യാ​മ്മ ജേ​ക്ക​ബ് ന​ന്ദി അ​റി​യി​ച്ചു.

 

K-Rail Survey

മൂ​ന്ന് ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​ഷി​പ്പു​ക​ൾ, സു​വ​നീ​റി​ലെ പ​തി​നാ​ല് പൂ​ർ​ണപേ​ജ് പ​ര​സ്യ​ങ്ങ​ൾ, ഇ​രു​പ​ത്തി​യ​ഞ്ച് ര​ജി​സ്ട്രേ​ഷ​നു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ സെ​ന്‍റ് പോ​ൾ​സ് പ​ള്ളി അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ന് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി.

പോ​ൾ ജോ​ൺ ആ​ൻ​ഡ് ഫാ​മി​ലി, ഡോ. ​ഉ​മ്മ​ൻ നൈ​നാ​ൻ ആ​ൻ​ഡ് ഫാ​മി​ലി, അ​നി​ൽ തോ​മ​സ് ആ​ൻ​ഡ്‌ ഫാ​മി​ലി എ​ന്നി​വ​രാ​ണ് സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നു​ള്ള ഗോ​ൾ​ഡ് സ്പോ​ൺ​സേ​ഴ്‌​സ്.  

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://fycnead.org/ സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

ഫാ. ​അ​ല​ക്സ് കെ ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ): 973 489 6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917 533 3566.

Tags : Conference USA News

Recent News

Up