x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു

ജി​നേ​ഷ് ത​മ്പി
Published: January 22, 2026 03:56 PM IST | Updated: January 22, 2026 03:56 PM IST

ഫി​ല​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 11ന് ​ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),ജോ​ബി ജോ​ൺ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), മാ​ത്യു ജോ​ഷ്വ (മു​ൻ ട്ര​ഷ​റ​ർ), ലി​സ് പോ​ത്ത​ൻ (മു​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), രാ​ജ​ൻ പ​ടി​യ​റ (ഘോ​ഷ​യാ​ത്ര കോ​ഓ​ർ​ഡി​നേ​റ്റ​ർ) ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കി​ക്കോ​ഫ് മീ​റ്റിം​ഗി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സു​ജി​ത് തോ​മ​സ്, ദേ​വാ​ല​യ സെ​ക്ര​ട്ട​റി സ​ഞ്ജു ജോ​ൺ, ട്ര​സ്റ്റി പോ​ൾ സി. ​ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു മാ​ത്യു, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം ബി​ന്നി ചെ​റി​യാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.  

ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഇ​ട​വ​ക​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ച്ചു. ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ലെ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ദൗ​ത്യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളേ​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ശ ജോ​ർ​ജ് ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി, തീം, ​മു​ഖ്യ പ്ര​ഭാ​ഷ​ക​ർ, സ്ഥ​ലം എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

K-Rail Survey

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോം​ഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

ലി​സ് പോ​ത്ത​ൻ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കു​റ​ഞ്ഞ നി​ര​ക്കി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള നി​ര​ക്കു​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. മാ​ത്യു ജോ​ഷ്വ കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി സ്പോ​ൺ​സ​ർ​ഷി​പ്പി​നും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​നു​മു​ള്ള ആ​വ​ശ്യ​ക​ത​യെ പ​റ്റി പ​റ​ഞ്ഞു.

ജോ​ബി ജോ​ൺ സു​വ​നീ​റി​നെ​ക്കു​റി​ച്ചും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ വ്യ​ക്തി​ഗ​ത അ​ല്ലെ​ങ്കി​ൽ ബി​സി​ന​സ് പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​ക​ളെ കു​റി​ച്ച് ഇ​ട​വ​ക അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു.

 

K-Rail Survey

സ്റ്റെ​ഫ​നി ബി​ജു കോ​ൺ​ഫ​റ​ൻ​സ് ന​മ്മു​ടെ ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ ത​ല​മു​റ​യി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ൾ​ക്ക് ഒ​ത്തു ചേ​രാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ചു.

പ​ള്ളി സ​ന്ദ​ർ​ശി​ച്ച​തി​നും ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നാ​യി ടീം ​അം​ഗ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് കി​ക്കോ​ഫ് അ​വ​സാ​നി​പ്പി​ച്ചു.

എ​ല്ലാ ദേ​വാ​ല​യ അം​ഗ​ങ്ങ​ളേ​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​ദ്ദേ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക്ക​യും ചെ​യ്തു. സ്‌​പോ​ൺ​സ​ർ​ഷി​പ്, ര​ജി​സ്ട്രേ​ഷ​ൻ, റാ​ഫി​ൾ ടി​ക്ക​റ്റ് എ​ന്നി​വ​യി​ലൂ​ടെ ഇ​ട​വ​ക  അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

 

K-Rail Survey

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി  https://fycnead.org/ സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

ഫാ. ​അ​ല​ക്സ് കെ ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ): 973 489 6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917 533 3566.

Tags : Youth Conference Kickoff St. Thomas Church Philadelphia USA

Recent News

Up