x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ ലോ​ക​ക​പ്പ്: സെ​മി​ഫൈ​ന​ൽ അ​ട​ക്കം ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ

പി.​പി. ചെ​റി​യാ​ൻ
Published: December 10, 2025 12:54 PM IST | Updated: December 10, 2025 12:55 PM IST

ഡാ​ള​സ്: 2026ലെ ​വി​ക​സി​പ്പി​ച്ച ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യി ഡാ​ള​സ് സ്റ്റേ​ഡി​യം സ്ഥി​രീ​ക​രി​ച്ചു. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ ഡാ​ള​സി​ൽ ന​ട​ക്കും. ഇ​തി​ൽ ഒ​രു സെ​മി​ഫൈ​ന​ൽ മ​ത്സ​ര​വും ഉ​ൾ​പ്പെ​ടു​ന്നു.

സെ​മി​ഫൈ​ന​ൽ കൂ​ടാ​തെ ഗ്രൂ​പ്പ് സ്റ്റേ​ജ്, റൗ​ണ്ട് ഓ​ഫ് 32, റൗ​ണ്ട് ഓ​ഫ് 16 മ​ത്സ​ര​ങ്ങ​ളും സ്റ്റേ​ഡി​യ​ത്തി​ൽ ന‌​ട​ക്കും. നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന, ഇം​ഗ്ല​ണ്ട് എ​ന്നി​വ​ർ ഡാ​ള​സി​ൽ മ​ത്സ​രി​ക്കും. അ​ർ​ജ​ന്‍റീ​ന​യ്ക്ക് ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ണ്ട്.

അ​ർ​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ൽ മെ​സി, ഇം​ഗ്ല​ണ്ടി​ന്‍റെ ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ എ​ന്നി​വ​ർ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​ക്കും. ഡാ​ള​സി​ലെ ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​രം ജൂ​ൺ 14ന് ​നെ​ത​ർ​ല​ൻ​ഡ്‌​സും ജ​പ്പാ​നും ത​മ്മി​ലാ​ണ്.

ടൂ​ർ​ണ​മെ​ന്‍റ് സ​മ​യ​ത്ത് എ‌​ടി&​ടി സ്റ്റേ​ഡി​യ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി ഡാ​ള​സ് സ്റ്റേ​ഡി​യം എ​ന്ന് ആ​യി​രി​ക്കും വി​ളി​ക്കു​ക. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​ർ​ണ​മെ​ന്‍റാ​യി​രി​ക്കും ഇ​ത്.

Tags : FIFA World Cup Dallas Stadium Nine Matches USA

Recent News

Up