x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ണ്ട്‌​സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: സി​ക്‌​സേ​ഴ്‌​സ് ടീം ​ജേ​താ​ക്ക​ൾ

ബാ​ബു പി. ​സൈ​മ​ൺ
Published: November 18, 2025 03:10 PM IST | Updated: November 18, 2025 03:17 PM IST

ഗാ​ർ​ല​ൻ​ഡ്: ട​സ്‌​കേ​ഴ്‌​സി​നെ ത​ക​ർ​ത്ത് സി​ക്‌​സേ​ഴ്‌​സ് ടീം ​ഫ്ര​ണ്ട്‌​സ് ഓ​ഫ് ഡാ​ള​സ് ട്വ​ന്‍റി - 20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 2025 കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഗാ​ർ​ല​ൻ​ഡി​ലെ ഓ​ഡു​ബോ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ത്ത് വി​ക്ക​റ്റി​ന്‍റെ സ​മ്പൂ​ർ​ണ ജ​യ​മാ​ണ് സി​ക്‌​സേ​ഴ്‌​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

ടോ​സ് നേ​ടി​യ ട​സ്‌​കേ​ഴ്‌​സ് ക്യാ​പ്റ്റ​ൻ ചാ​ൾ​സ് ഫി​ലി​പ്പ് ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ണ​തോ​ടെ ട​സ്‌​കേ​ഴ്‌​സി​ന് 20 ഓ​വ​റി​ൽ 128 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

 

K-Rail Survey

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സി​ക്‌​സേ​ഴ്‌​സി​ന്‍റെ ഓ​പ്പ​ണ​ർ​മാ​ർ തു​ട​ക്കം മു​ത​ൽ ട​സ്‌​കേ​ഴ്‌​സ് ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ചു. ഒ​രു വി​ക്ക​റ്റ് പോ​ലും ന​ഷ്‌​ട​പ്പെ​ടാ​തെ വെ​റും 11.4 ഓ​വ​റി​ൽ ടീം ​ല​ക്ഷ്യം മ​റി​ക​ട​ന്നു.

മ​ത്സ​ര​ത്തി​ലെ​യും പ​ര​മ്പ​ര​യി​ലെ​യും താ​ര​മാ​യി സി​ക്‌​സേ​ഴ്‌​സ് ക്യാ​പ്റ്റ​ൻ സ​ജി​ത് മേ​നോ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

K-Rail Survey

ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടി​യ​ത് ഷി​ബു ജേ​ക്ക​ബ് (ട​സ്‌​കേ​ഴ്‌​സ്), ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ടി​യ​ത് ര​ജി​ത് അ​റ​യ്ക്ക​ൽ (സ്പാ​ർ​ക്സ്) എ​ന്നി​വ​രാ​ണ്.

ഫ്ര​ണ്ട്‌​സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം ​മാ​നേ​ജ​ർ ഡോ. ​ഷി​ബു സാ​മു​വ​ൽ വി​ജ​യി​ക​ളാ​യ സി​ക്‌​സേ​ഴ്‌​സ് ടീ​മി​ന് ട്രോ​ഫി സ​മ്മാ​നി​ച്ചു. ഡാ​ള​സി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ച ഒ​രു ടൂ​ർ​ണ​മെ​ന്‍റ് സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഫ്ര​ണ്ട് ഓ​ഫ് ഡാ​ള​സ് ക്യാ​പ്റ്റി​ൻ അ​ജു വ​ർ​ഗീ​സ് അ​റി​യി​ച്ചു.

Tags : Friends of Dallas Cricket Tournament Sixers Team USA

Recent News

Up