x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ന് കൊ​ച്ചി ക്രൗ​ൺ പ്ലാ​സ​യി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ടെ തു​ട​ക്കം    

സി​ൽ​ജി ജെ. ​ടോം
Published: January 3, 2026 12:21 PM IST | Updated: January 3, 2026 12:21 PM IST

കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ളെ കോ​ർ​ത്തി​ണ​ക്കു​ന്ന പ്ര​ഥ​മ ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ന് (ജി​എം​എ​ഫ്) കൊ​ച്ചി ക്രൗ​ൺ പ്ലാ​സ​യി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ടൊ​പ്പം ന​ട​ന്ന ച​ട​ങ്ങി​ൽ 28 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

ക​ർ​ണാ​ട​ക സം​സ്ഥാ​ന എം​എ​ൽ​സി ഡോ. ​ആ​ര​തി കൃ​ഷ്ണ ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പു​രോ​ഗ​മ​ന​പ​ര​വും വി​ജയി​ക​ളു​മാ​യ കു​ടി​യേ​റ്റ സ​മൂ​ഹ​മാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഡോ. ​ആ​ര​തി കൃ​ഷ്ണ വി​ശേ​ഷി​പ്പി​ച്ചു.  

പു​തി​യ ത​ല​മു​റ​യെ ആ​ഗോ​ള മ​ല​യാ​ളി ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് അ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ സിഇ​ഒ ആ​ൻ​ഡ്രു പാ​പ്പ​ച്ച​ൻ, ആ​ദ്യ ത​ല​മു​റ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ല്ലെ​ങ്കി​ൽ (എ​ൻആ​ർകെ) ത​മ്മി​ൽ ത​മ്മി​ലും കേ​ര​ള​വു​മാ​യും ശ​ക്ത​മാ​യ ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രാ​ണെ​ന്നും ര​ണ്ടാം ത​ല​മു​റ​യും മൂ​ന്നാം ത​ല​മു​റ​യും ഉ​ൾ​പ്പെ​ടു​ന്ന മ​ല​യാ​ളി​ക​ളെ ആ​ഗോ​ള ത​ല​ത്തി​ൽ ഒ​ന്നി​പ്പി​ക്കു​ക​യാ​ണ് മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ന്‍റെ ല​ക്ഷ്യ​മെ​ന്നും പ​റ​ഞ്ഞു.

 

K-Rail Survey

ഇ​തി​ലൂ​ടെ ത​ല​മു​റ​ക​ളി​ലൂ​ടെ​യു​ള്ള ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന ഒ​രു ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹം സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ള്ള മ​ഞ്ചേ​രി അ​തി​ഥി​ക​ൾ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്കും ട്ര​സ്റ്റി ബോ​ർ​ഡി​നും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു. 

പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ചു. ര​ണ്ടാം ദി​ന​മാ​യ ജ​നു​വ​രി രണ്ടിന് ന‌ടന്ന മു​ഖ്യ പ​രി​പാ​ടി​യി​ൽ വ്യാ​പാ​ര-​നി​ക്ഷേ​പ സ​മ്മേ​ള​നം, കൃ​ത്രി​മ ബു​ദ്ധി വി​ഷ​യ​ത്തി​ലു​ള്ള പ്ര​ത്യേ​ക സെ​ഷ​ൻ, കൂ​ടാ​തെ മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ളാ​യ വ​യ​നാ​ട് എഐ പാ​ർ​ക്ക്, ഡാ​റ്റ സെ​ന്‍റർ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന‌ടന്നു.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ ഭാ​വി ത​ല​മു​റ​യെ പ​ങ്കെ​ടു​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​ക​ളു​ടെ ല​ക്ഷ്യം. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ മു​ദ്ര​പ​തി​പ്പി​ച്ച 16 പ്ര​മു​ഖ മ​ല​യാ​ളി​ക​ളെ അ​വ​രു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ൽ  ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

Tags : Global Malayali Festival New Year Celebration USA

Recent News

Up