x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി ശി​വ​രാ​മ​ൻ മ​ന്ത്ര​യു​ടെ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ

ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
Published: December 10, 2025 01:22 PM IST | Updated: December 10, 2025 01:22 PM IST

ഹൂ​സ്റ്റ​ൺ: മ​ന്ത്ര​യു​ടെ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഹ​രി ശി​വ​രാ​മ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ന്യൂ​യോ​ർ​ക്കി​ൽ ഹാ​ൻ​ഡ് ഓ​വ​ർ മീ​റ്റിംഗിന്‍റെ ഭാ​ഗ​മാ​യി​ ന​ട​ന്ന ട്ര​സ്റ്റി ബോ​ർ​ഡ് മീ​റ്റിംഗി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ട്ര​സ്റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ന്ത്ര​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യി​രു​ന്ന ഹ​രി ശി​വ​രാ​മ​ന് ഉ​ചി​ത​മാ​യ സ്ഥാ​നമാ​ണെ​ന്ന് മ​ന്ത്ര​യു​ടെ ട്ര​സ്റ്റീ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി.

 

K-Rail Survey

കേ​ര​ള​ത്തി​ൽ ബാ​ലഗോ​കു​ല​ത്തി​ൽ തു​ട​ങ്ങി​യ സം​ഘ​ട​നാ പാ​ട​വം രാ​ഷ്ട്രീ​യ സ്വ​യം​സേ​വ സം​ഘം, അ​ഖി​ല​ഭാ​ര​തി വി​ദ്യാ​ർ​ഥി പ​രി​ഷ​ത്ത് എ​ന്നി​ങ്ങ​നെ​യു​ള്ള സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ അ​മേ​രി​ക്ക​യി​ലെ ദേ​ശീ​യ ഹൈ​ന്ദ​വ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തു വ​രെ എ​ത്തിനി​ൽ​ക്കു​ന്നു.

20 വ​ർ​ഷ​മാ​യി കെ​എ​ച്ച്എ​സി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. 2023ൽ ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു. 20 വ​ർ​ഷം അ​മേ​രി​ക്ക​യി​ലെ ദേ​ശീ​യ ഹൈ​ന്ദ​വ സം​ഘ​ട​നാ ത​ല​ത്തി​ലും വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.

ശ്രീഗു​രു​വാ​യൂ​ര​പ്പ​ൻ അ​മ്പ​ല​ത്തി​ലെ മ​ല​യാ​ളം ആ​ൻ​ഡ് റി​ലീ​ജി​യ​സ് സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പാൾ കൂ​ടി​യാ​ണ് ഹ​രി ശി​വ​രാ​മ​ൻ. സം​ഘ​ട​ന​യു​ടെ ഭാ​വി​യെ സു​സ്ഥി​ര​മാ​ക്കു​ന്ന​തി​നാ​യി മ​ന്ത്ര​യു​ടെ ആ​ത്മീ​യ മു​ഖ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഹ​രി ശി​വ​രാ​മ​ന് ക​ഴി​യും എ​ന്ന ആ​ത്മ​വി​ശ്വാ​സം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ പ​ങ്കു​വ​ച്ചു.

Tags : Hari Sivaraman Mantra Trustee Board Chairman USA

Recent News

Up