x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ

ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്ട്
Published: December 20, 2025 05:25 PM IST | Updated: December 20, 2025 05:26 PM IST

ടെ​ക്സ​സ്: ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്രാ​ദേ​ശി​ക വൈ​ദി​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ ഒ​ത്തു​ചേ​ർ​ന്ന ആ​ഘോ​ഷ​രാ​വ് സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും വേ​ദി​യാ​യി മാ​റി.

വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​നും ക​മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള കോ​ൺ​സു​ലേ​റ്റി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ൺ​സു​ൽ ജ​ന​റ​ൽ ഡി.​സി. മ​ഞ്ജു​നാ​ഥ് അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

എ​ഡി 52ൽ ​സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ മ​ല​ബാ​ർ തീ​ര​ത്ത് എ​ത്തി​യ​തോ​ടെ തു​ട​ങ്ങി​യ സു​ദീ​ർ​ഘ​വും ച​രി​ത്ര​പ​ര​വു​മാ​യ ക്രൈ​സ്ത​വ പാ​ര​മ്പ​ര്യം ഇ​ന്ത്യ​ക്കു​ണ്ട്. അ​ന്നു​മു​ത​ൽ ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഘ​ട​ന​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി ക്രി​സ്തു​മ​തം മാ​റി​യി​ട്ടു​ണ്ട്.

K-Rail Survey

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ആ​രോ​ഗ്യ​രം​ഗ​ത്തും സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലും സാം​സ്കാ​രി​ക ഉ​ണ​ർ​വി​ലും ക്രൈ​സ്ത​വ സ​മൂ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ക്ക​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ സ​മൂ​ഹം ച​രി​ത്ര​പ​ര​മാ​യും അ​ല്ലാ​തെ​യും ന​ൽ​കി വ​രു​ന്ന സം​ഭാ​വ​ന​ക​ളെ കോ​ൺ​സു​ൽ ജ​ന​റ​ൽ പ്ര​സം​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.

കൂ​ടാ​തെ, ഹൂ​സ്റ്റ​ണി​ലും അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളെ​യും അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഗീ​ത പ​രി​പാ​ടി​ക​ളും ക​രോ​ളും സം​ഘ​ടി​പ്പി​ച്ചു.

ത​മി​ഴ് ക​ത്തോ​ലി​ക്കാ ക​മ്മ്യൂ​ണി​റ്റി അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ളു​ക​ൾ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. വി​വി​ധ സ​ഭ​ക​ളി​ലെ വൈ​ദി​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ക്രി​സ്മ​സ് ആ​ശം​സ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ​ങ്കു​വച്ചു.

 

K-Rail Survey

നാ​സ സി​ഇ​ഒ ജാ​രെ​ഡ് ഐ​സ​ക്മാ​ൻ, സെ​ന​റ്റ​ർ കോ​ർ​ണി​ന്‍റെ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ജെ​യ് ഗ്വെ​രേ​റോ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ക​യും ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

സാം​സ്കാ​രി​ക വൈ​വി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ക​മ്യൂ​ണി​റ്റി ഐ​ക്യം നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള കോ​ൺ​സു​ലേ​റ്റി​ന്‍റെ ദൗ​ത്യ​ത്തി​ൽ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന് പ​ങ്കെ​ടു​ത്ത വൈ​ദി​ക​ർ കോ​ൺ​സു​ൽ ജ​ന​റ​ൽ മ​ഞ്ജു​നാ​ഥി​ന് ന​ന്ദി അ​റി​യി​ച്ചു.

കോ​ൺ​സു​ലേ​റ്റി​ന്‍റെ ഈ ​ഉ​ദ്യ​മ​ത്തെ മ​ത​നേ​താ​ക്ക​ളും ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളും അ​ഭി​ന​ന്ദി​ച്ചു. ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ​കൗ​ൺ​സി​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് റ​വ.​ഫാ.​ഡോ. ഐ​സ​ക് പ്ര​കാ​ശ് കോ​ൺ​സി​ൽ ജ​ന​റ​ലി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : Houston Indian Consulate Christmas Celebration USA

Recent News

Up