x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​സ്‌ല​യു​ടെ ബ്രൂ​ക്ക്ഷ​യ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ

പി .പി. ചെ​റി​യാ​ൻ
Published: November 12, 2025 04:32 AM IST | Updated: November 12, 2025 12:34 PM IST

ടെ​ക്സ​സ്: ടെ​സ്‌ല 200 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ. ബ്രൂ​ക്ക്ഷെ​യ​റി​ലെ ഈ ​നി​ർ​മാ​ണ ശാ​ല​യി​ൽ 41 ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ൾ ക​മ്പ​നി വെ​ബ്സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

സീ​നി​യ​ർ മാ​നു​ഫാ​ക്ച​റിംഗ് എ​ൻ​ജി​നി​യ​ർ, വെ​ൽ​ഡ​ർ, ടെ​ക്നി​ക്ക​ൽ റൈ​റ്റ​ർ, മാ​നേ​ജ​ർ​മാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് അ​വ​സ​ര​ങ്ങ​ൾ.

ടെ​സ്‌ലയ്ക്ക് വേ​ണ്ടി 2026ഓ​ടെ 375 പേ​ർ, 2027ഓ​ടെ 750 പേ​ർ, 2028ഓ​ടെ 1500 പേ​ർ ജോ​ലി ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

നവംബർ 10 മുതൽ ജോ​ബ് ഫെ​യ​ർ ആരംഭിച്ചതായി പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക വി​ക​സ​ന വി​ഭാ​ഗ​ത്തി​ലെ പ്രോ​ജ​ക്ട് മാ​നേ​ജ​ർ റാ​മി​റോ ബൗ​ട്ടി​സ്ത അ​റി​യി​ച്ചു.

Tags : Tesla Jobs Brookshire USA

Recent News

Up