ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ 2026 വാലന്റെെൻസ് ഡേ - കപ്പിൾസ് നൈറ്റ് ഒരുക്കങ്ങൾ റോസ് മൗണ്ട് റിവേഴ്സ് കാസിനോയിലെ ബോൾ റൂമിൽ പുരോഗമിക്കുന്നു.
ഫെബ്രുവരി ഏഴിന് നടക്കുന്ന വാലന്റെെൻസ് ഡേ - കപ്പിൾസ് നൈറ്റ് ആഘോഷങ്ങൾ മുൻ വർഷങ്ങളതിനേക്കാൾ വ്യത്യസ്തമായി ലക്കി ഇൻ ലവ്, വാലന്റെെൻസ് ഡേ കപ്പിൾസ് കസിനോ നൈറ്റായിട്ട് ആയിരിക്കും ആഘോഷിക്കപ്പെടുക എന്ന് കെസിഎസ് പ്രസിഡന്റ് ജോസ് ആന മലയും ട്രഷറർ ടീന നെടുവാമ്പുഴയും അറിയിച്ചു.
ആഘോഷങ്ങൾക്ക് ഊർജം പകരുന്നതിനും അവിസ്മരണീയമാക്കുന്നതിനുമായി മെയിൽ ആൻഡ് ഫീമെയിൽ വോയ്സിൽ പാടാൻ കഴിവുള്ള മലയാളത്തിന്റെ പ്ലേ ബാക്ക് സിംഗർ ലക്ഷ്മി ജയൻ എത്തിച്ചേരുമെന്നും കോഓർഡിനേറ്റേഴ്സായ സ്റ്റിബി ആൻഡ് ആൻ ആനലിൽ, നിതിൻ ആൻഡ് മരിയ കുന്നുംപുറത്ത്, മാത്യു ആൻഡ് ഷാനിയമോൾ ചെല്ലക്കണ്ടത്തിൽ, മോഹിൻ ആൻഡ് ആൽബി മാമൂട്ടിൽ എന്നിവർ അറിയിക്കുകയുണ്ടായി.
റിവേഴ്സ് കാസിനോയിൽ 200 കപ്പിൾസിനായിരിക്കും വാലന്റെെൻസ് ഡേ കപ്പിൾസ് നൈറ്റിൽ സെലിബ്രേഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ അംഗങ്ങൾ എത്രയും നേരത്തെ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും കോഓർഡിനേറ്റേഴ്സ് ഊന്നി പറയുക ഉണ്ടായി.
ഈ വർഷത്തെ വൈവിധ്യമാർന്ന വാലന്റെെൻസ് ഡേ സെലിബ്രേഷനോട് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് എന്നും രജിസ്ട്രേഷൻ ഉടൻ തന്നെ പൂർത്തിയാക്കപ്പെടും എന്നും കോഓർഡിനേറ്റേഴ്സ് അറിയിച്ചു.
Tags : KCS Chicago Valentines Day Celebration USA