x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

പി.​പി. ചെ​റി​യാ​ൻ
Published: January 12, 2026 04:56 PM IST | Updated: January 12, 2026 04:56 PM IST

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് - പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്കും ഗാ​ർ​ല​ൻ​ഡി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്കം.

സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ കാ​യി​ക ഇ​തി​ഹാ​സ​ങ്ങ​ളാ​യ ഷൈ​നി വി​ത്സ​ണും വി​ത്സ​ൺ ചെ​റി​യാ​നും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ, ഷി​ജു അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 2026-2027 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.

 

K-Rail Survey

1976-ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​സോ​സി​യേ​ഷ​ൻ അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത് പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ ഓ​ർ​മി​പ്പി​ച്ചു.

ക​ലാ​വി​രു​ന്നി​ന്‍റെ വി​സ്മ​യം സു​ബി ഫി​ലി​പ്പി​ന്‍റെ ആ​മു​ഖ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ളി​ൽ ഡാ​ള​സി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി.

ഡാ​ള​സ് കൊ​യ​റി​സ്റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് മെ​ഡ്‌​ലി​യും യു​ണൈ​റ്റ​ഡ് വോ​യ്‌​സ് ക​മ്പൈ​ൻ​ഡ് കൊ​യ​ർ അ​വ​ത​രി​പ്പി​ച്ച "പ്രോ​സ​ഷ​ൻ ഓ​ഫ് ലൈ​റ്റും' കാ​ണി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

 

K-Rail Survey

ടീം ​ധൂ​ൽ, ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ, റി​ഥം ഓ​ഫ് ഡാ​ല​സ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ബോ​ളി​വു​ഡ് ഫ്യൂ​ഷ​ൻ നൃ​ത്ത​ങ്ങ​ളും ടീം ​നാ​ട്യ​യു​ടെ സെ​മി - ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും പ​രി​പാ​ടി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു.

മ്യൂ​സി​ക്ക​ൽ ഡ്രാ​മ: ദ ​സിം​ഫ​ണി ഓ​ഫ് ലൈ​റ്റ്സ് എ​ന്ന മ്യൂ​സി​ക്ക​ൽ ഡ്രാ​മ അ​വ​ത​ര​ണ മി​ക​വ് കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഫാ​ഷ​ൻ ഷോ: ​ടീം ഫ്യൂ​ഷ​ൻ എ​ല​ഗ​ൻ​സ് അ​വ​ത​രി​പ്പി​ച്ച ഫാ​ഷ​ൻ ഷോ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഗ്ലാ​മ​ർ പ​രി​വേ​ഷം ന​ൽ​കി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

K-Rail Survey

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഫെ​സ്റ്റി​വ​ൽ ഓ​ഫ് ക​രോ​ൾ​സും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി.

സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് വ​രും മാ​സ​ങ്ങ​ളി​ൽ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags : Golden Jubilee Kerala Association of Dallas Celebration USA

Recent News

Up