x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ: രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ പ​ങ്കെ​ടു​ക്കും

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: January 16, 2026 05:36 PM IST | Updated: January 16, 2026 05:36 PM IST

ന്യൂ​യോ​ർ​ക്ക്: വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 22-ാമ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ പ​ങ്കെ​ടു​ക്കും.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്ക​നോ​സ് മൗ​ണ്ട​ൻ​സി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ അ​റി​യി​ച്ച​ത്.

സ​ജി​മോ​ൻ ആ​ന്‍റ​ണി​യോ​ടൊ​പ്പം മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​രും കേ​ര​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ പാ​റ​യ്‌​ക്ക​ലും ഗ​വ​ർ​ണ​റെ ക്ഷ​ണി​ക്കാ​ൻ രാ​ജ്ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു.

 

K-Rail Survey

ഫൊ​ക്കാ​ന​യു​ടെ മെ​ഡി​ക്ക​ൽ കാ​ർ​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ്, ഹെ​ൽ​ത്ത് ക്ലി​നി​ക്, സിം ​കേ​ര​ള സിം, ​ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം, ഹൗ​സിം​ഗ് പ്രൊ​ജ​ക്‌​ട് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെ പ​റ്റി ഇ​വ​ർ ഗ​വ​ർ​ണ​റു​മാ​യി സം​സാ​രി​ക്കു​ക​യും ഗ​വ​ർ​ണ​ർ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.
 
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും രാ​ഷ്ട്രീ​യ - സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യും 106 അം​ഗ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ള്‍ ഉ​ൾ​പ്പെ​ടെ അ​യാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ്രീ​തീ​ക്ഷി​ക്കു​ന്ന​ത്. നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

Tags : Kerala Governor Rajendra Arlekar Fokana Convention USA

Recent News

Up