കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെടിഎംസിസി) ക്രിസ്മസ് കരോൾ ഗാനശുശ്രൂഷ ബുധനാഴ്ച രാത്രി ഏഴിന് നാഷണൽ ഇവാഞ്ചലിക്കൽ (എൻഇസികെ) ദേവാലായത്തിൻ നടത്തപ്പെടുന്നു.
കുവൈറ്റിലെ വിവിധ ക്രൈസ്തവ സഭ ഗായകസംഘങ്ങൾ ഒപ്പം കെടിഎംസിസി ഗായകസംഘവും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കുവൈറ്റിലെ ആത്മീയ സാമൂഹ്യ നേതാക്കന്മാർ കാരോൾ ഗാന ശുശ്രൂഷയിൽ പങ്കെടുക്കും.
ഗാനശുശ്രൂഷയുടെ ഒരുക്കങ്ങൾക്കായി ഷിലു ജോർജ് (കൺവീനർ), വറുഗീസ് മാത്യു (പ്രസിഡന്റ്), അജോഷ് മാത്യു (സെക്രട്ടറി), ടിജോ സി.സണ്ണി (ട്രഷറർ), സജു വി. തോമസ് (കോമൺ കൗൺസിൽ അംഗം), വിനോദ് കുര്യൻ, ജീസ് ജോർജ് ചെറിയാൻ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
Tags : christmas christmas carol ktmcc