x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂണി​റ്റി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ഗംഭീരമായി


Published: January 16, 2026 04:09 PM IST | Updated: January 16, 2026 04:16 PM IST

ലെ​സ്റ്റ​ർ: ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ (എ​ൽ​കെ​സി) 20-ാം വാ​ർ​ഷി​കാ​ഘോ​ഷം "ട്വ​ന്‍റി - ട്വ​ന്‍റി: ഒ​രു​മ​യു​ടെ പെ​രു​മ​യു​ടെ 20 വ​ർ​ഷ​ങ്ങ​ൾ' മെ​ഹ​ർ സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റി. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ ച​ട​ങ്ങ് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഓ​പ്പ​ണിം​ഗ് ഷോ​യോ​ടു കൂ​ടി ആ​രം​ഭി​ച്ച് ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി പ​ക​ർ​ന്ന് അ​ർ​ധ​രാ​ത്രി വ​രെ നീ​ണ്ടു​നി​ന്നു.

സി​നി​മ താ​രം ശ​ങ്ക​ർ, യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. യു​ക്മ ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ഡി​ക്സ് ജോ​ർ​ജ്, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, വി​വി​ധ ത​മി​ഴ് ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ സാ​ര​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വി​സ്മ​യ​മാ​യി "ന​ക്ഷ​ത്ര ഗീ​തം 2026' മെ​ഗാ​ഷോ​യും ആ​ർ​ജെ ദ ​ബാ​ൻ​ഡ് ലൈ​വ് മ്യൂ​സി​ക് ഷോ​യും

പി​ന്ന​ണി ഗാ​യ​ക​നും കീ​റ്റാ​റി​സ്റ്റു​മാ​യ ഷി​നോ പോ​ൾ, മെ​ന്‍റ​ലി​സ്റ്റും മ​ജീ​ഷ്യ​നു​മാ​യ വി​ൽ‌​സ​ൺ ച​മ്പ​ക്കു​ളം, സി​നി​മാ താ​രം അ​നു ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച "ന​ക്ഷ​ത്ര ഗീ​തം 2026' മെ​ഗാ​ഷോ​യോ​ടെ​യാ​ണ് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ശേ​ഷം രാ​ത്രി വൈ​കു​വോ​ളം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ത്തി​ൽ ര​ഞ്ജി​നി ജോ​സും ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​നും ന​യി​ച്ച അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന ലൈ​വ് ബാ​ൻ​ഡ് സം​ഗീ​തം കാ​ണി​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വി​സ്മ​യി​പ്പി​ച്ചു.

ഗാ​ന​മേ​ള എ​ന്ന സ്ഥി​രം ശൈ​ലി​യി​ൽ നി​ന്നും ആ​ർ​ജെ ദ ​ബാ​ൻ​ഡ് എ​ന്ന വേ​റി​ട്ട കോ​ൺ​സെ​പ്റ്റി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യ ര​ഞ്ജി​നി ജോ​സ് ത​ന്‍റെ ബാ​ൻ​ഡു​മാ​യി വി​ദേ​ശ​ത്ത് ന​ട​ത്തു​ന്ന ആ​ദ്യ ലൈ​വ് ഷോ ​എ​ന്ന സ​വി​ശേ​ഷ​ത​യും വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നു​ണ്ടാ​യി​രു​ന്നു.

ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ ഈ ​ഒ​രൊ​റ്റ പ​രി​പാ​ടി​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി എ​ൽ​കെ​സി നേ​രി​ട്ട് സ്പോ​ൺ​സ​ർ ചെ​യ്താ​ണ് ര​ഞ്ജി​നി​യു​ടെ അ​ഞ്ചം​ഗ ബാ​ൻ​ഡി​നെ നാ​ട്ടി​ൽ നി​ന്നും യു​കെ​യി​ൽ എ​ത്തി​ച്ച​ത്.

ഫ്ലൂ​ട്ടി​സ്റ്റ് സു​ബി​ൻ ജേ​ഴ്സ​ൺ, ഡ്ര​മ്മ​ർ അ​രു​ൺ​രൂ​പ്, ബാ​സി​സ്റ്റ് ലെ​സ്‌​ലി റോ​ഡ്രി​ഗ​സ്, ലീ​ഡ് ഗി​റ്റാ​റി​സ്റ്റ് ബെ​വ​ൻ കോ​റ​യ, ചാ​ൾ​സ് (കീ​ബോ​ർ​ഡി​സ്റ്റ്), സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ നി​ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ത​മി​ഴ് കൂ​ത്ത് പാ​ട്ടു​ക​ളും ഫാ​സ്റ്റ് ന​മ്പ​റു​ക​ളും ഹൃ​ദ്യ​മാ​യ മെ​ല​ഡി​ക​ളു​മാ​യി അ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ചു.

K-Rail Survey

പ്രൗ​ഢ​ഗം​ഭീ​ര​മാ​യ പൊ​തു​സ​മ്മേ​ള​നം

പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് കൃ​ഷ്ണ​ന്‍റം അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ന് സെ​ക്ര​ട്ട​റി സ്മൃ​തി രാ​ജീ​വ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​മേ​ശ് ബാ​ബു സം​ഘ​ട​ന​യു​ടെ നാ​ൾ​വ​ഴി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും മു​ന്നോ​ട്ടും ഇ​തേ ഒ​ത്തൊ​രു​മ​യോ​ടെ പോ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു.

മു​ഖ്യാ​തി​ഥി​യാ​യ സി​നി​മാ​താ​രം ശ​ങ്ക​ർ ത​ന്‍റെ ഭാ​ര്യ ചി​ത്ര ല​ക്ഷ്മി​ക്ക് ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വും ഈ ​ന​ഗ​ര​ത്തോ​ടു​ള്ള ത​ന്‍റെ പ്രി​യ​വും പ​ങ്കു​വ​ച്ചു. മ​റ്റൊ​രു മു​ഖ്യാ​തി​ഥി​യാ​യ യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ, യു​ക്മ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​ക്കു​ള്ള ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച​ത് സ​ദ​സി​ൽ വ​ലി​യ കൈ​യ​ടി​ക​ൾ​ക്ക് കാ​ര​ണ​മാ​യി.

സം​ഘ​ട​ന​യു​ടെ 20 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ​യും സെ​ക്ര​ട്ട​റി​മാ​രെ​യും ഖ​ജാ​ൻ​ജി​മാ​രെ​യും വേ​ദി​യി​ൽ ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ജോ​ൺ ഇ​വ​രെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. മു​ൻ​കാ​ല സാ​ര​ഥി​ക​ളു​ടെ ഒ​ത്തു​ചേ​ര​ലും ഫോ​ട്ടോ സെ​ഷ​നും ച​ട​ങ്ങി​ലെ വൈ​കാ​രി​ക​മാ​യ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി.

നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സാ​ന്താ​ക്ലോ​സു​മാ​രാ​യി ജോ​മോ​നും ജെ​യ്‌​സ​ണും വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി മ​ധു​രം പ​ക​ർ​ന്നു. ച​രി​ത്ര​വും ന​ർ​മ​വും ചാ​ലി​ച്ച​വ​ത​രി​പ്പി​ച്ച പ്ര​സം​ഗ​ത്തി​ലൂ​ടെ ഇ​വ​ർ ഏ​വ​രു​ടെ​യും കൈ​യ​ടി നേ​ടി.

വി​ശി​ഷ്ടാ​തി​ഥി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് ഇ​വ​ർ ക്രി​സ്മ​സ് സ്നേ​ഹം പ​ങ്കു​വ​ച്ചു. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, എം​പി​മാ​രാ​യ രാ​ഹു​ൽ ഗാ​ന്ധി, സു​രേ​ഷ് ഗോ​പി, ശ​ശി ത​രൂ​ർ, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​ർ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ന് ന​ൽ​കി​യ ആ​ശം​സ സ​ന്ദേ​ശ​ങ്ങ​ളും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക​ത വി​ളി​ച്ചോ​തു​ന്ന വി​വി​ധ ക​ലാ​സൃ​ഷ്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ "സൃ​ഷ്ടി' എ​ന്ന ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ യു​ക്മ പ്ര​സി​ഡ​ന്‍റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

K-Rail Survey

പ്ര​ജീ​ഷ് സി. ​തി​ല​ക് ആ​ണ് ഈ ​മാ​ഗ​സി​ൻ ഡി​സൈ​ൻ ചെ​യ്ത​ത്. സം​ഘ​ട​ന​യു​ടെ ഡി​ജി​റ്റ​ൽ മു​ഖ​മാ​യി മാ​റി​യ എ​ൽ​കെ​സി മൊ​ബൈ​ൽ ആ​പ്പി​ന്‍റെ​യും പ്ര​ധാ​ന സ​പ്പോ​ർ​ട്ട​റാ​യ സ്വ​ർ​ണം ന​ല്ലെ​ണ്ണ ഗ്രൂ​പ്പി​ന്‍റെ 'സ്വ​ർ​ണം ഫ്രോ​സ​ൺ ഫു​ഡി​ന്‍റെ​യും' ഉ​ദ്ഘാ​ട​നം ശ​ങ്ക​ർ നി​ർ​വ​ഹി​ച്ചു.

മൊ​ബൈ​ൽ ആ​പ്പ് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ച് ന​ൽ​കി​യ മീ​ഡി​യ ടീം ​കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ലാ​ഷ് സു​രേ​ശ​നെ​യും ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ ത​യാ​റാ​ക്കി​യ പ്ര​ജീ​ഷ് തി​ല​കി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മ​നം ക​വ​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പാ​യ​ത് എ​ൽ​കെ​സി അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ്. ക​ണ്ണെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം അ​ത്യു​ഗ്ര​ൻ പ്ര​ക​ട​ന​ങ്ങ​ളാ​ണ് ക​ലാ​മ​ത്സ​ര വി​ജ​യി​ക​ൾ സ്റ്റേ​ജി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

വൈ​കു​ന്നേ​രം ആ​റ് വ​രെ നീ​ണ്ടു​നി​ന്ന ഈ ​ക​ലാ​വി​രു​ന്നി​ന് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ജ​യ് പെ​രു​മ്പ​ല​ത്ത്, ച​ന്ദ​ന സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ന്‍റെ അ​ക്ഷീ​ണ പ​രി​ശ്ര​മ​ത്തി​ന് തി​ള​ക്കം കൂ​ട്ടി.

പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും ഡാ​ൻ​സ് സ്കൂ​ളു​ക​ളാ​യ ക​ലാ​കേ​ന്ദ്ര (ച​ന്ദ​ന സു​രേ​ഷ്), ലാ​സ്യ ക​ലാ​കേ​ന്ദ്ര (ഗീ​തു ശ്രീ​ജി​ത്ത്), ദേ​വ​ക​ല ഡാ​ൻ​സ് അ​ക്കാ​ദ​മി (നീ​ര​ജ ക​ലേ​ഷ്), നൃ​ത്യ​തി (അ​ഷി​ത) എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ലെ​സ്റ്റ​ർ ഐ​ക്ക​ൺ​സ് ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ പ്ര​ക​ട​നം വേ​റി​ട്ടു​നി​ന്നു. മ​നോ​ഹ​ര​മാ​യ അ​വ​ത​ര​ണ ശൈ​ലി​യി​ലൂ​ടെ ഐ​ശ്വ​ര്യ മ​ഞ്ജു​ഷ​യും സ്മൃ​തി രാ​ജീ​വും കാ​ണി​ക​ളെ ക​യ്യി​ലെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ മു​ഖ്യ അ​വ​താ​ര​ക​യാ​യി തി​ള​ങ്ങി​യ ഐ​ശ്വ​ര്യ മ​ഞ്ജു​ഷ​യു​ടെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

K-Rail Survey

ഒ​ട്ടും വി​ര​സ​ത​യി​ല്ലാ​ത്ത അ​വ​ത​ര​ണ​ത്തി​ലൂ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ണി​ക​ളെ വേ​ദി​യി​ലേ​ക്ക് പി​ടി​ച്ചി​രു​ത്താ​ൻ ഐ​ശ്വ​ര്യ​യ്ക്ക് സാ​ധി​ച്ചു. ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത സം​സാ​ര​ശൈ​ലി​യും പോ​സി​റ്റീ​വ് എ​ന​ർ​ജി​യും ത​മാ​ശ​ക​ൾ ക​ല​ർ​ത്തി​യു​ള്ള അ​വ​ത​ര​ണ​വും പ​രി​പാ​ടി​ക്ക് പു​തി​യൊ​രു ഉ​ന്മേ​ഷം പ​ക​ർ​ന്നു.

ഓ​രോ നി​മി​ഷ​വും കാ​ണി​ക​ളു​മാ​യി സം​വ​ദി​ച്ചും അ​വ​രി​ൽ ആ​വേ​ശം നി​റ​ച്ചും ഐ​ശ്വ​ര്യ ത​ന്‍റെ നേ​തൃ​പാ​ട​വം തെ​ളി​യി​ച്ചു. "എ​ൽ​കെ​സി ഹൃ​ദ​യം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കാ​യി ക​മ്മി​റ്റി​യം​ഗം പ്രി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്യൂ ​ഇ​ല്ലാ​ത്ത പ്ര​വേ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.

ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട്, ഗി​ലാ​നീ​സ് സൂ​പ്പ​ർ സ്റ്റോ​ർ, മാ​ർ​ഷ​ലോ കാ​ർ ഇ​ൻ​ഷു​റ​ൻ​സ്, ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് എ​ന്നീ പ്രൈം ​സ​പ്പോ​ർ​ട്ടേ​ഴ്സി​നൊ​പ്പം ജി​യ ട്രാ​വ​ൽ​സ്, ലൂ​യി​സ് കെ​ന്ന​ഡി സോ​ളി​സി​റ്റേ​ഴ്സ്, ഇ​ല​വ​ൻ ഏ​യ്‌​സ്, വൗ ​ഹോം​സ്, മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്, സ​തേ​ൺ സ്പൈ​സ​സ് റ​സ്റ്റോ​റ​ന്‍റ്, കാ​വ്യ സി​ൽ​ക്സ്, ഷാ​ൻ പ്രോ​പ്പ​ർ​ട്ടീ​സ്, കേ​ര​ള ഡി​ലൈ​റ്റ്‌​സ്, തെ​രേ​സാ​സ് ല​ണ്ട​ൻ, ഹൗ​സ് ഓ​ഫ് ബേ​ക്കി​ലി​ൻ റ​സ്റ്റോ​റ​ന്‍റ്, ചാ​ക്കോ കോ​ട്ടേ​ജ​സ്, ലോ ​ആ​ൻ​ഡ് ലോ​യേ​ഴ്സ്, എ ​വ​ൺ കാ​ർ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് ക​രു​ത്തു​പ​ക​ർ​ന്നു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ര​മേ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ജ​യ് പെ​രു​മ്പ​ല​ത്ത്, ച​ന്ദ​ന സു​രേ​ഷ്, ടി​റ്റി ജോ​ൺ, ബി​ജു മാ​ത്യു, ജോ​ർ​ജ് ക​ള​പ്പു​ര​ക്ക​ൽ, ജ​ഗ​ൻ പാ​ട​ച്ചി​റ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

പ്രോ​ഗ്രാം ക​മ്മി​റ്റി​യി​ൽ സോ​ണി ജോ​ർ​ജ്, ജോ​ർ​ജ് കാ​ട്ടാ​മ്പി​ള്ളി, വ​രു​ൺ, പ്രി​ൻ​സ്, ഐ​ശ്വ​ര്യ, അ​ഷി​ത, ഗീ​തു, അ​നീ​ഷ് ജോ​ൺ, അ​ജി​ത് സ്റ്റീ​ഫ​ൻ എ​ന്നി​വ​രും റി​സ​പ്ഷ​ൻ ക​മ്മി​റ്റി​യി​ൽ ആ​ൽ​വി​ൻ, റോ​ബി​ൻ, ജി​ജോ, ബെ​ൻ​സി, ബി​ൻ​സി, പ്ര​വീ​ൺ പ​ങ്ക​ജ്, രേ​വ​തി വെ​ങ്ങ​ലോ​ട്ട്, പ്ര​ദീ​പ് നൈ​നാ​ൻ, അ​നു അ​മ്പി, ശ്യാം ​എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ച്ചു. മീ​ഡി​യ മാ​നേ​ജ്‌​മെ​ന്‍റ് അ​ഭി​ലാ​ഷ്, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രും നി​ർ​വ്വ​ഹി​ച്ചു.

K-Rail Survey

കൂ​ടാ​തെ, ലൈ​ഫ്‌​ലൈ​ൻ ഇ​ൻ​ഷു​റ​ൻ​സ് & മോ​ർ​ട്ട്ഗേ​ജ് ന​ട​ത്തി​യ റാ​ഫി​ൾ വി​ജ​യി​ക്കും ച​ട​ങ്ങി​ൽ സ​മ്മാ​നം ന​ൽ​കി. ഇ​രു​പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് മാ​ർ​ഷ​ലോ കാ​ർ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി പു​തി​യ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി "എ​ൽ​കെ​സി 90' എ​ന്ന സ്പെ​ഷ്യ​ൽ ഡി​സ്കൗ​ണ്ട് കോ​ഡും പ്ര​ഖ്യാ​പി​ച്ചു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ ടോ​ജോ ജോ​സ​ഫ്, ജി​ഷ ടോ​ജോ, അ​നൂ​പ് (ഡ്രീം​സ്), ബി​നു കെ​റ്റ​റിം​ഗ്, റോ​ബി​ൻ​സ്, ലി​ജോ നെ​ല്ലി​യാ​നി, ജോ​ർ​ജ് തോ​മ​സ് പാ​ലാ, വി​നി സ​നീ​ഷ്, ധ​ന്യ അ​ജേ​ഷ്, സ്വ​പ്ന, ശ്രീ​നാ​ഥ് (ലൈ​റ്റ് & സൗ​ണ്ട്), ജി​സ്‌​മോ​ൻ (ലൈ​വ് സ്ട്രീ​മിം​ഗ്), അ​ല​ൻ ( പോ​സ്റ്റ​ർ ഡി​സൈ​ന​ർ), കാ​മ​റ​മാ​ൻ​മാ​രാ​യ സാ​ജു അ​ത്താ​ണി ബെ​റ്റ​ർ ഫ്രെ​യിം​സ്, സ​ജീ​ഷ് ആ​ത്മ മീ​ഡി​യ, ടോം​സ് ബെ​റ്റ​ർ ഫ്രെ​യിം​സ് എ​ന്നി​വ​ർ​ക്കും വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജ​ഗ​ൻ പ​ട​ച്ചി​റ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ആ​ഘോ​ഷ​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ എ​ത്തി​യ എ​ല്ലാ എ​ൽ​കെ​സി അം​ഗ​ങ്ങ​ൾ​ക്കും, കു​ടും​ബ​ങ്ങ​ൾ​ക്കും, സു​ഹൃ​ത്തു​ക്ക​ൾ​ക്കും പ​രി​പാ​ടി​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ ഇ​ത​ര സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ജ​ഗ​ൻ പാ​ടാ​ച്ചി​റ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​ർ​പ്പി​ച്ചു.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തെ അ​ഭി​മാ​ന​ക​ര​മാ​യ ഈ ​യാ​ത്ര സാ​ധ്യ​മാ​ക്കി​യ ഓ​രോ വ്യ​ക്തി​യെ​യും സ്നേ​ഹ​ത്തോ​ടെ സ്മ​രി​ച്ചു​കൊ​ണ്ടും ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ഒ​രു​മി​ച്ച് മു​ന്നേ​റ​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു​കൊ​ണ്ടു​മാ​ണ് "ട്വ​ന്‍റി-​ട്വ​ന്‍റി' ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി കൊ​ടി​യി​റ​ങ്ങി​യ​ത്.

വ​രും ത​ല​മു​റ​ക​ൾ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന ഒ​രു​മ​യു​ടെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും ഉ​ജ്വ​ല​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി ഈ ​വാ​ർ​ഷി​കാ​ഘോ​ഷം ലെ​സ്റ്റ​റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു.

Tags : Leicester Kerala Community 20th anniversary Celebration UK

Recent News

Up