തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30ന് ആരംഭിച്ച പൊതുസമ്മേളനത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി. ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, കെ. രാജൻ, വ്യവസായിമാരായ എം.എ. യൂസഫലി, രവി പിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു.

ചീഫ് സെക്രട്ടറി സ്വാഗതവും ടി.വി. അനുപമ ഐഎഎസ് നന്ദി പറഞ്ഞു. ഏതാണ്ട് ഒന്നേകാൽ മണിക്കൂറോളം പിണറായി വിജയൻ പ്രസംഗിച്ചു. വർണശബളമായ സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
രാവിലെ ഹൈസിന്ത് ഹോട്ടലിൽ നടന്ന വിജ്ഞാന കേരളം പരിപാടിയിൽ നോർക്ക വൈസ് ചെയർമാൻ പി. ശ്രിരാമകൃഷ്ണൻ, മുൻ ധനകാര്യമന്ത്രി തോമസ് ഐസക് തുടങിയവർ പങ്കെടുത്ത് സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ടവർ സംസാരിച്ചു.

ജർമനിയിലെ ജോലി സാധ്യത, പഠനസാധ്യത തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ജോസ് കുമ്പിളുവേലിൽ പ്രസംഗിച്ചു. 125 രാജ്യങ്ങളിൽ നിന്നായി 188 ഓളം പ്രവാസികളും 140 എംഎൽഎ മാരും 20 എംപിമാരും അടങ്ങുന്നതാണ് ലോക കേരള സഭ. ആകെ 351 അംഗങ്ങളാണുള്ളത്.
Tags : loka kerala sabha thiruvananthapuram jose kumpiluvelil