x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ധ്വ​ജ​പ്ര​തി​ഷ്ഠ; കൊ​ടി​മ​രം കേ​ര​ള​ത്തി​ൽ നി​ന്ന്


Published: December 2, 2025 11:43 AM IST | Updated: December 2, 2025 11:43 AM IST

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ധ്വ​ജ​പ്ര​തി​ഷ്ഠ മ​ഹോ​ത്സ​വ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ധ്വ​ജ​പ്ര​തി​ഷ്ഠ​യ്ക്കു​ള്ള ല​ക്ഷ​ണ​മൊ​ത്ത മ​രം മു​റി​ക്കു​ന്ന ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

കേ​ര​ള​ത്തി​ൽ തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം ക​രി​ങ്കു​ന്നം പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന തേ​ക്ക് വൃ​ക്ഷം ആ​ണ് കൊ​ടി​മ​ര​മാ​കു​ന്ന​ത്. ത​ന്ത്രി കാ​ണി​പ്പ​യൂ​ർ മ​ഹാ​ശ​യ​ന്‍റെ​യും ദി​വാ​ക​ര​ൻ ന​മ്പൂ​തി​രി​യു​ടെ​യും (മു​ൻ മെ​ൽ​ശാ​ന്തി, ഗു​രു​വാ​യൂ​ർ) മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ക്കും.

 

K-Rail Survey

ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ധ്വ​ജ​പ്ര​തി​ഷ്ഠ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ​ത്തി​ന് അ​പൂ​ർ​വ​നി​മി​ഷ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​റ​യു​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം കൊ​ടി​മ​രം അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​കും ധ്വ​ജ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ.

ഈ ​പു​ണ്യ​ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​മ​ദാ​സ് ക​ണ്ട​ത്ത് - 925 487 2008, അ​ജി​ത് നാ​യ​ർ - 832 713 1710.

Tags : mahotsavam guruvayoorappan temple houston usa

Recent News

Up