x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വാ​വ് യു​കെ​യി​ൽ ത​ടാ​ക​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ


Published: February 6, 2026 11:06 AM IST | Updated: February 6, 2026 11:07 AM IST

ലണ്ടൻ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി യു​കെ​യി​ലെ സ്വാ​ൻ വൈ​ൽ ത​ടാ​ക​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ. ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ഞ്ചേ​രി സ്മൃ​തി​യി​ൽ ജ​യ​കു​മാ​ർ - ഷിം​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു ജ​യ​കു​മാ​റി​നെ​യാ​ണ്(26) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് വി​ഷ്ണു ത​ന്‍റെ മു​ൻ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പു​റ​ത്തേ​യ്ക്കു പോ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​യി​ട്ടും തി​രി​ച്ചു താ​മ​സ​സ്ഥ​ല​ത്ത് എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വി​ഷ്ണു​വി​നോ​ട് ഒ​പ്പം യാ​ത്ര ചെ​യ്ത സു​ഹൃ​ത്ത് ത​ന്നെ​യാ​ണ് വി​വ​രം വീ​ട്ടി​ൽ വി​ളി​ച്ച​റി​യി​ച്ച​ത്. പി​ന്നീ​ട് ചൊ​വ്വാ​ഴ്ച പോ​ലീ​സ് സ്വാ​ൻ ത​ടാ​ക​ത്തി​ൽ​നി​ന്നു വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags : malayali youth london found dead vishnu jayakumar

Recent News

Up