x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം തു​ണ​യാ​യി; ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത പ്ര​തി പി​ടി​യി​ൽ


Published: January 5, 2026 04:27 PM IST | Updated: January 5, 2026 04:27 PM IST

അ​ജ്മാ​ൻ: ക​ണ്ണൂ​ർ ആ​റ​ളം സ്വ​ദേ​ശി​നി​യും ഇ​ന്‍​ഫ്ലു​വ​ന്‍​സ​റു​മാ​യ ഹ​ഫീ​സ​യു​ടെ ചി​ത്ര​ങ്ങ​ള്‍ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യെ അ​ജ്മാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഷാ​ര്‍​ജ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഹ​ഫീ​സ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ്‌ ര​ണ്ട് മ​സാ​ജ് സെ​ന്‍റ​റു​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ രീ​തി​യി​ൽ പ്ര​ച​രി​ച്ച​ത്.

അ​ശ്ലീ​ല കു​റി​പ്പു​ക​ളോ​ടെ​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നി​ര​വ​ധി ഫോ​ളോ​വേ​ഴ്‌​സു​ള്ള ഹ​ഫീ​സ​യു​ടെ ചി​ത്രങ്ങൾ പ്രതി പ്രചരി​പ്പി​ച്ച​ത്.

തു​ട​ര്‍​ന്ന്, നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഹ​ഫീ​സ പ​ല നി​യ​മ​സ്ഥാ​പ​ന​ങ്ങ​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ഉ​യ​ർ​ന്ന ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത് അ​വ​ർ​ക്ക് ത​ട​സ​മാ​യി. ശേ​ഷം, യുവതി യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത അ​ദ്ദേ​ഹം, ഈ ​നി​യ​മ പോ​രാ​ട്ടം സൗ​ജ​ന്യ​മാ​യി ഏ​റ്റെ​ടു​ത്തു. അ​ജ്മാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ മു​ഖേ​ന അ​ജ്മാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

തു​ട​ർ​ന്നു​ണ്ടാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് എ​തി​ർ​ക​ക്ഷി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യായിരുന്നു. കേ​സി​ൽ കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : arrest misusing pictures ajman yab legal services

Recent News

Up