x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ക്ക​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച ആ​ദ്യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യി "മാ​പ്പ്'

റോ​ജീ​ഷ് സാം ​സാ​മു​വ​ൽ
Published: November 11, 2025 03:52 PM IST | Updated: November 11, 2025 03:52 PM IST

ഫി​ല​ഡ​ൽ​ഫി​യ: പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ ഒ​രു വ​കു​പ്പാ​ണ് പ്ര​വാ​സി കേ​ര​ളീ​യ​കാ​ര്യ വ​കു​പ്പ് (നോ​ർ​ക്ക).

നോ​ർ​ക്ക റൂ​ട്ട്സി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ള സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യ്ക്ക് (മാ​പ്പ്) അം​ഗ​ത്വം ല​ഭി​ച്ച​താ​യി മാ​പ്പ് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ അ​റി​യി​ച്ചു. നോ​ർ​ക്ക​യി​ൽ അം​ഗ​ത്വം നേ​ടു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ സം​ഘ​ട​ന​യാ​ണ് മാ​പ്പ്.

നോ​ർ​ക്ക​യി​ൽ മാ​പ്പി​നെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള നോ​ർ​ക്ക അം​ഗ​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, നോ​ർ​ക്ക​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ ഏ​റ്റു​വാ​ങ്ങി. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ര​ള​ത്തി​നു​ള്ളി​ലെ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നും അ​തി​ലൂ​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നോ​ർ​ക്ക റൂ​ട്സ് സ​ഹാ​യി​ക്കു​ന്നു.

നോ​ർ​ക്ക റൂ​ട്സി​ന്‍റെ തു​ട​ക്കം മു​ത​ൽ, ആ​ഗോ​ള​ത​ല​ത്തി​ൽ എ​ൻ​ആ​ർ​കെ ക​മ്യൂ​ണി​റ്റി​യെ അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ അ​വ​സ​ര​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കി ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലും നോ​ർ​ക്ക റൂ​ട്ട്‌​സി​നു​ള്ള പ​ങ്ക് വ​ള​രെ പ്ര​ധാ​ന​മാ​ണ്.

നോ​ർ​ക്ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ സ​ർ​ക്കാ​രി​ന്‍റെ 51.3 ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​ത്തോ​ടെ നോ​ർ​ക്ക-​റൂ​ട്ട്സ് എ​ന്ന സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. പ്ര​സ്തു​ത സ്ഥാ​പ​നം വ​ഴി​യാ​ണ് വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്.

 

Tags : Map Norka membership USA

Recent News

Up