ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ചെയർമാനായി പാസ്റ്റർ തോമസ് മുല്ലയ്ക്കലും കോചെയർമാനായി ഡോ. തോമസ് ഇടിക്കുളയും സെക്രട്ടറിയായി എസ്.പി. ജെയിംസും ട്രെഷററായി തോമസ് ചെല്ലേത്തും തെരഞ്ഞെടുക്കപ്പെട്ടു.
ഡാളസിൽ കൂടിയ പൊതുയോഗത്തിൽ വച്ചാണ് 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ എട്ടുവർഷങ്ങളിലായി സിറ്റി-വൈഡ് ഫെലോഷിപ്പിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലിന്റെ പ്രവർത്തനങ്ങളെ യോഗം അനുസ്മരിക്കുകയുണ്ടായി.
40-ാമത് വർഷത്തിലേക്ക് കടക്കുന്ന ഡാളസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ സംഘടനാപരമായ വിപുലീകരണത്തിനായി ഈ വർഷം പതിനൊന്നംഗ കമ്മിറ്റിക്ക് രൂപം കൊടുക്കുകയുണ്ടായി.
സിസ്റ്റേഴ്സ് കോഓർഡിനേറ്ററായി അന്നമ്മ വില്യംസും മീഡിയ കോഓർഡിനേറ്ററായി രാജു താരകനും മ്യൂസിക് കോഓർഡിനേറ്ററായി ജോസ് പ്രകാശ് കരിമ്പിനേത്തും കൂടാതെ പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ എബ്രഹാം തോമസ്, ഷാജി മണിയാറ്റ്, വർഗീസ് വർഗീസ് എന്നിവർ കമ്മിറ്റിയംഗങ്ങളായും ചുമതലകൾ ഏറ്റെടുത്തു.
ഔദ്യോഗിക ഭാരവാഹികളെല്ലാംതന്നെ വിവിധ നിലകളിൽ അമേരിക്കയിലെ പെന്തക്കോസ്ത് സമൂഹത്തിൽ ദേശീയവും പ്രാദേശീയവുമായ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്.
ഈ മാസം 11ന് നടന്ന പൊതുയോഗത്തിൽ വച്ച് ഈ വർഷത്തെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് ഭാരവാഹികൾ അറിയിച്ചു. എല്ലാ ചൊവ്വാഴ്ചയും രാത്രി 7.30ന് നടക്കുന്ന പ്രെയർലൈൻ ഡാളസിലെ വിവിധ സഭകളുടെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തപ്പെടുന്നതാണ്.
805 706 5223 എന്ന നമ്പറിൽ വിളിച്ചാൽ പ്രെയർലൈനിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ dallascitywide.org എന്ന പേരിലുള്ള വെബ്സൈറ്റിലൂടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
2026-ൽ, എല്ലാ മൂന്നുമാസവും കൂടുമ്പോൾ സെമിനാറുകൾ, ട്രെയിനിംഗ് പ്രോഗ്രാമുകൾ, പ്രത്യേക പ്രാർഥനാ യോഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28-30 തീയതികളിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ഉടൻതന്നെ ആരംഭിക്കുന്നതാണ്.