x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണ് പു​തി​യ സാ​ര​ഥി​ക​ൾ

ജീ​മോ​ൻ റാ​ന്നി
Published: January 19, 2026 05:31 PM IST | Updated: January 19, 2026 05:31 PM IST

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ എ​ക്യൂ​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) 2026ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഹൂ​സ്റ്റ​ണി​ലെ 19 ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​ണ് ഐ​സി​ഇ​സി​എ​ച്ച്. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ന് ​ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന 44-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം റ​വ.​ഫാ. മാ​ത്യൂ​സ് ജോ​ർ​ജി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ചു. ഫാ. ​പ്ര​കാ​ശ് വ​ന്നു​ചേ​ർ​ന്ന ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

K-Rail Survey

സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ് 2025ലെ ​പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി. തു​ട​ർ​ന്ന് പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ് ന​ന്ദി അ​റി​യി​ച്ചു. ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ജോ​സ​ഫ് ജോ​ണി​ന്‍റെ പ്രാ​ർ​ഥ​ന​യ്ക്കും ആ​ശി​ർ​വാ​ദ​ത്തി​നും ശേ​ഷം ഡി​ന്ന​റോ​ടു​കൂ​ടി യോ​ഗം പ​ര്യ​വ​സാ​നി​ച്ചു. 

 

K-Rail Survey

ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ്: റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി: ഷാ​ജ​ൻ ജോ​ർ​ജ്. ട്ര​ഷ​റ​ർ: രാ​ജ​ൻ അ​ങ്ങാ​ടി​യേ​ൽ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ: മി​ൽ​റ്റാ മാ​ത്യു, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ: തോ​മ​സ് മാ​ത്യു (ജീ​മോ​ൻ റാ​ന്നി), സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ: ജി​നോ ജേ​ക്ക​ബ് ,വോ​ള​ന്‍റീ​യ​ർ ക്യാ​പ്റ്റ​ൻ: നൈ​നാ​ൻ വീ​ട്ടി​നാ​ൽ, ഷീ​ജ വ​ർ​ഗീ​സ്, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ: ഫാ​ൻ​സി പ​ള്ളാ​ത്തു​മ​ഠം, ഓ​ഡി​റ്റ​ർ: ജോ​ൺ​സ​ൺ ക​ല്ലു​മൂ​ട്ടി​ൽ.

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ഗാ​യ​ക​സം​ഘം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ന്ന കെ. ​ഫി​ലി​പ്പ്, റ​വ. ഫാ. ​ജെ​ക്കു സ​ക്ക​റി​യ, റോ​ൺ വ​ർ​ഗീ​സ്, ബി​നു ജോ​ൺ, ആ​രോ​ൺ ജോ​പ്പ​ൻ, ബി​ജു ചാ​ല​ക്ക​ൽ, എ.​ജി. ജേ​ക്ക​ബ്, റോ​ണി​സി മാ​ല​ത്ത്, ജോ​ജി ജോ​സ​ഫ്, ജി​നു ജോ​ൺ, ജോ​ജി ജോ​ൺ, റ​ജി ജോ​ൺ, ഷി​ജി ബെ​ന്നി.

Tags : Indian Christian Ecumenical Community Houston New leadership USA

Recent News

Up