x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​യ്ഡ്സ്റ്റോ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

ബി​നു ജോ​ർ​ജ്
Published: January 31, 2026 12:55 PM IST | Updated: January 31, 2026 12:55 PM IST

കെ​ന്‍റ്: കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ മെ​യ്ഡ്സ്റ്റോ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ   (എം​എം​എ) ക്രി​സ്​മ​സ് - ന്യൂഇ​യ​ര്‍ ആ​ഘോ​ഷ​വും പോ​തു​യോ​ഗ​വും ഈ​സ്റ്റ് മോ​ളിംഗ് വി​ല്ലേ​ജ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു.

വൈ​കുന്നേരം മൂന്നിന് എം​എം​എ​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ച്ച നേ​റ്റി​വി​റ്റി ഷോ​യോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും ജി​സി​എ​സ്‌​സി, എ ​ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ഡ്വി​ൻ മാ​ത്യു ആ​നു​വ​ൽ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജി​ൻ​സി ബി​നു ഫി​നാ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എം​എം​എ​യെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ച​താ​യി അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ 2026 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള എം​എം​എ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡന്‍റ് - ശ്രീ​ജി​ത്ത് കു​റു​വ​ൻ​കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി - പ്ര​വീ​ൺ രാ​മ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ - സ​ന്തോ​ഷ് വെ​ള്ള​ടു​ത്ത്.

സ്പോ​ർ​ട്സ് കോ​ഓർ​ഡി​നേ​റ്റേ​ഴ്‌​സ് - ജോ​ഷി ആ​നി​ത്തോ​ട്ട​ത്തി​ൽ, അ​നീ​ഷ് പ​ള്ളി​യാ​ലി​ൽ, മെ​ൻ​സ് ക്ല​ബ് കോഓ​ർ​ഡി​നേ​റ്റ​ർ - ജി​ജോ ചാ​ക്കോ, മീ​ഡി​യ - ബി​നു ജോ​ർ​ജ്,  മൈ​ത്രി വി​മ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ - ജി​മി​ത ബെ​ന്നി, പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റ​ർ​സ് - ജി​സ്‌​ന മൈ​ക്കി​ൾ, ഷൈ​ജ ഇ​ട​ച്ചേ​രി, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ - ബോ​ണി റോ​സ് ബാ​ബു.

അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കാ​ൻ കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ ബോ​ഡി​ക്കു​ശേ​ഷം കൊ​ച്ചി​ൻ ഗോ​ൾ​ഡ​ൻ ഹി​റ്റ്‌​സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും കോ​മ​ഡി​ഷോ​യും ന​ട​ന്നു.

ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​ൻ അ​ഭി​ജി​ത് കൊ​ല്ല​വും മി​മി​ക്രി കോ​മ​ഡി താ​രം ബൈ​ജു ജോ​സും നേ​തൃ​ത്വം ന​ൽ​കി​യ സ്റ്റേ​ജ് ഷോ​യും മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​നും മി​ക​വു​റ്റ​താ​യി. രു​ചി​ക​ര​മാ​യ ക്രി​സ്മ​സ് ഡി​ന്ന​റോ​ടു​കൂ​ടി എം​എം​എ​യു​ടെ ക്രി​സ്മ​സ്, ന്യൂഇ​യ​ർ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. 

Tags : Maidstone Malayalee Association New leadership Kent UK

Recent News

Up