ബ്രിസ്ബെയ്ൻ: വാമോസ് അമിഗോ സംഘടന യുവജനങ്ങളോടൊപ്പം പുതുവത്സരം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി 2026ൽ സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സംഘടന നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
ഈ വർഷം പ്രായമായവർക്കുള്ള സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും യുവജനങ്ങളെ സമൂഹ സേവനത്തിലേക്ക് ആകർഷിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് വാമോസ് അമിഗോയുടെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.
മുതിർന്നവരുടെ ക്ഷേമത്തിനായി ഭക്ഷണം, ആരോഗ്യ സഹായം, മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്ന കാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

യുവജനങ്ങളെ നല്ല മൂല്യങ്ങളിലേക്ക് നയിക്കുകയും അവരുടെ കഴിവുകൾ സമൂഹ നന്മയ്ക്കായി വിനിയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിവിധ ബോധവത്കരണ, പ്രചോദന പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സാമൂഹിക ഐക്യവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലൂടെ പുതുവത്സരം അർഥവത്താക്കുകയാണ് വാമോസ് അമിഗോയുടെ ലക്ഷ്യമെന്ന് സംഘടന നേതൃത്വം അറിയിച്ചു.
Tags : vamos amigo new year celebration usa