x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് ഗ്ലോ​ബ​ൽ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് സ​മ്മാ​നി​ച്ചു


Published: January 31, 2026 10:26 AM IST | Updated: January 31, 2026 10:26 AM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി ഭാ​ര​തി ദി​വ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ഗ്ലോ​ബ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ സ​ജി​മോ​ൻ ആന്‍റ​ണി​ക്ക് ന​ൽ​കി ആ​ദ​രി​ച്ചു.

2026 ലെ 24​-ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ന്‍റെ ആ​ഘോ​ഷ ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കീ​ർ​ത്തി പ​ത്ര​വും പു​ര​സ്കാ​ര​വും അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​നെ ആ​ദ​രി​ച്ചു​കൊ​ണ്ട് ഓ​രോ വ​ർ​ഷ​വും പ്ര​വാ​സി ഭാ​ര​തി ന​ൽ​കു​ന്ന അ​വാ​ർ​ഡ് ആ​ണ് ഗ്ലോ​ബ​ൽ എ​ക്സ​ല​ൻ​സ്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി, സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ​ത് മു​ത​ൽ പി​ന്നീ​ടു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ട​നീ​ളം കാ​ഴ്ച​വ​ച്ച സ്ഥാ​ന​മോ, പ​ദ​വി​ക​ളോ നോ​ക്കാ​തെ​യു​ള്ള നി​സ്വാ​ർ​ഥ സേ​വ​ന​ത്തെ ആ​ദ​രി​ച്ചു കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഈ ​അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.

സാ​മൂ​ഹ്യ സേ​വ​നം ല​ക്ഷ്യ​മാ​ക്കി​യ അ​ദ്ദേ​ഹം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഗൗ​ര​വ​മു​ള്ള ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ച്ച വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ് ഈ ​അ​വാ​ർ​ഡി​ന് പൂ​ർ​ണ അ​ർ​ഹ​നാ​കു​ന്ന​ത്.

ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത ശേ​ഷം അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ക്ക​ൾ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഇ​ത്.

 

K-Rail Survey

പ്ര​വാ​സി ഭാ​ര​ത​യു​ടെ ചെ​യ​ർ​മാ​നാ​യ പ്ര​വാ​സി ബ​ന്ധു ഡോ. ​അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​അ​വാ​ർ​ഡ് ദാ​നം ന​ട​ത്തി​യ​ത്. പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രി​ക​യും സാ​ധ്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ള്‍​ക്കാ​യി നി​ര​ന്ത​രം പോ​രാ​ടു​ക​യും ചെ​യ്യു​ന്ന പ്ര​വാ​സി ബ​ന്ധു ഡോ. എ​സ്. അ​ഹ​മ്മ​ദ് മി​ക​ച്ച സം​ഘാ​ട​ക​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക നേ​താ​വു​മാ​ണ്.

ഇ​ന്ത്യ​യി​ലെ പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 80 ക​ൾ മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​ഹ​മ്മ​ദി​ന്‍റെ പ്ര​വ​ർ​ത്ത​ന വി​ധേ​യ​മാ​ണ് ഇ​ന്ന് കാ​ണു​ന്ന പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ അ​ടി​സ്ഥാ​നം.

ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ്ര​വാ​സി ക്ഷേ​മ​ത്തി​നു​വേ​ണ്ടി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി​യ അ​ഹ​മ്മ​ദി​ന്‍റെ സാ​മൂ​ഹി​ക ബോ​ധ​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വും മ​ന​സ്സി​ലാ​ക്കി നി​ര​വ​ധി പേ​ർ അ​ദ്ദേ​ഹ​ത്തി​നു പി​ന്നി​ൽ അ​ണി​നി​ര​ന്നു.

പ്ര​വാ​സി ക്ഷേ​മം ന​ട​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നു വേ​ണ്ടി​യാ​ണ് പ്ര​വാ​സി ബ​ന്ധു അ​ഹ​മ്മ​ദ് തന്‍റെ ആ​യു​സിന്‍റെ ഭൂ​രി​ഭാ​ഗ​വും ഒ​ഴി​ഞ്ഞു​വച്ച​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ലം പ്ര​വാ​സി​യാ​രു​ന്നു ഡോ. ​അ​ഹ്‌​മ്മ​ദ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശി​ഷ്ട പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് കേ​ര​ള ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ വ​ർ​ഷ​വും തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ക​യും പ്ര​വാ​സി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി വ്യ​ക്തി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്നു.

Tags : pravasi bharathiya day celebration

Recent News

Up