x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ താ​മ​സി​ച്ചു​ള്ള

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: January 2, 2026 03:50 PM IST | Updated: January 2, 2026 03:50 PM IST

റാം​സ്‌​ഗേ​റ്റ്: റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഫെ​ബ്രു​വ​രി 13 മു​ത​ൽ 15 വ​രെ താ​മ​സി​ച്ചു​ള്ള "ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം' സം​ഘ​ടി​പ്പി​ക്കു​ന്നു. റാം​സ്‌​ഗേ​റ്റ് വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ടും അ​നു​ഗ്ര​ഹീ​ത ധ്യാ​ന ഗു​രു​ക്ക​ളാ​യ ഫാ. ​പോ​ൾ പ​ള്ളി​ച്ച​ൻ കു​ടി​യി​ലും ഫാ. ​ഡെ​ർ​ബി​ൻ എ​ട്ടി​ക്കാ​ട്ടി​ലും സം​യു​ക്ത​മാ​യി​ട്ടാ​വും ഈ ​ത്രി​ദി​ന ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം ന​യി​ക്കു​ക.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു' (സ​ങ്കീ​ർ​ത്ത​നം147:3). ആ​ന്ത​രി​ക​മാ​യി ഭ​വി​ച്ചി​ട്ടു​ള്ള വേ​ദ​ന​ക​ളും മു​റി​വു​ക​ളും ആ​കു​ല​ത​ക​ളും ചി​ന്താ​ധാ​ര​ക​ളി​ൽ ഉ​ണ​ർ​ത്തി, ഉ​ള്ളം​തു​റ​ന്നു പ്രാ​ർ​ഥി​ക്കു​വാ​നും വി​ടു​ത​ലി​ന്‍റെ നാ​ഥ​നി​ലൂ​ടെ സൗ​ഖ്യ​പ്പെ​ടു​വാ​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ശു​ശ്രൂ​ഷ​ക​ളാ​ണ് ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​റു​ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. 2026 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ന്ത​രി​ക സൗ​ഖ്യാ​ധ്യാ​നം, 13ന് ​രാ​വി​ലെ എ‌​ട്ട് മു​ത​ൽ 15ന് ​വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ന​സി​ക ന​വീ​ക​ര​ണ​ത്തി​നും ആ​ന്ത​രി​ക വേ​ദ​ന​ക​ളും ഉ​ത്ക​ണ്ഠ​ക​ളും സൗ​ഖ്യ​പ്പെ​ടു​ന്ന​തി​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ധ്യാ​ന ശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും ഫാ.​ജോ​സ​ഫ് എ​ടാ​ട്ട്, ഫാ.​പോ​ൾ, ഫാ. ​ഡെ​ബ്രി​ൻ എ​ന്നി​വ​ർ സ​സ്നേ​ഹം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് റാം​സ്ഗേ​റ്റ് ഡി​വൈ​ൻ സെ​ന്റ​റി​ൽ, ധ്യാ​നം തു​ട​ങ്ങു​ന്ന​തി​ന്റെ ത​ലേ​ദി​വ​സം, 12ന് ​വൈ​കു​ന്നേ​രം മു​ത​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്. ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നു​മാ​യി 75 പൗ​ണ്ട് മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്‌ ഈ​ടാ​ക്കു​ക.

ര​ജി​സ്ട്രേ​ഷ​ൻ: https://www.divineuk.org/residential-retreats

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +447474787890,  Email: [email protected], Website:www.divineuk.org

വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.

Tags : Ramsgate Divine Centre Prayer Europe

Recent News

Up