ഹൂസ്റ്റൺ: മലങ്കര മാർത്തോമ്മാ സഭയിലെ സീനിയർ പുരോഹിതനും ഓതറ എബനേസർ മാർത്തോമ്മാ ചർച്ച് അംഗവും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലെ മുൻ വികാരിയുമായ റവ. ഡോ. ടി. ജെ. തോമസ് (80) അന്തരിച്ചു.
1975 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ വികാരിയുടെ വേർപാടിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
സ്നേഹനിധിയും കരുണാമയനുമായിരുന്ന അദ്ദേഹം വിശ്വാസികൾക്കിടയിൽ എന്നും പ്രിയങ്കരനായിരുന്നു. യേശുക്രിസ്തുവിലുള്ള പ്രത്യാശയിലും ഉയിർപ്പിന്റെ വാഗ്ദാനത്തിലും വിശ്വസിച്ച് അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഇടവകയും പങ്കുചേരുന്നതായി സഭ അറിയിച്ചു.
Tags : Rev.Dr. T. J. Thomas USA Obit News