ന്യൂയോർക്ക്: ആഗോള ഇലക്ട്രിക് വാഹന (ഇവി) വിപണിയിൽ എലോൺ മസ്കിന്റെ ടെസ്ലയെ പിന്തള്ളി ചൈനീസ് കരുത്തരായ ബിവൈഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
2025ൽ 22.6 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചാണ് ബിവൈഡി ചരിത്രനേട്ടം കൈവരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 28ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.
വിൽപനയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവ് നേരിട്ട ടെസ്ലയ്ക്ക് 16.4 ലക്ഷം വാഹനങ്ങൾ മാത്രമേ കഴിഞ്ഞ വർഷം വിതരണം ചെയ്യാനായുള്ളൂ.
Tags : electric vehicle market Revolution overtaking Tesla byd