ഹരിനഗർ: വടക്കിന്റെ മാന്നാനം എന്ന് അറിയപ്പെടുന്ന ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവക ദേവാലയത്തിൽ വെള്ളിയാഴ്ച തിരുനാളിന് കൊടി കയറും.
തിരുനാളിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച മുതൽ തുടർച്ചയായി ഒമ്പത് ദിവസം നൊവേനയും വിശുദ്ധ കുർബാനയും നടക്കും.
തിരുനാൾ ദിനമായ നവംബർ 23ന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ജോയ് പുതുശേരി അറിയിച്ചു.
Tags : St. Chavara Church HariNagar Delhi