x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ർ​ഭി​ണി വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സ്; മു​ൻ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: December 12, 2025 02:56 PM IST | Updated: December 12, 2025 02:59 PM IST

ടെ​ക്സ​സ്: ഗ​ർ​ഭി​ണി വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ൽ ആ​ർ​ലിം​ഗ്ട​ൺ പോ​ലീ​സും യു​എ​സ് മാ​ർ​ഷ​ൽ​സും ചേ​ർ​ന്ന് മാ​ലി​ക് മൈ​ന​റെ (29) അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ 12ന് ​ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 20ൽ ​വ​ച്ചു​ണ്ടാ​യ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

വെ​ടി​വ​യ്പി​ൽ മ​രി​ച്ച 29 വ​യ​സു​കാ​രി​യാ​യ ബ്രേ'​ഏ​ഷ്യ ജോ​ൺ​സ​ൺ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ഗ​ർ​ഭ​സ്ഥ​ശി​ശു​വും മ​രി​ച്ചു. യു​വ​തി​യു​ടെ കാ​മു​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

യു​വ​തി​യു​ടെ മു​ൻ കാ​മു​ക​നാ​ണ് മൈ​ന​ർ. ഇ​യാ​ൾ യു​വ​തി സ​ഞ്ച​രി​ച്ച വാ​ഹ​നം പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

കൊ​ല​പാ​ത​കം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ പ്ര​തി ആ​ർ​ലിം​ഗ്ട​ൺ സി​റ്റി ജ​യി​ലി​ലാ​ണ്.

Tags : pregnant woman shooting death arrest suspect usa

Recent News

Up