അബുദാബി: കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക്. മുഖ്യമന്ത്രി പിണറായി വിജയൻ സദസിലിരിക്കെയാണ് യുഎഇ മന്ത്രിയുടെ പ്രശംസ.
കേരളത്തിന്റേത് വലിയ നേട്ടവും മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന മാതൃകയുമാണ്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസംഗത്തെ കൈയടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും അദ്ദേഹം അഭിനന്ദിച്ചു.
കേരളത്തിൽ നിന്നുള്ളവരുടെ കഠിനാധ്വാനത്തിന് അഭിവാദ്യം അര്‍പ്പിച്ച മന്ത്രി നിങ്ങൾ സമൂഹത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും വ്യക്തമാക്കി.
ഹൃദയത്തിൽ നിന്നുള്ള വാക്കുകളെന്നാണ് യുഎഇ മന്ത്രിയുടെ പ്രശംസക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
Tags : UAE Kerala Pinarayi Vijayan Poverty Free