x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി ന്യൂ​യോ​ർ​ക്ക് മേ​യ​ർ


Published: November 5, 2025 10:32 AM IST | Updated: November 5, 2025 01:09 PM IST

ന്യൂ​യോ​ർ​ക്ക്: ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ സൊ​ഹ്റാ​ൻ മം​ദാ​നി ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ൻ ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ ക്യൂ​മോ, റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ക​ർ​ട്ടി​സ് സ്ലി​വ എ​ന്നി​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മം​ദാ​നി​യു​ടെ നേ​ട്ടം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 17 ല​ക്ഷം പേ​ർ വോ​ട്ട് ചെ​യ്തു​വെ​ന്ന് ന്യൂ​യോ​ർ​ക്ക് സി​റ്റി​ബോ​ർ​ഡ് ഓ​ഫ് ഇ​ല​ക്ഷ​ൻ അ​റി​യി​ച്ചു. ന്യൂ​യോ​ർ​ക്കി​ന്‍റെ ച​രി​ത്ര​ത്തി​ൽ മേ​യ​റാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ മു​സ്‌​ലി​മാ​ണ് 34കാ​ര​നാ​യ സൊ​ഹ്‌​റാ​ൻ മം​ദാ​നി.

അ​തേ​സ​മ​യം, മം​ദാ​നി​ക്കെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം തി​രി​ച്ച​ടി​യാ​യി. മേ​യ​റാ​യി മം​ദാ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ന്യൂ​യോ​ർ​ക്കി​ന് വി​പ​ത്തു​ണ്ടാ​കു​മെ​ന്നും ഫെ​ഡ​റ​ൽ ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

മം​ദാ​നി വി​ജ​യി​ച്ചാ​ൽ സ​മ്പൂ​ർ​ണ​മാ​യ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ദു​ര​ന്ത​മാ​യി മാ​റു​മെ​ന്നും ന​ഗ​ര​ത്തി​ന്‍റെ അ​തി​ജീ​വ​നം അ​സാ​ധ്യ​മാ​കു​മെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ‌​ടു​പ്പി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു ട്രം​പ് വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

മു​ൻ ഗ​വ​ർ​ണ​റും മം​ദാ​നി​യു​ടെ എ​തി​രാ​ളി​യു​മാ​യ ആ​ൻ​ഡ്രൂ ക്യൂ​മോ​യ്ക്കു ട്രം​പ് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ആ​ൻ​ഡ്രൂ ക്യൂ​മോ​യെ വ്യ​ക്തി​പ​ര​മാ​യി ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് മ​റ്റു മാ​ർ​ഗ​മി​ല്ല. നി​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് ചെ​യ്യ​ണം, അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് അ​തി​ന് ക​ഴി​വു​ണ്ട്, മം​ദാ​നി അ​ങ്ങ​നെ​യ​ല്ല- ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Zohran Mamdani New York Mayor

Recent News

Up