Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : England

ബ്രൂക്കിന് സെഞ്ചുറി: ആ​വേ​ശ​പ്പോ​രി​ല്‍ പാ​ക്കി​സ്ഥാ​നെ വീ​ഴ്ത്തി; ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ

പ​ല്ലേ​ക്ക​ല്ലേ: സൂ​പ്പ​ർ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ടി20 ​ലോ​ക​ക​പ്പ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. അ​വ​സാ​ന ഓ​വ​ര്‍ വ​രെ ആ​വേ​ശം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 164/9 ഇം​ഗ്ല​ണ്ട് 166/8 (19.1).

165 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 19.1 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ഹാ​രി ബ്രൂ​ക്കി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​മു​റ​പ്പി​ച്ച​ത്. 51 പ​ന്തു​ക​ളി​ൽ 100 റ​ൺ​സ് നേ​ടി​യാ​ണ് ബ്രൂ​ക്ക് പു​റ​ത്താ​യ​ത്. ത​ക​ർ​ച്ച​യോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് തു​ട​ങ്ങി​യ​ത്.

ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ പ​ന്തി​ൽ ത​ന്നെ തി​രി​ച്ച​ടി നേ​രി​ട്ടു. ഫി​ൽ സാ​ൾ​ട്ടി​നെ പു​റ​ത്താ​ക്കി ഷ​ഹീ​ൻ അ​ഫ്രീ​ദി പാ​ക്കി​സ്ഥാ​ന് ഗം​ഭീ​ര തു​ട​ക്കം സ​മ്മാ​നി​ച്ചു. പി​ന്നാ​ലെ ജോ​സ് ബ​ട്‌​ല​റെ​യും കൂ​ടാ​രം ക​യ​റ്റി ഷ​ഹീ​ൻ ഇം​ഗ്ലീ​ഷ് നി​ര​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. 17-2 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്. എ​ന്നാ​ൽ വ​ൺ​ഡൗ​ണാ​യി​റ​ങ്ങി​യ ബ്രൂ​ക്ക് നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

വ​ന്ന​വ​രെ​ല്ലാം നി​ര​നി​ര​യാ​യി മ​ട​ങ്ങി​യ​പ്പോ​ഴും ബ്രൂ​ക്ക് പി​ടി​കൊ​ടു​ത്തി​ല്ല. ജേ​ക്ക​ബ് ബെ​ത്ത​ൽ (എ​ട്ട്), ടോം ​ബാ​ന്‍റ​ൺ (ര​ണ്ട്) എ​ന്നി​വ​രും നി​രാ​ശ​പ്പെ​ടു​ത്തി. ഏ​റെ​ക്കു​റെ ഒ​റ്റ​യ്ക്കാ​ണ് ബ്രൂ​ക്ക് ഇം​ഗ്ലീ​ഷ് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ച​ത്. 58-4 എ​ന്ന നി​ല​യി​ൽ നി​ന്ന് ബ്രൂ​ക്ക് ടീ​മി​നെ ക​ര​ക​യ​റ്റി​യ​ത്.

ബ്രൂ​ക്കി​ന് പു​റ​മെ 28 റ​ണ്‍​സെ​ടു​ത്ത വി​ല്‍ ജാ​ക്സും 16 റ​ണ്‍​സെ​ടു​ത്ത സം ​ക​റ​നും മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ൻ അ​ഫ്രീ​ദി നാ​ലു വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 164 റ​ൺ​സെ​ടു​ത്ത​ത്.

അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷാ​ഹി​ബ്സാ​ദ ഫ​ര്‍​ഹാ​ൻ (45 പ​ന്തി​ല്‍ 63) ആ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ര്‍. തോ​ൽ​വി​യോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ സെ​മി സാ​ധ്യ​ത​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യേ​റ്റു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് അ​വ​ർ​ക്കു​ള്ള​ത്.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​റ്റ​ലി​ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ജ​യം

കോ​ൽ​ക്ക​ത്ത: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​റ്റ​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് ജ​യം. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 24 റ​ൺ​സി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 203 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​റ്റ​ലി 178 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 60 റ​ൺ​സെ​ടു​ത്ത ബെ​ൻ മാ​നെ​ന്‍റി​യും 45 റ​ൺ​സെ​ടു​ത്ത ഗ്രാ​ന്‍റ് സ്റ്റി​വാ​ർ​ട്ടും 43 റ​ൺ​സെ​ടു​ത്ത ജ​സ്റ്റി​ൻ മോ​സ്ക​യും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജാ​മി ഓ​വ​ർ​ട​ണും സാം ​ക​റ​ണും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​ർ ര​ണ്ട് വി​ക്ക​റ്റും വി​ൽ ജാ​ക്ക്സും ആ​ദി​ൽ റ​ഷീ​ദും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 202 റ​ൺ​സെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ വി​ൽ ജാ​ക്സി​ന്‍റെ മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ജാ​ക്സ് 53 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. 22 പ​ന്തി​ൽ മൂ​ന്ന് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജാ​ക്സി​ന്‍റെ ഇ​ന്നിം​ഗ്സ്.

ടോം ​ബാ​ന്‍റ​ൺ 30 റ​ൺ​സും ഫി​ൽ സാ​ൾ​ട്ട് 28 റ​ൺ​സും സാം ​ക​ര​ൺ 25 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഇ​റ്റ​ലി​ക്ക് വേ​ണ്ടി ഗ്രാ​ന്‍റ് സ്റ്റി​വാ​ർ​ട്ടും ക്രി​ഷ​ൻ ക​ലു​ഗാ​മാ​ഷും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജെ.​ജെ. സ്മ​ട്ട്സും അ​ലി ഹ​സ​നും ബെ​ൻ മ​നെ​ന്‍റി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Sports

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി വി​ൽ ജാ​ക്സ്; ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ സ്കോ​ർ

കോ​ൽ​ക്ക​ത്ത: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​റ്റ​ലി​ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 202 റ​ൺ​സാ​ണെ​ടു​ത്ത​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ വി​ൽ ജാ​ക്സി​ന്‍റെ മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ജാ​ക്സ് 53 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. 22 പ​ന്തി​ൽ മൂ​ന്ന് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജാ​ക്സി​ന്‍റെ ഇ​ന്നിം​ഗ്സ്.

ടോം ​ബാ​ന്‍റ​ൺ 30 റ​ൺ​സും ഫി​ൽ സാ​ൾ​ട്ട് 28 റ​ൺ​സും സാം ​ക​ര​ൺ 25 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഇ​റ്റ​ലി​ക്ക് വേ​ണ്ടി ഗ്രാ​ന്‍റ് സ്റ്റി​വാ​ർ​ട്ടും ക്രി​ഷ​ൻ ക​ലു​ഗാ​മാ​ഷും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജെ.​ജെ. സ്മ​ട്ട്സും അ​ലി ഹ​സ​നും ബെ​ൻ മ​നെ​ന്‍റി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​റ്റ​ലി​ക്കെ​തി​രെ ടോ​സ് നേ​ടി ഇം​ഗ്ല​ണ്ട്

കോ​ൽ​ക്ക​ത്ത: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​റ്റ​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് മു​ത​ൽ കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ലാ​ണ് മ​ത്സ​രം.

ടീം ​ഇം​ഗ്ല​ണ്ട്: ഫി​ലി​പ് സാ​ൾ​ട്ട്, ജോ​സ് ബ​ട്ട്ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് ബേ​ത​ൽ, ടോം ​ബാ​ന്‍റ​ൺ, ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ), സാം ​ക​ര​ൺ, വി​ൽ ജാ​ക്ക്സ്, ജാ​മി ഓ​വ​ർ​ട്ട​ൺ, ലി​യാം ഡോ​വ്സ​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്.

ടീം ​ഇ​റ്റ​ലി: ജ​സ്റ്റി​ൻ മോ​സ്ക, ആ​ന്‍റ​ണി മോ​സ്ക, ജെ.​ജെ. സ്മ​ട്ട്സ്, ഹാ​രി മാ​നെ​ന്‍റി (ക്യാ​പ്റ്റ​ൻ), ബെ​ൻ മാ​നെ​ന്‍റി, മാ​ർ​ക​സ് കം​പോ​പി​യാ​നോ, ഗ്രാ​ന്‍റ് സ്റ്റി​വാ​ർ​ട്ട്, ജി​യാ​ൻ മി​യാ​ഡെ (വി​ക്ക​റ്റ് കീ​പ്പ​ർ), ജ​സ്പ്രീ​ത് സിം​ഗ്, ക്രി​ഷ​ൻ ക​ലു​ഗ​മാ​ഗെ, അ​ലി ഹ​സ​ൻ.

Sports

ടി20 ലോകകപ്പ്: സ്കോട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം

കോ​ൽ​ക്ക​ത്ത: ഐ​സി​സി ടി20 ​ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

സ്കോ​ട്‌​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് പ​ത്ത് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ടോം ​ബാ​ന്‍റ​ണി​ന്‍റെ മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ടോം ​ബാ​ന്‍റ​ൺ 63 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ജേ​ക്ക​ബ് ബേ​ത​ൽ 32 റ​ൺ​സും സാം ​ക​ര​ൺ 28 റ​ൺ‌​സും സ്കോ​ർ ചെ​യ്തു. സ്കോ​ട്‌​ല​ൻ​ഡി​ന് വേ​ണ്ടി ബ്രാ​ണ്ട​ൻ മ​ക്മ​ല്ല​ൻ, ബ്രാ​ഡ് ക്യൂ​റി, ബ്രാ​ഡ് വീ​ൽ, മൈ​ക്ക​ൽ ലീ​സ്ക്ക്, ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌​ല​ൻ​ഡ് 19.4 ഓ​വ​റി​ൽ 152 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ റി​ച്ചി ബെ​റിം​ഗ്ട​ണി​ന്‍റെ​യും മൈ​ക്ക​ൽ ജോ​ൺ​സി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് സ്കോ​ട്‌​ല​ൻ​ഡ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 32 പ​ന്തി​ൽ 49 റ​ൺ​സാ​ണ് ബെ​റിം​ഗ്ട​ൺ എ​ടു​ത്ത​ത്.

മൈ​ക്ക​ൽ ജോ​ൺ​സ് 33 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ടോം ​ബ്രൂ​സ് 24 റ​ൺ​സും ഒ​ലി​വ​ർ ഡേ​വി​ഡ്ൺ 20 റ​ൺ​സും എ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ദി​ൽ റ​ഷീ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും ലി​യാം ഡോ​വ്സ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജാ​മി ഓ​വ​ർ​ട​ണും സാം ​ക​റ​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടി​നെ​തി​രെ സ്കോ​ട്‌​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

കോ​ൽ​ക്ക​ത്ത: ഐ​സി​സി ടി20 ​ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ സ്കോ​ട്‌​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌​ല​ൻ​ഡ് 19.4 ഓ​വ​റി​ൽ 152 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി.

ക്യാ​പ്റ്റ​ൻ റി​ച്ചി ബെ​റിം​ഗ്ട​ണി​ന്‍റെ​യും മൈ​ക്ക​ൽ ജോ​ൺ​സി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് സ്കോ​ട്‌​ല​ൻ​ഡ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 32 പ​ന്തി​ൽ 49 റ​ൺ​സാ​ണ് ബെ​റിം​ഗ്ട​ൺ എ​ടു​ത്ത​ത്.

മൈ​ക്ക​ൽ ജോ​ൺ​സ് 33 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ടോം ​ബ്രൂ​സ് 24 റ​ൺ​സും ഒ​ലി​വ​ർ ഡേ​വി​ഡ്ൺ 20 റ​ൺ​സും എ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ദി​ൽ റ​ഷീ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും ലി​യാം ഡോ​വ്സ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജാ​മി ഓ​വ​ർ​ട​ണും സാം ​ക​റ​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടി​ന് ടോ​സ്; സ്കോ​ട്‌​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

കോ​ൽ​ക്ക​ത്ത: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ മൂ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

ടീം ​ഇം​ഗ്ല​ണ്ട്: ഫി​ലി​പ് സാ​ൾ​ട്ട്, ജോ​സ് ബ​ട്ട്‌​ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് ബേ​ത​ൽ, ടോം ​ബാ​ന്‍റ​ൺ, ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ), സാം ​ക​ര​ൺ, വി​ൽ ജാ​ക്ക്സ്, ലി​യാം ഡോ​വ്സ​ൺ, ജാ​മി ഓ​വ​ർ​ട​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്.

ടീം ​സ്കോ​ട്‌​ല​ൻ​ഡ്: ജോ​ർ​ജ് മു​ൻ​സെ, മൈ​ക്ക​ൽ ജോ​ൺ​സ്, ബ്രാ​ണ്ട​ൻ മ​ക്മു​ല്ല​ൻ, റി​ച്ചി ബെ​റിം​ഗ്ട​ൺ (ക്യാ​പ്റ്റ​ൻ), ടോം ​ബ്രൂ​സ്, മൈ​ക്ക​ൽ ലീ​സ്ക്ക്, മാ​ത്യൂ ക്രോ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​ർ​ക്ക് വാ​ട്ട്, ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ, ബ്രാ​ഡ് ക്യൂ​റി, ബ്രാ​ഡ് വീ​ൽ.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. 30 റ​ൺ​സി​നാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത് വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഉ​യ​ര്‍​ത്തി​യ 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇം​ഗ്ല​ണ്ട് 19 ഓ​വ​റി​ല്‍ 166 റ​ണ്‍​സി​ന് ഓ​ൾ ഔ​ട്ടാ​യി.

30 പ​ന്തി​ല്‍ 43 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന് ടോ​പ് സ്കോ​റ​റാ​യ സാം ​ക​റ​ന്‍ പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​നാ​യി​ല്ല. 23 പ​ന്തി​ല്‍ 33 റ​ണ്‍​സെ​ടു​ത്ത ജേ​ക്ക​ബ് ബേ​ത​ലും 14 പ​ന്തി​ല്‍ 21 റ​ണ്‍​സെ​ടു​ത്ത ജോ​സ് ബ​ട്‌​ല​റും 14 പ​ന്തി​ല്‍ 30 റ​ണ്‍​സ​ടി​ച്ച ഫി​ല്‍ സാ​ള്‍​ട്ടും തി​ള​ങ്ങി.
‌‌‌‌‌
മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ഗു​ട​കേ​ഷ് മോ​ട്ടി​യും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത റോ​സ്റ്റ​ൺ ചേ​സു​മാ​ണ് വി​ന്‍​ഡീ​സി​നാ​യി ബൗ​ളിം​ഗി​ല്‍ തി​ള​ങ്ങി​യ​ത്. സ്കോ​ര്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 20 ഓ​വ​റി​ല്‍ 196-6, ഇം​ഗ്ല​ണ്ട് 19 ഓ​വ​റി​ല്‍ 166ന് ​ഓ​ള്‍ ഔ​ട്ട്.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 196 റ​ൺ​സ് എ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷെ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും റോ​സ്റ്റ​ൺ ചെ​യ്‌​സി​ന്‍റെ​യും ജേ​സ​ൺ ഹോ​ൽ​ഡ​റി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

റൂ​ത​ർ​ഫോ​ഡ് 76 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ര​ണ്ട് ബൗ​ണ്ട​റി​യും ഏ​ഴ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. ചെ​യ്സ് 34 റ​ൺ​സും ഹോ​ൽ‌​ഡ​ർ 33 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജാ​മി ഓ​വ​ർ​ട്ട​ണും ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ജോ​ഫ്ര ആ​ർ‌​ച്ച​റും സാം ​ക​ര​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി റൂ​ത​ർ​ഫോ​ഡ്; വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് കൂ​റ്റ​ൻ സ്കോ​ർ

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 196 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷെ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും റോ​സ്റ്റ​ൺ ചെ​യ്‌​സി​ന്‍റെ​യും ജേ​സ​ൺ ഹോ​ൽ​ഡ​റി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. റൂ​ത​ർ​ഫോ​ഡ് 76 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ര​ണ്ട് ബൗ​ണ്ട​റി​യും ഏ​ഴ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്.

ചെ​യ്സ് 34 റ​ൺ​സും ഹോ​ൽ‌​ഡ​ർ 33 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജാ​മി ഓ​വ​ർ​ട്ട​ണും ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ജോ​ഫ്ര ആ​ർ‌​ച്ച​റും സാം ​ക​ര​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

കൊ​ടു​ങ്കാ​റ്റാ​യി വൈ​ഭ​വ്, അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ആ​യു​ഷ്; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 411 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും ഗം​ഭീ​ര ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 175 റ​ൺ​സാ​ണ് വൈ​ഭ​വ് അ​ടി​ച്ചെ​ടു​ത്ത​ത്. 80 പ​ന്തി​ൽ 15 ബൗ​ണ്ട​റി​യും 15 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

ആ​യു​ഷ് മാ​ത്രെ 53 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും ആ​യു​ഷ് അ​ടി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ അ​ഭി​ഗ്യാ​ൻ കു​ണ്ഡു 40 റ​ൺ​സും ക​നി​ഷ്‌​ക് ചൗ​ഹാ​ൻ 37 റ​ൺ​സും ​വേ​ദാ​ന്ത് ത്രി​വേ​ദി 32 റ​ൺ​സു​മെ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജെ​യിം​സ് മി​ന്‍റൊ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സെ​ബാ​സ്റ്റ്യ​ൻ മോ​ഗ​ർ​ഗ​നും അ​ല​ക്സ് ഗ്രീ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മാ​ന്നി ലം​സ്ഡെ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​തോ​ടെ ചി​ല റി​ക്കാ​ർ​ഡു​ക​ൾ ഇ​ന്ത്യ​യു​ടെ പേ​രി​ലാ​യി. അ​ണ്ട​ർ 19 ലോ​ക​ക​പ്പ് പ്ലേ​ഓ​ഫി​ൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​സ് എ​ന്ന ഇ​ന്ത്യ​യു​ടെ ത​ന്നെ റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ചു. മു​മ്പ് 2016 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ നേ​ടി​യ 349 റ​ൺ​സാ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ മൂ​ന്നാം ത​വ​ണ​യാ​ണ് 400 ന് ​മു​ക​ളി​ൽ റ​ൺ​സ് എ​ടു​ക്കു​ന്ന​ത്. ഗം​ഭീ​ര പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ പേ​രി​ലും നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ കു​റി​ക്ക​പ്പെ​ട്ടു.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​രം റി​ക്കാ​ർ​ഡ് വൈ​ഭ​വി​ന്‍റെ പേ​രി​ലാ​യി. 55 പ​ന്തി​ലാ​ണ് വൈ​ഭ​വ് സെ​ഞ്ചു​റി നേ​ടി​യ​ത്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടി​യ താ​ര​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി. 51 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ താ​രം വി​ൽ മാ​ലാ​ക്ക്സ​ക്ക് മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്.

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ 150 ന് ​മു​ക​ളി​ൽ സ്കോ​ർ ചെ​യ്യു​ന്ന ആ​ദ്യ താ​ര​മാ​കാ​നും വൈ​ഭ​വി​ന് സാ​ധി​ച്ചു. ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സു​ക​ൾ നേ​ടു​ന്ന താ​ര​വും ആ​യി വൈ​ഭ​വ്. 30 സി​ക്സു​ക​ളാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്.

Sports

അണ്ടര്‍ 19 ലോകകപ്പ്: കലാശപ്പോരിൽ നിർണായക ടോസ് ജയിച്ച് ഇന്ത്യ, ബാറ്റിംഗ്

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഹരാരെയിൽ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യൻ നായകൻ ആയുഷ് മാത്രെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന് പ്ലേയിംഗ് ഇലവനില്‍ ഇടംകണ്ടെത്താനായില്ല.

അതേസമയം, ഓസ്ട്രേലിയയ്ക്കെതിരേ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അലക്സ് ഫ്രഞ്ചിനു പകരം അലക്സ് ഗ്രീൻ അന്തിമ ഇലവനിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡോക്കിൻസ്, ജോസഫ് മൂർസ്, ബെൻ മെയ്സ്, തോമസ് റ്യൂ (ക്യാപ്റ്റൻ), കാലേബ് ഫാൽക്കണർ, റാൽഫി ആൽബർട്ട്, ഫർഹാൻ അഹമ്മദ്, സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്‍റോ, മാന്നി ലംസ്‌ഡൻ, അലക്സ് ഗ്രീൻ.

ചാ​​​​ന്പ്യ​​​​ൻ പ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ഞ്ച് കി​​​​രീ​​​​ട​​​​വു​​​​മാ​​​​യി ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം ആ​​​​റാം കി​​​​രീ​​​​ട​​​​മാ​​​​ണ്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി മു​​​​ന്നേ​​​​റു​​​​ന്ന ഇ​​​​ന്ത്യ​​​​ക്ക് നി​​​​ല​​​​വി​​​​ലെ ഫോ​​​​മി​​​​ൽ അ​​​​ത് അ​​​​പ്രാ​​​​പ്യ​​​​മ​​​​ല്ല. സെ​​​​മി​​​​യി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് റ​​​​ണ്‍ ചേ​​​​സി​​​​ലു​​​​ടെ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. 311 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം വെ​​​​റും 41.1 ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മ​​​​റി​​​​ക​​​​ട​​​​ന്നു. എ​​​​ന്നാ​​​​ൽ, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി എ​​​​ത്തു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ട് ശ​​​​ക്ത​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തും.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്; ക​പ്പി​ന​രി​കെ ഇം​ഗ്ല​ണ്ട്; ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ൽ

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ല​ണ്ട്. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​​യെ 27 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ഇം​ഗ്ലീ​ഷ് പ​ട ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 278 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 250 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. ഓ​സീ​സ് ക്യാ​പ്റ്റ​ൻ ഒ​ലി​വ​ർ പീ​ക്ക് ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. 88 പ​ന്തി​ൽ നി​ന്ന് 100 റ​ൺ​സാ​ണ് പീ​ക്ക് എ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പീ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്.

47 റ​ൺ​സെ​ടു​ത്ത നി​തേ​ഷ് സാ​മു​വ​ലും 34 റ​ൺ​സെ​ടു​ത്ത ആ​ര്യ​ൻ ശ​ർ​മ​യും തി​ള​ങ്ങി. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സെ​ബാ​സ്റ്റ്യ​ൻ മോ​ർ​ഗ​നും ജെ​യിം​സ് മി​ന്‍റോ​യും മ​ന്നി ലം​സ്ഡെ​നും റാ​ൽ​ഫി ആ​ൽ​ബ​ർ​ട്ടും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ല​ക്സ് ഫ്രെ​ഞ്ചും ഫ​ർ​ഹാ​ൻ അ​ഹ്മ​ദും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 277 റ​ൺ​സെ​ടു​ത്ത​ത്. സെ‌​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ തോ​മ​സ് റൂ​വി​ന്‍റെ​യും കാ​ലെ​ബ് ഫാ​ൽ​കോ​ണ​റി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 110 റ​ൺ​സാ​ണ് തോ​മ​സ് റൂ ​എ​ടു​ത്ത​ത്. 14 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റൂ​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

കാ​ലെ​ബ് ഫാ​ൽ​കോ​ണ​ർ 40 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. നാ​ല് ബൗ​ണ്ട​റി​ക​ളും കാ​ലെ​ബ് അ​ടി​ച്ചി​രു​ന്നു. ഫ​ർ​ഹാ​ൻ അ​ഹ്‌​മ​ദ് 28 റ​ൺ​സും ജോ​സ​ഫ് മൂ​റ​സ് 25 റ​ൺ​സും എ​ടു​ത്തി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഹെ​യ്ഡ​ൻ സി​ല്ലെ​റും ന​ദേ​ൻ കൂ​റെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. വി​ൽ ബൈ​റോ​മും ആ​ര്യ​ൻ ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്ഥാ​ൻ സെ​മി പോ​രാ​ട്ട​ത്തി​ലെ വി​ജ​യി ആ​യി​രി​ക്കും ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

 

 

 

 

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യയ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 277 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ത​ക​ർ​പ്പ​ൻ സെ‌​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ തോ​മ​സ് റൂ​വി​ന്‍റെ​യും കാ​ലെ​ബ് ഫാ​ൽ​കോ​ണ​റി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 110 റ​ൺ​സാ​ണ് തോ​മ​സ് റൂ ​എ​ടു​ത്ത​ത്. 14 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റൂ​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

കാ​ലെ​ബ് ഫാ​ൽ​കോ​ണ​ർ 40 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. നാ​ല് ബൗ​ണ്ട​റി​ക​ളും കാ​ലെ​ബ് അ​ടി​ച്ചി​രു​ന്നു. ഫ​ർ​ഹാ​ൻ അ​ഹ്‌​മ​ദ് 28 റ​ൺ​സും ജോ​സ​ഫ് മൂ​റ​സ് 25 റ​ൺ​സും എ​ടു​ത്തി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഹെ​യ്ഡ​ൻ സി​ല്ലെ​റും ന​ദേ​ൻ കൂ​റെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. വി​ൽ ബൈ​റോ​മും ആ​ര്യ​ൻ ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Sports

ല​ങ്ക​യെ മു​ക്കി; ഇം​ഗ്ല​ണ്ടി​ന് പ​ര​മ്പ​ര

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ഇം​ഗ്ല​ണ്ടി​ന്. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 53 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ 2 -1 പ​ര​മ്പ​ര​യും അ​വ​ർ സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ഇം​ഗ്ല​ണ്ട് 357/3 ശ്രീ​ല​ങ്ക 304 (46.4).

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ടി​നാ​യി ജോ ​റൂ​ട്ടും (111) ഹാ​രി ബ്രൂ​ക്കും (66 ബോ​ളി​ൽ 136) സെ​ഞ്ചു​റി​യും ജേ​ക്ക​ബ് ബെ​ഥേ​ൽ (65) അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. ഒ​മ്പ​തു സി​ക്സും പ​തി​നൊ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ബ്രൂ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മി​ക​ച്ച തു​ട​ക്കം ല​ങ്ക​യ്ക്ക് ല​ഭി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് വീ​ണ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. 121 റ​ൺ​സ് നേ​ടി​യ പ​വ​ൻ ര​ത്നാ​യ​കെ​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. പതും നി​സാ​ങ്ക (50) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി വി​ൽ ജാ​ക്ക്സും ജാ​മി ഓ​വ​ർ​ട്ട​ണും ലി​യാം ഡോ​സ​ണും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ഹാ​രി ബ്രൂ​ക്കി​നെ ക​ളി​യി​ലെ താ​ര​മാ​യും ജോ ​റൂ​ട്ടി​നെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

NRI

ടോ​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

ടോ​ണ്ട​ൻ: സോ​മ​ർ​സെ​റ്റി​ലെ ചെ​റു​പ​ട്ട​ണ​മാ​യ ടോ​ണ്ട​നി​ൽ നി​ല​വി​ലു​ള്ള ഏ​റ്റ​വും വ​ല്ല്യ മ​ല​യാ​ളി​ക്കൂ​ട്ടാ​യ്മ​യാ​യ ടോ​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നെ മു​ന്നോ​ട്ട് ന​യി​ക്കു​വാ​ൻ 2026-28 കാ​ല​യ​ള​വി​ലേ​ക്ക് പു​തി​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് ടോ​ണ്ട​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​നാ​യ ജ​തീ​ഷ് പ​ണി​ക്ക​ർ പ്ര​സി​ഡ​ന്‍റാ​യും വി​നു വി. ​നാ​യ​ർ സെ​ക്ര​ട്ട​റി​യാ​യും തു​ട​രെ ര​ണ്ടാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ഞ്ജു​ള സി​ജാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജു മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​രു​ൺ ധ​ന​പാ​ല​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

യു​വ​ത്വ​വും അ​നു​ഭ​വ​സ​മ്പ​ത്തും കൂ​ടി​ച്ചേ​ർ​ന്ന എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി മോ​ബി​ൻ മോ​ൻ​സി, ഡെ​ന്നി​സ് വി. ​ജോ​സ്, അ​ജി തോ​മ​സ്, ബി.​എ​സ്. പ്ര​വീ​ൺ, ബെ​റ്റി മാ​ത്യു, ഷൈ​ജു വ​ല​മ്പൂ​ർ, ജി​ജി ജോ​ർ​ജ്, മെ​ജോ ഫി​ലി​പ്പ്, ലി​നു പി. ​വ​ർ​ഗീ​സ്, നി​മി​ഷ റോ​ബി​ൻ, ജി​ജോ ജോ​ർ​ജ്, എ​ൻ.​എ​സ്. വി​ശാ​ഖ് എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

ടോ​ണ്ട​ണി​ലെ മ​ല​യാ​ളി​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ‌ടി​എം​എ നി​ര​വ​ധി ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ക​ളും ന​ട​ത്തി​വ​രു​ന്നു. കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കാ​യി നൃ​ത്ത​പ​രി​ശീ​ല​നം മ​റ്റ് കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ന്നു​വ​രു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​പ​രി​യാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ലാ​സം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും കാ​ല​ത്തി​ന​നു​യോ​ജ്യ​മാ​യ ന​വീ​ന പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ ആ​ണ് പു​തി​യ ക​മ്മി​റ്റി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ക​മ്മി​റ്റി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം യു​കെ​യി​ൽ എ​വി​ടെ​യു​മെ​ന്ന​ത് പോ​ലെ ടോ​ണ്ട​ണി​ലും പു​തു​താ​യി എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള മ​ല​യാ​ളി​കു​ടും​ബ​ങ്ങ​ളെ കൂ​ടെ​നി​ർ​ത്തു​വാ​നും ടി​എം​എ​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യ​സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​കു​വാ​നും പു​തു​നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

Sports

ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​വു​മാ​യി റൂ​ട്ട് ; ഇം​ഗ്ല​ണ്ടി​ന് ജ​യം

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ്നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക 49.3 ഓ​വ​റി​ൽ 219 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 22 ബോ​ളും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തി.

സ്കോ​ർ: ശ്രീ​ല​ങ്ക 219/10 (49.3) ഇം​ഗ്ല​ണ്ട് 223/5 (46.2). ഓ​ൾ റൗ​ണ്ട് പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ജോ ​റൂ​ട്ടാ​ണ് (75 റ​ൺ​സ്, ര​ണ്ട് വി​ക്ക​റ്റ്, ര​ണ്ട് ക്യാ​ച്ച് ) ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. റൂ​ട്ടി​നെ ക​ളി​യി​ലെ താ​ര​വും തെ​ര​ഞ്ഞെ​ടു​ത്തു. ഹാ​രി ബ്രൂ​ക്ക് (42) ജോ​സ് ബ​ട്‌​ല​ർ (33) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ല​ങ്ക​യ്ക്കാ​യി ധ​ന​ഞ്ജ​യ ഡി ​സി​ൽ​വ​യും ജെ​ഫ്രി വാ​ൻ​ഡ​ർ​സും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ടോ​സ്നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ശ്രീ​ല​ങ്ക​യെ ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു മു​റു​ക്കി. 45 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ച​രി​ത് അ​സ​ല​ങ്ക​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ.

ധ​ന​ഞ്ജ​യ ഡി ​സി​ൽ​വ (40) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​റ്റാ​ർ​ക്കും പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ഇം​ഗ​ണ്ടി​നാ​യി ജാ​മി ഓ​വ​ർ​ട്ട​ണും ആ​ദി​ൽ റ​ഷീ​ദും ജോ ​റൂ​ട്ടും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ഇ​തോ‌​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും 1 -1 ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി.

 

 

NRI

നോ​ർ​ത്താം​പ്ട​ണി​ൽ അ​ന്ത​രി​ച്ച ഡോ. ​ഷാ​ജി ജോ​സ​ഫി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

നോ​ർ​ത്താം​പ്ട​ൺ: പു​തു​വ​ർ​ഷ പു​ല​രി​യി​ൽ നോ​ര്‍​ത്താം​പ്ട​ണി​ല്‍ അ​ന്ത​രി​ച്ച ഡോ. ​ഷാ​ജി ജോ​സ​ഫി​ന് (68) തി​ങ്ക​ളാ​ഴ്ച യാ​ത്രാ​മൊ​ഴി​യേ​കും. പ​രേ​ത​ൻ കോ​ട്ട​യം കൂ​ത്ര​പ്പ​ള്ളി പ​ടി​ഞ്ഞാ​റേ വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

നോ​ർ​ത്താം​പ്ട​ണി​ലെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ഷാ​ജി ജോ​സ​ഫ്, മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്നു.​ ഹോ​മി​യോ​പ്പ​തി​യി​ൽ ബി​രു​ദ​ധാ​രി​യാ​യ ഡോ. ​ഷാ​ജി നാ​ട്ടി​ലും യുകെയി​ലു​മാ​യി ഹോ​മി​യോ പ്രാ​ക്‌​ടീ​സ് ന​ട​ത്തി​യി​രു​ന്നു.

നോ​ർ​ത്താം​പ്ട​ണി​ലെ ദ കാ​ത്തോ​ലി​ക് ക​ത്തീ​ഡ്ര​ൽ ഓ​ഫ് ഔ​ർ ലേ​ഡി ഇ​മ്മാ​ക്കു​ലേ​റ്റ് & സെ​ന്‍റ് തോ​മ​സ് ഓ​ഫ് കാ​ന്റ​ർ​ബ​റി ക​ത്തീ​ഡ്ര​ലി​ൽ ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് സംസ്കാര ശുശ്രൂഷകൾ ആ​രം​ഭി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​വാ​നും പൊ​തു​ദ​ർ​ശന​ത്തി​നു​മു​ള്ള അ​വ​സ​രം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് മൃതദേ​ഹം കിംഗ്സ്തോ​ര്‍​പ്പ് സെ​മി​ത്ത​രി​യി​ല്‍ എ​ത്തി​ച്ച് ഉ​ച്ച​യ്ക്ക് രണ്ടിന് സംസ്കരിക്കും.

ഭാ​ര്യ മി​നി ഷാ​ജി (ഇ​ല​ഞ്ഞി ഊ​ര്‍​വ്വ​ച്ചാ​ലി​ല്‍ കു​ടും​ബാം​ഗം, നോ​ർ​ത്താം​പ്ട​ൺ ഹോ​സ്പി​റ്റ​ൽ സീ​നി​യ​ര്‍ നോ​നാ​റ്റ​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സ്). ഷെ​ല്‍​വി​ന്‍, ഷോ​ല്‍​സി​ന്‍ എ​ന്നി​വ​ർ മ​ക്ക​ളും ഹെ​ല​ന ഷെ​ല്‍​വി​ന്‍ മ​രു​മ​ക​ളു​മാ​ണ്.

കു​ടും​ബനാ​ഥന്‍റെ ആ​ക​സ്മി​ക മ​ര​ണം ദു8ഖ​ത്തി​ലാ​ഴ്ത്തി​യ കു​ടും​ബ​ത്തി​നു സാ​ന്ത്വ​ന​വും സ​ഹാ​യ​വു​മാ​യി വൈ​ദി​ക​രാ​യ ഫാ. സെ​ബാ​സ്റ്റ്യ​ന്‍, ഫാ. ബെ​ന്നി​, മ​ല​യാ​ളി സ​മൂ​ഹം, ബ​ന്ധുമി​ത്രാ​ദി​ക​ള്‍, സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​ർ ഒപ്പമുണ്ട്.  
 
​ഷാ​ജി ജോ​സ​ഫി​ന് വി​ട​ചൊ​ല്ലു​വാ​നും പ്രാ​ർ​ഥ​ന​ക​ൾ നേ​രു​വാ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മേ​കു​വാ​നും യുകെയു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ലി​യൊ​രു സ​മൂ​ഹം എ​ത്തി​ച്ചേ​രു​മെ​ന്ന​തി​നാ​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
 
Cathedral Address: The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG. ( Time 11 AM). 

Cemetery Address: Kingsthorpe Cemetery, NN2 8LU (Time 2 PM ).

Sports

സി​ഡ്നി ടെ​സ്റ്റ്: സെ​ഞ്ചു​റി​യു​മാ​യി ബെ​ഥ​ൽ; ഇം​ഗ്ല​ണ്ട് പൊരുതുന്നു

സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് പൊരുതുന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന ഇം​ഗ്ല​ണ്ട് നാ​ലാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 302 എ​ന്ന നി​ല​യി​ലാ​ണ്. ഓ​സീ​സി​നെ​ക്കാ​ൾ 119 റ​ൺ​സിന് മു​ന്നി​ലാ​ണ് നി​ല​വി​ൽ ഇം​ഗ്ല​ണ്ട്.

സെ​ഞ്ചു​റി നേ​ടി​യ ജേ​ക്ക​ബ് ബെ​ഥ​ലും മാ​ത്യൂ പോ​ട്ട്സു​മാ​ണ് ക്രീ​സി​ൽ. ബെ​ഥ​ൽ 142 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്. 15 ബൗ​ണ്ട​റി​യാ​ണ് താ​രം ഇ​തു​വ​രെ അ​ടി​ച്ച​ത്. ക​രി​യ​റി​ലെ ക​ന്നി​സെ​ഞ്ചു​റി​യാ​ണ് ബെ​ഥ​ൽ ഇ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്. പോ​ട്ട്സി​ന് റ​ൺ​സൊ​ന്നും എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഹാ​രി ബ്രൂ​ക്കും ബെ​ൻ ഡ​ക്ക​റ്റ് ഡ​ക്ക​റും 42 റ​ൺ​സ് വീ​ത​മെ​ടു​ത്ത് പു​റ​ത്താ​യി. ജാ​മി സ്മി​ത്ത് 26 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ബ്യൂ ​വെ​ബ്സ്റ്റ​ർ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. സ്കോ​ട്ട് ബോ​ള​ണ്ട് ര​ണ്ട് വി​ക്ക​റ്റും മൈ​ക്ക​ൽ നെ​സെ​റും മി​ച്ച​ൽ സ്റ്റാ​ർ​ക്കും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 567 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഏ​ഴി​ന് 518 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് 49 റ​ൺ​സ് മാ​ത്ര​മാ​ണ് ഇ​ന്ന് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 183 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡാ​ണ് ഓ​സീ​സി​നു​ണ്ടാ​യി​രു​ന്ന​ത്.

ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും സ്റ്റീ​വ് സ്മി​ത്തി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബ്യൂ ​വെ​ബ്സ്റ്റ​റി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സ്​ട്രേ​ലി​യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഹെ​ഡ് 163 റ​ൺ​സും സ്മി​ത്ത് 138 റ​ൺ​സും വെ​ബ്സ്റ്റ​ർ 71 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

48 റ​ൺ​സെ​ടു​ത്ത മാ​ർ​ന​സ് ല​ബു​ഷെ​യ്നും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത്. ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 384 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

 

 

 

Sports

സി​ഡ്നി ടെ​സ്റ്റ്: ഹെ​ഡി​ന് പി​ന്നാ​ലെ സ്മി​ത്തി​നും സെ​ഞ്ചു​റി; ഓ​സ്ട്രേ​ലി​യ ശ​ക്ത​മാ​യ നി​ല​യി​ൽ

സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓ​സ്ട്രേ​ലി​യ ശ​ക്ത​മാ​യ നി​ല​യി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ്വ​ന്ത​മാ​ക്കി​യ ഓ​സീ​സ് മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 518 എ​ന്ന നി​ല​യി​ലാ​ണ്. 134 റ​ൺ​സ് ലീ​ഡാണ് ഓ​സ്ട്രേ​ലി​യ​യ്ക്ക് നി​ല​വി​ലു​ള്ള​ത്.

ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സ്മി​ത്തും ബ്യൂ ​വെ​ബ്സ്റ്റ​റു​മാ​ണ് ക്രീ​സി​ൽ. സ്മി​ത്ത് 129 റ​ൺ​സും ബെ​ബ്സ്റ്റ​ർ 42 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. ടെ​സ്റ്റ് ക​രി​യ​റി​ലെ 37-ാം സെ​ഞ്ചു​റി​യാ​ണ് സ്മി​ത്ത് ഇ​ന്ന് നേ​ടി​യ​ത്.

ര​ണ്ടി​ന് 166 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഇ​ന്നും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഹെ​ഡ് പു​റ​ത്തെ​ടു​ത്ത​ത്. 105 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഹെ​ഡ് 163 റ​ൺ​സ് എ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ടെ​സ്റ്റ് ക​രി​യ​റി​ലെ 12-ാം സെ​ഞ്ചു​റി​യാ​ണ് ഹെ​ഡ് ഇ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്.

ടീം ​സ്കോ​ർ 234ൽ ​നി​ൽ​ക്കെ മൈ​ക്ക​ൽ നെ​സെ​ർ ആ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. നെ​സെ​ർ 24 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ സ്മി​ത്തു​മാ​യി ചേ​ർ​ന്ന് ഹെ​ഡ് ഓ​സീ​സി​നെ മി​ക​ച്ച സ്കോ​റി​ലേ​യ്ക്ക് ന​യി​ച്ചു. നാ​ലാം വി​ക്ക​റ്റി​ൽ സ്മി​ത്തു​മാ​യി ചേ​ർ​ന്ന് 54 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് ഹെ​ഡ് മ​ട​ങ്ങി​യ​ത്.

പി​ന്നീ​ടെ​ത്തി​യ ഉ​സ്മാ​ൻ ക​വാ​ജ 17 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി. പി​ന്നാ​ലെ 16 റ​ൺ​സെ​ടു​ത്ത അ​ല​ക്സ് ക്യാ​രി​യും പു​റ​ത്താ​യി. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ ആ​റി​ന് 366 എ​ന്ന നി​ല​യി​ലാ​യി. ക്യാ​രി​ക്ക് ശേ​ഷ​മെ​ത്തി​യ കാ​മ​റൂ​ൺ ഗ്രീ​നു​മാ​യി ചേ​ർ​ന്ന് 71 റ​ൺ​സാ​ണ് സ്മി​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

ടീം ​സ്കോ​ർ 437ൽ ​നി​ൽ​ക്കെ​യാ​ണ് ഗ്രീ​ൻ പു​റ​ത്താ​യ​ത്. 37 റ​ൺ​സെ​ടു​ത്താ​ണ് ഗ്രീ​ൻ മ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ ഏ​ഴി​ന് 437 എ​ന്ന നി​ല​യി​ലാ​യി. പി​ന്നാ​ലെ​യെ​ത്തി​യ ബ്യൂ ​വെ​ബ്സ്റ്റ​ർ സ്മി​ത്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് എ​ട്ടാം വി​ക്ക​റ്റി​ൽ 81 റൺസ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബ്രൈ​ഡ​ൻ കാ​ർ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്ക്സ് ര​ണ്ട് വി​ക്ക​റ്റും ജോ​ഷ് ടം​ഗും ജേ​ക്ക​ബ് ബെ​ത​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

സി​ഡ്നി ടെ​സ്റ്റ്: ഹെ​ഡി​ന് സെ​ഞ്ചു​റി, സ്മി​ത്തി​ന് അ​ർ​ധ സെ​ഞ്ചു​റി; ഓ​സ്ട്രേ​ലി​യ മി​ക​ച്ച നി​ല​യി​ൽ

സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്കോ​ർ പി​ന്തു​ട​രു​ന്ന ഓ​സ്ട്രേ​ലി​യ മി​ക​ച്ച നി​ല​യി​ൽ. മൂ​ന്നാം ദി​നം ചാ​യ​യ്ക്ക് പി​രി​യു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 377 എ​ന്ന നി​ല‍​യി​ലാ​ണ് ഓ​സീ​സ്. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ ഇന്നിംഗ്‌സ് സ്കോ​റി​നേ​ക്കാ​ൾ ഏ​ഴ് റ​ൺ​സ് മാ​ത്രം പു​റ​കി​ലാ​ണ് ഓ​സ്ട്രേ​ലി​യ.

സ്റ്റീ​വ് സ്മി​ത്തും കാ​മ​റൂ​ൺ ഗ്രീ​നു​മാ​ണ് ക്രീ​സി​ൽ. സ്മി​ത്ത് 65 റ​ൺ​സും ഗ്രീ​ൻ എ​ട്ട് റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടി​ന് 166 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഇ​ന്നും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഹെ​ഡ് പു​റ​ത്തെ​ടു​ത്ത​ത്. 105 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഹെ​ഡ് 163 റ​ൺ​സ് എ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ടെ​സ്റ്റ് ക​രി​യ​റി​ലെ 12-ാം സെ​ഞ്ചു​റി​യാ​ണ് ഹെ​ഡ് ഇ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്.

ടീം ​സ്കോ​ർ 234ൽ ​നി​ൽ​ക്കെ മൈ​ക്ക​ൽ നെ​സെ​ർ ആ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. നെ​സെ​ർ 24 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. പി​ന്നാ​ലെയെ​ത്തി​യ നാ​യ​ക​ൻ സ്മി​ത്തു​മാ​യി ചേ​ർ​ന്ന് ഹെ​ഡ് ഓ​സീ​സി​നെ മി​ക​ച്ച സ്കോ​റി​ലേ​യ്ക്ക് ന​യി​ച്ചു. നാ​ലാം വി​ക്ക​റ്റി​ൽ സ്മി​ത്തു​മാ​യി ചേ​ർ​ന്ന് 54 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് ഹെ​ഡ് മ​ട​ങ്ങി​യ​ത്.

പി​ന്നീ​ടെ​ത്തി​യ ഉ​സ്മാ​ൻ ക​വാ​ജ 17 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി. പി​ന്നാ​ലെ 16 റ​ൺ​സെ​ടു​ത്ത അ​ല​ക്സ് ക്യാ​രി​യും പു​റ​ത്താ​യി. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ ആ​റി​ന് 366 എ​ന്ന നി​ല​യി​ലാ​യി. ഇ​തി​നി​ട​യി​ൽ സ്മി​ത്ത് ടെ​സ്റ്റ് ക​രി​യ​റി​ലെ 45-ാം അ​ർ​ധ സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ചാ​യ​യ്ക്ക് പി​രി​യു​മ്പോൾ ക്യാരി​ക്ക് ശേ​ഷ​മെ​ത്തി​യ കാ​മ​റൂ​ൺ ഗ്രീ​നു​മാ​യി ചേ​ർ​ന്ന് 15 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട് സ്മി​ത്ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബ്രൈ​ഡ​ൻ കാ​ർ​സും നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്ക്സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ജോ​ഷ് ടം​ഗും ജേ​ക്ക​ബ് ബെ​ത​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

 

 

Sports

സി​ഡ്നി ടെ​സ്റ്റ്: ഇംഗ്ലണ്ടിന് മികച്ച സ്കോർ; തി​രി​ച്ച​ടി​ച്ച് ഓ​സ്ട്രേ​ലി​യ

സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നെ പി​ന്തു​ട​രു​ന്ന ഓ​സ്ട്രേ​ലി​യ മി​ക​ച്ച നി​ല​യി​ൽ. ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 166 എ​ന്ന നി​ല​യി​ലാ​ണ് ഓ​സ്ട്രേ​ലി​യ.

ട്രാ​വി​സ് ഹെ​ഡും മൈ​ക്ക​ൽ നെ​സെ​റും ആ​ണ് ക്രീ​സി​ൽ. ഹെ​ഡ് 91 റ​ൺ‌​സും നെ​സ​ർ ഒ​രു റ​ണും എ​ടു​ത്തി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 384 റ​ൺ​സ് പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ട്രാ​വി​സ് ഹെ​ഡും ജെ​യ്ക്ക് വെ​ത​റാ​ൾ​ഡും ചേ​ർ​ന്ന് ആ​ദ്യ വി​ക്ക​റ്റി​ൽ 57 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

ഇ​രു​വ​രും ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​രെ ക​രു​ത​ലോ​ടെ നേ​രി​ട്ടു. ടീം ​സ്കോ​ർ 57 ൽ ​നി​ൽ​ക്കെ 21 റ​ൺ​സെ​ടു​ത്ത വെ​ത​റാ​ൾ​ഡ് വീ​ണു. പി​ന്നീ​ടെ​ത്തി​യ മാ​ർ​ന​സ് ലെ​ബു​ഷെ​യ്നും ഹെ​ഡി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഏ​ക​ദി​ന ശൈ​ലി​യി​ൽ ബാ​റ്റ് വീ​ശി​യ ഹെ​ഡ് അ​ർ​ധ സെ​ഞ്ചു​റി നേ​ടി.

ഹെ​ഡും ലെബു​ഷെ​യ്നും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 105 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ടീം ​സ്കോ​ർ 162ൽ ​നി​ൽ​ക്കെ ലെ​ബു​ഷെ​യ്ൻ പു​റ​ത്താ​യി. 48 റ​ൺ​സാ​ണ് ലെബു​ഷെ​യ്ൻ എ​ടു​ത്ത​ത്. മൈ​ക്ക​ൽ നെ​സെ​റാ​ണ് പി​ന്നീ​ട് ഹെ​ഡി​ന് കൂ​ട്ടാ​യെ​ത്തി​യ​ത്.

ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം നി​ർ​ത്തു​ന്പോ​ൾ സെ​ഞ്ചു​റി​ക്ക് ഒ​മ്പ​ത് റ​ൺ‌​സ് മാ​ത്രം അ​ക​ലെ​യാ​ണ് ഹെ​ഡ്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബെ​ൻ സ്റ്റോ​ക്ക്സ് ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു.

Sports

സി​ഡ്നി ടെ​സ്റ്റ്: സെ​ഞ്ചു​റി​യു​മാ​യി റൂ​ട്ട്; ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ

സി​ഡ്നി: ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ. ഒന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് 384 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ ജോ ​റൂ​ട്ടി​ന്‍റെയും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഹാ​രി ബ്രൂ​ക്കി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 160 റ​ൺ‌​സാ​ണ് റൂ​ട്ട് എ​ടു​ത്ത​ത്. 242 പ​ന്തി​ൽ 15 ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റൂ​ട്ടി​ന്‍റെ ഇ​ന്നിം​ഗ്സ്.

ബ്രൂ​ക്ക് 84 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ആ​റ് ബാ​ണ്ട​റി​യും ഒ​രു സി​ക്സും ബ്രൂ​ക്ക് അ​ടി​ച്ചെ​ടു​ത്തു. 46 റ​ൺ​സെ​ടു​ത്ത ജാ​മി സ്മി​ത്തി​ന്‍റെ ഇ​ന്നിം​ഗ്സും നി​ർ​ണാ​യ​ക​മാ​യി.

ഓ​സ്ട്രേ​ലി​യ​യ​ക്ക് വേ​ണ്ടി മൈ​ക്ക​ൽ നെ​സെ​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. മി​ച്ച​ൽ സ്റ്റാ​ർ​ക്കും സ്കോ​ട്ട് ബോ​ള​ണ്ടും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും കാ​മ​റൂ​ൺ ഗ്രീ​നും മാ​ർ​ന​സ് ല​ബു​ഷെ​യ്നും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ര​ണ്ടാം ദി​ന​ത്തി​ൽ 173 റ​ൺ​സാ​ണ് ഇം​ഗ്ല​ണ്ട് എ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ച​തി​ന്‍റെ പി​ന്നാ​ലെ മ​ത്സ​രം ചാ​യ​യ്ക്ക് പി​രി​ഞ്ഞു.

Sports

സി​ഡ്നി ടെ​സ്റ്റ്: റൂ​ട്ടി​നും ബ്രൂ​ക്കി​നും അ​ർ​ധ സെ​ഞ്ചു​റി; ഇം​ഗ്ല​ണ്ട് മി​ക​ച്ച നി​ല​യി​ൽ

സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് മി​ക​ച്ച നി​ല​യി​ൽ. ഒ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോൾ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 211 എ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട്. മ​ഴ​യും വെ​ളി​ച്ച​ക്കു​റ​വും മൂ​ലം ഒ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം നേ​ര​ത്തെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജോ ​റൂ​ട്ടൂം ഹാ​രി ബ്രൂ​ക്കു​മാ​ണ് ക്രീ​സി​ൽ. റൂ​ട്ട് 72 റ​ൺ​സും ബ്രൂ​ക്ക് 78 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ ഇം​ഗ്ല​ണ്ടി​ന്‍റെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. 57 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട ഇം​ഗ്ല​ണ്ടി​നെ റൂ​ട്ടൂം ബ്രൂ​ക്കും ചേ​ർ​ന്ന് ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ബെ​ൻ ഡ​ക്ക​റ്റ്, സാ​ക്ക് ക്രൗ​ളി, ജേ​ക്ക​ബ് ബെ​ത​ൽ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​പ്പെ​ട്ട​ത്. ക്രൗ​ളി 16 റ​ൺ​സും ഡ​ക്ക​റ്റ് 27 റ​ൺ​സും ബെ​ത​ൽ 10 റ​ൺ​സും എ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, മൈ​ക്ക​ൽ നെ​സെ​ർ, സ്കോ​ട്ട് ബോ​ള​ണ്ട് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

'3 ഡെയ്സ് പ്ലീ​​സ്!' ആ​​ഷ​​സി​​ല്‍ ഓ​​സീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ അ​​ഭ്യ​​ര്‍​ഥ​​ന

സി​​ഡ്‌​​നി: 2025-26 സീ​​സ​​ണ്‍ ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ അ​​ഞ്ചാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും മ​​ത്സ​​രം ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നു​​ദി​​ന​​മെ​​ങ്കി​​ലും ക​​ളി​​ക്ക​​ണ​​മെ​​ന്ന അ​​ഭ്യ​​ര്‍​ഥ​​ന​​യു​​മാ​​യി ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ന്ത​​ണി ആ​​ല്‍​ബ​​നീ​​സ്.

സി​​ഡ്‌​​നി​​യി​​ല്‍ നാ​​ളെ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന അ​​ഞ്ചാം ടെ​​സ്റ്റി​​നു മു​​ന്നോ​​ടി​​യാ​​യി ഇം​​ഗ്ല​​ണ്ടി​​ന്‍റെ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ​​യും ക​​ളി​​ക്കാ​​ര്‍​ക്കു ന​​ല്‍​കി​​യ വി​​രു​​ന്നി​​നി​​ടെ​​യാ​​ണ് ആ​​ല്‍​ബ​​നീ​​സി​​ന്‍റെ ഈ ​​അ​​ഭ്യ​​ര്‍​ഥ​​ന. പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ലെ ര​​ണ്ട് എ​​ണ്ണം ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് സി​​ഡ്‌​​നി​​യി​​ലെ അ​​ഞ്ചാം ടെ​​സ്റ്റ് ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നു​​ദി​​വ​​സ​​മെ​​ങ്കി​​ലും ക​​ളി​​ക്കാ​​ന്‍ ശ്ര​​മി​​ക്ക​​ണ​​മെ​​ന്ന് ഇ​​രു​​ടീ​​മി​​നോ​​ടും ആ​​ല്‍​ബ​​നീ​​സ് സ​​ര​​സ​​മാ​​യ രീ​​തി​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഇ​​ന്ത്യ​​ന്‍ സ​​മ​​യം നാ​​ളെ പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​നാ​​ണ് സി​​ഡ്‌​​നി ടെ​​സ്റ്റ്.

11 മ​​ത്സ​​ര​​ദി​​ന​​ങ്ങ​​ളി​​ല്‍ ആ​​ദ്യ മൂ​​ന്നു ടെ​​സ്റ്റ് അ​​വ​​സാ​​നി​​ക്കു​​ക​​യും ഓ​​സ്‌​​ട്രേ​​ലി​​യ പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു. ഓ​​സ്‌​​ട്രേ​​ലി​​യ എ​​ട്ടു വി​​ക്ക​​റ്റി​​നു ജ​​യി​​ച്ച പെ​​ര്‍​ത്തി​​ലെ ഒ​​ന്നാം ടെ​​സ്റ്റും ഇം​​ഗ്ല​​ണ്ട് നാ​​ല് വി​​ക്ക​​റ്റി​​നു വി​​ജ​​യി​​ച്ച മെ​​ല്‍​ബ​​ണി​​ലെ നാ​​ലാം മ​​ത്സ​​ര​​വു​​മാ​​ണ് ര​​ണ്ട് ദി​​ന​​ത്തി​​നു​​ള്ളി​​ല്‍ അ​​വ​​സാ​​നി​​ച്ച​​ത്. അ​​ഡ്‌​ലെ​​യ്ഡി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മൂ​​ന്നാം ആ​​ഷ​​സ് മാ​​ത്ര​​മേ അ​​ഞ്ച് ദി​​നം നീ​​ണ്ടു​​ള്ളൂ.

ജെ​​യ്ന്‍ മ​​ഗ്രാ​​ത്ത് ഡേ

​​ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നു​​ദി​​നം സി​​ഡ്‌​​നി ടെ​​സ്റ്റ് ക​​ളി​​ക്ക​​ണ​​മെ​​ന്ന് ആ​​ല്‍​ബ​​നീ​​സ് പ​​റ​​യാ​​ന്‍ ഒ​​രു കാ​​ര​​ണം മാ​​ത്രം; എ​​ല്ലാ വ​​ര്‍​ഷ​​ത്തി​​ലെ​​യും ആ​​ദ്യ സി​​ഡ്‌​​നി ടെ​​സ്റ്റി​​ന്‍റെ മൂ​​ന്നാം​​ദി​​നം ജെ​​യ്ന്‍ മ​​ഗ്രാ​​ത്ത് ഡേ ​​ആ​​യി ഓ​​സ്‌​​ട്രേ​​ലി​​യ കൊ​​ണ്ടാ​​ടു​​ന്നു. ബ്രെ​​സ്റ്റ് കാ​​ന്‍​സ​​റി​​നെ​​തി​​രേ പോ​​രാ​​ടു​​ന്ന മ​​ഗ്രാ​​ത്ത് ഫൗ​​ണ്ടേ​​ഷ​​നു​​വേ​​ണ്ടി​​യു​​ള്ള സാ​​മ്പ​​ത്തി​​ക സ​​മാ​​ഹ​​ര​​ണ​​ദി​​ന​​മാ​​ണി​​ത്. ഇ​​ക്കാ​​ര​​ണ​​ത്താ​​ലാ​​ണ് മൂ​​ന്നു​​ദി​​ന​​മെ​​ങ്കി​​ലും സി​​ഡ്‌​​നി ടെ​​സ്റ്റ് നീ​​ണ്ടു​​പോ​​കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​ല്‍​ബ​​നീ​​സ് സൂ​​ചി​​പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ജ​​നു​​വ​​രി മൂ​​ന്നി​​ന് ആ​​രം​​ഭി​​ച്ച, ഇ​​ന്ത്യ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള സി​​ഡ്‌​​നി ടെ​​സ്റ്റ് ര​​ണ്ട​​ര​​ദി​​ന​​ംമാ​​ത്ര​​മേ നീ​​ണ്ടു​​ള്ളൂ.

വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ലെ സി​​ഡ്‌​​നി ടെ​​സ്റ്റി​​നാ​​യി മൂ​​ന്നാം​​ദി​​നം ഗാ​​ല​​റി​​യി​​ലെ​​ത്തു​​ന്ന കാ​​ണി​​ക​​ള്‍ പി​​ങ്ക് നി​​റ​​മ​​ണി​​യും. മാ​​ത്ര​​മ​​ല്ല, വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ലെ സി​​ഡ്‌​​നി ടെ​​സ്റ്റി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന ഇ​​രു​​ടീം അം​​ഗ​​ങ്ങ​​ളു​​ടെ​​യും പേ​​രും ന​​മ്പ​​റും പി​​ങ്ക് നി​​റ​​ത്തി​​ലാ​​ണ്. പി​​ങ്ക് ക്യാ​​പ്പാ​​ണ് ഇ​​രു​​ ടീ​​മി​​ലെ​​യും ക​​ളി​​ക്കാ​​ര്‍ അ​​ണി​​യു​​ക. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മു​​ന്‍ ക്രി​​ക്ക​​റ്റ​​ര്‍ ഗ്ലെ​​ന്‍ മ​​ഗ്രാ​​ത്തും ഭാ​​ര്യ​​യാ​​യ ജെ​​യ്‌​​നും ചേ​​ര്‍​ന്ന് 2005ലാ​​ണ് മ​​ഗ്രാ​​ത്ത് ഫൗ​​ണ്ടേ​​ഷ​​ന്‍ രൂ​​പീ​​ക​​രി​​ച്ച​​ത്. ബ്രെ​​സ്റ്റ് കാ​​ന്‍​സ​​റി​​നെ​​ത്തു​​ട​​ര്‍​ന്ന് 2008ല്‍ ​​ത​​ന്‍റെ 42-ാം വ​​യ​​സി​​ല്‍ ജെ​​യ്ന്‍ അ​​ന്ത​​രി​​ച്ചു.

90.55 കോ​​ടി ന​​ഷ്ടം

2025-26 ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ര​​ണ്ട് എ​​ണ്ണം ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​തി​​ലൂ​​ടെ ക്രി​​ക്ക​​റ്റ് ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ സാ​​മ്പ​​ത്തി​​ക ന​​ഷ്ടം ഏ​​ക​​ദേ​​ശം 90.55 കോ​​ടി രൂ​​പ​​യാ​​ണ്. ഒ​​രു ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍ ര​​ണ്ട് ദി​​ന​​ത്തി​​ല്‍ അ​​വ​​സാ​​നി​​ക്കു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ല്‍ അ​​ഞ്ചാം ത​​വ​​ണ മാ​​ത്ര​​മാ​​ണ്. 1888ലാ​​ണ് ആ​​ഷ​​സി​​ല്‍ സ​​മാ​​ന സം​​ഭ​​വം ഇ​​തി​​നു മു​​മ്പ് ന​​ട​​ന്ന​​ത്.

നീ​​ണ്ട 15 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മ​​ണ്ണി​​ല്‍ ഇം​​ഗ്ല​​ണ്ട് ജ​​യി​​ച്ച നാ​​ലാം ടെ​​സ്റ്റി​​ലെ പി​​ച്ചി​​നെ​​ക്കു​​റി​​ച്ച് വ്യാ​​പ​​ക പ​​രാ​​തി ഉ​​യ​​ര്‍​ന്നി​​രു​​ന്നു. ഐ​​സി​​സി മോ​​ശം പി​​ച്ചെ​​ന്നാ​​ണ് നാ​​ലാം ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റി​​യ മെ​​ല്‍​ബ​​ണി​​ലെ പി​​ച്ചി​​നെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, സി​​ഡ്‌​​നി​​യി​​ലെ പി​​ച്ചി​​ലു​​ള്ള പ​​ച്ച​​പ്പ് ക​​ണ്ട് ആ​​ശ​​ങ്ക​​പ്പെ​​ടേ​​ണ്ടെ​​ന്നാ​​ണ് ക്യൂ​​രേ​​റ്റ​​ര്‍ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ച​​ത്. മ​​ത്സ​​രം തു​​റ​​ങ്ങു​​മ്പോ​​ഴേ​​ക്കും നി​​ല​​വി​​ലു​​ള്ള പു​​ല്ല് ക​​രി​​യു​​മെന്നും പ​​ച്ച​​പ്പ് മാ​​റു​​മെ​​ന്നും ക്യൂ​​രേ​​റ്റ​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

Sports

നി​ല​യു​റ​പ്പി​ച്ച് ബെ​ത​ലും ക്രൗ​ളി​യും; മെ​ൽ​ബ​ണി​ൽ ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തി​ലേ​യ്ക്ക്

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തി​ലേ​യ്ക്ക്. ഓ​സ്ട്രേ​ലി​യ ഉ‍​യ​ർ​ത്തി​യ 175 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന ഇം​ഗ്ല​ണ്ട് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 111 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ജേ​ക്ക​ബ് ബെ​ത​ലും സാ​ക്ക് ക്രൗ​ളി​ലും നി​ല​യു​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തി​ലേ​യ്ക്ക് നീ​ങ്ങു​ന്ന​ത്. ക്രീ​സി​ലു​ള്ള ഇ​രു​വ​രും മി​ക​ച്ച രീ​തി​യി​ലാ​ണ് ബാ​റ്റ് ചെ​യ്യു​ന്ന​ത്. ക്രൗ​ളി 37 റ​ൺ​സും ബെ​ത​ൽ 27 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്.

ബെ​ൻ ഡ​ക്ക​റ്റി​ന്‍റെ​യും ബ്രൈ​ഡ​ൻ കാ​ർ​സി​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യ​ത്. ഡ​ക്ക​റ്റ് 34 റ​ൺ​സും കാ​ർ​സ് ആ​റ് റ​ൺ​സു​മെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി സ്റ്റാ​ർ​ക്കും റി​ച്ചാ​ർ​ഡ്സ​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

മെ​ൽ​ബ​ണി​ൽ വി​ക്ക​റ്റ് മ​ഴ; ഓ​സീ​സ് ബാ​റ്റ​ർ​മാ​ർ കൂ​ടാ​രം ക​യ​റി, ഇം​ഗ്ല​ണ്ടി​ന് 175 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് 175 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സ്ട്രേ​ലി​യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 132 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.

46 റ​ൺ​സെ​ടു​ത്ത ട്രാ​വി​സ് ഹെ​ഡാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഓ​സീ​സി​ന്‍റെ ടോ​പ്സ​കോ​റ​ർ. നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് 24 റ​ൺ​സും കാ​മ​റൂ​ൺ ഗ്രീ​ൻ 19 റ​ൺ​സും എ​ടു​ത്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബ്രൈ​ഡ​ൻ കാ​ർ​സ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്ക്സ് മൂ​ന്ന് വി​ക്ക​റ്റും ജോ​ഷ് ടം​ഗ് ര​ണ്ട് വി​ക്ക​റ്റും ഗ​സ് അ​റ്റ്ക്കി​ൻ​സ​ൺ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ നാ​ല് റ​ൺ​സ് എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​ന​ത്തി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​യി​യ​യ്ക്ക് സ്കോ​ർ 22ൽ ​നി​ൽ​ക്കെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ആ​റ് റ​ൺ​സെ​ടു​ത്ത സ്കോ​ട്ട് ബോ​ള​ണ്ടാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. പി​ന്നാ​ലെ അ​ഞ്ച് റ​ൺ​സെ​ടു​ത്ത ജെ​യ്ക്ക് വെ​ത​റാ​ൾ​ഡു​മ മ​ട​ങ്ങി.

മാ​ർ​ന​സ് ലെ​ബു​ഷെ​യ്ൻ ടീം ​സ്കോ​ർ 61ൽ ​നി​ൽ​ക്കെ പു​റ​ത്താ​യി. എ​ട്ട് റ​ൺ​സാ​ണ് താ​രം എ​ടു​ത്ത​ത്. ഒ​രു വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ണു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്തും ട്രാ​വി​സ് മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റ് വീ​ശി. നാ​യ​ക​ൻ സ്മി​ത്തു​മാ​യി ചേ​ർ​ന്ന് ടീം ​സ്കോ​റി​നെ മു​ന്നോ​ട്ട് കൊ​ണ്ടു​പൊ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ടീം ​സ്കോ​ർ 82 ൽ ​നി​ൽ​ക്കെ ഔ​ട്ടാ​യി. ഇ​തോ​ടെ ഓ​സീ​സ് നാ​ലി​ന് 82 എ​ന്ന നി​ല​യി​ലാ​യി.

പി​ന്നാ​ലെ വ​ന്ന ഒ​സ്മാ​ൻ ക​വാ​ജ, അ​ല​ക്സ് കാ​രി എ​ന്നി​വ​ർ പെ​ട്ടെ​ന്ന് ത​ന്നെ മ​ട​ങ്ങി. 88 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ആ​റ് ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റ​ർ​മാ​രാ​ണ് പു​റ​ത്താ​യ​ത്. പി​ന്നീ​ട് സ്മി​ത്ത് കാ​മ​റൂ​ൺ ഗ്രീ​നു​മാ​യി ചേ​ർ​ന്ന് ടീം ​സ്കോ​ര്ഡ് ഉ​യ​ർ​ത്തി​കൊ​ണ്ടി​രു​ന്നു. ഇ​രു​വ​രും ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​രെ ക​രു​ത​ലോ​ടെ നേ​രി​ട്ടു. എ​ന്നാ​ൽ ടീം ​സ്കോ​ർ 119ൽ ​നി​ൽ​ക്കെ ഗ്രീ​ൻ വീ​ണു. പി​ന്നാ​ലെ നെ​സ​റും സ്റ്റാ​ർ​ക്കും മ​ട​ങ്ങി.

പ​തി​നൊ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ റി​ച്ചാ​ർ​ഡ്സ​ണെ ഒ​പ്പം നി​ർ​ത്തി നാ​യ​ക​ൻ സ്മി​ത്ത് ചെ​റു​ത്തു​നി​ന്നു. എ​ന്നാ​ൽ ഓ​സീ​സി​ന്‍റെ സ്കോ​ർ 132ൽ ​നി​ൽ​ക്കെ റി​ച്ചാ​ർ​ഡ്സ​ണും പു​റ​ത്താ​യി. സ്മി​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ 152 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 110 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി​രു​ന്നു. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച ഓ​സ്ട്രേ​ലി​യ നേ​ര​ത്തെ ത​ന്നെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

 

 

 

Sports

ആ​ഷ​സ്: മൂ​ന്നാം ടെ​സ്റ്റി​ലും ഓ​സ്ട്രേ​ലി​യ വി​ജ​യ​ത്തി​ലേ​യ്ക്ക്; ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച

അ​ഡ്‌​ലെ​യ്ഡ്: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഓ​സ്ട്രേ​ലി​യ വി​ജ​യ​ത്തി​ലേ​യ്ക്ക് നീ​ങ്ങു​ന്നു. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ 429 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് നാ​ലാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 207 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

ര​ണ്ട് റ​ണ്‍​സോ​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ജാ​മി സ്മി​ത്തും 11 റ​ൺ​സു​മാ​യി വി​ല്‍ ജാ​ക്സും ആ​ണ് ക്രീ​സി​ല്‍. നാ​ലു വി​ക്ക​റ്റും ഒ​രു ദി​വ​സ​വും ശേ​ഷി​ക്കെ ജ​യ​ത്തി​ലേ​ക്ക് ഇം​ഗ്ല​ണ്ടി​ന് ഇ​നി​യും 228 റ​ണ്‍​സ് കൂ​ടി വേ​ണം.

429 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ഇം​ഗ്ല​ണ്ടി​ന് തു​ട​ക്ക​ത്തി​ലെ ഓ​പ്പ​ണ​ര്‍ ബെ​ന്‍ ഡ​ക്ക​റ്റി​നെ(4) ന​ഷ്ട​മാ​യി. ഒ​ല്ലി പോ​പ്പി​നും(17) വൈ​കാ​തെ പു​റ​ത്താ​യി. പാ​റ്റ് ക​മി​ന്‍​സാ​യി​രു​ന്നു ഇ​രു​വ​രെ​യും മ​ട​ക്കി​യ​ത്.

എ​ന്നാ​ല്‍ സാ​ക്ക് ക്രോ​ളി​യും ജോ ​റൂ​ട്ടും പി​ടി​ച്ചു നി​ന്ന​തോ​ടെ ഇം​ഗ്ല​ണ്ടി​ന് ചെ​റി​യ പ്ര​തീ​ക്ഷ​യാ​യി. ഇ​രു​വ​രും ചേ​ര്‍​ന്ന് ഇം​ഗ്ല​ണ്ടി​നെ 100 ക​ട​ത്തി. എ​ന്നാ​ല്‍ നാ​ലം ദി​നം ചാ​യ​ക്ക് ശേ​ഷം ജോ ​റൂ​ട്ടി​നെ(39) കൂ​ടി മ​ട​ക്കി പാ​റ്റ് ക​മി​ന്‍​സ് ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തീ​ക്ഷ ത​ക​ര്‍​ത്തു.

ഹാ​രി ബ്രൂ​ക്ക് പി​ടി​ച്ചു നി​ന്നെ​ങ്കി​ലും ന​ഥാ​ന്‍ ലി​യോ​ണി​നെ റി​വേ​ഴ്സ് സ്വീ​പ്പ് ചെ​യ്യാ​നു​ള്ള ശ്ര​മം വി​ന​യാ​യി. 30 റ​ണ്‍​സെ​ടു​ത്ത ഹാ​രി ബ്രൂ​ക്ക് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ബെ​ന്‍ സ്റ്റോ​ക്സ്(5), സാ​ക് ക്രോ​ളി(85) എ​ന്നി​വ​രെ കൂ​ടി ലി​യോ​ണ്‍ മ​ട​ക്കി​യ​തോ​ടെ1 177-3ല്‍ ​നി​ന്ന് ഇം​ഗ്ല​ണ്ട് 194-6ലേ​ക്ക് കൂ​പ്പു​കു​ത്തി. ഓ​സീ​സി​നാ​യി പാ​റ്റ് ക​മി​ൻ​സും ന​ഥാ​ന്‍ ലി​യോ​ണും മൂ​ന്വ് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ 271-4 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ് ഓ​സീ​സ് നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ​ത്. 170 റ​ണ്‍​സ​ടി​ച്ച ട്രാ​വി​സ് ഹെ​ഡും 72 റ​ണ്‍​സ​ടി​ച്ച അ​ല​ക്സ് ക്യാ​രി​യും ചേ​ര്‍​ന്ന് ഓ​സീ​സ് ലീ​ഡ് 400 ക​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ടാ​ര്‍​ക്കും പി​ടി​ച്ചു നി​ല്‍​ക്കാ​നാ​യി​ല്ല.

 

 

 

 

 

 

 

 

Sports

സെഞ്ചുറിയോടെ ഹെഡ്; അഡ്‌ലെയ്ഡിൽ ലീഡുയർത്തി ഓസീസ്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇതോടെ, ഓസ്ട്രേലിയയ്ക്ക് നിലവിൽ 356 റൺസിന്‍റെ ആകെ ലീഡുണ്ട്.

സെഞ്ചുറിയോടെ ക്രീസിലുള്ള ട്രാവിസ് ഹെഡിന്‍റെ കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക് നീങ്ങുന്നത്. 196 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 142 റൺസാണ് ഹെഡിന്‍റെ സമ്പാദ്യം. അർധസെഞ്ചുറിയോടെ അലക്സ് ക്യാരി (52) ഹെഡിനൊപ്പം ക്രീസിലുണ്ട്.

ജെയ്ക് വെതറാൾഡ് (ഒന്ന്), മാർനസ് ലബുഷെയ്ൻ (13), ഉസ്മാൻ ഖവാജ (40), കാമറൂൺ ഗ്രീൻ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടംഗ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായിരുന്നു. 83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

പിടിച്ചുനിന്ന് സ്റ്റോക്സും ആർച്ചറും; തകർച്ചയിൽനിന്നു കരകയറി ഇംഗ്ലണ്ട്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ വൻ തകർച്ചയ്ക്കു ശേഷം പിടിച്ചുനിന്ന് ഇംഗ്ലണ്ട്. രണ്ടാംദിനം കളിയവസാനിപ്പിക്കുമ്പോൾ ഒന്നാമിന്നിംഗ്സിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ് സന്ദർശകർ.

45 റൺസുമായി നായകൻ ബെൻ സ്റ്റോക്സും 30 റൺസുമായി ജോഫ്ര ആർച്ചറുമാണ് ക്രീസിൽ. ഇരുവർക്കും പുറമേ ബെൻ ഡക്കറ്റ് (29), ജോ റൂട്ട് (19), ഹാരി ബ്രൂക്ക് (45), ജാമി സ്മിത്ത് (22) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ഒരു ഘട്ടത്തിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിൽ വീണ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് ഇതുവരെ 45 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് 54 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട്, നഥാൻ ലയോൺ എന്നിവർ രണ്ടുവിക്കറ്റ് വീതവും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, എട്ടിന് 326 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 371 റൺസിനു പുറത്തായിരുന്നു. വാലറ്റത്ത് അർധസെഞ്ചുറി നേടിയ മിച്ചൽ സ്റ്റാർക്ക് (54) ആണ് ഓസീസ് സ്കോർ 350 കടത്തിയത്.

ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 53 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും ജോഷ് ടംഗ് ഒരു വിക്കറ്റും വീഴ്ത്തി.

Sports

ആ​​ഷ​​സ്: മൂ​​ന്നാം അ​​ങ്കം നാ​​ളെ

അഡ്‌ലെയ്‌ഡ്: പ്ര​​തീ​​ക്ഷ നി​​ല​​നി​​ർ​​ത്താ​​ൻ ജീ​​വ​​ൻ​​മ​​ര​​ണ പോ​​രാ​​ട്ട​​ത്തി​​ന് ഇം​​ഗ്ല​​ണ്ടും പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കാ​​ൻ ഓ​​സ്ട്രേ​​ലി​​യ​​യും നാളെ ആ​​ഷ​​സ് മൂ​​ന്നാം ടെ​​സ്​​റ്റ് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും.

ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​വും ജ​​യി​​ച്ച ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന് ക്യാ​​പ്റ്റ​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് ​​കൂ​​ടു​​ത​​ൽ ക​​രു​​ത്തു പ​​ക​​രും. സ്പി​​ന്ന​​ർ ന​​ഥാ​​ൻ ല​​യോ​​ണും നാ​​ള​​ത്തെ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​തേ​​സ​​മ​​യം പ​​ര​​ന്പ​​ര​​യി​​ൽ പ്ര​​തീ​​ക്ഷ പു​​ല​​ർ​​ത്ത​​ണ​​മെ​​ങ്കി​​ൽ ജ​​യി​​ച്ചേ തീ​​രൂ എ​​ന്ന​​തി​​നാ​​ൽ ഇം​​ഗ്ല​​ണ്ട് ശ​​ക്ത​​മാ​​യ മ​​ത്സ​​രം കാ​​ഴ്ച​​വ​​യ്ക്കും.

ഫോ​​മി​​ല​​ല്ലാ​​ത്ത ഗ​​സ് അ​​റ്റ്കി​​ൻ​​സ​​ണ് പ​​ക​​രം പേ​​സ​​ർ ജോ​​ഷ് ട​​ങ്കി​​നെ ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് മൂ​​ന്നു വി​​ക്ക​​റ്റ് മാ​​ത്ര​​മാ​​ണ് അ​​റ്റ്കി​​ൻ​​സ​​ണ് നേ​​ടാ​​നാ​​യ​​ത്. അഡ്‌ലെയ്‌ഡി​​ലാ​​ണ് മൂ​​ന്നാം ടെ​​സ്റ്റ്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഓ​​സീ​​സ് 2-0ന് ​​മു​​ന്നി​​ലാ​​ണ്.

Sports

ആ​ഷ​സ്: ഓ​സീ​സ് ശ​ക്ത​മാ​യ നി​ല​യി​ൽ; ത​ക​ർ​ന്ന​ടി​ഞ്ഞ് ഇം​ഗ്ലീ​ഷ് നി​ര

ബ്രി​സ്ബേ​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ മി​ക​ച്ച നി​ല​യി​ൽ. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 334 നെ​തി​രെ ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 511 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. 177 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡാ​ണ് ഇ​തോ​ടെ ഓ​സീ​സി​ന് ല​ഭി​ച്ച​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് നി​ര വ​ൻ ത​ക​ർ​ച്ച​യാ​ണ് നേ​രി​ട്ട​ത്. മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം നി​ർ​ത്തു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 എ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട്. നാ​ല് റ​ൺ​സ് വീ​തം നേ​ടി​യ ബെ​ൻ സ്റ്റോ​ക്ക്സും വി​ൽ ജാ​ക്ക്‌​സു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നേ​ക്കാ​ൾ 43 റ​ൺ​സ് പു​റ​കി​ലാ​ണ് നി​ല​വി​ൽ ഇം​ഗ്ല​ണ്ട്.

44 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ സാ​ക്ക് ക്രൗ​ളി​ക്കും 26 റ​ൺ​സെ​ടു​ത്ത ഒ​ലി പോ​പ്പി​നും മാ​ത്ര​മാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ലീ​ഷ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കും മൈ​ക്ക​ൽ നെ​സ​റും സ്കോ​ട്ട് ബോ​ള​ണ്ടും ചേ​ർ​ന്നാ​ണ് ഇം​ഗ്ലീ​ഷ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.

നേ​ര​ത്തെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 511 റ​ൺ​സാ​ണ് ഓ​സ്ട്രേ​ലി​യ എ​ടു​ത്ത​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ജെ​യ്ക്ക് വെ​ത​റാ​ൾ​ഡ്, മാ​ർ​ന​സ് ലെ​ബു​ഷെ​യ്ൻ, സ്റ്റീ​വ് സ്മി​ത്ത്, അ​ല​ക്സ് കാ​രി എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഓ​സീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

77 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ടോ​പ്സ്കോ​റ​ർ. വെ​ത​റാ​ൾ​ഡ് 72 റ​ൺ​സും ലെ​ബു​ഷെ​യ്ൻ 65 റ​ൺ​സും സ്റ്റീ​വ് സ്മി​ത്ത് 61 റ​ൺ​സും അ​ല​ക്സ് കാ​രി 63 റ​ൺ​സും എ​ടു​ത്തു. 45 റ​ൺ​സെ​ടു​ത്ത കാ​മ​റൂ​ൺ ഗ്രീ​നും ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങി.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബ്രൈ​ഡ​ൻ കാ​ർ​സ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ബെ​ൻ സ്റ്റോ​ക്ക്സ് മൂ​ന്ന് വി​ക്ക​റ്റും ജോ​ഫ്ര ആ​ർ​ച്ച​ർ, ഗ​സ് അ​റ്റ്കി​ൻ​സ​ൻ, വി​ൽ ജാ​ക്ക്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

 

Sports

ക​​മ്മി​​ന്‍​സ്, ജോഷ് ഇ​​ല്ല

ബ്രി​​സ്‌​​ബെ​‌​യ്‌​ന്‍: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ര​​ണ്ടാം ആ​​ഷ​​സ് ടെ​​സ്റ്റി​​നു​​ള്ള ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ടീ​​മി​​ലും ക്യാ​​പ്റ്റ​​ന്‍ പാ​​റ്റ് ക​​മ്മി​​ന്‍​സും ജോ​​ഷ് ഹെ​​യ്‌​​സ​​ല്‍​വു​​ഡും ഇ​​ല്ല.

പ​​രി​​ക്കേ​​റ്റു വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​രു പേ​​സ് ബൗ​​ള​​ര്‍​മാ​​രും പൂ​​ര്‍​ണ​​മാ​​യി ആ​​രോ​​ഗ്യം വീ​​ണ്ടെ​​ടു​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താ​​ത്ത​​ത്. പെ​​ര്‍​ത്തി​​ല്‍ ന​​ട​​ന്ന ഒ​​ന്നാം ടെ​​സ്റ്റി​​ലും ഇ​​രു​​വ​​രും ഓ​​സീ​​സി​​നാ​​യി ക​​ളി​​ച്ചി​​ല്ല.

ഡി​​സം​​ബ​​ര്‍ നാ​​ലി​​ന് ബ്രി​​സ്‌​​ബെ​‌​യ്‌​‌​നി​​ലാ​​ണ് ര​​ണ്ടാം ആ​​ഷ​​സ്. മ​​ത്സ​​രം ഡേ-​​നൈ​റ്റ് (പി​​ങ്ക് ബോ​​ള്‍) ആ​​ണ്. പെ​​ര്‍​ത്തി​​ല്‍ ന​​ട​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​ല്‍ എ​​ട്ട് വി​​ക്ക​​റ്റി​​ന് ഓ​​സ്‌​​ട്രേ​​ലി​​യ ജ​​യി​​ച്ചി​​രു​​ന്നു.

NRI

പ്ര​ഫ. ​ശ്രീ​വാ​സ് സ​ഹ​സ്ര​നാ​മ​ത്തി​ന് ഇം​ഗ്ല​ണ്ടി​ൽ ആ​ദ​രം

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും ഗ്ലാ​സ്ഗോ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റു​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഡോ. ​ശ്രീ​വാ​സ് സ​ഹ​സ്ര​നാ​മ​ത്തി​ന് ഇം​ഗ്ല​ണ്ടി​ൽ ആ​ദ​രം.

നാ​ൽ​പ​തു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രി​ലെ ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് 40 അ​ണ്ട​ർ 40 യു​കെ അ​വാ​ർ​ഡി​ന് മ​ല​യാ​ളി​യാ​യ ശ്രീ​വാ​സ് അ​ർ​ഹ​നാ​യ​ത്.

വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​നു പു​റ​മെ പീ​പ്പി​ൾ ചോ​യ്സ് ഓ​വ​റോ​ൾ പു​ര​സ്കാ​ര​വും ശ്രീ​വാ​സി​നു ല​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ഫ്താ​ൽ​മോ​ള​ജി മു​ൻ ഡ​യ​റ​ക്‌​ട​ർ ഡോ. ​വി. സ​ഹ്ര​സ്ര​നാ​മ​ത്തി​ന്‍റെ മ​ക​നാ​ണ് ശ്രീ​വാ​സ്.

NRI

മ​ല​യാ​ളി യുവാവ് ഇം​ഗ്ല​ണ്ടിൽ മ​രി​ച്ച​നി​ല​യി​ൽ

നോ​ട്ടിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ നോ​ട്ടിം​ഗാ​മി​ന​ടു​ത്ത് മാ​ന്‍​സ്ഫീ​ല്‍​ഡി​ല്‍ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സെ​ബി​ന്‍ രാ​ജ് വ​ര്‍​ഗീ​സ് (42) ആ​ണ് മ​രി​ച്ചത്. ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ ഭാ​ര്യ വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് സെ​ബി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സെ​ബി​നും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും മ​റ്റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. 2009ലാ​ണ് സെ​ബി​ന്‍ യു​കെ​യി​ലെ​ത്തി​യ​ത്.

ഭാ​ര്യ റെ​യ്സ. മ​ക്ക​ള്‍: അ​നേ​യ, അ​ലോ​സ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫാ. പോ​ള്‍ കൊ​ടി​യ​ന്‍, ട്രീ​സ വ​ര്‍​ഗീ​സ്.

Sports

ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ൽ

ഗോ​ഹ​ട്ടി: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ക​ട​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക. ഒ​ന്നാം സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ 125 റ​ണ്‍​സി​നു ത​ക​ർ​ത്താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശം

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 320 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് 42.3 ഓ​വ​റി​ൽ 194 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഇ​തോ​ടെ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ സെ​മി​ഫൈ​ന​ലി​ലെ വി​ജ​യി​ക​ളെ ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​രി​ടും.

 വ​ലി​യ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ​ണ്ടി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. ആ​ദ്യ മൂ​ന്ന് ബാ​റ്റ​ർ​മാ​ർ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. ക്യാ​പ്റ്റ​ൻ നാ​റ്റ് സ്കൈ​വ​ർ ബ്ര​ണ്ടും ആ​ലീ​സ് കാ​പ്സി​യും ചേ​ർ​ന്നാ​ണ് ഇം​ഗ്ല​ണ്ടി​നെ വ​ലി​യ നാ​ണ​ക്കേ​ടി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്.

നാ​റ്റ് സ്കൈ​വ​ർ 76 പ​ന്തി​ൽ 64 റ​ണ്‍​സും കാ​പ്സി 71 പ​ന്തി​ൽ 50 റ​ണ്‍​സും നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് 107 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്. ഡാ​നി​യേ​ൽ വ്യാ​റ്റ് ഹോ​ഡ്ജ് 34 റ​ണ്‍​സും ലി​ൻ​സ് സ്മി​ത്ത് 27 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി മാ​രി​സാ​ൻ കാ​പ് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. ന​ദീ​ൻ ഡി ​ക്ലെ​ർ​ക്ക് ര​ണ്ട് വി​ക്ക​റ്റും നേ​ടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 319 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. ഓ​പ്പ​ണ​റാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ലോ​റ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി ക​ളം നി​റ​ഞ്ഞു. 143 പ​ന്തു​ക​ൾ നേ​രി​ട്ട ലോ​റ നാ​ല് സി​ക്സും 20 ഫോ​റും ഉ​ൾ​പ്പെ​ടെ 169 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

ഓ​പ്പ​ണ​റാ​യ ത​സ്മി​ൻ ബ്രി​ട്ട്സും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 65 പ​ന്തി​ൽ 45 റ​ണ്‍​സെ​ടു​ത്താ​ണ് ബ്രി​ട്ട്സ് ക​ളം​വി​ട്ട​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 116 റ​ണ്‍​സി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്. മ​രി​സാ​ൻ കാ​പ് 42 റ​ണ്‍​സും ക്ലോ ​ട്ര​യോ​ണ്‍ പു​റ​ത്താ​കാ​തെ 33 റ​ണ്‍​സും നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി സോ​ഫി എ​ക്ലെ​സ്റ്റോ​ണ്‍ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ലോ​റ​ൻ ബെ​ൽ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

NRI

ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായി

ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ൽ ഇ​​​രു​​​പ​​​തു വ​​​യ​​​സു​​​ള്ള ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. വെ​​​സ്റ്റ് മി​​​ഡ്‌​​​ലാ​​​ൻ​​​ഡി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ വം​​​ശീ​​​യ വി​​​ദ്വേ​​​ഷം ആ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ യു​​വ​​തി​​യെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ക്ര​​​മി വാ​​​തി​​​ൽ​​​ ത​​​ക​​​ർ​​​ത്ത് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ സി​​​സി​​​ടി​​​വി ചി​​​ത്രം പോ​​​ലീ​​​സ് ഞാ​​​യ​​​റാ​​​ഴ്ച പു​​​റ​​​ത്തു​​​ വി​​​ട്ടി​​​രു​​​ന്നു.

മു​​​പ്പ​​​തി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള ഇ​​​യാ​​​ൾ വെ​​​ള്ള​​​ക്കാ​​​ര​​​നാ​​​ണ്. മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി പ​​​ഞ്ചാ​​​ബി വം​​​ശ​​​ജ​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം അ​​റി​​യി​​ച്ചു. ഏ​​​താ​​​നും ആ​​​ഴ്ച​ മു​​​ന്പ് ഒ​​​രു സി​​ക്ക് വം​​​ശ​​​ജ​​​യും ഇ​​​തേ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

International

ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായി

ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ൽ ഇ​​​രു​​​പ​​​തു വ​​​യ​​​സു​​​ള്ള ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. വെ​​​സ്റ്റ് മി​​​ഡ്‌​​​ലാ​​​ൻ​​​ഡി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ വം​​​ശീ​​​യ വി​​​ദ്വേ​​​ഷം ആ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ യു​​വ​​തി​​യെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ക്ര​​​മി വാ​​​തി​​​ൽ​​​ ത​​​ക​​​ർ​​​ത്ത് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ സി​​​സി​​​ടി​​​വി ചി​​​ത്രം പോ​​​ലീ​​​സ് ഞാ​​​യ​​​റാ​​​ഴ്ച പു​​​റ​​​ത്തു​​​ വി​​​ട്ടി​​​രു​​​ന്നു.

മു​​​പ്പ​​​തി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള ഇ​​​യാ​​​ൾ വെ​​​ള്ള​​​ക്കാ​​​ര​​​നാ​​​ണ്. മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി പ​​​ഞ്ചാ​​​ബി വം​​​ശ​​​ജ​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം അ​​റി​​യി​​ച്ചു. ഏ​​​താ​​​നും ആ​​​ഴ്ച​ മു​​​ന്പ് ഒ​​​രു സി​​ക്ക് വം​​​ശ​​​ജ​​​യും ഇ​​​തേ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Sports

വ​നി​താ ലോ​ക​ക​പ്പ്: സെ​മിഫൈ​ന​ൽ ലൈ​ന​പ്പാ​യി

മും​ബൈ: 2025 ഐ​സി​സി വ​നി​താ ലോ​ക​ക​പ്പി​ന്‍റെ സെ​മിഫൈ​ന​ൽ ലൈ​ന​പ്പാ​യി. ഒ​ക്ടോ​ബ​ർ 29ന് ​ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ ഇം​ഗ്ല​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടും. ഗോ​ഹ​ട്ടി​യി​ലെ ബ​ർ​സാ​പാ​ര സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ഓ​സ്ട്രേ​ലി​യ​യും ഇ​ന്ത്യ​യും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി​ഫൈ​ന​ൽ. ഒ​ക്ടോ​ബ​ർ 30ന് ​ന​വീ മും​ബൈ​യി​ലെ ഡി. ​വൈ. പാ​ട്ടീ​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ആ​രം​ഭി​ക്കു​ക.

ഇ​ന്ന് ന​ട​ന്ന ഓ​സ്ട്രേ​ലി​യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് സെ​മി ലൈ​ന​പ്പ് വ്യ​ക്ത​മാ​യ​ത്. വി​ജ​യ​ത്തോ​ടെ 13 പോ​യി​ന്‍റു​മാ​യി പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഓ​സീ​സ് ഒ​ന്നാം​സ്ഥാ​നം ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ​യാ​ണ് നാ​ലാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യു​മാ​യി ഓ​സീ​സ് സെ​മി​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന കാ​ര്യം തീ​രു​മാ​ന​മാ​യ​ത്.

ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​യ്ക്കു​ള്ള​ത്. ഞാ​യ​റാ​ഴ്ച ബം​ഗ്ലാ​ദേ​ശു​മാ​യി ഒ​രു മ​ത്സ​രം കൂ​ടി ബാ​ക്കി​യു​ണ്ട് ഇ​ന്ത്യ​യ്ക്ക്. നി​ല​വി​ൽ പ​ത്ത് പോ​യി​ന്‍റു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ര​ണ്ടാം. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇം​ഗ്ല​ണ്ടി​ന് ഒ​ൻ​പ​ത് പോ​യി​ന്‍റാ​ണു​ള്ള​തെ​ങ്കി​ലും അ​വ​ർ​ക്ക് ന്യൂ​സി​ല​ൻ​ഡു​മാ​യി ഒ​രു മ​ത്സ​രം ബാ​ക്കി​യു​ണ്ട്.

അ​തി​നാ​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ ആ​ര് ഫി​നി​ഷ് ചെ​യ്യു​മെ​ന്ന് ആ ​മ​ത്സ​ര​ത്തി​ന് ശേ​ഷ​മെ തീ​രു​മാ​ന​മാ​കു​ള്ളു. എ​ന്നാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഇം​ഗ്ല​ണ്ടും ത​മ്മി​യാ​ലി​രി​ക്കും ഒ​ന്നാം സെ​മി എ​ന്ന കാ​ര്യം ഉ​റ​പ്പാ​യി. ന​വം​ബ​ർ ര​ണ്ടി​ന് ന​വീ മും​ബൈ​യി​ലെ ഡി. ​വൈ. പാ​ട്ടീ​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ.

Sports

ഒപ്പമെത്താന്‍

ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ- ഇം​​​​ഗ്ല​​​​ണ്ട് നാ​​​​ലാം ടെ​​​​സ്റ്റി​​​​ന് നാ​​​​ളെ മാ​​​​ഞ്ച​​​​സ്റ്ററില്‍ തു​​​​ട​​​​ക്കം. മ​​​​ഴ ര​​​​സം​​​​കൊ​​​​ല്ലി​​​​യാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യുള്ള മത്സരത്തില്‍ പ​​ര​​ന്പ​​ര​​യി​​ൽ 2-1ന് ​​​​മു​​​​ന്നി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ടി​​​​ന് ഒ​​​​പ്പ​​​​മെ​​​​ത്താ​​​​നു​​​​ള്ള ജീ​​​​വ​​​​ൻ​​​​മ​​​​ര​​​​ണ പേ​​​​രാ​​​​ട്ട​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ശു​​​​ഭ്മാ​​​​ൻ ഗി​​​​ല്ലി​​​​നും സം​​​​ഘ​​​​ത്തി​​​​നും അ​​​​ത്ര ര​​​​സ​​​​മു​​​​ള്ള​​​​താ​​​​വി​​​​ല്ല മാ​ഞ്ച​സ്റ്റ​റി​ലെ പോ​രാ​ട്ടം.


ലോ​​​​ഡ്സി​​​​ലെ ട്വ​​​​ന്‍റി20​​​​യെ വെ​​​​ല്ലു​​​​ന്ന ത്രി​​​​ല്ല​​​​ർ ക്ലൈ​​​​മാ​​​​ക്സി​​​​ൽ 22 റ​​​​ണ്‍​സ് ജ​​​​യം നേ​​​​ടി​​​​യാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ മു​​​​ൻ​​​​തൂ​​​​ക്കം നേ​​​​ടി​​​​യ​​​​ത്. എ​​​​ട്ടു ദി​​​​വ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​രു ടീ​​​​മും നാ​​​​ളെ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്പോ​​​​ൾ ജ​​​​യി​​​​ച്ച് പ​​​​ര​​​​ന്പ​​​​ര സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​കും ബെ​​​​ൻ സ്റ്റോ​​​​ക്സി​​​​ന്‍റെ ല​​​​ക്ഷ്യം. എ​​​​ന്നാ​​​​ൽ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി ക​​​​ളി​​ കൈ​​​​വി​​​​ട്ടും ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​ധി​​​​പ​​​​ത്യ​​​​ത്തോ​​​​ടെ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യും മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പൊ​​​​രു​​​​തി​​​​ വീ​​​​ണും ഇ​​​​ന്ത്യ ക​​​​ണ​​​​ക്കി​​​​ലെ മു​​​​ൻ​​​​തൂ​​​​ക്ക​​​​ത്തി​​​​ന​​​​പ്പു​​​​റം പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വു​​​​മാ​​​​യാ​​​​ണ് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.


പ​​​​രി​​​​ക്ക് വി​​​​ല്ല​​​​ൻ
പ​​​​രി​​​​ക്ക് വി​​​​ല്ല​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ക്കു മു​​​​ന്നി​​​​ലു​​​​ണ്ട്. പേ​​​​സ​​​​ർ നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ റെ​​​​ഡ്ഢി പ​​​​രി​​​​ക്കി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ക​​​​ളി​​​​ക്കി​​​​ല്ല. അ​​​​ർ​​​​ഷ്ദീ​​​​പ് സിം​​​​ഗും നാ​​​​ലാം ടെ​​​​സ്റ്റ് ക​​​​ളി​​​​ക്കി​​​​ല്ല. പ​​​​രി​​​​ക്കി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ ആ​​​​കാ​​​​ശ് ദീ​​​​പി​​​​ന്‍റെ കാ​​​​ര്യ​​​​വും സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലി​​​​ലാ​​​​ണ്. പേ​​​​സാ​​​​ക്ര​​​​മ​​​​ണം ഇ​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​ക്കു ത​​​​ല​​​​വേ​​​​ദ​​​​ന​​യാ​​കും. അ​​​​തേ​​​​സ​​​​മ​​​​യം സ്റ്റാ​​​​ർ പേ​​​​സ​​​​ർ ജ​​​​സ്പ്രീ​​​​ത് ബും​​​​റ നാ​​​​ലാം ടെ​​​​സ്റ്റി​​​​ൽ ക​​​​ളി​​​​ക്കു​​​​മെ​​​​ന്ന് പേ​​​​സ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജ് വ്യ​​​​ക്ത​​​​മാ​​​​ക്കി.


മ​​​​ഴ ര​​​​സം​​​​കൊ​​​​ല്ലി
മ​​​​ഴ വി​​​​ധിനി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​നി​​​​യാ​​​​കും. മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ഴ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​താ​​​​യാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​വ​​​​ച​​​​നം. ആ​​​​ദ്യ ദി​​​​വ​​​​സം മ​​​​ഴ​​​​യ്ക്ക് 59 ശ​​​​ത​​​​മാ​​​​നം സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​പ്പോ​​​​ൾ ര​​​​ണ്ടാം ദി​​​​നം 55 ശതമാനവും ​​​​മൂ​​​​ന്നാം ദി​​​​നം 25 ശതമാനവും ​​​​നാ​​​​ല്, അ​​​​ഞ്ച് ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ 58 ശ​​​​ത​​​​മാ​​​​ന​​​​വും മ​​​​ഴ​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.


പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ 1-2ന് ​​​​പി​​​​ന്നി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ക്ക് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ പ്ര​​​​തീ​​​​ക്ഷ പു​​​​ല​​​​ർ​​​​ത്താ​​​​ൻ നാ​​​​ലാം ടെ​​​​സ്റ്റ് വി​​​​ജ​​​​യി​​​​ച്ചേ തീ​​​​രൂ.

Sports

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്‌: ബും​​​​റ ക​​​​ളി​​​​ക്കി​​​​ല്ല

ലീ​​​​ഡ്സ്: ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ ര​​​​ണ്ടാം ടെ​​​​സ്റ്റി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്റ്റാ​​​​ർ പേ​​​​സ​​​​ർ ജ​​​​സ്പ്രീ​​​​ത് ബും​​​​റ ക​​​​ളി​​​​ക്കി​​​​ല്ലെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്. പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ ടെ​​​​സ്റ്റ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ക്ക് ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണി​​​​ത്. ജൂ​​​​ലൈ ര​​​​ണ്ടു മു​​​​ത​​​​ൽ എ​​​​ഡ്ജ്ബാ​​​​സ്റ്റ​​​​ണി​​​​ലെ ബ​​​​ർ​​​​മി​​​​ങ്ഹാം സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​ണ് ര​​​​ണ്ടാം ടെ​​​​സ്റ്റ്. ലീ​​​​ഡ്സ് ടെ​​​​സ്റ്റി​​​​ൽ ഒ​​​​ന്നാം ഇ​​​​ന്നിംഗ്‌സിൽ ബും​​​​റ​​​​യു​​​​ടെ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റ് പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ക്ക് ആ​​​​റു റ​​​​ണ്‍​സി​​​​ന്‍റെ ലീ​​​​ഡ് നേ​​​​ടി​​​​ക്കൊടു​​​​ത്ത​​​​ത്. ടീ​​​​മി​​​​ലെ മ​​​​റ്റു പേ​​​​സ​​​​ർ​​​​മാര്‍ക്ക്‌ ഒ​​​​ന്നാം ടെ​​​​സ്റ്റി​​​​ൽ കാ​​​​ര്യ​​​​മാ​​​​യൊ​​ന്നും ചെ​​യ്യാ​​നാ​​യി​​രു​​ന്നി​​ല്ല.


അ​​​​തേ​​​​സ​​​​മ​​​​യം വ​​​​ർ​​​​ക്ക് ലോ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ബും​​​​റ​​യ്​​​​ക്ക് ര​​​​ണ്ടാം ടെ​​​​സ്റ്റി​​​​ൽ വി​​​​ശ്ര​​​​മം ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന വി​​​​വ​​​​രം.


ഒ​​​​ന്നാം ടെ​​​​സ്റ്റി​​​​ലെ ര​​​​ണ്ടു ഇ​​​​ന്നിംഗ്‌സു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 43.4 ഓ​​​​വ​​​​ർ എ​​​​റി​​​​ഞ്ഞ ബും​​​​റ 140 റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി​​​​യാ​​​​ണ് അ​​​​ഞ്ചു വി​​​​ക്ക​​​​റ്റെ​​​​ടു​​​​ത്ത​​​​ത്. 3.20 ആ​​​​ണ് ഇ​​​​ക്ക​​​​ണോ​​​​മി. ജൂ​​​​ലൈ പ​​​​ത്തി​​​​ന് ലോ​​​​ഡ്സി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന മൂ​​​​ന്നാം ടെ​​​​സ്റ്റി​​​​ൽ ബും​​​​റ ടീ​​​​മി​​​​നൊ​​​​പ്പം ചേ​​​​രും. ബും​​​​റ​​​​യ്ക്കു പ​​​​ക​​​​രം അ​​​​ർ​​​​ഷ്ദീ​​​​പ് ക​​​​ളി​​​​ക്കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

Sports

പി​​ച്ച് സ്പി​​ന്നി​​ന് അ​​നു​​കൂ​​ലം: കു​​ല്‍​ദീ​​പ്

 

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ലെ പി​ച്ച് സ്പി​ന്നി​നെ തു​ണ​യ്ക്കു​മെ​ന്ന വി​ശ്വാ​സം പ​ങ്കു​വ​ച്ച് ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍ കു​ല്‍​ദീ​പ് യാ​ദ​വ്. ഇം​ഗ്ല​ണ്ടി​ന് എ​തി​രേ 20ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന അ​ഞ്ച് മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ഇ​ന്‍​ട്രാ സ്‌​ക്വാ​ഡ് പോ​രാ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ് കു​ല്‍​ദീ​പി​ന്‍റെ പ്ര​തി​ക​ര​ണം.

“സ്പി​ന്നേ​ഴ്‌​സി​നെ തു​ണ​യ്ക്കു​ന്ന പി​ച്ചാ​ണെ​ന്നു തോ​ന്നു​ന്നു. അ​തു​പോ​ലെ ബാ​റ്റിം​ഗി​നും അ​നു​കൂ​ല​മാ​ണ്. ആ​ദ്യ​ദി​നം ഈ​ര്‍​പ്പം ഉ​ണ്ടാ​കും. അ​ത് പേ​സ​ര്‍​മാ​ര്‍​ക്കു ഗു​ണ​മാ​ണ്. എ​ന്നാ​ല്‍, മ​ത്സ​രം പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ സ്പി​ന്നേ​ഴ്‌​സി​നും അ​നു​കൂ​ല​മാ​യി മാ​റും’’- കു​ല്‍​ദീ​പ് യാ​ദ​വ് പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഏ​ക സ്‌​പെ​ഷ​ലി​സ്റ്റ് സ്പി​ന്ന​റാ​ണ് കു​ല്‍​ദീ​പ് യാ​ദ​വ്. കു​ല്‍​ദീ​പും സ്പി​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ആ​ക്ര​മ​ണം ന​യി​ക്കു​ക.

Latest News

Up