x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെഞ്ചുറിയോടെ ഹെഡ്; അഡ്‌ലെയ്ഡിൽ ലീഡുയർത്തി ഓസീസ്


Published: December 19, 2025 02:10 PM IST | Updated: December 19, 2025 02:10 PM IST

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇതോടെ, ഓസ്ട്രേലിയയ്ക്ക് നിലവിൽ 356 റൺസിന്‍റെ ആകെ ലീഡുണ്ട്.

സെഞ്ചുറിയോടെ ക്രീസിലുള്ള ട്രാവിസ് ഹെഡിന്‍റെ കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക് നീങ്ങുന്നത്. 196 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 142 റൺസാണ് ഹെഡിന്‍റെ സമ്പാദ്യം. അർധസെഞ്ചുറിയോടെ അലക്സ് ക്യാരി (52) ഹെഡിനൊപ്പം ക്രീസിലുണ്ട്.

ജെയ്ക് വെതറാൾഡ് (ഒന്ന്), മാർനസ് ലബുഷെയ്ൻ (13), ഉസ്മാൻ ഖവാജ (40), കാമറൂൺ ഗ്രീൻ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടംഗ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായിരുന്നു. 83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags : Travis Head Australia England Australia Test Series Ashes Test

Recent News

Up