Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran

ഇറാന് ചൈനയിൽനിന്ന് കപ്പൽവേധ മിസൈൽ

ല​​​ണ്ട​​​ൻ: ​​​ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക ക​​​പ്പ​​​ൽ​​​വേ​​​ധ മി​​​സൈ​​​ലു​​​ക​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള ഇ​​​റാ​​​ന്‍റെ നീ​​​ക്കം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റാ​​​നെ ​ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ നാ​​​വി​​​ക​​​സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​നീ​​​ക്കം.

സി​​​എം-302 എ​​​ന്നു പേ​​​രു​​​ള്ള സൂ​​​പ്പ​​​ർ​​​സോ​​​ണി​​​ക് (ശ​​​ബ്ദ​​​ത്തേ​​​ക്കാ​​​ൾ വേ​​​ഗ​​​മു​​​ള്ള) മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് ഇ​​​റാ​​​ൻ വാ​​​ങ്ങു​​​ന്ന​​​ത്. വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ളെ വ​​​രെ മു​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​പ്പ​​​ൽ​​​വേ​​​ധ മി​​​സൈ​​​ലാ​​​ണി​​​തെ​​​ന്നു ചൈ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. താ​​​ഴ്ന്നു പ​​​റ​​​ക്കു​​​ന്ന ഈ ​​​മി​​​സൈ​​​ലി​​​നെ വെ​​​ടി​​​വ​​​ച്ചി​​​ടു​​​ക ദു​​​ഷ്ക​​​ര​​​മാ​​​ണ്. 209 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് മി​​​സൈ​​​ലി​​​ന്‍റെ ദൂ​​​ര​​​പ​​​രി​​​ധി.

ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് മി​​​സൈ​​​ലു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ ച​​​ർ​​​ച്ച​​​യാ​​​രം​​​ഭി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ലെ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം, എ​​​ത്ര മി​​​സൈ​​​ലു​​​ക​​​ളാ​​​ണു വാ​​​ങ്ങു​​​ന്ന​​​ത് എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ഇ​​​റാ​​​നു മി​​​സൈ​​​ലു​​​ക​​​ൾ ന​​​ല്കാ​​​നു​​​ള്ള അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ചൈ​​​ന എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​തി​​​ലും അ​​​വ്യ​​​ക്ത​​​ത തു​​​ട​​​രു​​​ന്നു.

യു​​​ദ്ധ​​​മു​​​ണ്ടാ​​​കു​​​ന്ന പ​​​ക്ഷം അ​​​മേ​​​രി​​​ക്ക​​​യ്ക്കു​​​മേ​​​ൽ ഇ​​​റാ​​​നു മേ​​​ൽ​​​ക്കൈ ന​​​ല്കാ​​​ൻ ഈ ​​​മി​​​സൈ​​​ലു​​​ക​​​ൾ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ ചി​​​ല നി​​​രീ​​​ക്ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​റാ​​​നെ വ​​​രു​​​തി​​​യി​​​ൽ​​​നി​​​ർ​​​ത്താ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് മി​​​സൈ​​​ൽ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കും.

ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ​​​യും ഉ​​​പ​​​ഗ്ര​​​ഹങ്ങ​​​ളെ​​​യും വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ക​​​ഴി​​​യു​​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ളും ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റാ​​​ൻ വാ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​റാ​​​ൻ ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഈ ​​​മാ​​​സം 19നു ​​​പ​​​റ​​​ഞ്ഞ​​​ത്. ഇ​​​റാ​​​നെ​​​തി​​​രേ ആ​​​ഴ്ച​​​ക​​​ൾ നീ​​​ളു​​​ന്ന യു​​​ദ്ധ​​​ത്തി​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ദ്ധ​​​തി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

International

ഇ​റാ​നെ​തി​രേ ആ​ക്ര​മ​ണം ഏ​തു നി​മി​ഷ​വും; ട്രം​പി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം ഉ​ട​ൻ?

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നെ​തി​രേ ആ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണം ഏ​തു നി​മി​ഷ​വും സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​തു​വ​രെ അ​ന്തി​മ ഉ​ത്ത​ര​വു ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും ഏ​തു നി​മി​ഷ​വും ആ​ക്ര​മ​ണ​ത്തി​നു ത​യാ​റാ​യി​രി​ക്കാ​ൻ വൈ​റ്റ് ഹൗ​സ് സൈ​ന്യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി സി​എ​ൻ​എ​ൻ, സി​ബി​എ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഇ​റാ​നെ​തി​രെ​യു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക വ​ൻ സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ പ​തി​മൂ​ന്നു യു​ദ്ധ​ക്ക​പ്പ​ലു​ക​ളാ​ണ് മേ​ഖ​ല​യി​ൽ സ​ർ​വ​സ​ജ്ജ​മാ​യി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡ് അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ​നി​ന്നു പ​ശ്ചി​മേ​ഷ്യ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മെ യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലും മേ​ഖ​ല​യി​ലു​ണ്ട്. എ​ഫ്-22 റാ​പ്റ്റ​ർ സ്റ്റെ​ൽ​ത്ത് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, എ​ഫ്-15, എ​ഫ്-16 പോ​ർ​വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വ്യോ​മ​സേ​ന​യും സു​സ​ജ്ജ​മാ​യി മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

സൈ​ന്യം സ​ർ​വ സ​ജ്ജ​മാ​ണെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ട്രം​പ് അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. സൈ​നി​ക ന​ട​പ​ടി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ത​ന്‍റെ ഉ​പ​ദേ​ശ​ക​രു​മാ​യി ട്രം​പ് ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

ആ​ണ​വ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രം​പ്, ഇ​റാ​നു മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പു​തി​യൊ​രു ക​രാ​ർ ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നാ​ണ് ട്രം​പ് ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ആ​ണ​വ ത​ർ​ക്കം ഉ​ൾ​പ്പെ​ടെ ആ​റോ​ളം പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ് ഇ​റാ​നെ​തി​രേ ആ​ക്ര​മ​ണ​ത്തി​ന് ട്രം​പി​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ൾ ജ​നീ​വ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലാ​ത്ത​ത് അ​മേ​രി​ക്ക​യെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ൻ ഉ​ട​മ്പ​ടി​ക്കു ത​യാ​റാ​കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെ​വി​റ്റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​റാ​നി​ലെ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന ഭ​ര​ണ​കൂ​ട നി​ല​പാ​ടി​നെ ട്രം​പ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ അ​മേ​രി​ക്ക​ൻ സൈ​ന്യം രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ട്രം​പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക നീ​ക്ക​ത്തി​ന് ഇ​സ്ര​യേ​ൽ പൂ​ർ​ണ പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ട്.

ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു തി​രി​ച്ച​ടി​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും, ആ​ഭ്യ​ന്ത​ര പ്ര​തി​ഷേ​ധ​ങ്ങ​ൾ കാ​ര​ണം ഭ​ര​ണ​കൂ​ടം ദു​ർ​ബ​ല​മാ​ണെ​ന്നും അ​തി​നാ​ൽ പ്ര​തി​രോ​ധം പ​രി​മി​ത​മാ​യി​രി​ക്കു​മെ​ന്നും യു​എ​സ് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു.

International

ഇന്ത്യ പിടിച്ചെടുത്ത ഓയിൽ ടാങ്കറുകൾ തങ്ങളുടേത് അല്ലെന്ന് ഇറാൻ

ടെഹ്‌റാൻ: സമുദ്രാതിർത്തിയിൽവച്ച് ഇന്ത്യ പിടിച്ചെടുത്ത മൂന്ന് കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ ഈ മാസം ആദ്യമാണ് മുംബൈ തീരത്ത് വച്ച് ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തത്.

റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്ന യുഎസിന്‍റെ ആവശ്യം ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് സമുദ്രാതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്.

സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്‌സിയ എന്നീ കപ്പലുകളെയാണ് മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വച്ച് ഇന്ത്യൻ അധികൃതർ തടഞ്ഞത്. ഇവ ഇപ്പോൾ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്ത് എത്തിച്ചിരിക്കുകയാണ്.

International

അ​​​​യ​​​​ഞ്ഞ് ഇ​​​​റാ​​​​ൻ; ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ചാ​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​ർ

ജ​​​​നീ​​​​വ: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള ര​​​​ണ്ടാം ഘ​​​​ട്ട ആ​​​​ണ​​​​വ​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി ഇ​​​​റാ​​​​ൻ. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി​​ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ റാ​​​​ഫേ​​​​ൽ ഗ്രോ​​​​സി​​​​യു​​​​മാ​​​​യാ​​​​ണ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

ജ​​​​നീ​​​​വ​​​​യി​​​​ൽ ഇ​​​​റാ​​​​ൻ-​​​​അ​​​​മേ​​​​രി​​​​ക്ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് ചു​​​​ക്കാ​​​​ൻ​​​​ പി​​​​ടി​​​​ക്കു​​​​ന്ന ഒ​​​​മാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​മെ​​​​ന്നും അ​​​​രാ​​​​ഗ്ചി പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നി​​​​ടെ, അ​​​​മേ​​​​രി​​​​ക്ക ഉ​​​​പ​​​​രോ​​​​ധം പി​​​​ൻ​​​​വ​​​​ലി​​​​ച്ചാ​​​​ൽ ആ​​​​ണ​​​​വ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് ഇ​​​​റേനിയൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​ഹ​​​​മ​​​​ന്ത്രി മ​​​​ജി​​​​ദ് ത​​​​ഖ്ത് റ​​​​വാ​​​​ഞ്ചി പ​​​​റ​​​​ഞ്ഞു. പ​​​​ന്ത് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ കോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ്.

ക​​​​രാ​​​​റി​​​​ലെ​​​​ത്താ​​​​ൻ താ​​​​ത്​​​​പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക തെ​​​​ളി​​​​യി​​​​ക്ക​​​​ണം. അ​​​​വ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്ത് ആ​​​​ത്മാ​​​​ർ​​​​ഥ​​​​ത​​​​യു​​​​ണ്ടാ​​​​യാ​​​​ൽ ക​​​​രാ​​​​റി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ണ്ട്. ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​ർ ത​​​​യാ​​​​റാ​​​​ണെ​​​​ങ്കി​​​​ൽ, മ​​​​റ്റു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ ത​​​​യാ​​​​റാ​​​​ണ്-മ​​​​ജി​​​​ദ് ത​​​​ഖ്ത് ​​​​റ​​​​വാ​​​​ഞ്ചി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഈ ​​​​മാ​​​​സം ആ​​​​റി​​​​ന് ഒ​​​​മാ​​​​നി​​​​ലാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​റാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ദ്യവട്ട ച​​​​ർ​​​​ച്ച​​ ന​​​​ട​​​​ന്ന​​​​ത്. ഇ​​​​ന്നും നാ​​​​ളെ​​​​യും ജ​​​​നീ​​​​വ​​​​യി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ​​​​യും യു​​​​ക്രെ​​​​യ്ന്‍റെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യും അ​​​​മേ​​​​രി​​​​ക്ക ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. ജൂ​​​​ണി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യു​​​​ള്ള യു​​​​ദ്ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ണ​​​​വ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​മാ​​​​യു​​​​ള്ള (ഐ​​​​എ​​​​ഇ​​​​എ) എ​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും ഇ​​​​റാ​​​​ൻ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​ണ് ഗ്രോ​​​​സി​​​​യു​​​​മാ​​​​യി ന​​​​ട​​​​ന്ന​​​​ത്. യു​​​​ദ്ധ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​റാ​​​​ന്‍റെ​​ യു​​​​റേ​​​​നി​​​​യം ശേ​​​​ഖ​​​​ര​​​​ത്തി​​​​ന്‍റെ സ്ഥി​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഐ​​​​എ​​​​ഇ​​​​എ അറിയിച്ചിരുന്നു.

യു​​​​ദ്ധ​​​​ത്തി​​​​ൽ കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ക്കാ​​​​ത്ത സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റാ​​​​ൻ ഐ​​​​എ​​​​ഇ​​​​എ​​​​യ്ക്കു പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്, എ​​​​ന്നാ​​​​ൽ, മ​​​​റ്റ് സ്ഥ​​​​ല​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രെ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ല. ഈ ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ലെ​​​​ന്നാ​​​​ണ് ഇ​​​​റാ​​​​ന്‍റെ മ​​​​റു​​​​പ​​​​ടി.

അതേസമയം, ഇ​​​​റാ​​​​നെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ വ​​​​ൻ സൈ​​​​നി​​​​ക സ​​​​ന്നാ​​​​ഹ​​​​മൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ന്നും റി​​​​പ്പോ‍‍‍‌‍​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ലാ​​​​യ യു​​​​എ​​​​സ്‌​​​​എ​​​​സ്‌ ജെ​​​​റാ​​​​ൾ​​​​ഡ്‌ ആ​​​​ർ ഫോ​​​​ർ​​​​ഡി​​​​നെ അ​​​​മേ​​​​രി​​​​ക്ക പ്ര​​​​ദേ​​​​ശ​​​​ത്ത്‌ വി​​​​ന്യ​​​​സി​​​​ച്ചി​​​​രു​​​​ന്നു.

യു​​​​എ​​​​സ്എ​​​​സ് ഏ​​​​ബ്ര​​​​ഹാം ലി​​​​ങ്ക​​​​ൺ എ​​​​ന്ന വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ൽ അ​​​​റേ​​​​ബ്യ​​​​ൻ ക​​​​ട​​​​ലി​​​​ൽ ഒ​​​​മാ​​​​ൻ തീ​​​​ര​​​​ത്തു​​​​ള്ള​​​​താ​​​​യി ബി​​​​ബി​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​മേ​​​​രി​​​​ക്ക ഇറേനി​​​​യ​​​​ൻ ആ​​​​ണ​​​​വകേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം പ​​​​ര​​​​സ്പ​​​​രം വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ങ്കി​​​​ലും അതു ഫലത്തിൽ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ണ്.

മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക ര​​​​ണ്ടാ​​​​മ​​​​ത്തെ വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ൽ​​കൂ​​​​ടി അ​​​​യ​​​​ച്ച​​​​തോ​​​​ടെ ഇ​​​​റാ​​​​ൻ തി​​​​ങ്ക​​​​ളാ​​​​ഴ്ച നാ​​​​വി​​​​കാഭ്യാ​​​​സം ആ​​​​രം​​​​ഭി​​​​ച്ചു. തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഇ​​​​റേനിയ​​​​ൻ വി​​​​പ്ല​​​​വഗാ​​​​ർ​​​​ഡ് അ​​​​ഭ്യാ​​​​സം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി സ്റ്റേ​​​​റ്റ് ടി​​​​വി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ലോ​​​​ക​​​​ത്തി​​​​ലെ എ​​​​ണ്ണ​​​​യു​​​​ടെ 20 ശ​​​​ത​​​​മാ​​​​നം ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന നി​​​​ർ​​​​ണാ​​​​യ​​​​ക അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര വ്യാ​​​​പാ​​​​ര ജ​​​​ല​​​​പാ​​​​ത​​​​യി​​​​ലാ​​​​ണ് ഇ​​​​റാ​​​​ൻ നാ​​​​വി​​​​കാ​​​​ഭ്യാ​​​​സം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

International

ഇ​റാ​ന്‍റെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ

മ്യൂ​ണി​ക്ക്: ഇ​റാ​നു​മാ​യു​ള്ള ഏ​തൊ​രു ന​യ​ത​ന്ത്ര ക​രാ​റി​ലും യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ത​ട​യു​ന്ന​തി​ലു​പ​രി അ​വ​രു​ടെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. അ​മേ​രി​ക്ക​ൻ ജൂ​ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച താ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റി​യി​ച്ച നി​ല​പാ​ടു​ക​ൾ നെ​ത​ന്യാ​ഹു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ര​ണ്ടാം​വ​ട്ട ച​ർ​ച്ച​ക​ൾ ഈ ​ആ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ ഈ ​നീ​ക്കം. ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഒ​രു സൈ​നി​ക നീ​ക്ക​ത്തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് മേ​ഖ​ല​യി​ലേ​ക്ക് ര​ണ്ടാ​മ​ത്തെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​നെ കൂ​ടി അ​മേ​രി​ക്ക നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ച​ർ​ച്ച​ക​ളി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന സൂ​ച​ന ന​ൽ​കി ഇ​റാ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തെ​ത്തി.

സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് എ​ണ്ണ, വാ​ത​ക മേ​ഖ​ല​ക​ളി​ലും ഖ​ന​ന​ത്തി​ലും സം​യു​ക്ത നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ത​യാ​റാ​ണെ​ന്നും വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യി​ലു​ണ്ടെ​ന്നും ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ത​ന്ത്ര വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഹ​മീ​ദ് ഖ​ൻ​ബാ​രി വ്യ​ക്ത​മാ​ക്കി.

International

ഇറാനിൽ സൈനിക നടപടിക്ക് യുഎസ് തയാറെടുപ്പെന്ന് റിപ്പോർട്ട്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​പ്ര​​​സി​​​ഡ​​​ന്‍റ ട്രം​​​പ് ഉ​​​ത്ത​​​ര​​​വി​​​ടു​​​ന്ന​​​പ​​​ക്ഷം ഇ​​​റാ​​​നി​​​ൽ ആ​​​ഴ്ച​​​ക​​​ൾ നീ​​​ളു​​​ന്ന സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റാ​​​ന്‍റെ തി​​​രി​​​ച്ച​​​ടി​​​കൂ​​​ടി മു​​​ന്നി​​​ൽ ക​​​ണ്ടു​​​ള്ള സ​​​മ​​​ഗ്ര ആ​​​സൂ​​​ത്ര​​​ണ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പം ചേ​​​ർ​​​ന്ന് ഇ​​​റാ​​​നി​​​ൽ ബോം​​​ബി​​​ട്ട​​​തു പോ​​​ലു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​മാ​​​യി​​​രി​​​ക്കി​​ല്ല ഇ​​ത്. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക അ​​​ന്നു ബോം​​​ബി​​​ട്ട​​​ത്. ഇ​​​ക്കു​​​റി ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​യും സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

വ​​​ലി​​​യ മി​​​സൈ​​​ൽ ശേ​​​ഖ​​​ര​​​മു​​​ള്ള ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ക​​​ന​​​ത്ത പ്ര​​​ത്യാ​​​ഘാ​​​ത​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു. അ​​​ടി​​​ച്ചാ​​​ൽ തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്ന് ഇ​​​റാ​​​ൻ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളെ​​​യാ​​​യി​​​രി​​​ക്കും ല​​​ക്ഷ്യ​​​മി​​​ടു​​​ക​​​യെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ജോ​​​ർ​​​ദാ​​​ൻ, കു​​​വൈ​​​ത്ത്, സൗ​​​ദി, ഖ​​​ത്ത​​​ർ, ബ​​​ഹ്റി​​​ൻ, യു​​​എ​​​ഇ, തു​​​ർ​​​ക്കി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​മേ​​​രി​​​ക്ക​​​യ്ക്കു സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ലെ ബോം​​​ബിം​​​ഗി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഖ​​​ത്ത​​​റി​​​ലെ യു​​​എ​​​സ് താ​​​വ​​​ള​​​ത്തി​​​നു നേ​​​ർ​​​ക്ക് ഇ​​​റാ​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്ത​​​താ​​​ണ്. ഇ​​​റാ​​​ന്‍റെ തി​​​രി​​​ച്ച​​​ടി പ​​​ശ്ചി​​​മേ​​​ഷ്യ മു​​​ഴു​​​വ​​​ൻ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വ​​​ൻ യു​​​ദ്ധ​​​മാ​​​യി മാ​​​റാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ര​​​ണ്ടാ​​​മ​​​തൊ​​​രു വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ൽകൂ​​​ടി പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക തീ​​​രു​​​മാ​​​നി​​​ച്ചു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തും നെ​​​ത​​​ന്യാ​​​ഹു അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ്. ആ​​​ണ​​​വച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​റാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​കൂ​​​ടി​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ.

International

നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില വഷളായെന്ന് ഭർത്താവ്

പാ​​​രീ​​​സ്: ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്ക​​​പ്പെ​​​ട്ട ഇ​​​റേ​​​നി​​​യ​​​ൻ വ​​​നി​​​താ നേ​​​താ​​​വ് ന​​​ർ​​​ഗീ​​​സ് മു​​​ഹ​​​മ്മ​​​ദി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യ​​​താ​​​യി അ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് താ​​​ഗി റ​​​ഹ്‌​​​മാ​​​നി.

സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ ന​​​ർ​​​ഗീ​​​സി​​​നെ ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ശേ​​​ഷം ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും പാ​​​രീ​​​സി​​​ൽ പ്ര​​​വാ​​​സ​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന റ​​​ഹ്‌​​​മാ​​​നി പ​​​റ​​​ഞ്ഞു.

വി​​​ദേ​​​ശ​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി കൂട്ടുചേർന്നു എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​റേ​​​നി​​​യ​​​ൻ കോ​​​ട​​​തി കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് ന​​​ർ​​​ഗീ​​​സി​​​ന് ഏ​​​ഴ​​​ര വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​താ​​​യി അ​​​വ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

53 വ​​​യ​​​സു​​​ള്ള ന​​​ർ​​​ഗീ​​​സ് ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു ജ​​​യി​​​ലി​​​ൽ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​പ്പോ​​​ഴും തു​​​ട​​​രു​​​ന്നു​​​ണ്ടോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ലെ​​​ന്ന് ഭ​​​ർ​​​ത്താ​​​വ് പ​​​റ​​​ഞ്ഞു. അ​​​റ​​​സ്റ്റി​​​ലാ​​​യ സ​​​മ​​​യ​​​ത്ത് ഏ​​​റ്റ മ​​​ർ​​​ദ​​​ന​​​ങ്ങ​​​ളാ​​​ണ് ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ഇ​റാ​നെ ല​ക്ഷ്യ​മി​ട്ട് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യും ഭീ​ഷ​ണി​യു​മെ​ന്ന ഇ​ര​ട്ട നി​ല തു​ട​ർ​ന്ന് അ​മേ​രി​ക്ക.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ പ​ശ്ചി​മേ​ഷ്യ​ൻ ക​ട​ലി​ലേ​ക്ക​യ​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡ് എ​ന്ന കൂ​റ്റ​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​ണ് ക​രീ​ബി​യ​ൻ ക​ട​ലി​ൽ​നി​ന്നു പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്കു നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

ഇ​റാ​നെ​തി​രേ സൈ​നി​ക ന​ട​പ​ടി ട്രം​പ് പ​രി​ഗ​ണി​ക്കു​ന്ന​താ​യ വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണു പു​തി​യ നീ​ക്കം. യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലും മൂ​ന്ന് ഗൈ​ഡ​ഡ്-​മി​സൈ​ൽ ഡി​സ്ട്രോ​യ​റു​ക​ളും ര​ണ്ടാ​ഴ്ച മു​മ്പ് പ​ശ്ചി​മേ​ഷ്യ​ൻ ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​ട്ടു​ണ്ട്. ഇ​വ​യ്ക്കൊ​പ്പ​മാ​ണ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡ്കൂ​ടി ചേ​രു​ക. ഇ​ക്കാ​ര്യം വാ​ഷിം​ഗ്ട​ൺ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജെ​റാ​ൾ​ഡ് ആ​ർ ഫോ​ർ​ഡി​ൽ​നി​ന്നു​ള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മാ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​മേ​രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു​നി​ന്നോ ഫാ​ർ ഈ​സ്റ്റി​ൽ​നി​ന്നോ ഒ​രു വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ന് ഇ​സ്ര​യേ​ൽ തീ​ര​ത്തോ അ​റ​ബി​ക്ക​ട​ലി​ലോ എ​ത്താ​ൻ 12 മു​ത​ൽ 15 ദി​വ​സം വ​രെ സ​മ​യം എ​ടു​ക്കും.

International

ഇ​റാ​നു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​ര​ണം; ട്രം​പ്-​നെ​ത​ന്യാ​ഹു കൂ​ടി​കാ​ഴ്ച സ​മാ​പി​ച്ചു

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ത​മ്മി​ൽ വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച സ​മാ​പി​ച്ചു. ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ ച​ർ​ച്ച നീ​ണ്ടു​നി​ന്നു.

ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ളും പ​ശ്ചി​മേ​ഷ്യ​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ച​ർ​ച്ച​യി​ൽ പ്ര​ധാ​ന വി​ഷ​യ​മാ​യ​ത്. ഇ​റാ​നു​മാ​യി ഒ​രു ന​യ​ത​ന്ത്ര ക​രാ​റി​ലെ​ത്താ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ട്രം​പ് നെ​ത​ന്യാ​ഹു​വി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​നു​മാ​യി നി​ല​വി​ൽ ന​ട​ക്കു​ന്ന ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ തു​ട​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്. ഒ​രു ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​ര​ണ​മെ​ന്ന് നെ​ത​ന്യാ​ഹു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ട്രം​പ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ച​ർ​ച്ച​യി​ൽ‌ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ സു​ര​ക്ഷാ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് നെ​ത​ന്യാ​ഹു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​ദ്ധ​തി​ക​ളും മേ​ഖ​ല​യി​ലെ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള പി​ന്തു​ണ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ നെ​ത​ന്യാ​ഹു ഉ​റ​ച്ചു​നി​ന്നു.

ഗാ​സ​യി​ൽ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി ഹ​മാ​സ് ആ​യു​ധം താ​ഴെ​വ​യ്ക്ക​ണ​മെ​ന്ന് നെ​ത​ന്യാ​ഹു ആ​വ​ശ്യ​പ്പെ​ട്ടു. ട്രം​പ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് ശേ​ഷം നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​റാ​മ​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

National

ഇ​റാ​നി​ൽ​നി​ന്ന് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളുടെ ഇ​റ​ക്കു​മ​തി; അ​ദാ​നിയോട് യു​എ​സ് ഏ​ജ​ൻ​സി വി​വ​ര​ങ്ങ​ൾ തേ​ടി​

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ​നി​ന്ന് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ യു​എ​സ് ഏ​ജ​ൻ​സി വി​വ​ര​ങ്ങ​ൾ തേ​ടി​യ​താ​യി അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ യു​എ​സ് മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു റി​പ്പോ​ർ​ട്ടി​ൽ ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​നാ​യി പ്ര​ത്യേ​ക ക​പ്പ​ൽ പാ​ത​ക​ളി​ലൂ​ടെ അ​ദാ​നി​യു​മാ​യി ബ​ന്ധ​മു​ള്ള ക​മ്പ​നി​ക​ൾ ഇ​റാ​നി​ൽ​നി​ന്ന് എ​ൽ​പി​ജി ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്തെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

ആ​രോ​പ​ണം അ​ദാ​നി ഗ്രൂ​പ്പ് അ​ന്നേ ത​ള്ളി. യു​എ​സി​ന്‍റെ ഓ​ഫീ​സ് ഓ​ഫ് ഫോ​റി​ൻ അ​സ​റ്റ്സ് ക​ൺ​ട്രോ​ൾ (ഒ​എ​ഫ്എ​സി) ആ​ണ് ഇ​പ്പോ​ൾ ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​രം തേ​ടി​യ​ത്. ആ​വ​ശ്യ​മു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് അ​റി​യി​ച്ചു.

International

ആ​ക്ര​മി​ക്കൂ, ച​ർ​ച്ച വേ​ണ്ട! ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച് ഇ​റേ​നി​യ​ൻ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ടെ​ഹ്റാ​ൻ: ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കെ​തി​രേ അ​ന്താ​രാ​ഷ്‌​ട്ര ശ്ര​ദ്ധ ക്ഷ​ണി​ച്ചു​കൊ​ണ്ട് ഇ​റേ​നി​യ​ൻ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തെ​ക്ക​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ ബു​ഷെ​ഹ്‌​റി​ൽ നി​ന്നു​ള്ള പു​രി​യ ഹ​മീ​ദി എ​ന്ന യു​വാ​വാ​ണ് ഇ​റാ​നു​മാ​യി യാ​തൊ​രു​വി​ധ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളും ന​ട​ത്ത​രു​തെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ട ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.
പ​ത്തു മി​നി​റ്റ് 44 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് ഹ​മീ​ദി പ​ങ്കു​വ​ച്ച​ത്. ഇ​റാ​ന്‍റെ മോ​ച​ന​ത്തി​നാ​യി വി​ദേ​ശ ഇ​ട​പെ​ട​ൽ അനിവാര്യമാണെന്നാണ് ഹ​മീ​ദി​യു​ടെ വാ​ദം.

അ​യ​ത്തൊ​ള്ള അ​ലി ഖ​മ​നയ്​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ട​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത് പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ച​തി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെന്നു ഹ​മീ​ദി പ​റ​ഞ്ഞു. ഖ​മ​നെ​യു​ടെ സൈ​ന്യ​ത്തെ നേ​രി​ടാ​ൻ സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​റാ​ൻ പൗ​ര​ന്മാ​ർ​ക്കു ക​ഴി​യി​ല്ലെ​ന്നും അ​മേ​രി​ക്ക ഇ​റാ​നെ ആ​ക്ര​മി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യെ​ന്നും യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

കൂട്ടക്കൊല

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ലും ഇ​സ്ര​യേ​ൽ-​ പല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ലും മ​രി​ച്ച​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​റാ​നി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഹ​മീ​ദി വെ​ളി​പ്പെ​ടു​ത്തു​ന്നു. 40,000ലേ​റെ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ഹ​മീ​ദി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. "ഇ​വി​ടെ ജ​നി​ച്ച​തി​ൽ എ​നി​ക്കു ചി​രി വ​രു​ന്നു, ഭാ​വി​യി​ല്ലാ​ത്ത ഒ​രി​ടം. എ​നി​ക്ക് ഉ​റ​ങ്ങാ​നോ ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല...' എ​ന്നി​ങ്ങ​നെ ത​ന്‍റെ നി​രാ​ശ​യും ഹമീദി ലോകത്തോടു പങ്കുവയ്ക്കുന്നു. പൂ​ർണ​മാ​യും ഒ​റ്റ​പ്പെ​ട്ടു​പോ​യ ഒ​ര​വ​സ്ഥ​യി​ലാ​ണ് ഇ​റാ​നി​ലെ ജ​ന​ങ്ങ​ളെ​ന്നും അ​വ​ർ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടാ​ണ് ഹ​മീ​ദി വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഇറാനിൽ അറസ്റ്റ് തുടരുന്നു

ഇ​റാ​ൻ ഭ​ര​ണ​കൂ​ടം രാ​ജ്യ​ത്ത് അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഹമീദിയുടെ ആത്മഹത്യ. വീഡിയോ ലോകനേതാക്കൾക്കിടയിലും മനുഷ്യാവകാശ സംഘടനകൾക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് ന​ർ​ഗീ​സ് മു​ഹ​മ്മ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ​ക്കു കൂ​ടു​ത​ൽ ജ​യി​ൽ ശി​ക്ഷ ന​ൽ​കു​ക​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളുടെ തുറുങ്കിലടയ്ക്കുന്നതു തുടരുകയുമാണ്. അ​തേ​സ​മ​യം, മ​റു​വ​ശ​ത്ത് ഒ​മാ​ൻ വ​ഴി അ​മേ​രി​ക്ക​യു​മാ​യി ആ​ണ​വ ച​ർ​ച്ച​ക​ൾ തു​ട​രാ​നും ഇ​റാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

International

സാ​മ്പ​ത്തി​ക ഉ​പ​രോ​ധം പി​ൻ​വ​ലി​ക്ക​ണം; യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​മെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക ത​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക ഉ​പ​രോ​ധം നീ​ക്കി​യാ​ൽ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​മെ​ന്ന് ഇ​റാ​ൻ. യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​നം.

ഇ​റാ​ന്‍റെ ആ​ണ​വ മേ​ധാ​വി മു​ഹ​മ്മ​ദ് ഇ​സ്ലാ​മി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്. യു​എ​ന്‍ ആ​ണ​വ ഏ​ജ​ന്‍​സി 2025 മെ​യ് മാ​സ​ത്തി​ല്‍ ഇ​റാ​ന്‍റെ പ​ക്ക​ല്‍ 60 ശ​ത​മാ​ന​ത്തോ​ളം സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യ​ത്തി​ന്‍റെ ശേ​ഖ​രം 440 കി​ലോ​ഗ്രാ​മി​ല്‍ കൂ​ടു​ത​ലു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ഇ​റാ​ൻ സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ര​യ​ധി​കം യു​റേ​നി​യം ശേ​ഖ​രം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​മേ​രി​ക്ക.

ഇ​റാ​ന്‍റെ പ​ക്ക​ലു​ള്ള യു​റേ​നി​യം ശേ​ഖ​രം ഉ​പ​യോ​ഗി​ച്ച് ഉ​ട​ന​ടി 90 ശ​ത​മാ​ന​ത്തി​ലേ​റെ സ​മ്പു​ഷ്ടീ​ക​രി​ക്കാ​നാ​കു​മെ​ന്നും എ​ളു​പ്പ​ത്തി​ല്‍ ബോം​ബ് നി​ര്‍​മാ​ണം സാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു യു​എ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ഇ​റാ​ന് പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ​ദ്ധ​തി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും യു​എ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ആ​ര്‍​ക്കും അ​ടി​യ​റ​വ് വ​യ്ക്കി​ല്ലെ​ന്ന് ഇ​റാ​ന്‍ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

International

യുഎസുമായുള്ള ചർച്ച നല്ല തുടക്കം, തുടരും: ഇറാൻ

ടെ​​​ഹ്റാ​​​ൻ: ​​​അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ച​​​ർ​​​ച്ച ന​​​ല്ല തു​​​ട​​​ക്ക​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​നി​​​യും തു​​​ട​​​രു​​​മെ​​​ന്നും ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി. ഒ​​​മാ​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫു​​​മാ​​​യി പ​​​രോ​​​ക്ഷ​​​ച​​​ർ​​​ച്ച പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, ച​​​ർ​​​ച്ച തു​​​ട​​​രാ​​​ൻ അ​​​മേ​​​രി​​​ക്ക ഭീ​​​ഷ​​​ണി​​​യും സ​​​മ്മ​​​ർ​​​ദ​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​രാ​​​ഗ്ചി വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ണ​​​വപ​​​ദ്ധ​​​തി​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​​റാ​​​ന്‍റെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക നേ​​​ര​​​ത്തേ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഒമാനിൽ വി​​​ഷ​​​യം ച​​​ർ​​​ച്ച​​​യാ​​​യി​​​ല്ലെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ഇ​​​റേ​​​നി​​​യ​​​ൻ മ​​​ണ്ണി​​​ൽ യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണം പാ​​​ടി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക ച​​​ർ​​​ച്ച​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, സ​​​മാ​​​ധാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​പേ​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് ഇ​​​റാ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു. സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ തോ​​​ത് സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​യാ​​​കാം. ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി ഇ​​​റാ​​​നെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക ഉ​​​ട​​​ൻ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​സ​​​ന്നാ​​​ഹം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള അ​​​ടു​​​ത്ത ച​​​ർ​​​ച്ച അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​റ​​​ഞ്ഞു. ഏ​​​തു​​​വി​​​ധ​​​വും അ​​​മ​​​രി​​​ക്ക​​​യു​​​മാ​​​യി ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് ഇ​​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ഇ​റാ​ന്‍റെ 'ഷാ​ഡോ ഫ്ലീ​റ്റി​ന്' അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധം

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ എ​ണ്ണ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 'ഷാ​ഡോ ഫ്ലീ​റ്റി​ലെ' ക​പ്പ​ലു​ക​ൾ​ക്കും അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക​ൾ​ക്കും മേ​ൽ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ക​ർ​ശ​ന​മാ​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ഇ​റാ​ന്‍റെ വ​രു​മാ​ന സ്രോ​ത​സ്സു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു​എ​സ് ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ ഈ ​ന​ട​പ​ടി.

രാ​ജ്യാ​ന്ത​ര ഉ​പ​രോ​ധ​ങ്ങ​ൾ മ​റി​ക​ട​ന്ന് ഇ​റാ​ന്‍റെ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ വി​ദേ​ശ വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഡ​സ​ൻ ക​ണ​ക്കി​ന് ക​പ്പ​ലു​ക​ളെ​യും അ​വ​യു​ടെ ഉ​ട​മ​സ്ഥ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ന​ട​പ​ടി. ഈ ​ക​പ്പ​ലു​ക​ൾ പ​ല​പ്പോ​ഴും പ​ഴ​യ​തും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​ണെ​ന്ന് യു​എ​സ് ആ​രോ​പി​ക്കു​ന്നു.

മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സാ​യു​ധ ഗ്രൂ​പ്പു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ഇ​റാ​ൻ ഈ ​എ​ണ്ണ​ക്ക​ട​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്  വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക അ​സ്ഥി​ര​ത​യ്ക്കും എ​തി​രെ നി​ല​പാ​ട് ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണി​തെ​ന്ന് യു​എ​സ് വ്യ​ക്ത​മാ​ക്കി.

ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഈ ​ക​മ്പ​നി​ക​ൾ​ക്കും ക​പ്പ​ലു​ക​ൾ​ക്കും അ​മേ​രി​ക്ക​ൻ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടും. ഇ​വ​രു​ടെ അ​മേ​രി​ക്ക​യി​ലു​ള്ള ആ​സ്തി​ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും അ​മേ​രി​ക്ക​ക്കാ​രു​മാ​യോ അ​മേ​രി​ക്ക​ൻ ബാ​ങ്കു​ക​ളു​മാ​യോ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​ൽ നി​ന്ന് ഇ​വ​രെ വി​ല​ക്കു​ക​യും ചെ​യ്യും. 

ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നീ​ക്കം. ഇ​റാ​ന്‍റെ എ​ണ്ണ ക​യ​റ്റു​മ​തി​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന ചൈ​ന അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളും ഈ ​ഉ​പ​രോ​ധ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ട്.

ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യെ ത​ക​ർ​ക്കാ​നും അ​വ​രു​ടെ സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ടിം​ഗ് ത​ട​യാ​നു​മു​ള്ള അ​മേ​രി​ക്ക​യു​ടെ സ​മ്മ​ർ​ദ്ദ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ഉ​പ​രോ​ധ​ത്തെ അ​ന്താ​രാ​ഷ്ട്ര നി​രീ​ക്ഷ​ക​ർ കാ​ണു​ന്ന​ത്. 

International

ചർച്ച നടത്തി ഇറാനും അമേരിക്കയും

മ​സ്ക​റ്റ്: ​യു​ദ്ധാ​ശ​ങ്ക​ക​ൾ​ക്കി​ടെ ഇ​റാ​ൻ-​അ​മേ​രി​ക്ക ച​ർ​ച്ച ഒ​മാ​നി​ൽ പു​ന​രാ​രം​ഭി​ച്ചു. ഇ​റേ​നി​ൽ​നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യും അ​മേ​രി​ക്ക​യി​ൽ​നി​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാരദ് കുഷ്നർ എ​ന്നി​വ​രു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ​രോ​ക്ഷ ച​ർ​ച്ച​യി​ൽ ഒ​മാ​നി അ​ധി​കൃ​ത​ർ ഇ​രുവി​ഭാ​ഗ​ത്തി​നും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നു സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​ർ​​​ക്കു​​​മി​​​ട​​​യി​​​ൽ പ​​​ല ക​​​ാര്യ​​​ങ്ങ​​​ളി​​​ലും ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ച​​​ർ​​​ച്ച​​​യു​​​ടെ അ​​​ജ​​​ൻ​​ഡ വി​​​ക​​​സി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​വ​​​ശ്യം ഇ​​​റാ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​ത് ഇ​​​തി​​​ലൊ​​​ന്നാ​​​ണ്.

ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച മാ​​​ത്രം മ​​​തി​​​യെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​റാ​​​ന്‍റെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ, പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ വി​​​വി​​​ധ സാ​​​യു​​​ധ ഗ്രൂ​​​പ്പു​​​ക​​​ളെ തീ​​​റ്റി​​​പ്പോ​​​റ്റ​​​ൽ, സ്വ​​​ന്തം ജ​​​ന​​​ത​​​യോ​​​ടു​​​ള്ള സ​​​മീ​​​പ​​​നം എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്നാ​​​ണു യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ബു​​​ധ​​​നാ​​​ഴ്ച പ​​​റ​​​ഞ്ഞ​​​ത്.

യു​​​എ​​​സ് സൈ​​​നി​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്താ​​​ൽ ച​​​ർ​​​ച്ച അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​കു​​​മെ​​​ന്നും ഇ​​​റാ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ യു​​​ദ്ധ​​​സ​​​ജ്ജ​​​രാ​​​യി നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​തി​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ നേ​​​തൃ​​​ത്വം ച​​​ർ​​​ച്ച​​​യ്ക്കു വ​​​ഴ​​​ങ്ങി​​​യ​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ലെ 12 ദി​​​ന യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സം ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പം ചേ​​​ർ​​​ന്ന് അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നി​​​ൽ ബോം​​​ബി​​​ട്ടി​​​രു​​​ന്നു. ഇ​​​തു​​​പോ​​​ലൊ​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക വീ​​​ണ്ടും മു​​​തി​​​രു​​​ന്ന​​​ത് പ​​​ശ്ചി​​​മേ​​​ഷ്യ​​​യെ മു​​​ഴു​​​വ​​​ൻ ഗ്ര​​​സി​​​ക്കു​​​ന്ന യു​​​ദ്ധ​​​മാ​​​യി മാ​​​റു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും ശ​​​ക്ത​​​മാ​​​ണ്.

ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നു പു​​​റ​​​മേ മ​​​റ്റു പ​​​ല മാ​​​ർ​​​ഗ​​​ങ്ങ​​​ളും പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നു മു​​​ന്നി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് വൈ​​​റ്റ്ഹൗ​​​സ് പ്ര​​​സ്് സെ​​​ക്ര​​​ട്ട​​​റി ക​​​രോ​​​ളി​​​ൻ ലെ​​​വി​​​റ്റ് വ്യാ​​​ഴാ​​​ഴ്ച അ​​​റി​​​യി​​​ച്ച​​​ത്.

International

ഒ​മാ​നി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക ച​ർ​ച്ച: 'ധാ​ര​ണ​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മെ​ന്ന് ട്രം​പ്

മ​സ്‌​ക​റ്റ് : പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന അ​മേ​രി​ക്ക-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ ഇ​ന്ന് ഒ​മാ​നി​ൽ ആ​രം​ഭി​ക്കും. ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​റാ​ന് നേ​രെ അ​തി​ശ​ക്ത​മാ​യ സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ക​ടു​ത്ത ഭാ​ഷ​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ഇ​സ്താം​ബൂ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ച​ർ​ച്ച​ക​ൾ ഇ​റാ​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​ര​മാ​ണ് ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​റ്റി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി​യും പ​ങ്കെ​ടു​ക്കും. ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്ന​റും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ഇ​റാ​ന്‍റെ ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണം പൂ​ർ​ണ്ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ക, ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും നി​ർ​മാ​ണ​ത്തി​നും നി​യ​ന്ത്ര​ണം, മേ​ഖ​ല​യി​ലെ സാ​യു​ധ ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള പി​ന്തു​ണ നി​ർ​ത്ത​ലാ​ക്കു​ക, സ്വ​ന്തം ജ​ന​ത​യോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക ഇ​തെ​ല്ലാ​മാ​ണ് അ​മേ​രി​ക്ക ഇ​റാ​ന് മു​ന്നി​ൽ വെ​യ്ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ.

ച​ർ​ച്ച​ക​ൾ ന​ട​ക്കു​മ്പോ​ൾ​ത്ത​ന്നെ യു​ദ്ധ​ക്ക​പ്പ​ൽ എ​ബ്ര​ഹാം ലി​ങ്ക​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ സൈ​നി​ക വ്യൂ​ഹ​ത്തെ അ​മേ​രി​ക്ക ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

 

International

ആ​ക്ര​മ​ണ​ത്തി​ന് സ​ജ്ജം; പ​ട​ക്ക​പ്പ​ലി​ലെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് അ​മേ​രി​ക്ക

ടെ​ഹ്റാ​ൻ: ഇ​റാ​നു​മാ​യി ഏ​തു സ​മ​യ​ത്തും യു​ദ്ധ​ത്തി​ന് സ​ജ്ജ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക. യു​എ​സ് പ​ട​ക്ക​പ്പ​ൽ ഏ​ബ്ര​ഹാം ലി​ങ്ക​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കൃ​ത്യ​സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ത്താ​നും തി​രി​ച്ചെ​ത്താ​നും സ​ജ്ജ​മെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ഇ​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​ന് ശേ​ഷി​യു​ള്ള​വ​രാ​ണ് ക​പ്പ​ലി​ലു​ള്ള​വ​രെ​ന്നും സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

ആ​ണ​വ പ​ദ്ധ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക​രാ​റി​ന് ഇ​റാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ സം​ഘം ദോ​ഹ​യി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി യു​എ​സ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ജെ​റ​ദ് കു​ഷ്ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദോ​ഹ​യി​ലെ​ത്തി​യ​ത്.

International

ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പാ​ക്കി​സ്ഥാ​നും ക്ഷ​ണം

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​നും ക്ഷ​ണം ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഫെ​ബ്രു​വ​രി ആ​റി​ന് തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്ഷ​ണം. പാ​ക്കി​സ്ഥാ​നെ കൂ​ടാ​തെ ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

പാ​ക്കി​സ്ഥാ​ന് ക്ഷ​ണം ല​ഭി​ച്ച​താ​യി പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് താ​ഹി​ർ അ​ന്ദ്രാ​ബി ഇ​തോ​ട​കം അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്ഹാ​ഖ് ദ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​ൽ ത​ങ്ങ​ൾ പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റ​ഗ്‌​ചി അ​റി​യി​ച്ചു. എ​ന്നാ​ൽ പ​ക​ര​മാ​യി ഇ​റാ​നെ​തി​രെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ യു​എ​സ് നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച യു​റേ​നി​യം മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ലെ 60 ശ​ത​മാ​ന​ത്തോ​ളം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച 400 കി​ലോ യു​റേ​നി​യം മാ​റ്റ​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം.

International

ച​ർ​ച്ച​യ്ക്കു വാ​തി​ൽ തു​റ​ന്ന് ഇ​റാ​ൻ

ടെ​​​​ഹ്റാ​​​​ൻ: സം​​​​ഘ​​​​ർ​​​​ഷഭീ​​​​തി നി​​​​ല​​​​നി​​​​ൽ​​ക്കേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് സൂ​​​​ച​​​​ന ന​​​​ൽ​​​​കി ഇ​​​​റാ​​​​ൻ. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ന്യാ​​​​യ​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

മേ​​​​ഖ​​​​ല​​​​യി​​​​ലെ സൗ​​​​ഹൃ​​​​ദരാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളെ​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ പ​​​​റ​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ സൗ​​​​ഹൃ​​​​ദരാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളെ മാ​​​​നി​​​​ച്ചാ​​​​ണു തീ​​​​രു​​​​മാ​​​​നം. ഭീ​​​​ഷ​​​​ണി​​​​യി​​​​ല്ലാ​​​​ത്ത അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ മാ​​​​ന്യ​​​​ത, വി​​​​വേ​​​​കം, കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത എ​​​​ന്നി​​​​വ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യു​​​​ള്ള നീ​​​​തി​​​​യും ന്യാ​​​​യ​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​യോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, ച​​​​ർ​​​​ച്ച സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. നേ​​​​ര​​​​ത്തേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​നയ്ച​​​​ർ​​​​ച്ച​​​​യ്ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​കൂ​​​​ടി​​​​യാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യും ച​​​​ർ​​​​ച്ച​​​​യു​​​​ടെ മേ​​​​ശ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത് തു​​​​ർ​​​​ക്കി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ക​​​​രാ​​​​റി​​​​ലെ​​​​ത്തു​​​​മോ​​​​യെ​​​​ന്ന​​​​ത് ക​​​​ണ്ട​​​​റി​​​​യേ​​​​ണ്ട കാ​​​​ര്യ​​​​മാ​​​​ണ്. ജൂ​​​​ണി​​​​ൽ ഇ​​​​റാ​​​​നെ​​​​തി​​​​രേ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ന്‍റെ മൂ​​​​ന്ന് ആ​​​​ണ​​​​വ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ബോം​​​​ബിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ട്രം​​​​പ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.

പ​​​​രോ​​​​ക്ഷ ച​​​​ർ​​​​ച്ച​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യം ന​​​​ട​​​​ക്കു​​​​ക​​​​യെ​​​​ന്നും പി​​​​ന്നീ​​​​ട് ക​​​​രാ​​​​ർ സാ​​​​ധ്യ​​​​മാ​​​​കു​​​​മെ​​​​ന്നു തോ​​​​ന്നി​​​​യാ​​​​ൽ നേ​​​​രി​​​​ട്ടു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​മെ​​​​ന്ന് ഖ​​​​മ​​​​നയ്‌യു​​​​ടെ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ലി ഷം​​​​ഖാ​​​​നി പ​​​​റ​​​​ഞ്ഞു. ആ​​​​ണ​​​​വ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ച​​​​ർ​​​​ച്ച കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഇ​​​​റാ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് തി​​​​ങ്ക​​​​ളാ​​​​ഴ്ച ഓ​​​​വ​​​​ൽ ഓ​​​​ഫീ​​​​സി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​റാ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​ങ്ങ​​​​നെ വ​​​​രു​​​​മെ​​​​ന്ന് ന​​​​മു​​​​ക്കു​​​​ കാ​​​​ണാം -​​​​ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​ന് ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന​​​​തു കാ​​​​ണാ​​​​നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ച​​​​ർ​​​​ച്ച​​​​യി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞാ​​​​ൽ ന​​​​ല്ല​​​​ത്. ഇ​​​​ല്ലെ​​​​ങ്കി​​​​ൽ മോ​​​​ശം കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

International

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ബാ​സ​ഡ​ർ​മാ​രെ തി​രി​ച്ചു​വി​ളി​ച്ച് ഇ​റാ​ൻ

ദു​​​​ബാ​​​​യ്: റ​​​​വ​​​​ല്യൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ര്‍​ഡി​​​​നെ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ​​​​മാ​​​​രെ തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ച്ച് ഇ​​​​റാ​​​​ൻ.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണ ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​റാ​​​​ന്‍റെ പു​​​​തി​​​​യ നീ​​​​ക്കം. നേ​​​​ര​​​​ത്തേ ഇ​​​​റാ​​​​ന്‍റ അ​​​​ര്‍​ധ​​​​സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​മാ​​​​യ റെ​​വ​​​​ലൂ​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡി​​​​നെ യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ൻ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ റെ​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ര്‍​ഡി​​​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഇ​​​​റാ​​​​ൻ അ​​​​ടി​​​​ച്ച​​​​മ​​​​ര്‍​ത്തു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​പ​​​​ടി. വിമാനവാഹിനി​ക്ക​പ്പ​ലാ​യ ഏ​ബ്ര​ഹാം ലി​ങ്ക​ണും മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും അ​മേ​രി​ക്ക പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

International

ഇറാൻ അമേരിക്കയുമായി ചർച്ച നടത്തുന്നു: ട്രംപ്

വാഷിംഗ്ടൺ ഡിസി: അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഇ​​​റാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​ൻ പ​​​റ്റു​​​മോ​​​യെ​​​ന്നു നോ​​​ക്കും.


അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വ​​​ൻ ക​​​പ്പ​​​ൽ​​​പ്പ​​​ട പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലു​​​ണ്ട്. ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.

International

അമേരിക്കയും ഇറാനും നേർക്കുനേർ; നിർണായക നീക്കവുമായി ലോകശക്തികൾ

വാ​ഷിം​ഗ്ട​ൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നി​ർ​ണായ​ക നീ​ക്ക​ങ്ങ​ളു​മാ​യി ലോ​ക​ശ​ക്തി​ക​ൾ. സൈ​നി​ക ന​ട​പ​ടി നേ​രി​ടു​ന്ന​തി​നേ​ക്കാ​ൾ ഇ​റാ​ൻ ഒ​രു ച​ർ​ച്ച​യ്ക്കു ത​യാ​റാ​കാ​നാ​ണ് സാ​ധ്യ​ത​യെന്നു യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്രതീക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്ര​തി​രോ​ധ-​മി​സൈ​ൽ ശേ​ഷി​ക​ൾ ഒ​രി​ക്ക​ലും ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കി​ല്ലെ​ന്ന് ഇറാനും തങ്ങളുടെ നി​ല​പാ​ട് ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്.

വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മങ്ങളോടു സം​സാ​രി​ക്ക​വേ​യാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​റാ​നു ച​ർ​ച്ച​ക​ൾ​ക്കാ​യി സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ, അ​ത് എ​പ്പോ​ഴാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ വ്യൂ​ഹം ഇ​പ്പോ​ൾ ഇ​റാ​നു നേ​രെ നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​റാ​ൻ ഒ​രു ക​രാ​റി​നു ത​യാ​റാ​കു​മെന്നു ഞാ​ൻ ക​രു​തു​ന്നു. ക​രാ​ർ ന​ട​ന്നാ​ൽ ന​ല്ല​ത്, ന​ട​ന്നി​ല്ലെ​ങ്കി​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്നു ലോ​കം കാ​ണും...' ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​തി​ന​കംത​ന്നെ യു​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ മി​ഡി​ൽ ഈ​സ്റ്റി​ൽ എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി മോ​സ്കോ​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ റ​ഷ്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന. തു​ർ​ക്കി​യും സ​മാ​ന​മാ​യ മ​ധ്യ​സ്ഥനീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

ഇറാൻ മന്ത്രിക്ക് ഉപരോധം

ഇ​റാ​നി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്നു എ​ന്നാ​രോ​പി​ച്ച് ഇ​റാന്‍റെ ആ​ഭ്യ​ന്ത​രമ​ന്ത്രി ഇ​സ്ക​ന്ദ​ർ മൊ​മേ​നി​ക്കെ​തി​രേ ട്രം​പ് ഭ​ര​ണ​കൂ​ടം ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ആ​യി​ര​ക്ക​ണ​ക്കി​നു സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യ പ്ര​ക്ഷോ​ഭ​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി മൊ​മേ​നി ന​യി​ക്കു​ന്ന സേ​ന​യാ​ണെ​ന്ന് അ​മേ​രി​ക്ക കു​റ്റ​പ്പെ​ടു​ത്തി.


ഇ​റാ​നി​ലെ നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളും അ​തി​നു​നേ​രെ​യു​ണ്ടാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​മാ​ണ് പു​തി​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്.

പ​ഴ​യ ആ​ണ​വ ക​രാ​റി​ൽനി​ന്നു പി​ന്മാ​റി​യ ട്രം​പ്, ഇ​റാന്‍റെ മി​സൈ​ൽ പ​ദ്ധ​തി​ക​ളും ആ​ണ​വ മോ​ഹ​ങ്ങ​ളും പൂ​ർണ​മാ​യും ത​ട​യു​ന്ന പു​തി​യൊ​രു ക​രാ​ർ ഒ​പ്പി​ടാ​ൻ ഇ​റാ​നെ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റാന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​എ​സ് ന​ട​ത്തി​യ "ഓ​പ്പ​റേ​ഷ​ൻ മി​ഡ്‌​നൈ​റ്റ് ഹാ​മ​ർ' പോ​ലെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ ഇ​നി​യും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ന്നു.

International

ഇറാൻ‌: ചർച്ചാസൂചന നല്കി ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ‌ ഡി​​​സി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സൈ​​​നി​​​ക വി​​​ന്യാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, ഇ​​​റാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള സ​​​മ​​​യ​​​മോ സ​​​ന്ദ​​​ർ​​​ഭ​​​മോ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

ഇ​​​റാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച സാ​​​ധ്യ​​​മാ​​​ണോ എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, “എ​​​നി​​​ക്ക് അ​​​ങ്ങ​​​ന​​​യൊ​​​രു ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്’’ എ​​​ന്നാ​​​ണ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വ​​​ന്പ​​​ൻ ക​​​പ്പ​​​ൽ​​​പ്പ​​​ട ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടു നീ​​​ങ്ങു​​​ക‍യാ​​​ണ്. ആ​​​ക്ര​​​മ​​​ണം ഒ​​​ഴി​​​വാ​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ ന​​​ല്ല​​​താ​​​ണ്.

സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഇ​​​റാ​​​നോ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണ് ഒ​​​ന്നാ​​​മ​​​ത്തേ​​​ത്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ കൊ​​​ല്ലു​​​ന്ന​​​തു നി​​​ർ​​​ത്ത​​​ണം എ​​​ന്ന​​​താ​​​ണ് ര​​​ണ്ടാ​​​മ​​​ത്തേ​​​ത്. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രെ​​​യാ​​​ണ് ഇ​​​റാ​​​ൻ കൊ​​​ല്ലു​​​ന്ന​​​ത്. ആ​​​ണ​​​വ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​റാ​​​ൻ ഉ​​​ട​​​ൻ ച​​​ർ​​​ച്ചാ​​​മേ​​​ശ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നു ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ട്രം​​​പ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം അ​​​ദ്ദേ​​​ഹം എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മി​​​ച്ചാ​​​ൽ തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തി​​​നി​​​ടെ​​യും ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ഇ​​​റാ​​​ൻ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി തു​​​ർ​​​ക്കി​​​യി​​​ലെ​​​ത്തി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​നു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. ഇ​​​റാ​​​ൻ-​​​അ​​​മേ​​​രി​​​ക്ക സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലി​​​നു തു​​​ർ​​​ക്കി ത​​​യാ​​​റാ​​​ണെ​​​ന്ന് എ​​​ർ​​​ദോ​​​ഗ​​​ൻ അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ

ടെ​​​ൽ അ​​​വീ​​​വ്: അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഒ​​​രു യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ലെ ഐ​​​ലാ​​​ത്ത് തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഡി​​​സ്ട്രോ‍യ​​​ർ ക്ലാ​​​സി​​​ൽപ്പെ​​​ട്ട ഈ ​​​ക​​​പ്പ​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ ഇ​​​സ്ര​​​യേ​​​ലോ യു​​​എ​​​സോ ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​സ്ര​​​യേ​​​ൽ-​​​യു​​​എ​​​സ് സൈ​​​നി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നേ​​​ര​​​ത്തേ എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണു ക​​​പ്പ​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു.

ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വി​​​മാ​​​ന​​​വാ​​​ഹി​​​നി അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ മേ​​​ധാ​​​വി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് പ​​​റ​​​ഞ്ഞു.

International

ഇ​റാ​ന്‍റെ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​നെ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ

ബ്ര​സ​ല്‍​സ്: ഇ​റാ​ന്‍റെ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​നെ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ (ഇ​യു). ഇ​റാ​നി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ളെ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​നെ ഉ​പ​യോ​ഗി​ച്ച് ഇ​റാ​നി​യ​ൻ സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ടി​ച്ച​മ​ർ​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. അ​ൽ ഖ്വ​യി​ദ, ഐ​എ​സ്, ഹ​മാ​സ് തു​ട​ങ്ങി​യ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഐ​ക​ക​ണ്ഠ്യേ​ന ഈ ​തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​യു വി​ദേ​ശ​ന​യ വി​ഭാ​ഗം അ​ധ്യ​ക്ഷ​യു​മാ​യ കാ​യ കാ​ല​സ് അ​റി​യി​ച്ചു.

International

“വിരൽ കാഞ്ചിയിൽ”; യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്

ദു​​​ബാ​​​യ്: ​​​അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടാ​​​ൻ ഇ​​​റാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​ർ ജ​​​ന​​​റ​​​ൽ മു​​​ഹ​​​മ്മ​​​ദ് പാ​​​ക്പൗ​​​ർ. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും അ​​​ബ​​​ദ്ധ​​​ത്തി​​​നു മു​​​തി​​​ര​​​രു​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി ഇ​​​റാ​​​നും ഇ​​​റേ​​​നി​​​യ​​​ൻ സേ​​​ന​​​യും എ​​​ന്ന​​​ത്തേ​​​ക്കാ​​​ളും സ​​​ജ്ജ​​​മാ​​​ണ്. സൈ​​​ന്യാ​​​ധി​​​പ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് കാ​​​ത്ത് വി​​​ര​​​ൽ കാ​​​ഞ്ചി​​​യി​​​ലു​​​ണ്ട്- അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​നി​​​ലെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി സം​​​ഘ​​​ർ​​​ഷസാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണ് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന.

ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് വ​​​ൻ ക​​​പ്പ​​​ൽ​​​പ്പ​​​ട​​​യെ അ​​​യ​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് വ്യാ​​​ഴാ​​​ഴ്ച അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. യു​​​എ​​​സ്എ​​​സ് ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ൺ എ​​​ന്ന വി​​​മാ​​​ന​​​ന​​​വാ​​​ഹി​​​നി അ​​​ട​​​ക്ക​​​മു​​​ള്ള ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​തെ​​​ന്നു സൈ​​​നി​​​ക​​​വൃ​​​ത്ത​​​ങ്ങ​​​ൾ പി​​​ന്നീ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തി​​​നി​​​ടെ പാ​​​ശ്ചാ​​​ത്യ ഏ​​​യ​​​ർ​​​ലൈ​​​ൻ​​​സു​​​ക​​​ൾ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​ൻ തു​​​ട​​​ങ്ങി. എ​​​യ​​​ർ​​​ഫ്രാ​​​ൻ​​​സ്, ലു​​​ഫ്താ​​​ൻ​​​സ, ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​സ്, എ​​​യ​​​ർ കാ​​​ന​​​ഡ മു​​​ത​​​ലാ​​​യ എ​​​യ​​​ർ​​​ലൈ​​​ൻ​​​സു​​​ക​​​ൾ ചി​​​ല സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​നം ഇ​​​റാ​​​നി​​​ലു​​​ട​​നീ​​​ളം പ​​​ട​​​ർ​​​ന്ന ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്ത് പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നി​​​ല്ല. പ​​​ക്ഷേ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം ദി​​​നം പ്ര​​​തി വ​​​ർ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

പ​​​ല കേ​​​സു​​​ക​​​ളി​​​ലും സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണി​​​ത്. ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന പാ​​​ശ്ചാ​​​ത്യ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു പ്ര​​​കാ​​​രം മ​​​ര​​​ണ​​​സം​​​ഖ്യ 5,137 ആ​​​യി. 27,700 പ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

International

ഐഎസ് ഭീകരർക്ക് ഇറാനിൽ വധശിക്ഷ

ടെ​​​ഹ്റാ​​​ൻ: ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ര​​​ണ്ടു പേ​​​രെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​താ​​​യി ഇ​​​റാ​​​ന്‌ അ​​​റി​​​യി​​​ച്ചു.

2023ൽ ​​​തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ ബ​​​സി​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​വ​​​ർ​​​ക്കാ​​​ണു ശി​​​ക്ഷ.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു കു​​​ഞ്ഞ് കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

International

ഖ​മ​ന​യി ബ​ങ്ക​റി​ൽ ഒ​ളി​ച്ചി​രി​ക്കി​ല്ല; അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ഇ​റാ​ൻ

ന്യൂ​ഡ​ൽ​ഹി/ടെഹ്റാൻ : ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി സു​ര​ക്ഷി​ത​നാ​ണെ​ന്ന് മും​ബെ​യി​ലെ ഇ​റാ​നി​യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​യീ​ദ് റെ​സ മൊ​സാ​യ​ബ് മൊ​ത്‌​ല​ഗ്.​അ​ദ്ദേ​ഹം ബ​ങ്ക​റി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യ​ല്ലെ​ന്നും രാ​ജ്യ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​റാ​ൻ ആ​ഭ്യ​ന്ത​ര​പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​വെ​ന്ന് ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ഒ​രു പ​രി​ധി​വ​രെ സു​ര​ക്ഷാ സേ​ന പ്ര​തി​ഷേ​ധ​ക്കാ​രോ​ട് സം​യ​മ​നം പാ​ലി​ച്ചു. എ​ന്നാ​ൽ ഇ​റാ​നു പു​റ​ത്തു​ള്ള നേ​താ​ക്ക​ളി​ൽ നി​ന്ന് നി​ർ​ദേ​ശം ല​ഭി​ച്ച​തോ​ടെ ഭീ​ക​ര​വാ​ദ ഘ​ട​ക​ങ്ങ​ൾ അ​ട്ടി​മ​റി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

പൊ​തു​മു​ത​ലി​നും പൗ​ര​ന്മാ​രു​ടെ സ്വ​ത്തു​ക്ക​ൾ​ക്കും നാ​ശ​മു​ണ്ടാ​ക്കി. ചെ​റു​തും വ​ലു​തു​മാ​യ ന​ഗ​ര​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി. ഈ ​സം​ഘ​ർ​ഷം 3117 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ 2427 പേ​ർ സാ​ധാ​ര​ണ​ക്കാ​രും സു​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളു​മാ​ണ്. 690 ഭീ​ക​ര​വാ​ദി​ക​ളും കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

അ​തേ​സ​മ​യം ഇ​റാ​നെ ല​ക്ഷ്യം വെ​ച്ച് യു​എ​സ് സൈ​ന്യം നീ​ങ്ങു​ന്ന​താ​യി ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​ത് വി​ധേ​ന​യു​ള്ള ആ​ക്ര​മ​ണ​വും പൂ​ർ​ണ​യു​ദ്ധ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​മേ​രി​ക്ക​യ്ക്ക് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

രാ​ജ്യ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഖ​മേ​നി ബ​ങ്ക​റി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യ​ല്ല. ഉ​പ​രോ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ന്ത്യ​യു​മാ​യി ഇ​റാ​ൻ സ​ഹ​ക​ര​ണം തു​ട​രാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം എ​ൻ​ഡി​ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

 

 

 

International

ആയിരങ്ങൾ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഖമനയ്

ടെ​​​ഹ്റാ​​​ൻ: ​​​ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യാ​​​ണ് ഇ​​​തി​​​നു​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്നും ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ മ​​​രി​​​ച്ചു​​​വെ​​​ന്ന് ഖ​​​മ​​​ന​​​യ് പ​​​ര​​​സ്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യും ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രാ​​​ണ് അ​​​നേ​​​കാ​​​യി​​​ര​​​ങ്ങ​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​തെ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച ഖ​​​മ​​​ന​​​യ് പ​​​റ​​​ഞ്ഞ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. മ​​​നു​​​ഷ്യ​​​ത്വ​​​മി​​​ല്ലാ​​​തെ, കാ​​​ട​​​ൻ​​ രീ​​​തി​​​യി​​​ലാ​​​ണു ചി​​​ല​​​രെ കൊ​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​വാ​​​ളി​​​യാ​​​യി​​​ട്ടാ​​​ണ് ഇ​​​റാ​​​ൻ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നും ഖ​​​മ​​​ന​​​യ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​റാ​​​നി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​ പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഡി​​​സം​​​ബ​​​ർ അ​​വ​​​സാ​​​നം ടെ​​​ഹ്റാ​​​നി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഭ​​​ര​​​ണ​​​കൂ​​​ട​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത പ്ര​​​ക്ഷോ​​​ഭം തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ട്രം​​​പ് ഇ​​​തി​​​നി​​​ടെ പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.

5,000 പേ​​​രെ​​​ങ്കി​​​ലും മ​​​രി​​​ച്ചു

ടെ​​​ഹ്റാ​​​ൻ: ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 5,000 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു​​​വെ​​​ന്ന് റോ​​​യി​​​ട്ടേ​​​ഴ്സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​തി​​​ൽ 500 പേ​​​ർ ഇ​​​റേ​​​നി​​​യ​​​ൻ സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രാ​​​ണ്.

കു​​​ർ​​​ദ് വി​​​മ​​​ത​​​ർ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​നി​​​ലാ​​​ണു സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും മ​​​ര​​​ണ​​​സം​​​ഖ്യ​​​യും കൂ​​​ടു​​​ത​​​ലു​​​ണ്ടാ​​​യ​​​ത്. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ ആ​​​യു​​​ധം ധ​​​രി​​​ച്ച ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ​​​ക്ക് ആ​​​യു​​​ധം ന​​​ല്കി​​​യ​​​ത് ഇ​​​സ്ര​​​യേ​​​ലാ​​​ണ്. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രും- പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 3,308 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘ​​​ട​​​ന ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റി​​​യി​​​ച്ച​​​ത്. മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​റ്റൊ​​​രു 4,382 കേ​​​സു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.ഇ​​​റേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ 24,000 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

International

ഖ​മ​ന​യി​യു​ടെ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം, ഇ​റാ​നി​ൽ പു​തി​യ നേ​തൃ​ത്വം വ​ര​ണം; ട്രം​പ്

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യു​ടെ 37 വ​ർ​ഷം നീ​ണ്ട ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നി​ൽ പു​തി​യൊ​രു നേ​തൃ​ത്വ​ത്തം വ​രേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ കൊ​ല്ലു​ക​യ​ല്ല വേ​ണ്ട​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഒ​രു യു​ദ്ധ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര കു​റ്റ​വാ​ളി​ക​ളെ വെ​റു​തെ വി​ടി​ല്ലെ​ന്നും ഖ​മ​ന​യി പ​റ​ഞ്ഞു. ഇ​റാ​നു​മേ​ൽ സൈ​നി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും സാ​മ്പ​ത്തി​ക​മാ​യും ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള യു​എ​സ് ഗൂ​ഢാ​ലോ​ച​ന​യാ​ണി​തെ​ന്നാ​ണ് ഇ​റാ​നി​യ​ൻ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

National

ഇറാനിൽനിന്ന് ആദ്യസംഘം ഡൽഹിയിൽ തിരിച്ചെത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: ""ടെ​​​ഹ്റാ​​​നി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ൽ പ​​​ല​​​യി​​​ട​​​ത്തും തീ ​​​ആ​​​ളി​​​ക്ക​​​ത്തി. രാ​​​ത്രി​​​യി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ഇ​​​ട​​​യ്ക്കു ത​​​ട​​​സ​​​പ്പെ​​​ട്ടു. അ​​​പ​​​ക​​​ട​​​ക​​​ര​​​വും ഭീ​​​തി​​​ജ​​​ന​​​ക​​​വു​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്’’ -സം​​​ഘ​​​ർ​​​ ഭ​​​രി​​​ത​​​മാ​​​യ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ആ​​​ദ്യസം​​​ഘ​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ഷേ​​​ധ​​​വും സം​​​ഘ​​​ർ​​​ഷ​​​വും രൂ​​​ക്ഷ​​​മാ​​​യ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് 13 ഇ​​​ന്ത്യ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്ര​​​മീ​​​ക​​​ര​​​ണ​​​പ്ര​​​കാ​​​ര​​​മ​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

ര​​​ണ്ടു സ്വ​​​കാ​​​ര്യ വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ഹാ​​​ൻ എ​​​യ​​​ർ വി​​​മാ​​​ന​​​മാ​​​ണ് ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ച്ചെ​​​ന്ന് മ​​​റ്റൊ​​​രു യാ​​​ത്രക്കാരൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഇ​​​റാ​​​നി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും മോ​​​ശ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. നേ​​​രത്തേ അ​​​ട​​​ച്ച ഇ​​​റാ​​​ന്‍റെ വ്യോ​​​മാ​​​തി​​​ർ​​​ത്തി വീ​​​ണ്ടും തു​​​റ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.

ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യ​​​തി​​​ൽ ആ​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും പ​​​ത്ര​​​ലേ​​​ഖ​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു. മാ​​​ര​​​ക പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളും കാ​​​ര​​​ണം ഇ​​​റാ​​​നി​​​ൽ ഇ​​​പ്പോ​​​ഴും സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​ണ്. ത​​​ന്‍റെ ന​​​ഗ​​​ര​​​ത്തി​​​ൽ സ്ഥി​​​തി താ​​​ര​​​ത​​​മ്യേ​​​ന ശാ​​​ന്ത​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഷി​​​റാ​​​സി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ക്കു​​​ന്ന യു​​​വ​​​തി പ​​​റ​​​ഞ്ഞു. ഭാ​​​ഗി​​​ക​​​മാ​​​യെ​​​ങ്കി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​റാ​​​നി​​​ൽ പ​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ചി​​​ല​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​റാ​​​നി​​​ലെ സ്ഥി​​​തി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​ണെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നും ത​​​ങ്ങ​​​ൾ നേ​​​രി​​​ട്ടി​​​ല്ലെ​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ അ​​​ലി ന​​​ഖി എന്നയാൾ പ​​​റ​​​ഞ്ഞു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​റാ​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വീ​​​ട്ട​​​മ്മ​​​യാ​​​യ അ​​​ബ്ബാ​​​സ് ഖാ​​​സ്മി വ്യ​​​ക്ത​​​മാ​​​ക്കി. തീ​​​ർ​​​ച്ച​​​യാ​​​യും ഉ​​​ത്ക​​​ണ്ഠ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​പ്പോ​​​ൾ വ​​​ള​​​രെ ആ​​​ശ​​​ങ്കാ​​​കു​​​ല​​​രാ​​​യി​​​രു​​​ന്നു- ഖാ​​​സ്മി കൂട്ടിച്ചേർത്തു.

ഇ​​​റാ​​​നി​​​ൽ 9,000 ഇ​​​ന്ത്യ​​​ക്കാ​​​ർ

ഇ​​​റാ​​​നി​​​ൽ നി​​​ല​​​വി​​​ൽ ഏ​​​ക​​​ദേ​​​ശം 9,000 ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ക്കാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. നാ​​​വി​​​ക​​​ർ, തീ​​​ർ​​​ഥാ​​​ട​​​ക​​​ർ, ബി​​​സി​​​ന​​​സി​​​നാ​​​യി ഇ​​​റാ​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രി​​​ലു​​​ണ്ട്. വാ​​​ണി​​​ജ്യവി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഇ​​​റാ​​​നി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രോ​​​ടു നാ​​​ട്ടി​​​ലേ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​രാ​​​യി മ​​​ട​​​ങ്ങാ​​​ൻ ഉ​​​പ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി ഡി​​​സം​​​ബ​​​ർ 28 മു​​​ത​​​ൽ ഇ​​​റാ​​​നി​​​ൽ ജ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പോ​​​ലീ​​​സും സൈ​​​ന്യ​​​വും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ക​​​യും കൊ​​​ല്ലു​​​ക​​​യും ചെ​​​യ്തി​​​ട്ടും ആ​​​യി​​​ര​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണ്.

International

ഇറാനിൽ കൊല്ലപ്പെട്ടത് 3090 പേർ: അമേരിക്കൻ സംഘടന

ദു​​​ബാ​​​യ്: ​​​ഇ​​​റാ​​​നി​​​ലെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത് 3090 പേ​​​രാ​​​ണെ​​​ന്ന് ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘ​​​ട​​​ന ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്‌​​​ടി​​​വി​​​സ്‌​​​റ്റ്സ് ഇ​​​ൻ ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 2885 പേ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രാ​​​ണ്.

ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​രു​​​ക്കു​​​മു​​​ഷ്ടി ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യെ​​​ന്നും സം​​​ഘ​​​ട​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്ത് പ്ര​​​കട​​​ന​​​ങ്ങ​​​ൾ ഇ​​​ല്ല. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ‌്റാ​​​ൻ നാ​​​ലു ദി​​​വ​​​സ​​​മാ​​​യി ശാ​​​ന്ത​​​മാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ സാ​​​യു​​​ധ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളാ​​​ണ് അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​ണ് ഈ ​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്കു പി​​​ന്തു​​​ണ ന​​​ല്കി​​​യ​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​ട്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​റാ​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. പ്ര​​​ക്ഷോ​​​ഭ​​​ത്തെ നേ​​​രി​​​ടാ​​​നാ​​​യി ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് നി​​​രോ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ടെ​​​ഹ്റാ​​​നി​​​ല​​​ട​​​ക്കം പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി. വി​​​ദേ​​​ശ​​​ത്തു​​​ള്ള ഇ​​​റേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്ക് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ നാ​​​ട്ടി​​​ലു​​​ള്ള​​​വ​​​രെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു.

സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കെ​​​തി​​​രേ ഡി​​​സം​​​ബ​​​ർ 28ന് ​​​ടെ​​​ഹ്റാ​​​നി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഭ​​​ര​​​ണ​​​കൂ​​​ടവി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

International

ട്രംപിന്‍റെ ഭീഷണിയിൽ വിരണ്ട് ഇറാൻ; തൂക്കിലേറ്റൽ നീട്ടി, യുദ്ധഭീതിയിൽ ഒഴിപ്പിക്കൽ

ടെഹ്‌റാൻ: പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിൽ വിരണ്ട് ഇറാൻ ഭരണകൂടം. ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കു വധശിക്ഷ നൽകാനുള്ള നീക്കത്തിൽനിന്നു ഇറാൻ ഭരണകൂടം പിന്നോട്ടുപോയതായി റിപ്പോർട്ട്. പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​ത്തി​​​​​​​​നു നേ​​​​​​​​തൃ​​​​​​​​ത്വം ന​​​​​​​​ല്കി​​​​​​​​യ ഇ​​​​​​​​ർ​​​​​​​​ഫാ​​​​​​​​ൻ സു​​​​​​​​ൽ​​​​​​​​ത്താ​​​​​​​​നി(26)​​​യെ ​​​​​വ​​​​​​​​ധ​​​​​​​​ശി​​​​​​​​ക്ഷ​​​​​​​​യ്ക്കു വി​​​​​​​​ധേ​​​​​​​​യ​​​​​​​​നാ​​​​​​​​ക്കുമെന്ന് നേരത്തെ ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, വിചാരണകൂടാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സാധാരണ ഇത്തരം കുറ്റങ്ങൾക്കു വെടിവച്ചു വധശിക്ഷ നടപ്പാക്കുന്നതാണ് ഇറാനിലെ രീതിയെങ്കിലും പ്രക്ഷോഭകരെ ഭീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൂക്കിലേറ്റാൻ അധികൃതർ തീരുമാനിച്ചതെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, യുഎസിന്‍റെ കടുത്ത മുന്നറിയിപ്പ് വന്നതോടെ വധശിക്ഷാ നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയുകയായിരുന്നെന്നു പറയുന്നു.

18,000 പേർ അറസ്റ്റിൽ

അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യ പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​ക​​​​​​​​രെ വ​​​​​​​​ധ​​​​​​​​ശി​​​​​​​​ക്ഷ​​​​​​​​യ്ക്കു വി​​​​​​​​ധേ​​​​​​​​യ​​​​​​​​രാ​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്ന് ഇ​​​​​​​​റാ​​​​​​​​ൻ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രി അ​​​​​​​​ബ്ബാ​​​​​​​​സ് അ​​​​​​​​രാ​​​​​​​​ഗ്ചി അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. 18,000 പേ​​​​​​​​രാ​​​​​​​​ണ് ഏ​​​​​​​​താ​​​​​​​​നും ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തി​​​​​​​​നി​​​​​​​​ടെ അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യ​​​​​​​​ത്.
ബു​​​​​​​​ധ​​​​​​​​നാ​​​​​​​​ഴ്ച സു​​​​​​​​ൽ​​​​​​​​ത്താ​​​​​​​​നി​​​​​​​​യെ തൂ​​​​​​​​ക്കി​​​​​​​​ലേ​​​​​​​​റ്റു​​​​​​​​മെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട്.​​​​ ലോ​​​​​​​ക​​​​​​​ത്തു ചൈ​​​​​​​ന ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും അ​​​​​​​ധി​​​​​​​കം വ​​​​​​​ധ​​​​​​​ശി​​​​​​​ക്ഷ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന രാ​​​​​​​ജ്യ​​​​​​​മാ​​​​​​​ണ് ഇ​​​​​​​റാ​​​​​​​ൻ. പ്ര​​​​​​ക്ഷോ​​​​​​ഭ​​ക​​​​​​രെ കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​ത് ഇ​​​​​​റാ​​​​​​ൻ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചെ​​​​​​ന്ന് ഇ​​​​​​ന്ന​​​​​​ലെ ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ൽ ഇ​​​​​​​​​തു​​​​​​​​​വ​​​​​​​​​രെ 2,615 പേ​​​​​​​​​ർ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ടു​​​​​​​​​വെ​​​​​​​​​ന്നു ഹ്യൂ​​​​​​​​​മ​​​​​​​​​ൻ റൈ​​​​​​​​​റ്റ്സ് ആ​​​​​​​​​ക്ടി​​​​​​​​​വി​​​​​​​​​സ്റ്റ്സ് ന്യൂ​​​​​​​​​സ് ഏ​​​​​​​​​ജ​​​​​​​​​ൻ​​​​​​​​​സി അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു.
ഇ​​​​​​​​​ന്ന​​​​​​​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​​​​​​​ലു മ​​​​​​​​​ണി​​​​​​​​​ക്കൂ​​​​​​​​​ർ ഇ​​​​​​​​​റാ​​​​​​​​​ൻ വ്യോ​​​​​​​​​മ​​​​​​​​​പാ​​​​​​​​​ത അ​​​​​​​​​ട​​​​​​​​​ച്ചെ​​​​​​​​​ങ്കി​​​​​​​​​ലും പി​​​​​​​​​ന്നീ​​​​​​​​​ടു തു​​​​​​​​​റ​​​​​​​​​ന്നു. വ്യോ​​​​​​​​മ​​​​​​​​പാ​​​​​​​​ത അ​​​​​​​​ട​​​​​​​​ച്ച​​​​​​​​തോ​​​​​​​​ടെ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യി​​​​​​​​ലെ ന്യൂ​​​​​​​​യോ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ലേ​​​​​​​​ക്കു​​​​​​​​ള്ള മൂ​​​​​​​​ന്നു വി​​​​​​​​മാ​​​​​​​​ന​​​​​​​​സ​​​​​​​​ർ​​​​​​​​വീ​​​​​​​​സു​​​​​​​​ക​​​​​​​​ൾ എ​​​​​​​​യ​​​​​​​​ർ ഇ​​​​​​​​ന്ത്യ റ​​​​​​​​ദ്ദാ​​​​​​​​ക്കി. യൂ​​​​​​​​റോ​​​​​​​​പ്പി​​​​​​​​ലേ​​​​​​​​ക്കു​​​​​​​​ള്ള സ​​​​​​​​ർ​​​​​​​​വീ​​​​​​​​സു​​​​​​​​ക​​​​​​​​ൾ വൈ​​​​​​​​കി. വ്യോ​​​​​​​​മ​​​​​​​​പാ​​​​​​​​ത അ​​​​​​​​ട​​​​​​​​ച്ച​​​​​​​​തു ചി​​​​​​​​ല സ​​​​​​​​ർ​​​​​​​​വീ​​​​​​​​സു​​​​​​​​ക​​​​​​​​ളെ ബാ​​​​​​​​ധി​​​​​​​​ച്ചതായി സ് പൈ​​​​​​​​സ് ജെ​​​​​​​​റ്റ് അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വാം​​​​ഗ് യി ​​​​ഇ​​​​ന്ന​​​​ലെ ഇറേനിയൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു.

ഒഴിപ്പിക്കൽ തുടരുന്നു

ഇതിനിടെ, പ​​​​​​​​​ശ്ചി​​​​​​​​​മേ​​​​​​​​​ഷ്യ​​​​​​​​​യി​​​​​​​​​ൽ യു​​​​​​​​​ദ്ധ​​​​​​​​​ഭീ​​​​​​​​​തി നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ൽ​​​​​​​​​ക്കു​​​​​​​​​ന്ന സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രെ ഒ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ദ്രുതഗതിയിലാക്കി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ എ​​​​​​​​​ത്ര​​​​​​​​​യും പെ​​​​​​​​​ട്ടെ​​​​​​​​​ന്ന് ഇ​​​റാ​​​ൻ വി​​​ട​​​ണ​​​മെ​​​ന്നും ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ലേ​​​​​​​​​ക്കു​​​​​​​​​ള്ള യാ​​​​​​​​​ത്ര ഒ​​​​​​​​​ഴി​​​​​​​​​വാ​​​​​​​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ല്കി.
ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കാ​​​​​​​​​രെ ഒ​​​​​​​​​ഴി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​ൻ വി​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​കാ​​​​​​​​​ര്യ മ​​​​​​​​​ന്ത്രാ​​​​​​​​​ല​​​​​​​​​യം ഒ​​​​​​​​​രു​​​​​​​​​ക്കം തു​​​​​​​​​ട​​​​​​​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

യാ​​​​​​​​​ത്രാ​​​​​​​​​വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​മോ സൈ​​​​​​​​​നി​​​​​​​​​ക വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​മോ ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ച്ചാ​​​​​​​​​കും ഒ​​​​​​​​​ഴി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​ൽ. വി​​​​​​​​​ദ്യാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ള​​​​​​​​​ട​​​​​​​​​ക്കം 10,000 ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കാ​​​​​​​​​ർ ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ലു​​​​​​​​​ണ്ടെ​​​​​​​​​ന്നാ​​​​​​​​​ണു ക​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. വി​​​​​​​​​ദ്യാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ൾ, തീ​​​​​​​​​ർ​​​​​​​​​ഥാ​​​​​​​​​ട​​​​​​​​​ക​​​​​​​​​ർ, ബി​​​​​​​​​സി​​​​​​​​​ന​​​​​​​​​സു​​​​​​​​​കാ​​​​​​​​​ർ, വി​​​​​​​​​നോ​​​​​​​​​ദ​​​​​​​​​സ​​​​​​​​​ഞ്ചാ​​​​​​​​​രി​​​​​​​​​ക​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​ര​​​​​​​​​ട​​​​​​​​​ക്ക​​​​​​​​​മു​​​​​​​​​ള്ള ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കാ​​​​​​​​​ർ ഏ​​​​​​​​​തു വി​​​​​​​​​ധേ​​​​​​​​​ന​​​​​​​​​യും ഇ​​​​​​​​​റാ​​​​​​​​​ൻ വി​​​​​​​​​ട്ടു​​​​​​​​​പോ​​​​​​​​​കാ​​​​​​​​​ൻ ടെ​​​​​​​​​ഹ്റാ​​​​​​​​​നി​​​​​​​​​ലെ ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ എം​​​​​​​​​ബ​​​​​​​​​സി ബു​​​​​​​​​ധ​​​​​​​​​നാ​​​​​​​​​ഴ്ച നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശം ന​​​​​​​​​ല്കി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​​​ങ്ങ​​​​​ളു​​​​​ടെ പൗ​​​​​ര​​​​​ന്മാ​​​​​രെ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് ഒ​​​​​ഴി​​​​​പ്പി​​​​​ച്ചു​​​​​തു​​​​​ട​​​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

National

ഇറാനിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങി

ന്യൂഡൽഹി: ഇറാനിലെ സംഘർഷം മൂലം അവിടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആദ്യവിമാനം ഇന്നു പുറപ്പെട്ടേക്കും.

വിദ്യാർഥികൾ ഉൾപ്പെടെ 20,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനാണു ശ്രമം. മടങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങി.

എന്നാൽ ഇന്‍റർനെറ്റ് നിയന്ത്രണമുള്ളതിനാൽ പലരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു.

ഇന്നലെ പുലർച്ചെ ഇറാൻ താൽക്കാലികമായ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ മുടങ്ങിയിരുന്നു.

International

ഇറാൻ: റേസാ പഹ്‌ലവിക്ക് ജനപിന്തുണ ഇല്ലെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​നി​​​ലെ അ​​​വ​​​സാ​​​ന ഷാ​​​യു​​​ടെ മ​​​ക​​​നാ​​​യ റേ​​​സാ പ​​​ഹ്‌​​​ല​​​വി​​​യു​​​ടെ ജ​​​ന​​​പി​​​ന്തു​​​ണ​​​യി​​​ൽ സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഇ​​​റാ​​​നി​​​ലെ ജ​​​ന​​കീ​​യ ​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ റേ​​​സാ പ​​​ഹ്‌​​​ല​​​വി​​​യു​​​ടെ പേ​​​ര് ഉ​​​യ​​​ർ​​​ന്നു​​​കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് റോ​​​യി​​​ട്ടേ​​​ഴ്സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​ക്കു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ട്രം​​​പ് ത​​​ന്‍റെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

റേ​​​സാ പ​​​ഹ്‌​​​ല​​​വി ന​​​ല്ല മ​​​നു​​​ഷ്യ​​​നാ​​​ണെ​​​ന്നാ​​​ണു തോ​​​ന്നു​​​ന്ന​​​തെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു. പ​​​ക്ഷേ, പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന റേ​​​സാ​​​യു​​​ടെ നേ​​​തൃ​​​ത്വം ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത അം​​​ഗീ​​​ക​​​രി​​​ക്കു​​​മോ എ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മു​​​ണ്ട്. ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത അ​​​ദ്ദേ​​​ഹ​​​ത്തെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ എ​​​നി​​​ക്കു പ്ര​​​ശ്ന​​​മി​​​ല്ല.

ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം വീ​​​ഴാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ട്രം​​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. വീ​​​ണാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും ഇ​​​ത് ര​​​സ​​​ക​​​ര​​​മാ​​​യ സ​​​മ​​​യം ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

1979ലെ ​​​ഇ​​​സ്‌​​​ലാ​​​മി​​​ക വി​​​പ്ല​​​വ​​​ത്തി​​​ൽ അ​​​ധി​​​കാ​​​രം ന​​​ഷ്ട​​​പ്പെ​​​ട്ട് പ​​​ലാ​​​യ​​​നം ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന മു​​​ഹ​​​മ്മ​​​ദ് റേ​​​സാ പ​​​ഹ്‌​​​ല​​​വി​​​യു​​​ടെ മ​​​ക​​​നാ​​​ണ് റേ​​​സാ. പി​​​താ​​​വി​​​നു മു​​​ന്പേ ഇ​​​റാ​​​ൻ വി​​​ട്ട അ​​​ദ്ദേ​​​ഹം ഇ​​​പ്പോ​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​ണു താ​​​മ​​​സം. ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ലെ പു​​​രോ​​​ഹി​​​ത ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ പു​​​റ​​​ത്താ​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രു​​​ന്നു.

“യുക്രെയ്നിൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു ത​​​ട​​​സം സെ​​​ല​​​ൻ​​​സ്കി”

റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സം യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി ആ​​​ണെ​​​ന്ന് ട്രം​​​പ് അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ സ​​​മാ​​​ധാ​​​ന ധാ​​​ര​​​ണ​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്ന് പു​​​ടി​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

ദു​​​​​​​​​​​ബാ​​​​​​​​​​​യ്: ​​​​​​​​​​​അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ഇ​​​​​​​​​​​റാ​​​​​​​​​​​നെ ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ ആ​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​മെ​​​​​​​​​​​ന്ന് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ. പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളെ ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ഇ​​​​​​​​​​​ക്കാ​​​​​​​​​​​ര്യം അ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ച്ചു. ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ലെ പ്ര​​​​​​​​​​​ക്ഷോ​​​​​​​​​​​ഭ​​​​​​​​​​​ക​​​​​​​​​​​രെ സ​​​​​​​​​​​ഹാ​​​​​​​​​​​യി​​​​​​​​​​​ക്കാ​​​​​​​​​​​ൻ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ടു​​​​​​​​​​​മെ​​​​​​​​​​​ന്ന് പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റ് ട്രം​​​​​​​​​​​പ് മു​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​പ്പ് ന​​​​​​​​​​​ൽ​​​കി​​​​​​​​​​​യ പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ണ് ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

അ​​​തേ​​​സ​​​മ​​​യം, ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്കി​​​ട​​​യി​​​ലും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ക​​​യാ​​​ണ്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലു​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ മോ​​​ർ​​​ച്ച​​​റി​​​ക​​​ളി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൂ​​​ട്ട​​​മാ​​​യി കി​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​​​​തി​​​​​​നി​​​​​​ടെ, അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​കാ​​​​​​രി​​​​​​ക​​​​​​ളെ വി​​​​​​ചാ​​​​​​ര​​​​​​ണ ന​​​​​​ട​​​​​​ത്തി വ​​​​​​ധ​​​​​​ശി​​​​​​ക്ഷ​​​​​​യ്ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​റാ​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ക​​​​​​ർ​​​​​​ക്കു വ​​​​​​ധ​​​​​​ശി​​​​​​ക്ഷ ന​​​​​​ൽ​​​കി​​​​​​യാ​​​​​​ൽ ക​​​​​​ടു​​​​​​ത്ത ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ് ഭീ​​​​​​ഷ​​​​​​ണി മു​​​​​​ഴ​​​​​​ക്കി.

ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ൽ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ടാ​​​​​​​​​​​ൻ ട്രം​​​​​​​​​​​പ് തീ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ച്ചു​​​​​​​​​​​വെ​​​​​​​​​​​ന്നാ​​​​​​​​​​ണ് ഇ​​​​​​​​​​സ്രേ​​​​​​​​​​ലി വൃ​​​​​​​​​​ത്ത​​​​​​​​​​ങ്ങ​​​​​​​​​​ളെ ഉ​​​​​​​​​​ദ്ധ​​​​​​​​​​രി​​​​​​​​​​ച്ച് അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​​​​​​​ട്ര മാ​​​​​​​​​​ധ്യ​​​​​​​​​​മ​​​​​​​​​​ങ്ങ​​​​​​​​​​ൾ റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട് ചെ​​​​​​​​​​യ്ത​​​​​​​​​​ത്. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ, അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ട​​​​​​​​​​​ലി​​​​​​​​​​​ന്‍റെ രീ​​​​​​​​​​​തി​​​​​​​​​​​യും വ്യാ​​​​​​​​​​​പ്തി​​​​​​​​​​​യും വ്യ​​​​​​​​​​​ക്ത​​​​​​​​​​​മ​​​​​​​​​​​ല്ല.

ഇ​​​​​​​​​​റാ​​​​​​​​​​നി​​​​​​​​​​ൽ അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട​​​​​​​​​​ലി​​​​​​​​​​നും ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​കൂ​​​​​​​​​​ട അ​​​​​​​​​​ട്ടി​​​​​​​​​​മ​​​​​​​​​​റി​​​​​​​​​​ക്കു​​​​​​​​​​മു​​​​​​​​​​ള്ള സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ൾ ഇ​​​​​​​​​​സ്രേ​​​​​​​​​​ലി പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി ബെ​​​​​​​​​​ഞ്ച​​​​​​​​​​മി​​​​​​​​​​ൻ‌ നെ​​​​​​​​​​ത​​​​​​​​​​ന്യാ​​​​​​​​​​ഹു​​​​​​​​​​വി​​​​​​​​​​ന്‍റെ അ​​​​​​​​​​ധ്യ​​​​​​​​​​ക്ഷ​​​​​​​​​​ത​​​​​​​​​​യി​​​​​​​​​​ൽ ചൊ​​​​​​​​​​വ്വാ​​​​​​​​​​ഴ്ച രാ​​​​​​​​​​ത്രി ചേ​​​​​​​​​​ർ​​​​​​​​​​ന്ന മ​​​​​​​​​​ന്ത്രി​​​​​​​​​​സ​​​​​​​​​​ഭാ​​​​​​​​​​യോ​​​​​​​​​​ഗം വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ണ്ടാ​​​​​​​​​​യി.

അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​ൻ​ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​ണം ത​​​​​​​​​​​ട​​​​​​​​​​​യാ​​​​​​​​​​​നു​​​​​​​​​​​ള്ള നീ​​​​​​​​​​​ക്കം ഇ​​​​​​​​​​​റാ​​​​​​​​​​​നും സ​​​​​​​​​​​ജീ​​​​​​​​​​​വ​​​​​​​​​​​മാ​​​​​​​​​​​ക്കി. അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ത​​​​​​​​​​​ട​​​​​​​​​​​യാ​​​​​​​​​​​ൻ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ട​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്നു പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളോ​​​​​​​​​​​ട് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ആ​​​​​​​​​​​വ​​​​​​​​​​​ശ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. സൗ​​​​​​​​​​​ദി അ​​​​​​​​​​​റേ​​​​​​​​​​​ബ്യ, യു​​​​​​​​​​​എ​​​​​​​​​​​ഇ, തു​​​​​​​​​​​ർ​​​​​​​​​​​ക്കി തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യ രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളെ​​​​​​​​​​​യാ​​​​​​​​​​​ണ് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​​​​​​ത്.

അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ ഈ ​​​​​​​​​​​രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ താ​​​​​​​​​​​വ​​​​​​​​​​​ള​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി ന​​​​​​​​​​​ൽ​​​കു​​​​​​​​​​​മെ​​​​​​​​​​​ന്നും ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വ്യ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​ക്കി. ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി അ​​​​​​​​​​​ബ്ബാ​​​​​​​​​​​സ് അ​​​​​​​​​​​രാ​​​​​​​​​​​ഗ്ചി, ദേ​​​​​​​​​​​ശീ​​​​​​​​​​​യ സു​​​​​​​​​​​ര​​​​​​​​​​​ക്ഷാ​​​​​​​​​​​സ​​​​​​​​​​​മി​​​​​​​​​​​തി സെ​​​​​​​​​​​ക്ര​​​​​​​​​​​ട്ട​​​​​​​​​​​റി അ​​​​​​​​​​​ലി ലാ​​​​​​​​​​​റി​​​​​​​​​​​ജ്ജാ​​​​​​​​​​​നി എ​​​​​​​​​​​ന്നി​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​ണു പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളെ ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​​​​​​തെ​​​​​​​​​​​ന്നും റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​ൽ പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്നു.

സം​​​​​​​​​​​ഘ​​​​​​​​​​​ർ​​​​​​​​​​​ഷ​​​സാ​​​​​​​​​​​ധ്യ​​​​​​​​​​​ത വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ച്ച പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ൽ ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി അ​​​​​​​​​​​ബ്ബാ​​​​​​​​​​​സ് അ​​​​​​​​​​​രാ​​​​​​​​​​​ഗ്ചി​​​​​​​​​​​യും ട്രം​​​​​​​​​​​പി​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​ത്യേ​​​​​​​​​​​ക പ്ര​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ധി സ്റ്റീ​​​​​​​​​​​വ് വി​​​​​​​​​​​റ്റ്കോ​​​​​​​​​​​ഫും ത​​​​​​​​​​​മ്മി​​​​​​​​​​​ൽ നേ​​​​​​​​​​​രി​​​​​​​​​​​ട്ടു​​​​​​​​​​ള്ള ആ​​​​​​​​​​ശ​​​​​​​​​​യ​​​​​​​​​​വി​​​​​​​​​​നി​​​​​​​​​​മ​​​​​​​​​​യം നി​​​​​​​​​​ല​​​​​​​​​​ച്ച​​​​​​​​​​താ​​​​​​​​​​യാ​​​​​​​ണു സൂ​​​​​​​​​​ച​​​​​​​​​​ന.

National

എസ്. ജയശങ്കറിനെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം തു​ട​രു​ക​യും അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നെ ഫോ​ണി​ൽ വി​ളി​ച്ചു ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​യ്ദ് അ​ബ്ബാ​സ് അ​രാ​ഗാ​ചി പി​ന്തു​ണ തേ​ടി.

ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​ദ്ദേ​ഹം ധ​രി​പ്പി​ച്ചെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

ഇ​റാ​നി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി രാ​ജ്യം വി​ട​ണ​മെ​ന്ന് നേ​ര​ത്തേ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

International

ഇ​​​​​​റാ​​​​​​നി​​​​​​ൽ 15,000 പേ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു?

പാ​​​​​​​​രീ​​​​​​​​സ്: ജ​​​​​​​​ന​​​​​​​​കീ​​​​​​​​യ പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​ത്തി​​​​​​​​നെ​​​​​​​​തി​​​​​​​​രാ​​​​​​​​യ ഇ​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ൻ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ട​​​​​​​​ത്തി​​​​​​​​ന്‍റെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 15,000 പേ​​​​​​​​രെ​​​​​​​​ങ്കി​​​​​​​​ലും കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്നു റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. ഇ​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ൻ ആ​​​​​​​​ക്‌​​​​​​​​ടി​​​​​​​​വി​​​​​​​​സ്റ്റാ​​​​​​​​യ ഇ​​​​​​​​ല്യ ഹാ​​​​​​​​ഷേ​​​​​​​​മി​​​യാ​​​​​​​​ണ് ഇ​​​​​​​​ക്കാ​​​​​​​​ര്യം ഒ​​​​​​​​രു പാ​​​​​​​​ശ്ചാ​​​​​​​​ത്യ​​​​​​​​മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ത്തെ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്.

ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ൽ ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​നെ​​​​​​​​റ്റ് ല​​​​​​​​ഭ്യ​​​​​​​​മ​​​​​​​​ല്ലെ​​​​​​​​ന്നും അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ ശ​​​​​​​​ത​​​​​​​​കോ​​​​​​​​ടീ​​​​​​​​ശ്വ​​​​​​​​ര​​​​​​​​ൻ ഇ​​​​​​​​ലോ​​​​​​​​ൺ മ​​​​​​​​സ്കി​​​​​​​​ന്‍റെ സ്റ്റാ​​​​​​​​ർ​​​​​​​​ലി​​​​​​​​ങ്ക് സാ​​​​​​​​റ്റ​​​​​​​​ലൈ​​​​​​​​റ്റു​​​​​​​​ക​​​​​​​​ൾ മു​​​ഖേ​​​ന പ​​​​​​​​രി​​​​​​​​മി​​​​​​​​ത​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​നെ​​​​​​​​റ്റ് ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. ഇ​​​​​​​​റാ​​​​​​​​ന​​​​​​​​ക​​​​​​​​ത്തേ​​​​​​​​ക്കും പു​​​​​​​​റ​​​​​​​​ത്തേ​​​​​​​​ക്കും വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ കൈ​​​​​​​​മാ​​​​​​​​റാ​​​​​​​​നു​​​​​​​​ള്ള ഏ​​​​​​​​ക മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണി​​​​​​​​ത്. ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം വ്യാ​​​​​​​​പ​​​​​​​​ക​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​ക്കാ​​​​​​​​രെ കൊ​​​​​​​​ന്നൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

ടെ​​​​​​​​ഹ്റാ​​​​​​​​ൻ, ഷി​​​​​​​​റാ​​​​​​​​സ്, റ​​​​​​​​ഷ്ത്, സ​​​​​​​​രി, കെ​​​​​​​​ർ​​​​​​​​മാ​​​​​​​​ൻ ന​​​​​​​​ഗ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​വൃ​​​​​​​​ത്ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​യി ഹാ​​​​​​​​ഷേ​​​​​​​​മി പ​​​​​​​​റ​​​​​​​​ഞ്ഞു. ഇ​​​​​​​​വ​​​​​​​​ർ ന​​​​​​​​ൽ​​​കി​​​​​​​​യ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​കാ​​​​​​​​രം കു​​​​​​​​ഞ്ഞ​​​​​​​​ത് 15,000 പേ​​​​​​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​​​​​​ട്ടു​​​​​​​​ണ്ട്. പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റ​​​​​​​​വ​​​​​​​​രു​​​​​​​​ടെ എ​​​​​​​​ണ്ണ​​​​​​​​വും വ​​​​​​​​ള​​​​​​​​രെ വ​​​​​​​​ലു​​​​​​​​താ​​​​​​​​ണ്.

പ​​​​​​​​ല​​​​​​​​ർ​​​​​​​​ക്കും കാ​​​​​​​​ഴ്ച‌​​​​​​​​ശ​​​​​​​​ക്തി ന​​​​​​​​ഷ്‌​​​ട​​​​​​​​മാ​​​​​​​​യി. ഒ​​​​​​​​രാ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ മാ​​​​​​​​ത്രം കാ​​​​​​​​ഴ്ച​​​​​​​​ശ​​​​​​​​ക്തി​​​​​ പോ​​​​​​​​യ 300 പേ​​​​​​​​ർ ചി​​​​​​​​കി​​​​​​​​ത്സ തേ​​​​​​​​ടി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. സ്റ്റാ​​​​​​​​ർ​​​​​​​​ലി​​​​​​​​ങ്ക് ഉ​​​​​​​​പ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ണ്ടെ​​​​​​​​ത്താ​​​​​​​​നാ​​​​​​​​യി റേ​​​​​​​​ഡി​​​​​​​​യോ ഫ്രീ​​​​​​​​ക്വ​​​​​​​​ൻ​​​​​​​​സി ഡി​​​​​​​​റ്റ​​​​​​​​ക്‌​​​ട​​​​​​​​റു​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ൻ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്.

ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​നെ​​​​​​​​റ്റ് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗം ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ന്ന സ്ഥ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഉ​​​​​​​​പ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ സ്തം​​​​​​​​ഭി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​യും ഷാ​​​​​​​​ഹേ​​​​​​​​മി കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു. ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ൽ 2,571 പേ​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു​​​​​​​വെ​​​​​​​ന്നാ​​​​​​​ണ് പാ​​​​​​​​ശ്ചാ​​​​​​​​ത്യ​​​മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​ന്ന​​​​​​​​ലെ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്ത​​​​​​​​ത്. ഇ​​​​​​​​തി​​​​​​​​ൽ 2,424 പേ​​​​​​​​ർ പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​ക്കാ​​​​​​​​രും 147 പേ​​​​​​​​ർ സു​​​​​​​​ര​​​​​​​​ക്ഷാ​​​​​​​​ഭ​​​​​​​​ട​​​​​​​​ന്മാ​​​​​​​​രു​​​​​​​​മാ​​​​​​​​ണ്. 18,137 പേ​​​​​​​​രെ അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​മു​​​​​​​​ണ്ട്.

International

ഇറാൻ: ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽനിന്ന് ഉദ്യോഗസ്ഥരെ മാറ്റുന്നു

ദോ​​​ഹ: ഖ​​​ത്ത​​​റി​​​ലെ അ​​​ൽ ഉ​​​ദെ​​​യ്ദ് വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ലെ ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് സ്ഥ​​​ലം മാ​​​റാ​​​ൻ അ​​​മേ​​​രി​​​ക്ക നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​റാ​​​നി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണി​​​ത്. അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മി​​​ച്ചാ​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ച​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ​​​റാ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ സൈ​​​നി​​​ക താ​​​വ​​​ള​​​മാ​​​ണ് അ​​​ൽ ഉ​​​ദെ​​​യ്ദ്. പ​​​തി​​​നാ​​​യി​​​രം യു​​​എ​​​സ് സൈ​​​നി​​​ക​​​ർ ഇ​​​വി​​​ടെ​​​യു​​​ണ്ട്.

അ​​​ൽ ഉ​​​ദെ​​​യ്ദി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റു​​​ക​​​യ​​​ല്ലെ​​​ന്നും ചി​​​ല​​​രെ പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും ന​​​യ​​​ത​​​ന്ത്ര​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജൂ​​​ണി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​ൽ ഉ​​​ദെ​​​യ്ദി​​​നു നേ​​​ർ​​​ക്ക് ഇ​​​റാ​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്തി​​​രു​​​ന്നു.

Editorial

ഇ​റാ​നി​ലെ മ​ത​തൂ​ക്കു​മ​ര​ങ്ങ​ൾ

സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ൽ ഇ​സ്‌​ലാ​മി​ക​ഭ​ര​ണ​കൂ​ടം ചാ​ർ​ത്തി​യി​രി​ക്കു​ന്ന ഹി​ജാ​ബ് നീ​ക്കാ​ൻ ഇ​റാ​നി​ലെ മ​നു​ഷ്യ​ർ ഏ​റെ​നാ​ളാ​യി പോ​രാ​ട്ട​ത്തി​ലാ​ണ്. പ​ല ത​വ​ണ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ടെ​ങ്കി​ലും വീ​ണ്ടും ജ​നം തെ​രു​വി​ലി​റ​ങ്ങി​യി​രി​ക്കു​ന്നു.

നി​ര​വ​ധി സ്ത്രീ-​പു​രു​ഷ​ന്മാ​രു​ടെ ക​ഴു​ത്തു ഞെ​രി​ച്ച തൂ​ക്കു​മ​ര​ങ്ങ​ൾ ടെ​ഹ്റാ​നി​ൽ വീ​ണ്ടു​മു​യ​രു​ന്പോ​ൾ, മു​സ്‌​ലിം വ​നി​ത​ക​ൾ ഹി​ജാ​ബു​ക​ൾ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്പോ​ൾ, ഖ​മ​ന​യ്‌​യു​ടെ ഫോ​ട്ടോ​യു​ണ്ടോ ഒ​രു സി​ഗ​ര​റ്റ് ക​ത്തി​ക്കാ​ൻ എ​ന്നു പെ​ൺ​കു​ട്ടി​ക​ൾ ചോ​ദി​ക്കു​ന്പോ​ൾ... സ​മാ​ന്ത​ര​മാ​യി, അ​ധി​നി​വേ​ശ​മെ​ന്ന ചീ​ത്ത​പ്പേ​രു മ​റ​ച്ചു​വ​ച്ച് ട്രം​പ് ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ന്നു.

ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം വി​രി​ക്കു​ന്ന ചു​വ​പ്പു പ​ര​വ​താ​നി​യി​ലൂ​ടെ പു​തി​യൊ​രു ലോ​ക​ക്ര​മം ക​ട​ന്നു​ക​യ​റു​ന്നു. സ​മാ​ധാ​നം ന​ഷ്ട​മാ​കു​ന്നു. 98 ശ​ത​മാ​ന​വും മു​സ്‌​ലിം​ക​ൾ ഉ​ള്ള രാ​ജ്യ​മാ​ണ് 1935 വ​രെ പേ​ർ​ഷ്യ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​സ്ലാ​മി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് ഇ​റാ​ൻ.

ഒ​രി​ക്ക​ൽ റ​ഷ്യ​യു​ടെ​യും ബ്രി​ട്ട​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന ഇ​റാ​നി​ൽ പി​ന്നീ​ട് ഷാ ​ഭ​ര​ണ​മാ​യി​രു​ന്നു. 1941ൽ ​മു​ഹ​മ്മ​ദ് റേ​സ പ​ഹ്‌​ല​വി അ​ധി​കാ​ര​മേ​റ്റു. ഒ​രു പ​രി​ധി​വ​രെ സ്വേഛാ​ധി​പ​ത്യ​മ​നോ​ഭാ​വ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ർ​ദ നി​രോ​ധി​ക്കു​ക​യും മ​തേ​ത​ര​വി​ദ്യാ​ഭ്യാ​സം ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്ത് രാ​ജ്യം സ്വാ​ത​ന്ത്ര്യം അ​നു​ഭ​വി​ച്ചു.

പ​ക്ഷേ, 1979ലെ ​ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തോ​ടെ മ​ത​മൗ​ലി​ക​വാ​ദി​യാ​യ ആ​യ​ത്തു​ള്ള ഖൊ​മേ​നി അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും ഇ​സ്‌​ലാ​മി​ക രാ​ജ്യ​മാ​യി ഇ​റാ​നെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സ്വാ​ഭാ​വി​ക​മാ​യും സ്ത്രീ​ക​ളു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ട്ടു.

89ൽ ​ഖൊ​മേ​നി അ​ന്ത​രി​ച്ച​തോ​ടെ​യാ​ണ് ആ​യ​ത്തു​ള്ള​അ​ലി ഖ​മ​ന​യ് നി​ല​വി​ലെ പ​ര​മോ​ന്ന​ത നേ​താ​വാ​യ​ത്. ഇ​റാ​ൻ ഷി​യ രാ​ജ്യ​മാ​ണെ​ങ്കി​ലും സു​ന്നി​ക​ളു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കി.

തു​ട​ർ​ന്നു​ണ്ടാ​യ അ​ന്താ​രാ​ഷ്‌​ട്ര ഉ​പ​രോ​ധ​വും ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​വും ചൈ​ന​യു​ടെ​യും റ​ഷ്യ​യു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​യി​ട്ടും ഇ​റാ​നെ സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ത്തു. ഭ​ര​ണ​കൂ​ട​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ല്ലാം അ​ടി​ച്ച​മ​ർ​ത്തി.

ഇ​സ്‌​ലാ​മി​ക മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു ഹി​ജാ​ബ് ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് 2022 സെ​പ്റ്റം​ബ​റി​ൽ അ​റ​സ്റ്റി​ലാ​യ മ​ഹ്സ അ​മി​നി ത​ട​വി​ൽ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ വെ​ടി​വ​ച്ചും തൂ​ക്കി​ലേ​റ്റി​യും കൊ​ന്നു.

ഇ​പ്പോ​ഴ​ത്തെ പ്ര​ക്ഷോ​ഭം, വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ​യ്ക്കെ​തി​രേ​യാ​ണ് തു​ട​ങ്ങി​യ​തെ​ങ്കി​ലും സ്ത്രീ​വി​മോ​ച​ന​വും ഘ​ട​ക​മാ​യി. ച​രി​ത്രം വ​ർ​ത്ത​മാ​ന​ത്തി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ, ഇ​റാ​നി​ലെ തെ​രു​വു​ക​ളി​ൽ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ നി​റ​യു​ക​യാ​ണ്.

സാ​ന്പ​ത്തി​ക സ​മ​രം സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​യി മാ​റി. ഹി​ജാ​ബു​ക​ൾ കൂ​ട്ടി​യി​ട്ടു ക​ത്തി​ച്ചു. ഇ​തി​നി​ടെ മ​റ​ക്കാ​നാ​കാ​ത്ത പേ​രാ​ണ് മോ​ർ​ട്ടീ​ഷ്യ ആ​ഡം​സ്. അ​വ​രാ​ണ് പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖ​മ​ന​യ്‌​യു​ടെ ഫോ​ട്ടോ ക​ത്തി​ച്ച് സി​ഗ​ര​റ്റി​നു തീ ​കൊ​ളു​ത്തി​യ​ത്.

ര​ണ്ടും നി​രോ​ധി​ക്ക​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്തു​കൊ​ണ്ട് അ​വ​ൾ തൂ​ക്കി​ലേ​റ്റ​പ്പെ​ട്ടി​ല്ലെ​ന്ന് ലോ​കം ചോ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ർ​ട്ടീ​ഷ്യ ഇ​റാ​ൻ യു​വ​തി​യാ​ണെ​ങ്കി​ലും കാ​ന​ഡ​യി​ൽ​നി​ന്നാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

പ​ക്ഷേ, ഇ​പ്പോ​ഴ​ത്തെ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ഖ​ചി​ത്ര​മാ​യി അ​തു മാ​റി. ഹി​ജാ​ബും പ​ർ​ദ​യും ഉ​ൾ​പ്പെ​ടെ മൗ​ലി​ക​വാ​ദം കെ​ട്ടി​യേ​ൽ​പ്പി​ച്ച സ്ത്രീ​വി​രു​ദ്ധ മ​ത​പ്ര​തീ​ക​ങ്ങ​ളെ സ്വ​ത്വ​വും സ്വാ​ത​ന്ത്ര്യ​വു​മാ​യി ഏ​റ്റെ​ടു​ത്ത വി​ധേ​യ​ർ​ക്കു​മു​ന്നി​ൽ മോ​ർ​ട്ടീ​ഷ്യ ക​ത്തി​പ്പ​ട​ർ​ന്നു.

25കാ​രി​യാ​യ യു​വ​തി 2019ലെ ​പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​റാ​നി​ൽ അ​റ​സ്റ്റി​ലാ​യ​താ​ണ്. താ​നി​പ്പോ​ൾ അ​വി​ടെ​യി​ല്ലാ​ത്ത​തി​നു പ്ര​ക്ഷോ​ഭ​കാ​രി​ക​ളോ​ടു മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് മോ​ർ​ട്ടീ​ഷ്യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ച​ത്. ഒ​രു പേ​രു​കൂ​ടി പ​റ​യാ​തെ വ​യ്യ. ഇ​ർ​ഫാ​ൻ സോ​ൾ​ട്ടാ​നി.

പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് അ​റ​സ്റ്റി​ലാ​യ ഇ​ർ​ഫാ​നെ തൂ​ക്കി​ലേ​റ്റു​മെ​ന്ന് ഇ​റാ​നും അ​തു സം​ഭ​വി​ച്ചാ​ൽ ഫ​ലം അ​നു​ഭ​വി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​യും പ​റ​ഞ്ഞു. ഏ​താ​യാ​ലും ഇ​ർ​ഫാ​നു​മാ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഒ​ടു​വി​ല​ത്തെ 10 മി​നി​റ്റ് കൂ​ടി​ക്കാ​ഴ്ച​യും പൂ​ർ​ത്തി​യാ​യി.

മ​ത​രാ​ഷ്‌​ട്ര​മാ​യ​തു​കൊ​ണ്ട് ഇ​ർ​ഫാ​ന് വി​ചാ​ര​ണ​യോ നീ​തി​യോ ല​ഭി​ക്കി​ല്ല. ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ഇ​റാ​നി​ൽ​നി​ന്നു പു​റ​ത്തു​വ​രു​ന്നി​ല്ല. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​റാ​നി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 2,571 ആ​യി.

യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ മ​റ്റൊ​ന്നാ​യി​രി​ക്കാം. 79ലെ ​ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട ഷാ, ​മു​ഹ​മ്മ​ദ് റെ​സ പ​ഹ്‌​ല​വി​യു​ടെ മൂ​ത്ത പു​ത്ര​ൻ റെ​സ പ​ഹ്‌​ല​വി അ​ഞ്ചു പ​തി​റ്റാ​ണ്ട് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​റാ​നി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യാ​ൽ വി​നാ​ശ​ക​ര​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​റാ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ്. അ​മേ​രി​ക്ക ക​ണ്ട ഏ​റ്റ​വും അ​പ​ക്വ​മ​തി​യും അ​തേ​സ​മ​യം തീ​വ്ര​വാ​ദ വി​രു​ദ്ധ​നു​മാ​യ പ്ര​സി​ഡ​ന്‍റ് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ട്രം​പ്, ഇ​റാ​നെ ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് ലോ​കം നി​രീ​ക്ഷി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യു​ടെ അ​ധി​നി​വേ​ശ​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മു​ള്ളാ​ണ് ഇ​റാ​ൻ. ട്രം​പി​നെ എ​തി​ർ​ക്കാ​നോ ഖ​മ​ന​യ്‌​യെ അ​നു​കൂ​ലി​ക്കാ​നോ ആ​വാ​ത്ത അ​വ​സ്ഥ. അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ ഇ​റാ​നി​ലെ സ്വാ​ത​ന്ത്ര്യ​വാ​ദി​ക​ളെ പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ടാ​കം.

പ​ക്ഷേ, നി​ര​വ​ധി പേ​ർ തൂ​ക്കി​ലേ​റ്റ​പ്പെ​ട്ടി​ട്ടും പു​തി​യ യു​വാ​ക്ക​ൾ മ​ര​ണ​ഭീ​തി മ​റ​ന്ന് തെ​രു​വി​ലി​റ​ങ്ങു​ന്ന​ത് നി​സാ​ര​മ​ല്ല. ഈ ​യു​വ​തീ​യു​വാ​ക്ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് ഖൊ​മേ​നി​ക്കു​വേ​ണ്ടി ഇ​സ്‌​ലാ​മി​ക വി​പ്ല​വ കാ​ല​ത്ത് മു​ദ്ര​വാ​ക്യം വി​ളി​ച്ച​ത്. മ​ത​രാ​ഷ്‌​ട്രം ചോ​ദി​ച്ചു​വാ​ങ്ങു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷാ​വി​ധി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. ഇ​റാ​നി​ലും പ​ല​രു​മ​തു വാ​യി​ച്ചി​രു​ന്നി​ല്ല.

National

ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണം: ഇ​ന്ത്യ​ൻ എം​ബ​സി

ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യ്ക്ക് പി​ന്നാ​ലെ​യു​ണ്ടാ​യ ആ​ഭ്യ​ന്ത​ര പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ല​ഭ്യ​മാ​യ യാ​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രാ​ജ്യം വി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് എം​ബ​സി​യു​ടെ നി​ർ​ദേ​ശം. എം​ബ​സി​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​നും അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഇ​റാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു. ഇ​റാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് വേ​ണ്ടി ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ; 989128109115, 989128109109, 989128109102, 989932179359.

ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭ​കാ​രി​ക​ള്‍​ക്കു​ള്ള സ​ഹാ​യം പു​റ​പ്പെ​ട്ടു ക​ഴി​ഞ്ഞു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ യു​എ​സ് ഇ​റാ​നെ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ളും ശ​ക്ത​മാ​കു​ന്നു​ണ്ട്.

International

ഇറാനിൽ തൂക്കിലേറ്റൽ ഇന്ന്; ഏതു നിമിഷവും ആക്രമണമെന്നു ട്രം​പ്, ഖമനയി തീരുമെന്നു ജർമനി

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ തൂ​ക്കി​ലേ​റ്റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ്ര​തി​ഷേ​ധ​ക്കാ​രെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​മാ​ക്കി​യാ​ൽ ഇ​റാ​നെ​തി​രേ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു ട്രം​പ് വ്യ​ക്ത​മാ​ക്കി. "സ​ഹാ​യം ഉ​ട​ൻ എ​ത്തും' എ​ന്നു പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യ അ​ദ്ദേ​ഹം, ഇ​റാ​നു​മാ​യു​ള്ള എ​ല്ലാ ച​ർ​ച്ച​ക​ളും റ​ദ്ദാ​ക്കി​യ​താ​യും പ്ര​ഖ്യാ​പി​ച്ചു. ഇറാനെതിരേ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.

ഇ​ന്ന് ആ​ദ്യ വ​ധ​ശി​ക്ഷ?

പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഇ​ർ​ഫാ​ൻ സു​ൽ​ത്താ​നി (26) എ​ന്ന യു​വാ​വി​നെ ഇ​ന്നു തൂ​ക്കി​ലേ​റ്റി​യേ​ക്കു​മെ​ന്ന് അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വി​ചാ​ര​ണ പോ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​ർ​ഫാ​നെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു. "ദൈ​വ​ത്തി​നെ​തി​രേ യു​ദ്ധം ചെ​യ്തു' എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണു പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ക്കെ​തി​രേ ഇ​റാ​ൻ വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

ര​ക്ത​രൂ​ഷി​ത​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ൽ

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​റാ​നി​ലു​ട​നീ​ളം ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ഇ​തു​വ​രെ 2,500ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ക​ണ​ക്ക്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​ക​ളി​ൽ നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ജ​ന​ങ്ങ​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ ഭീ​ക​ര​വാ​ദി​ക​ൾ ആ​ണെ​ന്നാ​ണ് ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട്.

അ​തേ​സ​മ​യം, ഇ​റാ​നി​ലെ ഇ​ന്‍റ‌​ർ​നെ​റ്റ് വി​ച്ഛേ​ദ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ സ്പേ​സ് എ​ക്സ് സൗ​ജ​ന്യ​മാ​യി സ്റ്റാ​ർ​ലി​ങ്ക് സേ​വ​നം വാ​ഗ്ദാ​നം ചെ​യ്തു. പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ഇ​റാന്‍റെ മു​ൻ കി​രീ​ടാ​വ​കാ​ശി റെ​സ പ​ഹ്‌​ല​വി​യു​മാ​യി വൈ​റ്റ് ഹൗ​സ് പ്ര​തി​നി​ധി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​റാന്‍റേ​ത് അ​വ​സാ​ന നാ​ളു​ക​ളാ​ണെ​ന്നു ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ക്ക് മെ​ർ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കലാപം ദൈവത്തിനെതിരേയെന്ന് ഖമനയ്

ആളുകൾ ദൈവത്തിനെതിരേയാണ് കലാപം നടത്തുന്നതെന്നും പ്ര​ക്ഷോ​ഭ​ങ്ങ​ൾ വി​ദേ​ശ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ് ആ​രോ​പി​ച്ചു. ട്രം​പും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വു​മാ​ണ് ഇ​റാ​ൻ ജ​ന​ത​യു​ടെ യ​ഥാ​ർഥ കൊ​ല​യാ​ളി​ക​ളെ​ന്ന് സു​ര​ക്ഷാ കൗ​ൺ​സി​ൽ ത​ല​വ​ൻ ലാ​രി​ജാ​നി കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ൽ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച് ഇ​റാ​ൻ മൂ​ന്നു ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
1979ലെ ​ഇ​സ്‌ലാ​മി​ക വി​പ്ല​വ​ത്തി​നു ശേ​ഷം രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യി ​പ്ര​ക്ഷോ​ഭം മാ​റി​യി​രി​ക്കു​ക​യാ​ണ്.

Business

ഇ​​റാ​​ൻ പ്രക്ഷോഭം; ബ​​സുമ​​തി ക​​യ​​റ്റു​​മ​​തി​​ പ്രതിസന്ധിയിൽ

ന്യൂ​​ഡ​​ൽ​​ഹി: ഇ​​റാ​​നി​​ലെ സ​​ർ​​ക്കാ​​ർ വി​​രു​​ദ്ധ ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭം ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ബ​​സു​​മ​​തി അ​​രി ക​​യ​​റ്റു​​മ​​തി​​യെ ബാ​​ധി​​ച്ചു തു​​ട​​ങ്ങി​​യ​​താ​​യി വ്യ​​വ​​സാ​​യ സം​​ഘ​​ട​​ന.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യി​​ൽ അ​​രി വി​​ല കു​​ത്ത​​നെ ഇ​​ടി​​യാ​​ൻ കാ​​ര​​ണ​​മാ​​യ​​താ​​യും വ്യ​​വ​​സാ​​യ സം​​ഘ​​ട​​ന ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. പ്ര​​ക്ഷോ​​ഭ​​ത്തെ​​ത്തു​​ട​​ർ​​ന്നു പ​​ണം ല​​ഭി​​ക്കാ​​നു​​ള്ള കാ​​ല​​താ​​മ​​സ​​വും വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും ക​​യ​​റ്റു​​മ​​തി​​ക്കാ​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ക​​യാ​​ണെന്ന് സം​​ഘ​​ട​​ന വ്യ​​ക്ത​​മാ​​ക്കി.

ഇ​​റാ​​നു​​മാ​​യു​​ള്ള വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ളി​​ലെ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും സു​​ര​​ക്ഷി​​ത​​മാ​​യ പ​​ണ​​മി​​ട​​പാ​​ട് രീ​​തി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഇ​​ന്ത്യ​​ൻ റൈ​​സ് എ​​ക്സ്പോ​​ർ​​ട്ടേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​ആ​​ർ​​ഇ​​എ​​ഫ്) ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ല്കി. ഇ​​റാ​​ൻ വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ട് അ​​മി​​ത​​മാ​​യി അ​​രി ശേ​​ഖ​​രി​​ച്ചുവ​​യ്ക്കു​​ന്ന​​തി​​നെ​​തി​​രേ സം​​ഘ​​ട​​ന മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഏ​​പ്രി​​ൽ മു​​ത​​ൽ ന​​വം​​ബ​​ർ വ​​രെ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഇ​​റാ​​നി​​ലേ​​ക്ക് 468.10 മി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള 5.99 ല​​ക്ഷം ട​​ണ്‍ ബ​​സു​​മ​​തി അ​​രി ക​​യ​​റ്റി​​യ​​യ​​ച്ചു. ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ബ​​സു​​മ​​തി അ​​രി വി​​പ​​ണി​​യാ​​ണ് ഇ​​റാ​​ൻ. എ​​ന്നാ​​ൽ, ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​റാ​​നി​​ലെ സാ​​ന്പ​​ത്തി​​ക, രാ​​ഷ്ട്രീ​​യ അ​​സ്ഥി​​ര​​ത​​കാ​​ര​​ണം ഓ​​ർ​​ഡ​​റു​​ക​​ൾ ല​​ഭി​​ക്കു​​ന്ന​​തി​​നും പ​​ണ​​മി​​ട​​പാ​​ടു​​ക​​ളി​​ലും ക​​പ്പ​​ൽ ഗ​​താ​​ഗ​​ത​​ത്തി​​ലും വ​​ലി​​യ തോ​​തി​​ൽ ത​​ട​​സ​​ങ്ങ​​ളു​​ണ്ടാ​​യി.

2024-25ൽ ​​ഇ​​ന്ത്യ 8897 കോ​​ടി രൂ​​പ മൂ​​ല്യ​​ത്തി​​ലു​​ള്ള കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് ഇ​​റാ​​നി​​ലേ​​ക്ക് ക​​യ​​റ്റി​​യ​​യ​​ച്ച​​ത്. ബ​​സു​​മ​​തി അ​​രി​​യി​​ൽ നി​​ന്ന് മാ​​ത്രം 6374 കോ​​ടി രൂ​​പ ല​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​ന്ത്യ​​യു​​ടെ മൊ​​ത്തം ബ​​സു​​മ​​തി അ​​രി ക​​യ​​റ്റു​​മ​​തി​​യി​​ൽ ഇ​​റാ​​ന്‍റെ പ​​ങ്ക് 12.7 ശ​​ത​​മാ​​ന​​മാ​​ണ്. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് കു​​റ​​വാ​​യി​​രു​​ന്നു. ഇ​​ത് വീ​​ണ്ടും കു​​റ​​യു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ഇ​​റാ​​ൻ നാ​​ണ​​യം റി​​യാലി​​ന്‍റെ മൂ​​ല്യം ഡോ​​ള​​റി​​നെ​​തി​​രേ റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ലാ​​യ​​തി​​നാൽ പ​​ണ​​മി​​ട​​പാ​​ട് പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. 2000 കോ​​ടി രൂ​​പ​​വ​​രെ​​യു​​ള്ള ബ​​സു​​മ​​തി അ​​രി ച​​ര​​ക്കു​​ക​​ൾ ഗു​​ജ​​റാ​​ത്തി​​ലെ ക​​ണ്ട്‌‌ല, മു​​ന്ദ്ര തു​​റ​​മു​​ഖ​​ങ്ങ​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്.

ഇ​​റാ​​നി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​തി​​ന്‍റെ ആ​​ഘാ​​തം ഇ​​ന്ത്യ​​ൻ വി​​പ​​ണി നേ​​രി​​ടു​​ക​​യാ​​ണ്. രാ​​ജ്യ​​ത്ത് പ്ര​​ധാ​​ന ബ​​സു​​മ​​തി അ​​രി ഇ​​ന​​ങ്ങ​​ളു​​ടെ വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. അ​​രി വാ​​ങ്ങാ​​ൻ വ്യാ​​പാ​​രി​​ക​​ൾ കാ​​ണി​​ക്കു​​ന്ന വി​​മു​​ഖ​​ത​​യും ക​​രാ​​റു​​ക​​ൾ വൈ​​കു​​ന്ന​​തും ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​ശ​​ങ്ക​​ക​​ളു​​മാ​​ണ് വി​​ല​​യി​​ടി​​വി​​നു കാ​​ര​​ണ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ പ്ര​​ധാ​​ന അ​​രി​​യി​​ന​​ങ്ങ​​ളു​​ടെ വി​​ല കി​​ലോ​​യ്ക്ക് അ​​ഞ്ചു മു​​ത​​ൽ പ​​ത്തു രൂ​​പ വ​​രെ കു​​റ​​ഞ്ഞു. ബ​​സു​​മ​​തി അ​​രി​​യി​​നം 1121ന്‍റെ വി​​ല ക​​ഴി​​ഞ്ഞ​​യാ​​ഴ്ച കി​​ലോ​​യ്ക്ക് 85 രൂ​​പ​​യി​​ൽ​​നി​​ന്ന് 80ലെ​​ത്തി. 1509ന്‍റെ​​യും 1718ന്‍റെ വി​​ല 70 രൂ​​പ​​യി​​ൽ​​നി​​ന്ന് 65ലെ​​ത്തി.

ച​​രി​​ത്ര​​പ​​ര​​മാ​​യി ഇ​​ന്ത്യ​​ൻ ബ​​സു​​മ​​തി അ​​രി​​യു​​ടെ പ്ര​​ധാ​​ന വി​​പ​​ണി​​യാ​​ണ് ഇ​​റാ​​ൻ. എ​​ന്നാ​​ൽ, നി​​ല​​വി​​ലെ ആ​​ഭ്യ​​ന്ത​​ര പ്ര​​ക്ഷോ​​ഭം വ്യാ​​പാ​​ര​​വ​​ഴി​​ക​​ളെ ത​​ട​​സ​​പ്പെ​​ടു​​ത്തു​​ക​​യും പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കു​​ക​​യും വാ​​ങ്ങു​​ന്ന​​വ​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം കെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ഐ​​ആ​​ർ​​ഇ​​എ​​ഫ് ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് പ്രേം ​​ഗാ​​ർ​​ഗ് പ​​റ​​ഞ്ഞു. ക​​ടം ന​​ല്കു​​ന്ന കാ​​ര്യ​​ത്തി​​ലും ച​​ര​​ക്ക് അ​​യ​​യ്ക്കു​​ന്ന കാ​​ര്യ​​ത്തി​​ലും ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ അ​​തീ​​വ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ത​​ങ്ങ​​ളു​​ടെ നി​​ല​​വി​​ലു​​ള്ള ക​​രാ​​റു​​ക​​ൾ പാ​​ലി​​ക്കാ​​നോ ഇ​​ന്ത്യ​​യി​​ലേ​​ക്ക് പ​​ണ​​മ​​യയ്​​ക്കാ​​നോ സാ​​ധി​​ക്കി​​ല്ലെ​​ന്ന് ഇ​​റാ​​നി​​ലെ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ഫെ​​ഡ​​റേ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി. ഇ​​ത് ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ അ​​നി​​ശ്ചി​​ത​​ത്വ​​മു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ഇ​​റാ​​നി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ദീ​​ർ​​ഘ​​കാ​​ല​​ത്തേ​​ക്ക് മ​​ന്ദ​​ഗ​​തി​​യി​​ലാ​​യാ​​ൽ പ​​ക​​രം വി​​പ​​ണി പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ മ​​റ്റ് രാ​​ജ്യ​​ങ്ങ​​ൾ, ആ​​ഫ്രി​​ക്ക, യൂ​​റോ​​പ്പ് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ൽ ക​​ണ്ടെ​​ത്താ​​ൻ ഐ​​ആ​​ർ​​ഇ​​എ​​ഫ് ബ​​ന്ധ​​പ്പെ​​ട്ട​​വ​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

യു​​എ​​സി​​ന്‍റെ തീ​​രു​​വ ആ​​ശ​​ങ്ക​​ക​​ൾ

ഇ​​റാ​​നു​​മാ​​യി വ്യാ​​പാ​​ര ബ​​ന്ധം തു​​ട​​രു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​മേ​​ൽ 25 ശ​​ത​​മാ​​നം തീ​​രു​​വ ചു​​മ​​ത്തി​​യേ​​ക്കു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് അ​​ടു​​ത്ത​​കാ​​ല​​ത്ത് ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന ആ​​ശ​​ങ്ക സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്.

യു​​എ​​സി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ അ​​രി ക​​യ​​റ്റു​​മ​​തി​​ക്ക് നി​​ല​​വി​​ൽ 50 തീ​​രു​​വ ന​​ല്കേ​​ണ്ടി​​വ​​രു​​ന്നു. മു​​ന്പ് പ​​ത്ത് ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. തീ​​രു​​വ കു​​ത്ത​​നെ ഉ​​യ​​ർ​​ന്നി​​ട്ടും ക​​യ​​റ്റു​​മ​​തി​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​യി​​ട്ടി​​ല്ല. 2024-25 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഒ​​ന്ന​​ട​​ങ്കം 2,35,554 ട​​ണ്ണി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യു​​ടെ സ്ഥാ​​ന​​ത്ത് 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ​​എ​​ട്ടു മാ​​സം (ഏ​​പ്രി​​ൽ-​​ന​​വം​​ബ​​ർ) ഇ​​ന്ത്യയുടെ യു​​എ​​സി​​ലേ​​ക്കുള്ള ബ​​സു​​മ​​തി, ബ​​സു​​മ​​തി ഇ​​ത​​ര അ​​രി​​യു​​ടെ ക​​യ​​റ്റു​​മ​​തി 2,40,518 ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഇ​​ന്ത്യ അ​​രി​​യു​​ടെ പ​​ത്താ​​മ​​ത്തെ വ​​ലി​​യ വി​​പ​​ണി​​യും ബ​​സു​​മ​​തി അ​​രി​​യു​​ടെ നാ​​ലാ​​മ​​ത്തെ വ​​ലി​​യ വി​​പ​​ണി​​യു​​മാ​​ണ് യു​​എ​​സ്എ.

മ​​റ്റ് ക​​യ​​റ്റു​​മ​​തി​​ക​​ളും ഭീ​​ഷ​​ണി​​യി​​ൽ

ബ​​സു​​മ​​തി അ​​രി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല ഇ​​ന്ത്യ​​ൻ ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ തേ​​യി​​ല​​യു​​ടെ പ്ര​​ധാ​​ന വാ​​ങ്ങ​​ലു​​കാ​​രാ​​ണ് ഇ​​റാ​​ൻ. 2024-25ൽ 11,000 ​​ട​​ണ്‍ തേ​​യി​​ലാ​​ണ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​ത്. കാ​​പ്പി, പ​​ഴ​​ങ്ങ​​ൾ, സു​​ഗന്ധ​​വ്യ​​ഞ്ജ​​ന​​ങ്ങ​​ൾ, പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ൾ, പ​​യ​​റു​​വ​​ർ​​ഗ​​ങ്ങ​​ൾ, പ​​ഞ്ച​​സാ​​ര തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി വ​​ഴി​​മു​​ട്ടി​​യി​​രി​​ക്കു​​ക​​യാ​​ണ്.

International

ഇറാനിലെ പ്രക്ഷോഭം; കൊല്ലപ്പെട്ടവർ 1850 ആയി

ടെ​​​ഹ്‌​​​റാ​​​ൻ: മൂ​​​ന്നാം വാ​​​ര​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന ഇ​​​റാ​​​നി​​​ലെ സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 1850 ആ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. മ​​​ര​​​ണം 12,000 വ​​​രെ​​​യാ​​​കാ​​​മെ​​​ന്നും സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തു​​​ന്ന കൂ​​​ട്ട​​​ക്കൊ​​​ല​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും രാ​​​ജ്യ​​​മെ​​​ങ്ങും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് നി​​​രോ​​​ധ​​​നം നി​​​ല​​​നി​​​ൽ​​​ക്കെ ഇ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്റ്റാ​​​ർ ലി​​​ങ്കി​​​ന്‍റെ സേ​​​വ​​​നം ത​​​ട​​​യാ​​​ൻ ചൈ​​​ന​​​യു​​​ടെ​​​യും റ​​​ഷ്യ​​​യു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

അ​​​തി​​​നി​​​ടെ, ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു​​​ള്ള സ​​​ഹാ​​​യം പി​​​ന്നാ​​​ലെ വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​നി​​​ലെ സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു.

International

ഇ​റാ‌​ൻ പ്ര​ക്ഷോ​ഭം; 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന വെ​ബ്സൈ​റ്റ്. സു​ര​ക്ഷാ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന വാ​ദ​മാ​ണ് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക ഇ​റാ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് വെ​ബ്സൈ​റ്റി​ന്‍റെ ആ​രോ​പ​ണം. വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം ഇ​റാ​നി​ൽ‌ 600ഓ​ളം പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജ​നു​വ​രി എട്ട്, ഒൻപത് തീ​യ​തി​ക​ളി​ലാ​യാ​ണ് മി​ക്ക കൊ​ല​പാ​ത​ക​ങ്ങ​ളും സം​ഭ​വി​ച്ച​തെ​ന്ന് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​സൂ​ത്രി​ത അ​ക്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് പ​റ​യു​ന്ന റി​പ്പോ​ർ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും 30 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു.

ഇ​റാ​ന്‍റെ ദേ​ശീ​യ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ, ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ്, ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് അം​ഗ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, ദൃ​ക്‌​സാ​ക്ഷി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നാ​യി ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടാ​ണെ​ന്ന് വെ​ബ്സൈ​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡു​ക​ളും ബാ​സി​ജ് സേ​ന​ക​ളു​മാ​ണ് കൂ​ട്ട​കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​രോ​പ​ണം. അ​തേ​സ​മ​യം ഇ​റാ​നി​ലെ അ​ധി​കൃ​ത​ർ ഈ ​റി​പ്പോ​ർ​ട്ടി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം: 26കാരനെ തൂക്കിലേറ്റാന്‍ ഉത്തരവ്

ടെഹ്‌റാന്‍: ഇറാനില്‍ പരമോന്നത നേതാവ് അയാത്തുള്ള ഖമനയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ഇര്‍ഫാന്‍ സുല്‍ത്താനി എന്ന 26കാരനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ട് ഇറാന്‍ ഭരണകൂടം. ജനുവരി 14 ബുധനാഴ്ച ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി ആദ്യവാരം മുതല്‍ ഇറാനിലുടനീളം വ്യാപിച്ച ഖമനയ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ് ഇര്‍ഫാനെ അറസ്റ്റ് ചെയ്തത്.

'ദൈവത്തിനെതിരെ യുദ്ധം ചെയ്തു' എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇര്‍ഫാന് അഭിഭാഷകനെ നിയമിക്കാനോ കോടതിയില്‍ സ്വന്തം ഭാഗം വാദിക്കാനോ അവസരം നല്‍കിയില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. ശിക്ഷാവിധിക്ക് ശേഷം കുടുംബത്തിന് വെറും പത്ത് മിനിറ്റ് മാത്രമാണ് ഇര്‍ഫാനെ കാണാന്‍ അനുവാദം നല്‍കിയത്.

നിലവിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ തൂക്കിലേറ്റല്‍ ശിക്ഷയാണിത്. നേരത്തെ വെടിവെച്ചായിരുന്നു ഇത്തരം ശിക്ഷകള്‍ നടപ്പാക്കിയിരുന്നത്. പ്രതിഷേധക്കാരെ ഭയപ്പെടുത്താനാണ് ഭരണകൂടം ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

പ്രക്ഷോഭങ്ങളില്‍ ഇതുവരെ 648-ഓളം പേര്‍ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് ആളുകള്‍ ജയിലിലായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇര്‍ഫാന്‍റെ വധശിക്ഷ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇറാനിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

International

'ഇപ്പോള്‍ തന്നെ ഇറാന്‍ വിടുക' ഇറാനിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

ടെഹ്‌റാന്‍: ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന മുന്നറിയിപ്പുമായി യുഎസ് എംബസി.

പ്രതിഷേധക്കാര്‍ക്കെതിരെ ഇറാന്‍ ഭരണകൂടം അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ സാഹര്യങ്ങള്‍ കൂടുതല്‍ അക്രമാസക്തവും സങ്കീര്‍ണവുമാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ്. എംബസിയുടെ മുന്നറിയിപ്പ്. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ റോഡുകള്‍ അടച്ചിടൽ, പൊതുഗതാഗത തടസ്സം, മൊബൈൽ, ലാൻഡ് ലൈന്‍, ഇന്‍റര്‍നെറ്റ് ബ്ലോക്കേജ് തുടങ്ങിയ നടപടികളാണ് ഇറാന്‍ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ യുഎസ് സര്‍ക്കാരിന്‍റെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇറാന് പുറത്തുകടക്കാനാണ് യുഎസ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്.

സുരക്ഷിതമെങ്കില്‍ കര മാര്‍ഗം അര്‍മേനിയ അല്ലെങ്കില്‍ തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമിക്കുകയെന്നാണ് എംബസിയുടെ നിര്‍ദേശം. പുറത്തുകടക്കാന്‍ കഴിയാത്തവര്‍ സുരക്ഷിത സ്ഥലത്ത് തങ്ങണമെന്നും ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ശേഖരിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

യുഎസ്-ഇറാന്‍ ഇരട്ട പൗരത്വം ഉള്ളവര്‍ ഇറാന്‍ പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ചു പുറത്തുകടക്കണമെന്നാണ് നിര്‍ദേശം.

അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇറാനില്‍ ചോദ്യം ചെയ്യൽ, അറസ്റ്റ്, തടങ്കലില്‍ വയ്ക്കല്‍ എന്നീ പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നും യുഎസ് പാസ്പോര്‍ട്ട് കാണിക്കുന്നതു പോലും തടങ്കലിനു കാരണമാകുമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ മരണസംഖ്യ 648 കടന്നതായാണ് റിപ്പോര്‍ട്ടുകൾ. പണപ്പെരുപ്പം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഭരണത്തോടുള്ള പൊതുജനരോഷം എന്നിവയാണ് ഇറാനിലെ ഖമനയ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് കാരണം.

International

ഇറാന്‍ നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചുവെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനിലെ വന്‍തോതിലുള്ള ഖമനയ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ നിര്‍ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അയത്തൊള്ള അലി ഖമനയിയുടെ ഭരണത്തിനെതിരെ ഇറാനില്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ ഇറാൻ നേതൃത്വം തന്നെ ഫോണിൽ വിളിച്ച് ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.

എന്നാല്‍, പ്രതിഷേധക്കാര്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍ ചര്‍ച്ച നടക്കുന്നതിനു മുന്‍പ് തന്നെ അമേരിക്ക ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. 

ഇറാനിലെ സ്ഥിതിഗതികള്‍ യുഎസ് സൈന്യം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും കാരണം ഇറാനില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇപ്പോള്‍ ഖമനയ് ഭരണത്തിനെതിരായ പൂര്‍ണ വിപ്ലവാഹ്വാനമായി മാറിയിരിക്കുകയാണ്. മൂന്നാം ആഴ്ചയിലേക്കു കടന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിനു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണ്‍, വ്യാപകമായ അറസ്റ്റുകൾ, വധശിക്ഷ ഭീഷണി എന്നിവയിലൂടെയാണ് ഇറാന്‍ ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവയ്പ്പ് തുടര്‍ന്നാല്‍ ഇതുവരെ കാണാത്ത രീതിയില്‍ അമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇറാക്കിൽ ഇതിന് മുന്‍പ് അമേരിക്ക നടത്തിയ ശക്തമായ സൈനിക നടപടികള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ വാക്കുകള്‍.

International

ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭം; 538 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​തു​വ​രെ 538 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. യു​എ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ്യൂ​മ​ൻ റൈ​റ്റ്സ് ആ​ക്ടി​വി​സ്റ്റ്സ് ന്യൂ​സ് ഏ​ജ​ൻ​സി​യാ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രെ ഭ​ര​ണ​കൂ​ടം ത​ട​വി​ലാ​ക്കി​യ​താ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 490 പേ​ർ പ്ര​ക്ഷോ​ഭ​കാ​രി​ക​ളും 48 പേ​ർ ഇ​റാ​ൻ സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​റാ​നി​ലു​ട​നീ​ളം ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​മ​റി​യാ​ൻ വൈ​കു​ക​യാ​ണ്. ഭ​ര​ണ​കൂ​ടം ഔ​ദ്യോ​ഗി​ക​മാ​യി മ​ര​ണ​സം​ഖ്യ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സു​ര​ക്ഷാ സേ​ന വെ​ടി​യു​ണ്ട​ക​ളും ടി​യ​ർ ഗ്യാ​സും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ഇ​റാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​രി​ട്ടു​ള്ള സൈ​നി​ക ന​ട​പ​ടി ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ ബ​ല​പ്ര​യോ​ഗം തു​ട​ർ​ന്നാ​ൽ അ​മേ​രി​ക്ക ഇ​ട​പെ​ടു​മെ​ന്ന് ട്രം​പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. "ഇ​റാ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് നോ​ക്കു​ക​യാ​ണ്, യു​എ​സ് സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണ്" എ​ന്ന് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

International

പ്ര​ക്ഷോ​ഭ​ക​രെ തൊ​ട​രു​ത്; ഇ​റാ​ന് ഭീ​ഷ​ണി​യു​മാ​യി വീ​ണ്ടും ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഇ​റാ​നു താ​ക്കീ​തു​മാ​യി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ​ഡ് ട്രം​പ്. നി​ങ്ങ​ൾ സ​മ​ര​ക്കാ​രെ വെ​ടി​വ​ച്ചാ​ൽ, ഞ​ങ്ങ​ളും വെ​ടി​പൊ​ട്ടി​ക്കും എ​ന്നാ​ണു ട്രം​പി​ന്റെ ഭീ​ഷ​ണി. ഇ​റാ​നി​ലെ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

പ്ര​ക്ഷോ​ഭ​ക​ർ​ക്കു​വേ​ണ്ടി ഇ​ട​പെ​ടാ​ൻ മ​ടി​ക്കി​ല്ലെ​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. ​വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രാ​യ ജ​ന​രോ​ക്ഷം ര​ണ്ടാ​ഴ്ച പി​ന്നി​ട​വേ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തു തു​ട​ർ​ന്നാ​ൽ സൈ​ന്യ​മി​റ​ങ്ങു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി. ടെ​ഹ്റാ​നു സ​മീ​പം ബ​ഹാ​റി​സ്ഥാ​ൻ പ​ട്ട​ണ​ത്തി​ൽ സാ​യു​ധ​രാ​യ നൂ​റോ​ളം ക​ലാ​പ​കാ​രി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ 22 കെ​ട്ടി​ട​ങ്ങ​ൾ​ക്കു പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ തീ​യി​ട്ടു. ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​ന​ത്തി​നു പു​റ​മേ രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ​ക്കും വി​ല​ക്കു​ള്ള​തി​നാ​ൽ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ യ​ഥാ​ർ​ഥ​സ്ഥി​തി വ്യ​ക്ത​മ​ല്ല.  

International

ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് പ്ലസ് നാവികാഭ്യാസം

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ചൈ​ന, റ​ഷ്യ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​വി​കാ​ഭ്യാ​സം ആ​രം​ഭി​ച്ചു. ‘വി​ൽ ഫോ​ർ പീ​സ് 2026’ എ​ന്നാ​ണു പേ​ര്. ബ്രി​ക്സ് പ്ല​സ് സൈ​നി​കാ​ഭ്യാ​സം ആ​ണി​തെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​റി​യി​ച്ചു.

ബ്ര​സീ​ൽ, ഈ​ജി​പ്ത്, എ​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നിരീ​ക്ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കും. റ​ഷ്യ, ചൈ​ന രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക സൈ​നി​കാ​ഭ്യാ​സം ന​ട​ത്താ​റു​ള്ള​താ​ണ്.

എ​ന്നാ​ൽ, ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ക​ണ്ണു​രു​ട്ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​ഭ്യാ​സം പ്ര​ത്യേ​ക ​ശ്ര​ദ്ധ ആ​ക​ർ‌​ഷി​ക്കു​ന്നു.

International

ഇറാനില്‍ പ്രതിഷേധം സിഗരറ്റ് കത്തിച്ചും! ഇന്‍റര്‍നെറ്റില്‍ വൈറലായി വേറിട്ട പ്രതിഷേധം

ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീകള്‍ അയത്തോള അലി ഖമനിയുടെ ഫോട്ടോ കത്തിച്ച് സിഗരറ്റ് വലിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ലോകമെമ്പാടും വൈറലാകുകയാണ്! വൈറല്‍ വീഡിയോകളില്‍ ഇറാനിലെ യുവതികള്‍ ഖമനിയിയുടെ ചിത്രങ്ങള്‍ തീയിട്ട് അതേ തീ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്നത് കാണാം. ഇത് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ആയിരക്കണക്കിന് തവണ ഷെയര്‍ ചെയ്യപ്പെട്ട് കഴിഞ്ഞു. ഇറാനിലെ രാഷ്ട്രീയ-മത അധികാരത്തിനെതിരെയുള്ള തുറന്ന വെല്ലുവിളിയെന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇറാനിലെ നിയമപ്രകാരം സുപ്രീംലീഡര്‍ അഥവാ പരമാധികാരിയുടെ ചിത്രം കത്തിക്കുന്നത് ഗുരുതര കുറ്റമാണ്. സ്ത്രീകള്‍ പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നതും ഇറാനില്‍ നിരോധിച്ചിരിക്കുന്നു. ഈ രണ്ട് 'നിരോധിത' പ്രവര്‍ത്തനങ്ങളും ഒരുമിച്ച് ചെയ്യുന്നത് രാഷ്ട്രീയ അധികാരത്തിനെയും സാമൂഹിക നിയന്ത്രണങ്ങളെയും ഒരുമിച്ച് നിരാകരിക്കുന്ന ശക്തമായ പ്രതീകമെന്ന വിധത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നത്.

ഹിജാബ് നിര്‍ബന്ധമാക്കല്‍ പോലുള്ള സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കര്‍ശന നിയന്ത്രണങ്ങളും ഇതോടൊപ്പം വെല്ലുവിളിക്കപ്പെടുന്നു. അധികൃതര്‍ ഇന്‍റര്‍നെറ്റ് ഷട്ട് ഡൗണ്‍ ചെയ്തിട്ടും ഈ വീഡിയോകള്‍ ലോകമെമ്പാടും പ്രചരിക്കുകയാണ്. ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇപ്പോഴും ശക്തമാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നതാണ് ചിത്രങ്ങൾ.

 

International

ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം; ട്രം​പി​ന് ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി അ​യ​ത്തു​ള്ള ഖ​മ​നി

ടെ​ഹ്റാ​ന്‍: ആ​ഭ്യ​ന്ത​ര പ്ര​ക്ഷോ​ഭ​ത്തി​ല്‍ വി​റ​ങ്ങ​ലി​ച്ചു നി​ല്‍​ക്കു​ന്ന ഇ​റാ​നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​നു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തു​ള്ള അ​ലി ഖ​മ​നി. ഇ​റാ​നി​ലെ തെ​രു​വു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് മ​റ്റൊ​രു രാ​ജ്യ​ത്തെ പ്ര​സി​ഡ​ന്‍റി​നെ (ട്രം​പ്) സ​ന്തോ​ഷി​പ്പി​ക്കാ​നാ​ണെ​ന്ന് ഖ​മ​നി കു​റ്റ​പ്പെ​ടു​ത്തി. ച​രി​ത്ര​ത്തി​ലെ എ​ല്ലാ സ്വേ​ച്ഛാ​ധി​പ​തി​ക​ളെ​യും പോ​ലെ ട്രം​പും ത​ക​ര്‍​ന്ന​ടി​യു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഫ​റ​വോ​യെ​യും നി​മ്രോ​ദി​നെ​യും പോ​ലെ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ അ​ത്യു​ന്ന​തി​യി​ല്‍ നി​ല്‍​ക്കു​ന്ന എ​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ട്രം​പി​നും ഇ​തേ വി​ധി ത​ന്നെ​യാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്ന് ഖ​മ​നി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ഇ​റാ​നി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ പ​രാ​മ​ര്‍​ശി​ച്ച ഖ​മ​നി, ട്രം​പി​ന്‍റെ കൈ​ക​ളി​ല്‍ ഇ​റാ​നി​ക​ളു​ടെ ര​ക്തം പു​ര​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു.

ഇ​റാ​നി​ലെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​തി​ന് പ​ക​രം സ്വ​ന്തം രാ​ജ്യ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ് ട്രം​പ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. വി​ദേ​ശ ശ​ക്തി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​വ​രോ​ട് വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​റാ​നി​ലെ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യ്ക്കും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രെ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധം ഇ​പ്പോ​ള്‍ ഭ​ര​ണ​കൂ​ട​ത്തെ ത​ന്നെ താ​ഴെ​യി​റ​ക്കാ​നു​ള്ള പ്ര​ക്ഷോ​ഭ​മാ​യി ശ​ക്തി​പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യം മു​ഴു​വ​ന്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ചും ക​ടു​ത്ത അ​ടി​ച്ച​മ​ര്‍​ത്ത​ലു​ക​ള്‍ ന​ട​ത്തി​യു​മാ​ണ് ഇ​റാ​ന്‍ ഭ​ര​ണ​കൂ​ടം പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടു​ന്ന​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ത​ട​വി​ലാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യ​തും, പ്ര​തി​ഷേ​ധ​ക്കാ​രെ കൊ​ന്നൊ​ടു​ക്കി​യാ​ല്‍ അ​മേ​രി​ക്ക ഇ​ട​പെ​ടു​മെ​ന്ന ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പു​മാ​ണ് ഖ​മ​നി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​റാ​നി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ ലോ​കം അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്.

International

ഇ​റാ​നി​ൽ ക​ത്തി​പ്പ​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര ക​ലാ​പം; 45 മ​ര​ണം

ടെ​ഹ്റാ​ൻ: രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം ഇ​റാ​നി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു. രാ​ജ്യ​ത്തെ അ​തി​രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും വ​ല​യു​ന്ന ജ​ന​ങ്ങ​ളാ​ണ് തെ​രു​വി​ലി​റ​ങ്ങി​യ​ത്.

പ്ര​ക്ഷോ​ഭ​ത്തെ ശ​ക്ത​മാ​യി അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​ൽ ഇ​തു​വ​രെ 45 പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ്ര​ക്ഷോ​ഭം വ്യാ​പി​ച്ച​തോ​ടെ ഇ​റാ​നി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി​ക്കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്‌​കി​യാ​ൻ ഉ​ത്ത​ര​വി​ട്ടു.

പ്ര​ക്ഷോ​ഭ​ത്തെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നാ​ണ് രാ​ജ്യ​ത്തെ നീ​തി​പീ​ഠ​ങ്ങ​ളും പോ​ലീ​സ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 1979 ലെ ​ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് നി​ന്ന് പ​ലാ​യ​നം ചെ​യ്ത മു​ൻ രാ​ജാ​വി​ന്‍റെ മ​ക​ൻ പ്രി​ൻ​സ് റേ​സാ പ​ഹ്‌​ല​വി​യു​ടെ അ​നു​യാ​യി​ക​ളും സ​മ​ര രം​ഗ​ത്തു​ണ്ട്.

International

ഇറാനില്‍ ഖമനയ് വിരുദ്ധ പ്രക്ഷോഭം കനത്തു; നേതൃത്വം നല്‍കി നാടുകടത്തപ്പെട്ട രാജകുമാരന്‍ റെസ പഹ്‌ലവി

ടെഹ്‌റാന്‍: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മൂന്നു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിഷേധ തരംഗമാണ് ഇറാനില്‍ അരങ്ങേറുന്നത്. രാജ്യത്തിന്‍റെ 31 പ്രവിശ്യകളിലും നൂറുകണക്കിനു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഡിസംബര്‍ അവസാനം ടെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറില്‍ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളായി പരിമണിച്ചു. ഏകാധിപതിക്ക് മരണം!', 'ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം! തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. 

1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ രാത്രി എട്ടിന് ഒരുമിച്ച് തെരുവിലിറങ്ങി പ്രതിഷേധം നയിക്കാനാണ് റെസ പഹ്‌ലവി ജനങ്ങളോട് ആഹ്വാനം ചെയ്തത്. പ്രക്ഷോഭം തടയാന്‍ രാജ്യവ്യാപകമായി ഇന്‍റര്‍നെറ്റും ഫോണ്‍ സേവനങ്ങളും വിച്ഛേദിച്ച സാഹചര്യത്തില്‍ ഇറാനിലെ ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്നും റെസ പഹ്‌ലവി അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.

പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ സേനകള്‍ തികച്ചും ക്രൂരമായാണ് ഇടപെടുന്നത്. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 36 മുതല്‍ 45 വരെ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. റിയാലിന്‍റെ മൂല്യം റിക്കാർഡ് താഴ്ചയിലെത്തിയതും, ജീവിതച്ചെലവ് വര്‍ധനയുമാണ് ഇറാനിലെ പ്രക്ഷോഭങ്ങളുടെ മൂലകാരണങ്ങൾ.

അതേസമയം, യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതിഷേധക്കാരെ പിന്തുണച്ച് 'ധീരരായ ജനങ്ങൾ' എന്നു വിശേഷിപ്പിച്ചു. പ്രതിഷേധക്കാരെ ഉപദ്രവിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ സ്ഥിതി ഇപ്പോഴും അസ്ഥിരമാണ്. പ്രക്ഷോഭം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

National

ഇറാൻ യാത്ര ഒഴിവാക്കണം: കേന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ഴി​​​​കെ ഇ​​​​റാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​ത്തി​​​​നും ക​​​​റ​​​​ൻ​​​​സി​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്കു​​​​മെ​​​​തി​​​​രേ ഇ​​​​റാ​​​​നി​​​​ൽ പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണി​​​​ത്.

സം​​​​ഘ​​​​ർ​​​​ഷം രൂ​​​​ക്ഷ​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രും ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രും അ​​​​തീ​​​​വ​​​​ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

ഇ​റാ​ൻ പ്ര​ക്ഷോ​ഭം: പി​ന്നി​ൽ അ​മേ​രി​ക്ക​യെ​ന്ന് ഖ​മ​ന​യ്

ടെ​​​​ഹ്റാ​​​​ൻ: സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ ഇ​​​​റാ​​​​നി​​​​ൽ പ​​​​ട​​​​രു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ 10 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് വ്യാ​​​​പി​​​​ച്ച പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​തി​​​​നി​​​​ടെ പ്ര​​​​ക്ഷോ​​​​ഭം അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​യ് രം​​​​ഗ​​​​ത്തെ​​​​ത്തി.

ഇ​​​​തോ​​​​ടെ പ്ര​​​​ക്ഷോ​​​​ഭം അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സൈ​​​​ന്യ​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നാണ് ഖ​​​​മ​​​​ന​​​​യ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തത്.

ടെ​​​​ഹ്റാ​​​​നി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഖ​​​​മ​​​​ന​​യ്​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്ക​​​​ണം. എ​​​​ന്നാ​​​​ൽ, ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് പ്ര​​​​യോ​​​​ജ​​​​ന​​​​മൊ​​​​ന്നു​​​​മി​​​​ല്ല. ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളെ നി​​​​ല​​​​യ്ക്കു​​​​ നി​​​​ർ​​​​ത്താ​​​​ൻ ക​​​​ഴി​​​​യ​​​​ണം. ഇ​​​​സ്ര​​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യും പോ​​​​ലു​​​​ള്ള വി​​​​ദേ​​​​ശ​​​​ ശക്തി​​​​ക​​​​ളാ​​ണു പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ശ​​​​ത്രു​​​​ക്ക​​​​ളു​​​​ടെ പ്രേ​​​​ര​​​​ണ​​​​യി​​​​ൽ ഒ​​​​രു കൂ​​​​ട്ട​​​​മാ​​​​ളു​​​​ക​​​​ൾ വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ട​​​​യു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്നി​​​​ൽ​​​​നി​​​​ന്ന് ഇ​​​​സ്‌​​​​ലാ​​​​മി​​​​നും ഇ​​​​റാ​​​​നു​​​​മെ​​​​തി​​​​രാ​​​​യി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഖ​​​​മ​​​​നെ​​​​യ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക ഇ​​​​ട​​​​പെ​​​​ടു​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ​​​​റ​​​​ഞ്ഞ​​​​തി​​​​നോ​​​​ട് ഇ​​​​റാ​​​​ൻ രൂ​​​​ക്ഷ​​​​ഭാ​​​​ഷ​​​​യി​​​​ലാ​​​​ണ് പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

മി​​​​ഡിൽ ഈ​​​​സ്റ്റി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​ നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി. ടെ​​​​ഹ്റാ​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല സു​​​​ഹൃ​​​​ത്താ​​​​യ വെ​​​​ന​​​​സ്വേ​​​​ല​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ അ​​​​മേ​​​​രി​​​​ക്ക ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തും നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ പി​​​​രി​​​​മു​​​​റു​​​​ക്ക​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​ന്ന​​​​ലെ ര​​​​ണ്ട് പേ​​​​ർകൂ​​​​ടി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​യി. ഖ്വോ​​​​മി​​​​ലും ഹ​​​​ർ​​​​സ​​​​നി​​​​ലു​​​​മാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​റാ​​​​നി​​​​ലെ 31 പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ 22 എ​​​​ണ്ണ​​​​ത്തി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി.

പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സ​​​​ഷ്കി​​​​യോ​​​​ൺ​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ഇ​​​​റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ചി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

International

ഇ​റാ​നി​ൽ വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം; സമരക്കാരെ ആ​ക്ര​മി​ച്ചാ​ൽ ഇ​ട​പെ​ടു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം ഇ​റാ​നി​ൽ ആ​ളി​ക്ക​ത്തു​മ്പോ​ൾ ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. പ്ര​ക്ഷോ​ഭ​ക​രെ ആ​ക്ര​മി​ക്കു​ക​യോ വെ​ടി​വ​യ്ക്കു​ക​യോ ചെ​യ്താ​ൽ ഇ​ട​പെ​ടു​മെ​ന്നാ​ണ് ഇ​റാ​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​രെ വെ​ടി​വ​ച്ചാ​ൽ അ​വ​രെ ര​ക്ഷി​ക്കാ​ൻ അ​മേ​രി​ക്ക എ​ത്തു​മെ​ന്നാ​ണ് ട്രൂ​ത്ത് സോ​ഷ്യ​ൽ പോ​സ്റ്റി​ലൂ​ടെ ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​ത്. സു​ര​ക്ഷാ സേ​ന​യും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​റാ​നി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ട​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭ​ക​രാ​യ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി രാ​ജ്യാ​ന്ത​ര വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടെ​ന്നും 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നു​മാ​ണ് ഇ​റാ​ൻ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ച​ത്.

ക​റ​ൻ​സി മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ​താ​ണ് ഇ​റാ​നി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്‌. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​റാ​ൻ ക​റ​ൻ​സി​യു​ടെ മൂ​ല്യം ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​ണ്. പാ​ശ്ചാ​ത്യ ഉ​പ​രോ​ധം മൂ​ലം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​യാ​ണ് ക​റ​ൻ​സി മൂ​ല്യം ഇ​ടി​യു​ക​യും വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​ക്കു​ക​യും ചെ​യ്ത​ത്.

ഡി​സം​ബ​റി​ൽ നാ​ണ്യ​പ്പെ​രു​പ്പം 42.5 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ ഭ​ക്ഷ​ണ​ത്തി​നും വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ​ക്കും തീ​വി​ല​യാ​യി. ഇ​തോ​ടെ ക​ട​ക​ള​ട​ച്ച് വ്യാ​പാ​രി​ക​ളാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഡി​സം​ബ​ർ 28നാ​ണ് പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ളും തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ പ്ര​ക്ഷോ​ഭം രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Viral

തേനീച്ചക്കൂട് പോലൊരു ഗ്രാമം; പാറയ്ക്കുള്ളിൽ വിരിഞ്ഞ 700 വർഷത്തെ അതിശയം

ഇ​റാ​നി​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ, സ​ഹാ​ന്ദ് പ​ർ​വ​ത​നി​ര​ക​ളു​ടെ താ​ഴ്വ​ര​യി​ൽ പ്ര​കൃ​തി​യും മ​നു​ഷ്യ​നും ചേ​ർ​ന്ന് തീ​ർ​ത്ത ഒ​രു മ​ഹാ​വി​സ്മ​യ​മാ​ണ് ക​ന്ദോ​വ​ൻ ഗ്രാ​മം.

ക​ഴി​ഞ്ഞ ഏ​ഴു നൂ​റ്റാ​ണ്ടു​ക​ളി​ല​ധി​ക​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന ഈ ​ഗ്രാ​മ​ത്തി​ലെ ജീ​വി​ത​ശൈ​ലി ലോ​ക​ത്തി​ലെ ത​ന്നെ അ​പൂ​ർ​വ്വ കാ​ഴ്ച​ക​ളി​ൽ ഒ​ന്നാ​ണ്.

അ​ഗ്നി​പ​ർ​വ്വ​ത സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ശി​ലാ​ശ​ങ്കു​ക്ക​ൾ​ക്കു​ള്ളി​ൽ തു​ര​ന്നെ​ടു​ത്ത വീ​ടു​ക​ളാ​ണ് ഈ ​ഗ്രാ​മ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. സി​മ​ന്‍റോ ഇ​ഷ്ടി​ക​യോ ഉ​പ​യോ​ഗി​ക്കാ​തെ, ക​ഠി​ന​മാ​യ അ​ഗ്നി​പ​ർ​വ്വ​ത ശി​ല​ക​ളി​ൽ മ​നു​ഷ്യ​പ്ര​യ​ത്ന​ത്താ​ൽ കൊ​ത്തി​യെ​ടു​ത്ത ഈ ​നി​ർ​മ്മി​തി​ക​ൾ സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള മ​നു​ഷ്യ​ന്‍റെ അ​തി​ജീ​വ​ന​ശേ​ഷി​യു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്.

തേ​നീ​ച്ച​ക്കൂ​ട് എ​ന്ന് അ​ർ​ഥം വ​രു​ന്ന പേ​ർ​ഷ്യ​ൻ വാ​ക്കാ​യ "ക​ന്ദോ' എ​ന്ന​തി​ൽ നി​ന്നാ​ണ് ക​ന്ദോ​വ​ൻ എ​ന്ന പേ​ര് ഗ്രാ​മ​ത്തി​ന് ല​ഭി​ച്ച​ത്. ദൂ​രെ നി​ന്ന് നോ​ക്കു​മ്പോ​ൾ വ​ലി​യൊ​രു തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന് സ​മാ​ന​മാ​യ ആ​കൃ​തി​യാ​ണ് ഈ ​ഗ്രാ​മ​ത്തി​നു​ള്ള​ത്.

മം​ഗോ​ളി​യ​ൻ അ​ധി​നി​വേ​ശ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഈ ​പ്ര​ദേ​ശ​ത്തെ ഗു​ഹ​ക​ളി​ൽ അ​ഭ​യം പ്രാ​പി​ച്ച ജ​ന​ത​യാ​ണ് പി​ൽ​ക്കാ​ല​ത്ത് ഈ ​പാ​റ​ക​ളെ സു​ര​ക്ഷി​ത​മാ​യ വീ​ടു​ക​ളാ​ക്കി മാ​റ്റി​യ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ക​ഠി​ന​മാ​യ മ​ഞ്ഞു​കാ​ല​ത്ത് പു​റ​ത്തെ കൊ​ടും ത​ണു​പ്പി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഈ ​പാ​റ​വീ​ടു​ക​ളു​ടെ ചു​വ​രു​ക​ൾ​ക്ക് സാ​ധി​ക്കു​ന്നു. ഏ​ക​ദേ​ശം ര​ണ്ട് മീ​റ്റ​റോ​ളം ക​ന​മു​ള്ള ഈ ​ഭി​ത്തി​ക​ൾ സ്വാ​ഭാ​വി​ക​മാ​യ ഒ​രു താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​താ​യ​ത് വേ​ന​ൽ​ക്കാ​ല​ത്ത് വീ​ടി​നു​ള്ളി​ൽ ത​ണു​പ്പും ശൈ​ത്യ​കാ​ല​ത്ത് ഊ​ഷ്മ​ള​മാ​യ ചൂ​ടും നി​ല​നി​ൽ​ക്കു​ന്നു. അ​തി​ശ​യ​ക​ര​മാ​യ മ​റ്റൊ​രു വ​സ്തു​ത, ഈ ​ശി​ലാ​ഭ​വ​ന​ങ്ങ​ൾ വെ​റും ഒ​റ്റ​മു​റി ഗു​ഹ​ക​ള​ല്ല എ​ന്ന​താ​ണ്. പ​ല വീ​ടു​ക​ളും ര​ണ്ടോ മൂ​ന്നോ നി​ല​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

താ​ഴ​ത്തെ നി​ല സാ​ധാ​ര​ണ​യാ​യി ക​ന്നു​കാ​ലി​ക​ളെ പാ​ർ​പ്പി​ക്കാ​നും മു​ക​ളി​ല​ത്തെ നി​ല​ക​ൾ താ​മ​സ​ത്തി​നും അ​ടു​ക്ക​ള​യ്ക്കു​മാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​ളി​ച്ച​ത്തി​നും കാ​റ്റി​നു​മാ​യി പാ​റ​ക​ളി​ൽ ത​ന്നെ ജ​ന​ലു​ക​ളും തു​ര​ന്നെ​ടു​ത്തി​ട്ടു​ണ്ട്.

ലോ​ക​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള മ​റ്റ് ശി​ലാ ഗ്രാ​മ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും, ജ​ന​ങ്ങ​ൾ ഇ​ന്നും താ​മ​സി​ക്കു​ന്ന ഏ​ക ഗു​ഹാ ഗ്രാ​മം എ​ന്ന പ​ദ​വി ക​ന്ദോ​വ​ന് സ്വ​ന്ത​മാ​ണ്. പു​രാ​ത​ന കാ​ലം മു​ത​ൽ ത​ന്നെ മേ​ദ്യ​ർ, സ​സാ​നി​ഡ്സ് തു​ട​ങ്ങി​യ വി​വി​ധ സാ​മ്രാ​ജ്യ​ങ്ങ​ളു​ടെ സ്വാ​ധീ​നം ഈ ​പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

ഖ​ന​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ച്ച മ​ൺ​പാ​ത്ര​ങ്ങ​ളും മ​റ്റ് ച​രി​ത്ര​രേ​ഖ​ക​ളും ക​ന്ദോ​വ​ന്‍റെ പൗ​രാ​ണി​ക​ത​യി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നു. ആ​ർ​പി​ജി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഹ​ർ​ഷ് ഗോ​യ​ങ്ക ഈ ​ഗ്രാ​മ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് ഇ​ത് വീ​ണ്ടും ആ​ഗോ​ള ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്.

പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന​തി​ന്‍റെ​യും സു​സ്ഥി​ര​മാ​യ നി​ർ​മ്മാ​ണ രീ​തി​ക​ളു​ടെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ഈ ​ഗ്രാ​മ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​ന്നും ഈ ​വീ​ടു​ക​ളി​ൽ വൈ​ദ്യു​തി​യും കു​ടി​വെ​ള്ള​വും ല​ഭ്യ​മാ​ണ് എ​ന്ന​ത് ആ​ധു​നി​ക​ത​യും പാ​ര​മ്പ​ര്യ​വും എ​ങ്ങ​നെ ഒ​ത്തു​പോ​കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്.

കേ​വ​ലം ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം എ​ന്ന​തി​ലു​പ​രി, മ​നു​ഷ്യ​ന്‍റെ സ​ർ​ഗാ​ത്മ​ക​ത​യും പ്ര​കൃ​തി നി​യ​മ​ങ്ങ​ളും കൈ​കോ​ർ​ത്ത ഈ ​ഗ്രാ​മം വ​രും​ത​ല​മു​റ​ക​ൾ​ക്ക് വ​ലി​യൊ​രു പാ​ഠ​പു​സ്ത​കം കൂ​ടി​യാ​ണ്.

International

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ൻ വ​ർ​ധ​ന; ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​ൻ. കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള വി​സ ഇ​ള​വ് അ​വ​സാ​നി​പ്പി​ച്ച​താ​യി ഇ​റാ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ക്ക​ട​ത്ത്, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​വം​ബ​ർ 22 മു​ത​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് ഇ​റാ​ൻ വി​സ ര​ഹി​ത പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി​യ​ത്.

ന​വം​ബ​ർ 22ന് ​ശേ​ഷം ഇ​റാ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും ഇ​റാ​നി​ലൂ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തി​നും സാ​ധാ​ര​ണ പാ​സ്‌​പോ​ർ​ട്ടു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രും മു​ൻ​കൂ​ട്ടി വി​സ എ​ടു​ക്കേ​ണ്ടി​വ​രും.

2024 ഫെ​ബ്രു​വ​രി 4 മു​ത​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ​യി​ല്ലാ​തെ ഇ​റാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ത്. പ​ര​മാ​വ​ധി 15 ദി​വ​സം വ​രെ വി​സ​യി​ല്ലാ​തെ താ​മ​സി​ക്കാ​നാ​യി​രു​ന്നു ഇ​റാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.

International

വരൾച്ച രൂക്ഷം: ടെഹ്റാനിൽ വെള്ളത്തിന് റേഷൻ വേണ്ടിവരുമെന്ന് പ്രസിഡന്‍റ്

ടെ​​​ഹ്റാ​​​ൻ: വ​​​രൾ​​​ച്ച രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​ന​​​ങ്ങ​​​ൾ ജ​​​ലോ​​​പ​​​യോ​​​ഗം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണം എ​​​ന്ന​​​ഭ്യ​​​ർ​​​ഥി​​​ച്ച് ഇ​​​റേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ.

ഉ​​​ട​​​ൻ മ​​​ഴ പെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ൽ വെ​​​ള്ള​​​ത്തി​​നു റേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. റേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലും പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഈ ​​​സീ​​​സ​​​ണി​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ​​​താ​​​ണു ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യ​​​ത്തി​​​നു കാ​​​ര​​​ണം. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് മ​​​ഴ​​​യി​​​ൽ 92 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണു​​​ണ്ടാ​​​യ​​​ത്. പ്ര​​​ധാ​​​ന ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ൾ വ​​​ര​​​ണ്ടു​​​തു​​​ട​​​ങ്ങി. ടെ​​​ഹ്റാ​​​നി​​​ലേ​​​ക്കു ജ​​​ലം എ​​​ടു​​​ക്കു​​​ന്ന ലാ​​​റ്റി​​​യ​​​ൻ അ​​​ണ​​​ക്കെ​​​ട്ടി​​​ൽ പ​​​ത്തു ശ​​​ത​​​മാ​​​നം വെ​​​ള്ള​​​മേ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ള്ളൂ.

അ​​​ടു​​​ത്ത പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​ഴ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നാ​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്.

International

"അ​വ​ർ ദൈ​വ​ത്തി​ന്‍റെ ശ​ത്രു​ക്ക​ൾ': ട്രം​പി​നും നെ​ത​ന്യാ​ഹു​വി​നു​മെ​തി​രേ ഫ​ത്‌​വ പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നു​മെ​തി​രേ "ഫ​ത്‌​വ' പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ.

"ദൈ​വ​ത്തി​ന്‍റെ ശ​ത്രു​ക്ക​ൾ' എ​ന്നു മു​ദ്ര​കു​ത്തി ഇ​റാ​നി​ലെ ഉ​ന്ന​ത ഷി​യ പു​രോ​ഹി​ത​ൻ ആ​യ​ത്തു​ള്ള നാ​സ​ർ മ​ക​രേം ഷി​രാ​സി ആ​ണ് "ഫ​ത്‌​വ' പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​സ്‌​ലാ​മി​ക നേ​തൃ​ത്വ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​ൻ, ഇ​സ്ര​യേ​ൽ നേ​താ​ക്ക​ളെ സ്ഥാ​ന​ഭ്ര​ഷ്ട​രാ​ക്കാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌​ലിം​ക​ളോ​ട് ഷി​രാ​സി ആ​ഹ്വാ​നം ചെ​യ്തു.

ഇ​സ്‌​ലാ​മി​ക​രാ​ജ്യ​ത്തെ​യോ, നേ​താ​വി​നെ​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു വ്യ​ക്തി​യെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും "യു​ദ്ധ​പ്ര​ഭു' അ​ല്ലെ​ങ്കി​ൽ "മൊ​ഹ​റേ​ബ്' ആ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും ഷി​രാ​സി പ​റ​ഞ്ഞു.

"മൊ​ഹ​റ​ബ്' എ​ന്നാ​ൽ ദൈ​വ​ത്തി​നെ​തി​രെ യു​ദ്ധം ചെ​യ്യു​ന്ന ആ​ളാ​ണെ​ന്നും ഇ​റാ​നി​യ​ൻ നി​യ​മ​പ്ര​കാ​രം "മൊ​ഹ​റ​ബ്' എ​ന്ന കു​റ്റം ചു​മ​ത്തു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ, കു​രി​ശി​ലേ​റ്റ​ൽ, അ​വ​യ​വ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ൽ അ​ല്ലെ​ങ്കി​ൽ നാ​ടു​ക​ട​ത്ത​ൽ എ​ന്നി​വ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ഫോ​ക്സ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​ത്ത​രം ശ​ത്രു​ക്ക​ൾ​ക്കാ​യി മുസ്‌​ലിം​ക​ളോ, ഇ​സ്‌​ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ളോ ന​ട​ത്തു​ന്ന ഏ​തു ത​ര​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഹ​റാ​മോ നി​ഷി​ദ്ധ​മോ ആ​ണ്. ത​ന്‍റെ മ​ത​ക​ട​മ നി​റ​വേ​റ്റു​ന്ന മു​സ്‌​ലി​മി​ന് ന​ഷ്ട​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നാ​ൽ, പോ​രാ​ളി​യാ​യി പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നും ഫ​ത്‌​വ​യി​ൽ ഷി​രാ​സി പ​റ​യു​ന്നു.

Latest News

Up