x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനിൽ കൊല്ലപ്പെട്ടത് 3090 പേർ: അമേരിക്കൻ സംഘടന


Published: January 17, 2026 11:25 PM IST | Updated: January 17, 2026 11:25 PM IST

ദു​​​ബാ​​​യ്: ​​​ഇ​​​റാ​​​നി​​​ലെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത് 3090 പേ​​​രാ​​​ണെ​​​ന്ന് ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘ​​​ട​​​ന ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്‌​​​ടി​​​വി​​​സ്‌​​​റ്റ്സ് ഇ​​​ൻ ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 2885 പേ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രാ​​​ണ്.

ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​രു​​​ക്കു​​​മു​​​ഷ്ടി ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യെ​​​ന്നും സം​​​ഘ​​​ട​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്ത് പ്ര​​​കട​​​ന​​​ങ്ങ​​​ൾ ഇ​​​ല്ല. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ‌്റാ​​​ൻ നാ​​​ലു ദി​​​വ​​​സ​​​മാ​​​യി ശാ​​​ന്ത​​​മാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ സാ​​​യു​​​ധ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളാ​​​ണ് അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​ണ് ഈ ​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്കു പി​​​ന്തു​​​ണ ന​​​ല്കി​​​യ​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​ട്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​റാ​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. പ്ര​​​ക്ഷോ​​​ഭ​​​ത്തെ നേ​​​രി​​​ടാ​​​നാ​​​യി ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് നി​​​രോ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ടെ​​​ഹ്റാ​​​നി​​​ല​​​ട​​​ക്കം പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി. വി​​​ദേ​​​ശ​​​ത്തു​​​ള്ള ഇ​​​റേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്ക് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ നാ​​​ട്ടി​​​ലു​​​ള്ള​​​വ​​​രെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു.

സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കെ​​​തി​​​രേ ഡി​​​സം​​​ബ​​​ർ 28ന് ​​​ടെ​​​ഹ്റാ​​​നി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഭ​​​ര​​​ണ​​​കൂ​​​ടവി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Iran killed people American organization Activists protesters

Recent News

Up