x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാൻ‌: ചർച്ചാസൂചന നല്കി ട്രംപ്


Published: January 31, 2026 12:46 AM IST | Updated: January 31, 2026 12:47 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ‌ ഡി​​​സി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സൈ​​​നി​​​ക വി​​​ന്യാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, ഇ​​​റാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള സ​​​മ​​​യ​​​മോ സ​​​ന്ദ​​​ർ​​​ഭ​​​മോ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

ഇ​​​റാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച സാ​​​ധ്യ​​​മാ​​​ണോ എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, “എ​​​നി​​​ക്ക് അ​​​ങ്ങ​​​ന​​​യൊ​​​രു ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്’’ എ​​​ന്നാ​​​ണ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വ​​​ന്പ​​​ൻ ക​​​പ്പ​​​ൽ​​​പ്പ​​​ട ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടു നീ​​​ങ്ങു​​​ക‍യാ​​​ണ്. ആ​​​ക്ര​​​മ​​​ണം ഒ​​​ഴി​​​വാ​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ ന​​​ല്ല​​​താ​​​ണ്.

സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഇ​​​റാ​​​നോ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണ് ഒ​​​ന്നാ​​​മ​​​ത്തേ​​​ത്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ കൊ​​​ല്ലു​​​ന്ന​​​തു നി​​​ർ​​​ത്ത​​​ണം എ​​​ന്ന​​​താ​​​ണ് ര​​​ണ്ടാ​​​മ​​​ത്തേ​​​ത്. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രെ​​​യാ​​​ണ് ഇ​​​റാ​​​ൻ കൊ​​​ല്ലു​​​ന്ന​​​ത്. ആ​​​ണ​​​വ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​റാ​​​ൻ ഉ​​​ട​​​ൻ ച​​​ർ​​​ച്ചാ​​​മേ​​​ശ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നു ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ട്രം​​​പ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം അ​​​ദ്ദേ​​​ഹം എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മി​​​ച്ചാ​​​ൽ തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തി​​​നി​​​ടെ​​യും ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ഇ​​​റാ​​​ൻ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി തു​​​ർ​​​ക്കി​​​യി​​​ലെ​​​ത്തി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​നു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. ഇ​​​റാ​​​ൻ-​​​അ​​​മേ​​​രി​​​ക്ക സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലി​​​നു തു​​​ർ​​​ക്കി ത​​​യാ​​​റാ​​​ണെ​​​ന്ന് എ​​​ർ​​​ദോ​​​ഗ​​​ൻ അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ

ടെ​​​ൽ അ​​​വീ​​​വ്: അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഒ​​​രു യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ലെ ഐ​​​ലാ​​​ത്ത് തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഡി​​​സ്ട്രോ‍യ​​​ർ ക്ലാ​​​സി​​​ൽപ്പെ​​​ട്ട ഈ ​​​ക​​​പ്പ​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ ഇ​​​സ്ര​​​യേ​​​ലോ യു​​​എ​​​സോ ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​സ്ര​​​യേ​​​ൽ-​​​യു​​​എ​​​സ് സൈ​​​നി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നേ​​​ര​​​ത്തേ എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണു ക​​​പ്പ​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു.

ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വി​​​മാ​​​ന​​​വാ​​​ഹി​​​നി അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ മേ​​​ധാ​​​വി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് പ​​​റ​​​ഞ്ഞു.

Tags : Iran Trump Donald Trump military drills Plan talk with Iran

Recent News

Up