x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭം; 538 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്


Published: January 12, 2026 03:47 AM IST | Updated: January 12, 2026 03:47 AM IST

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​തു​വ​രെ 538 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. യു​എ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ്യൂ​മ​ൻ റൈ​റ്റ്സ് ആ​ക്ടി​വി​സ്റ്റ്സ് ന്യൂ​സ് ഏ​ജ​ൻ​സി​യാ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രെ ഭ​ര​ണ​കൂ​ടം ത​ട​വി​ലാ​ക്കി​യ​താ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 490 പേ​ർ പ്ര​ക്ഷോ​ഭ​കാ​രി​ക​ളും 48 പേ​ർ ഇ​റാ​ൻ സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​റാ​നി​ലു​ട​നീ​ളം ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​മ​റി​യാ​ൻ വൈ​കു​ക​യാ​ണ്. ഭ​ര​ണ​കൂ​ടം ഔ​ദ്യോ​ഗി​ക​മാ​യി മ​ര​ണ​സം​ഖ്യ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സു​ര​ക്ഷാ സേ​ന വെ​ടി​യു​ണ്ട​ക​ളും ടി​യ​ർ ഗ്യാ​സും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ഇ​റാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​രി​ട്ടു​ള്ള സൈ​നി​ക ന​ട​പ​ടി ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ ബ​ല​പ്ര​യോ​ഗം തു​ട​ർ​ന്നാ​ൽ അ​മേ​രി​ക്ക ഇ​ട​പെ​ടു​മെ​ന്ന് ട്രം​പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. "ഇ​റാ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് നോ​ക്കു​ക​യാ​ണ്, യു​എ​സ് സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണ്" എ​ന്ന് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

Tags : Protests Iran 538 people killed

Recent News

Up