Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dcl

കൂ​ട്ടു​കാ​രാ​കാം, കാ​ട്ടു​ജീ​വി​ക​ളാ​കാ​തി​രി​ക്കാം

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

"നീ ​വേ​ദ​നി​ക്കു​ന്ന​തി​ൽ എ​നി​ക്കു വേ​ദ​ന​യി​ല്ല'' എ​ന്ന് ഒ​രാ​ൾ ചി​ന്തി​ക്ക​ണ​മെ​ങ്കി​ൽ അ​യാ​ളി​ൽ മൃ​ഗീ​യ​ത ഭ​ര​ണം തു​ട​ങ്ങി​യി​രി​ക്ക​ണം.'' ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ്, ഇ​ത്ത​ര​മൊ​രു ചി​ന്ത എ​ന്‍റെ മ​ന​സി​നെ മ​ഥി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി ഓ​ടി​യ നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് ഈ ​ചി​ന്ത ഉ​റ​പ്പി​ച്ച​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ല​ഹ​ങ്ങ​ളും വ​ഴ​ക്കു​ക​ളും വ​ഴി​വി​ട്ടു വ​ള​ർ​ന്ന്, ത​നി ക്വ​ട്ടേ​ഷ​ൻ ഗു​ണ്ട​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ട​ത്തി​ന്‍റെ പ​ക​ർ​ത്തു​ബു​ക്കു​ക​ളാ​യി മാ​റു​ന്ന ക്രൂ​ര​മാ​യ കാ​ഴ്ച​ക​ൾ!

സ്വ​ന്തം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​ഹ​പാ​ഠി​യെ കൂ​ട്ടം​കൂ​ടി ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​യ്ക്കു​ന്ന വീ​ഡി​യോ​ക​ൾ! ര​ക്ഷി​ക്ക​ണേ എ​ന്ന് അ​തി​ദ​യ​നീ​യ​മാ​യി കൈ​കൂ​പ്പി കേ​ഴു​ന്ന സ​ഹ​പാ​ഠി​യെ പേ​പ്പ​ട്ടി​ക​ളെ​പ്പോ​ലെ ക​ടി​ച്ചു​കീ​റു​ന്ന ക്രി​മി​ന​ലു​ക​ൾ! എ​ങ്ങ​നെ സാ​ധി​ക്കു​ന്നു ഇ​തു​പോ​ലെ പെ​രു​മാ​റാ​ൻ! എ​ന്തി​നു​വേ​ണ്ടി​യാ​ണ്, കൂ​ട്ടു​കാ​രേ, ഇ​തു​പോ​ലെ ത​ല്ലി​ക്കൊ​ല്ലു​ന്ന​ത്‍്? മു​ന്പെ​ങ്ങു​മി​ല്ലാ​തി​രു​ന്ന ഇ​ത്ത​രം ക്രൂ​ര​ത​ക​ൾ​ക്കു​ള്ള കാ​ര​ണ​ങ്ങ​ൾ മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

സാ​മൂ​ഹി​ക- മാ​ന​സി​ക ഘ​ട​ക​ങ്ങ​ൾ: കൗ​മാ​ര​ക്കാ​ർ​ക്ക് സ്വ​ന്തം ഐ​ഡ​ന്‍റി​റ്റി ക​ണ്ടെ​ത്താ​നു​ള്ള വ്യ​ഗ്ര​ത​യു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളു​ടെ​യി​ട​യി​ൽ സ്റ്റാ​റ്റ​സ്, പോ​പ്പു​ലാ​രി​റ്റി, പ്ര​ണ​യം, പ​ഠ​നം എ​ന്നി​വ​യി​ൽ മ​ത്സ​ര​മു​ണ്ടാ​കു​ന്പോ​ൾ, ചെ​റി​യ കാ​ര്യ​ങ്ങ​ൾ​പോ​ലും വ​ലി​യ ശ​ത്രു​ത​യ്ക്കു കാ​ര​ണ​മാ​കും.

വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ, വ​ഴ​ക്ക്, ആ​രും സ്നേ​ഹി​ക്കാ​നി​ല്ല എ​ന്ന തെ​റ്റു​ധാ​ര​ണ, അ​മി​ത സ​മ്മ​ർ​ദം തു​ട​ങ്ങി​യ​വ പ​ല​രും സ്കൂ​ളി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്നു​ണ്ട്. ചി​ല​ർ​ക്ക് വൈ​കാ​രി​ക, നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ഒ​രു പ​രി​ശീ​ല​ന​വും വീ​ട്ടി​ൽ കി​ട്ടു​ന്നി​ല്ല. ഈ​ശ്വ​ര​വി​ശ്വാ​സ​മി​ല്ലാ​തെ, പ്രാ​ർ​ത്ഥി​ക്കാ​ന​റി​യാ​തെ, മാ​നു​ഷി​ക- ആ​ത്മീ​യ മൂ​ല്യ​ങ്ങ​ള​റി​യാ​തെ, വ​ഴി​യി​റ​ന്പു സം​സ്കാ​ര​ത്തി​ൽ​ത്ത​ന്നെ വ​ള​രു​ന്ന കു​ട്ടി​ക​ളു​ണ്ട്. അ​വ​ർ​ക്ക് കോ​പം നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വി​ല്ല.

സ​മ​പ്രാ​യ സ​മ്മ​ർ​ദ​വും പ്ര​ധാ​ന ഘ​ട​ക​മാ​ണ്. കൂ​ട്ടു​കാ​രു​ടെ ഗ്രൂ​പ്പി​ൽ ഒ​രാ​ൾ അ​ക്ര​മാ​സ​ക്ത​നാ​ണെ​ങ്കി​ൽ സ്വ​ന്തം വ്യ​ക്തി​ത്വ​മി​ല്ലാ​ത്ത മ​റ്റു​ള്ള​വ​രും അ​ത് അ​നു​ക​രി​ക്കും!

സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ സ്വാ​ധീ​നം :കേ​ര​ള​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ അ​ഡി​ക്ഷ​ൻ പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ ഒ​രു പ​ക​ർ​ച്ച​വ്യാ​ധി​പോ​ലെ ആ​യി​ക്ക​ഴി​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് ഈ ​സ​മൂ​ഹ​മാ​ധ്യ​മ അ​ടി​മ​ത്തം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്!

സൈ​ബ​ർ ബു​ള്ളിം​ഗ് ആ​ണ് ഏ​റ്റ​വു​മ​ധി​കം വ്യാ​പി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഭീ​ഷ​ണി​യാ​ണി​ത്. ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സ്ആ​പ്പ്, സ്നാ​പ്ചാ​റ്റ് എ​ന്നി​വ​യി​ലെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ, ഗ്രൂ​പ്പ് ഔ​ട്ട് ചെ​യ്യ​ൽ, മീം​സ് വീ​ഡി​യോ​ക​ൾ എ​ന്നി​വ വ​ഴി ശ​ത്രു​ത പെ​രു​കു​ക​യാ​ണ്.

ഫൈ​റ്റ് വീ​ഡി​യോ​ക​ൾ, - ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്ക​ണം. സ്കൂ​ൾ ഫൈ​റ്റ് വീ​ഡി​യോ​ക​ൾ റെ​ക്കോ​ഡ് ചെ​യ്ത്, ഫൈ​റ്റ് പേ​ജു​ക​ളി​ൽ പോ​സ്റ്റു​ചെ​യ്യു​ന്ന​തു വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്! ലൈ​ക്കി​നും വ്യൂ​സി​നും ഷെ​യ​റി​നും​വേ​ണ്ടി ഫൈ​റ്റു​ക​ൾ അ​തി ക്രൂ​ര​മാ​ക്കു​ന്ന​തും വ​ർ​ധി​ക്കു​ക​യാ​ണ്.

അ​ൽ​ഗോ​രി​തം ഇ​ഫ​ക്ടാ​ണ് ഏ​റെ ശ്ര​ദ്ധി​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യം വ​യ​ല​ന്‍റ് ക​ണ്ട​ന്‍റ് തു​ട​രെ കാ​ണു​ന്ന​യാ​ൾ​ക്ക് കൂ​ടു​ത​ൽ വ​യ​ല​ന്‍റാ​യ വീ​ഡി​യോ​ക​ൾ ത​ന്നെ ല​ഭി​ക്കു​ന്നു. അ​തു കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ "ഡി​സെ​ൻ​സി​റ്റൈ​സേ​ഷ​ൻ' - വൈ​കാ​രി​ക മ​ര​വി​പ്പ് - എ​ന്നൊ​ര​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്നു. എ​ത്ര ക്രൂ​ര​ത​ക​ൾ ക​ണ്ടാ​ലും ഒ​രു വി​കാ​ര​വു​മി​ല്ലാ​താ​കു​ന്നു! മാ​താ​പി​താ​ക്ക​ൾ ഇ​തി​ന് അ​തീ​വ ശ്ര​ദ്ധ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ജീ​വി​ത​വും അ​പ​ക​ട​ത്തി​ലാ​കും!

പ്രി​യ കൂ​ട്ടു​കാ​രേ, ഇ​തു​മാ​ത്ര​മ​ല്ല, വീ​ഡി​യോ ഗെ​യി​മു​ക​ളും അ​ന്ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്. പ​ബ്ജി, ഫ്രീ ​ഫ​യ​ർ, ജി.​റ്റി.​എ. തു​ട​ങ്ങി​യ ച​തി​യ​ൻ ഗെ​യി​മു​ക​ളി​ൽ കൂ​ട്ടു​കാ​ർ ഒ​രി​ക്ക​ലും കു​ടു​ങ്ങ​രു​ത്. അ​വ മാ​ര​ക​മാ​യ കു​രു​ക്കു​ക​ൾ ത​ന്നെ​യാ​ണ്! ഈ ​ഓ​ൺ​ലൈ​ൻ ഗെ​യ്മു​ക​ളി​ലെ ട്രാ​ഷ് - ടോ​ക്കും ടീം ​റൈ​വ​ൽ​റി​യും ന​മ്മു​ടെ യ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ലേ​ക്കും വ​രാം. സ്വ​ത​വേ അ​ഗ്ര​സീ​വ് സ്വ​ഭാ​വ​മു​ള്ള കു​ട്ടി​ക​ളി​ൽ ഇ​തു കാ​ട്ടു​തീ​പോ​ലെ പ​ട​രും. അ​വ​രു​ടെ ഭാ​വി​ജീ​വി​തം ക​ത്തി​ച്ചാ​ന്പ​ലാ​ക്കും!

അ​തി​നാ​ൽ ഡി​ജി​റ്റ​ൽ നേ​റ്റീ​വ്സ് എ​ന്ന നി​ല​യി​ൽ ജെ​ൻ, ഇ​സ​ഡ് (Gen -Z) ആ​ൽ​ഫാ (Alpha) കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ - ഓ​ഫ് ലൈ​ൻ ബോ​ർ​ഡ​ർ ന​ഷ്ട​പ്പെ​ടു​ന്ന അ​പ​ക​ട​ക്കാ​ല​മാ​ണി​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ അ​ടി​മ​ക​ൾ​ക്ക് സ​ഹാ​നു​ഭൂ​തി, സ്നേ​ഹം, ക്ഷ​മ, സേ​വ​നം, ക​രു​ണ തു​ട​ങ്ങി​യ മാ​ന​വി​ക മൂ​ല്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രാ​കു​ന്നു! എ​ന്‍റെ "സ്ക്രീ​ൻ ടൈം' ​ഓ​രോ ദി​വ​സ​വും കൂ​ടു​ന്നു​ണ്ടോ എ​ന്ന് സ്വ​യം നി​രീ​ക്ഷി​ക്ക​ണം. ന​മു​ക്കു മ​നു​ഷ്യ​ന​ന്മ​യി​ലേ​ക്കു മ​ട​ങ്ങി​വ​രാം. വീ​ട്ടി​ലും ക്ലാ​സി​ലും, ന​മു​ക്ക് കൂ​ടു​ത​ൽ നേ​രം പ​ര​സ്പ​രം സം​സാ​രി​ക്കാം. ആ​രേ​യും വേ​ദ​നി​പ്പി​ക്കാ​ത്ത ത​മാ​ശ​ക​ൾ പ​റ​യാം. ന​ല്ല കൂ​ട്ടു​കാ​രാ​കാം, കാ​ട്ടു​ജീ​വി​ക​ളാ​കാ​തി​രി​ക്കാം.

സ്നേ​ഹ​ത്തോ​ടെ,

സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

DCL (Deepika Children’s League)

ഡി​സി​എ​ൽ സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ് തിങ്കളാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ് ജനുവരി 26 തി​ങ്ക​ളാ​ഴ്ച മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല ഇം​ഗ്ലീ​ഷ്മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.

സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്ന് പ്ര​വി​ശ്യാ​മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ളാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
രാ​വി​ലെ 8.30-ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 9.30-ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ, ഉ​ദ്ഘാ​ട​നം. തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

വൈ​കു​ന്നേ​രം 3.30-ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം​ചെ​യ്യും.

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.

ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​റ്റു​മാ​യി​രി​ക്കും സ​മ​യം.

വി​ഷ​യം - ഹൈ​സ്കൂ​ൾ: (1) ഡി​ജി​റ്റ​ൽ സാ​ധ്യ​ത​ക​ൾ ജീ​വി​ത വി​ജ​യ​ത്തി​ന്, (2) ഇ​ന്ത്യ​യ്ക്കു​വേ​ണ്ട​ത് മ​ത​സൗ​ഹാ​ർ​ദ​മോ, മ​തേ​ത​ര​ത്വ​മോ, (3) നാ​ട്ടി​ൽ​നി​ൽ​ക്കാം, നാ​ടി​നെ നി​ല​നി​ർ​ത്താം

യു.​പി. വി​ഭാ​ഗം - (1) ത​ക​രാ​ത്ത ജീ​വി​ത​ത്തി​ന് ഉ​റ​പ്പു​ള്ള കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, (2) മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ്

എ​ൽ​പി വി​ഭാ​ഗം - (1) വീ​ട്ടു​കാ​ര​റി​യ​ട്ടെ, എ​ന്‍റെ കൂ​ട്ടു​കാ​രെ
യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ, മ​ത്സ​ര​സ​മ​യ​ത്തു ന​റു​ക്കി​ട്ടു കി​ട്ടു​ന്ന വി​ഷ​യ​മാ​ണ് പ്ര​സം​ഗി​ക്കേ​ണ്ട​ത്.

DCL (Deepika Children’s League)

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 26-ന്

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 26-ന് ​മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല എ​ച്ച് .എ​സ്.​എ​സി​ൽ ന​ട​ക്കും.

ജ​ന​റ​ൽ ലീ​ഡ​ർ, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ, ര​ണ്ടു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ (ആ​ൺ​കു​ട്ടി​യും, പെ​ൺ​കു​ട്ടി​യും), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

പ്ര​വി​ശ്യാ​ത​ല ഭാ​ര​വാ​ഹി​ക​ളി​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​ണ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ​ചൊ​ല്ലി സ്ഥാ​ന​മേ​ൽ​ക്കും.

DCL (Deepika Children’s League)

"ഞ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സു​ഗ​ന്ധം' ഓൺ‌ലൈൻ മത്സരഫലം

ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി എ​ല്ലും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും ചേ​ർ​ന്ന് സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ഞ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സു​ഗ​ന്ധം' വീ​ഡി​യോ ച​ല​ഞ്ച് മ​ത്സ​ര ഫ​ലം. ദീ​പി​ക ബാ​ല​ഖ്യ​ത്തി​നു വേ​ണ്ടി കൊ​ച്ചേ​ട്ട​ൻ ഫാ.​റോ​യി ക​ണ്ണ​ൻ ചി​റ സി​എം​ഐ എ​ഴു​തി ഫാ. ​ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ സി​എം​ഐ സം​ഗീ​തം പ​ക​ർ​ന്ന് ഓ​വി​യാ​റ്റ​സ് അ​ഗ​സ്റ്റി​നും സം​ഘ​വും ആ​ല​പി​ച്ച ഗാ​ന​ത്തി​ന് ചു​വ​ടു​ക​ൾ വ​ച്ച​ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. കു​ഞ്ഞു​ങ്ങ​ളി​ൽ ദേ​ശ​സ്ന​ഹം, മ​നു​ഷ്യ​സ്നേ​ഹം, ല​ക്ഷ്യ ബോ​ധം എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​നും ’നാ​മൊ​രു കു​ടും​ബം ’ എ​ന്ന ഡി​സി​എ​ല്ലി​ന്‍റെ മ​നോ​ഹ​ര​മാ​യ സ​ന്ദേ​ശം കു​ട്ടി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ദീ​പി​ക, ഡി​സി​എ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തു​പോ​ലെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ത്സ​ര​വി​ജ​യി​ക​ൾ

ഹൈ​സ്കൂ​ൾ വി​ഭാ​ഗം - ഒ​ന്നാം സ​മ്മാ​നം - ലി​റ്റി​ൽ ഫ്ല​വ​ർ കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ വെ​ള്ളാ​യ​ണി ജം​ഗ്ഷ​ൻ തി​രു​വ​ന​ന്ത​പു​രം, ര​ണ്ടാം സ​മ്മാ​നം - സെ​ന്‍റ്.​മേ​രീ​സ് സി​ജി​എ​ച്ച്എ​സ്, ഒ​ല്ലൂ​ർ,തൃ​ശ്ശൂ​ർ, മൂ​ന്നാം സ​മ്മാ​നം -എ​ൽ​എ​ഫ് സി​എ​ച്ച്എ​സ് ഇ​രി​ഞ്ഞാ​ല​ക്കു​ട,തൃ​ശ്ശൂ​ർ, സ്പെ​ഷ്യ​ൽ സ​മ്മാ​നം - സെ​ന്‍റ് റാ​ഫേ​ൽ സി​ജി​എ​ച്ച്എ​സ്, ഒ​ല്ലൂ​ർ, തൃ​ശ്ശൂ​ർ, 

യു​പി വി​ഭാ​ഗം - ഒ​ന്നാം സ​മ്മാ​നം (ര​ണ്ടു സ്കൂ​ളു​ക​ൾ​ക്ക്) - മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ, പാ​ലാ,കോ​ട്ട​യം, ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ, ക​ണ്ണൂ​ർ, ര​ണ്ടാം സ​മ്മാ​നം - സെ​ന്‍റ മേ​രീ​സ് ജി​എ​ച്ച്എ​സ്, ഒ​ല്ലൂ​ർ, തൃ​ശ്ശൂ​ർ, മൂ​ന്നാം സ​മ്മാ​നം - മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ, മേ​രി​കു​ളം,ഇ​ടു​ക്കി

സ്പെ​ഷ്യ​ൽ സ​മ്മാ​നം നേ​ടി​യ​വ​ർ - സെ​ന്‍റ റാ​ഫേ​ൽ​സ് സി​ജി​എ​ച്ച്എ​സ് ഒ​ല്ലൂ​ർ, തൃ​ശ്ശൂ​ർ , സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്, ഉ​ടു​ന്പ​ന്നൂ​ർ,

എ​ൽ​പി വി​ഭാ​ഗം - ഒ​ന്നാം സ​മ്മാ​നം - സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വെ​ന്‍റ് എ​ൽ​പി​എ​സ്, പ​ഴ​യ​ന്നൂ​ർ,തൃ​ശ്ശൂ​ർ, ര​ണ്ടാം​സ​മ്മാ​നം - എ​ൻ​എം​എ​ൽ​പി​എ​സ്, വേ​ങ്ങ​ന​ല്ലൂ​ർ, തൃ​ശ്ശൂ​ർ, മൂ​ന്നാം സ​മ്മാ​നം - സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ​പി സ്കൂ​ൾ, പാ​യി​പ്പാ​ട്,കോ​ട്ട​യം.

സ്പെ​ഷ​ൽ സ​മ്മാ​നം നേ​ടി​യ​വ​ർ - മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ, പാ​ലാ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​എം​എ​ൽ​പി​സ്കൂ​ൾ, പ​ഴ​വ​ങ്ങാ​ടി, ആ​ല​പ്പു​ഴ , സെ​ന്‍റ് മേ​രി​സ് എ​ൽ​പി​എ​സ് എ​ടൂ​ർ,ക​ണ്ണൂ​ർ, മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ, മേ​രി​കു​ളം, ഇ​ടു​ക്കി, സെ​ന്‍റ് മേ​രീ​സ് സി​എ​ൽ​പി​എ​സ്, മ​റ്റം

പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം നേ​ടി​യ​വ​ർ - സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ് എ​രു​മേ​ലി, വി​മ​ല എ​ൽ​പി​എ​സ്, ഭീ​മ​ന​ടി, എ​സ്എ​ച്ച്സി​ജി​എ​ൽ​പി സ്കൂ​ൾ, ചാ​ല​ക്കു​ടി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ന​ട​ക്കു​ന്ന് മീ​യ​ന്നൂ​ർ, എ​സ്ജെ എ​ൽ​പി​എ​സ് വെ​ള്ള​യാം​കു​ടി, ഹോ​ളി​ക്രോ​സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ, ക​ൽ​പ്പ​റ​ന്പ്, സെ​ന്‍റ് ജോ​ർ​ജ​സ് സി​എ​ൽ​പി​എ​സ്, മു​ക്കാ​ട്ടു​ക​ര. ചെ​റു​പു​ഷ്പം ഇ​എം​യു​പി​എ​സ് വ​ട​ക്ക​ഞ്ചേ​രി, പാ​ല​ക്കാ​ട്. സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ൾ തോ​ണ്ടി​യി​ൽ, പേ​രാ​വൂ​ർ, ക​ണ്ണൂ​ർ, ഹോ​ളി ഏ​ഞ്ച​ൽ​സ് ഇ​എം​എ​ൽ​പി​എ​സ് ആ​റ്റൂ​ർ, മ​ണ​ലാ​ടി, സെ​ന്‍റ്.​തോ​മ​സ് എ​ൽ​പി​എ​സ് മ​ര​ങ്ങാ​ട്ടു​പി​ള്ളി

കെ.​ജി വി​ഭാ​ഗം - ഒ​ന്നാം സ​മ്മാ​നം - ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്സ​റി സ്കൂ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി, ര​ണ്ടാം സ​മ്മാ​നം - ജ്യോ​തി കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ, മു​രി​ക്ക​ശ്ശേ​രി, മൂ​ന്നാം സ​മ്മാ​നം - മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ, പാ​ലാ ,സെ​ന്‍റ് മ​ർ​ത്താ​സ് നേ​ഴ്സ​റി സ്കൂ​ൾ, ക​ട്ട​പ്പ​ന.

സ്പെ​ഷ്യ​ൽ സ​മ്മാ​നം നേ​ടി​യ​വ​ർ -മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ, മേ​രി​കു​ളം ,വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ,

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​ർ - സെ​ന്‍റ് ജോ​ർ​ജ​സ് സി​എ​ൽ​പി​എ​സ്, മു​ക്കാ​ട്ടു​ക​ര, എ​സ്എ​ച്ച് ഇ​എം​എ​ച്ച്എ​സ്എ​സ് ലി​റ്റി​ൽ ബ​ഡ്സ് കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ മൂ​ല​മ​റ്റം, സെ​ന്‍റ്.​മേ​രീ​സ് സി​എ​ൽ​പി സ്കൂ​ൾ, ഒ​ല്ലൂ​ർ, സെ​ന്‍റ് ഷ​ന്താ​ൾ​സ് മാ​മ്മൂ​ട്, ച​ങ്ങ​നാ​ശേ​രി, സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്സ​റി സ്കൂ​ൾ പു​ളി​പ്പ​റ​ന്പ്, സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം,പ​യ്യാ​വൂ​ർ, സെ​ന്‍റ് തെ​രേ​സാ​സ് ജി​എ​ച്ച്എ​സ് ബ്ര​ഹ്മ​കു​ളം, എ​ച്ച്ആ​ർ​സി ന​ഴ്സ​റി സ്കൂ​ൾ, ന​ട​ത്ത​റ, ഹോ​ളി ഏ​ഞ്ച​ൽ​സ് ഇ​എം​സ്കൂ​ൾ, ക​രു​വ​ന്നൂ​ർ, ഹോ​ളി ചൈ​ൽ​ഡ് കോ​ണ്‍​വെ​ന്‍റ് നേ​ഴ്സ​റി സ്കൂ​ൾ ചെ​ർ​ള​യം, സെ​ന്‍റ് പോ​ൾ സി​ഇ​എം പ്രീ ​പ്രൈ​മ​റി സ്കൂ​ൾ,കു​രി​യ​ച്ചി​റ, എ​സ്എ​ച്ച്ഇ​എം ന​ഴ്സ​റി സ്കൂ​ൾ, ചാ​ല​ക്കു​ടി, സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ് എ​രു​മേ​ലി, കൃ​പാ​ഭ​വ​ൻ പ്രീ ​പ്രൈ​മ​റി, മ​ണ്ണം​പേ​ട്ട.

DCL (Deepika Children’s League)

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ ജ​യ​കീ​ർ​ത്ത​ന​ങ്ങ​ൾ!

കൊച്ചേട്ടന്‍റെ കത്ത്

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

ഒ​രു നാ​ടോ​ടി​ക്ക​ഥ​യു​ണ്ട്, ഒ​രു കു​ഞ്ഞു​റു​ന്പ് കാ​ൽ​തെ​റ്റി പു​ഴ​യി​ൽ വീ​ണു​പോ​യി. വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന ഉ​റു​ന്പി​നെ, പു​ഴ​യ​രി​കി​ലെ ആ​ൽ​മ​ര​ത്തി​ലി​രു​ന്ന വെ​ള്ള​രി​പ്രാ​വ് ക​ണ്ടു. അ​ലി​വു​തോ​ന്നി ഒ​രു ആ​ലി​ല കൊ​ത്തി പു​ഴ​യി​ലേ​ക്കി​ട്ടു. പെ​ട്ടെ​ന്നു​ത​ന്നെ ഉ​റു​ന്പ് ആ​ലി​ല​യി​ൽ പി​ടി​ച്ചു​ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

2026 ജ​നു​വ​രി പ​ത്തി​ന്, തൊ​ടു​പു​ഴ​യ്ക്ക​ടു​ത്ത് കു​ട​യ​ത്തൂ​ർ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ഒ​രു ആ​ലി​ല പ​റ​ന്നി​റ​ങ്ങി. ആ ​ആ​ലി​ല​യു​ടെ പേ​ര് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ജി​യു​ടെ മ​ക​ളാ​യ പൊ​ന്നു എ​ന്ന് ഓ​മ​ന​പ്പേ​രു​ള്ള കീ​ർ​ത്ത​ന എ​ന്നാ​ണ്.

കു​ഞ്ഞു​റു​ന്പി​നു പ​ക​രം മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ കാ​ലി​ട​റി വീ​ണ് മു​ങ്ങി​ത്താ​ണു​കൊ​ണ്ടി​രു​ന്ന​ത് ജ​യ എ​ന്നു പേ​രു​ള്ള ഒ​രു പാ​വം വീ​ട്ട​മ്മ​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ വീ​ണു​പോ​യ തു​ണി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി ജ​ലാ​ശ​യ​ത്തി​ൽ വീ​ണ ജ​യ​യു​ടെ അ​രി​കി​ലേ​ക്ക് ദൈ​വം അ​ട​ർ​ത്തി​യി​ട്ട ആ​ലി​ല​യാ​യി​രു​ന്നു കീ​ർ​ത്ത​ന എ​ന്ന പെ​ൺ​കു​ട്ടി.

അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​രോ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട കീ​ർ​ത്ത​ന, ജ​ലാ​ശ​യ​ത്തി​ലേ​ക്കു കു​തി​ച്ചു​ചാ​ടി ജ​യ​യെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു! അ​ങ്ങ​നെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ജ​യ കീ​ർ​ത്ത​ന​മു​യ​ർ​ന്നു! സ​മ​യ​ത്ത്, ഈ ​മ​ക​ൾ​ക്കു ത​ന്നെ ര​ക്ഷി​ക്കാ​ൻ ദൈ​വം തോ​ന്നി​പ്പി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ?

പ്രി​യ കൂ​ട്ടു​കാ​രേ, കീ​ർ​ത്ത​ന ന​മു​ക്ക് ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്. ഇ​ത് ജെ​ൻ - സി ​കാ​ല​മാ​ണെ​ന്നും , പു​തു​ത​ല​മു​റ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ ത​ല​മ​റ​ന്ന്, നി​ല​മ​റ​ന്ന്, വി​ല​മ​റ​ന്ന് ന​ശി​ക്കു​ക​യാ​ണെ​ന്നും വി​ല​പി​ക്കു​ന്ന​വ​രു​ണ്ട്. അ​തി​ന​വ​ർ​ക്ക് ചി​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​കും. വീ​ട്ടി​ൽ മൊ​ബൈ​ലി​ൽ ഗെ​യിം ക​ളി​ക്കു​ന്ന, ടി​വി​യി​ൽ സി​നി​മ കാ​ണു​ന്ന കു​ട്ടി​ക​ളി​ൽ പ​ല​രും അ​ടു​ത്ത മു​റി​യി​ലോ അ​ടു​ക്ക​ള​യി​ലോ ഒ​രു ചെ​റി​യ സ​ഹാ​യ​ത്തി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രെ​ങ്കി​ലും വി​ളി​ച്ചാ​ൽ, ഒ​ന്നു ത​ല​യു​യ​ർ​ത്തു​ക​പോ​ലും ചെ​യ്യാ​റി​ല്ല. അ​മ്മ​യോ, അ​ച്ഛ​നോ പോ​ലും അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വും സ്നേ​ഹ​വും ന​ൽ​കാ​ൻ സൈ​ബ​ർ അ​ഡി​ക്ടു​ക​ളാ​യ, മൊ​ബൈ​ൽ അ​ടി​മ​ക​ളാ​യ പ​ല കു​ട്ടി​ക​ളും മ​ന​സു കാ​ണി​ക്കാ​റു​മി​ല്ല! ന​വ​മാ​ധ്യ​മ അ​ടി​മ​പ്പ​ണി​ക്കാ​ർ, ത​ങ്ങ​ളു​ടെ അ​ടി​മ​ത്തം ത​ന്നെ​യാ​ണ് സ്വാ​ത​ന്ത്ര്യം എ​ന്നു തെ​റ്റാ​യി ക​രു​തു​ന്ന​വ​രാ​ണ്.

ഇ​വി​ടെ​യാ​ണ്, കു​ട​യ​ത്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ, പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ കീ​ർ​ത്ത​ന എ​ന്ന ഗ്രാ​മീ​ണ പെ​ൺ​കു​ട്ടി ഒ​രു തി​രു​ത്ത​ൽ സ​ന്ദേ​ശ​മാ​കു​ന്ന​ത്.

അ​വ​ൾ ഇ​തി​നോ​ട​കം നീ​ന്ത​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ഴി​വു​ക​ൾ വ​ള​ർ​ത്തി, ആ​ത്മ​വി​ശ്വാ​സം നേ​ടി​യ മി​ടു​മി​ടു​ക്കി​യാ​ണ്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ ഏ​ത​വ​സ​ര​ത്തി​ലും സ​ഹാ​യി​ക്ക​ണ​മെ​ന്ന് സ്വ​ന്തം മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നും ഗു​രു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും അ​വ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്! അ​വ​സ​രം​വ​ന്ന​പ്പോ​ൾ, ഒ​രു നി​മി​ഷം​പോ​ലും പാ​ഴാ​ക്കാ​തെ അ​വ​ൾ ത​ന്‍റെ ക​ഴി​വു​ക​ൾ പു​റ​ത്തെ​ടു​ത്തു. വി​ല​പ്പെ​ട്ട ഒ​രു ജീ​വ​ന് ര​ക്ഷ​ക​യാ​വു​ക​യും ചെ​യ്തു.

കൂ​ട്ടു​കാ​രേ, കീ​ർ​ത്ത​ന, ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും ധീ​ര​ത​യു​ടെ​യും സ​ങ്കീ​ർ​ത്ത​ന​മാ​ണ്. സ്വ​ന്തം ക​ഴി​വു​ക​ളി​ൽ മ​തി​പ്പു​നേ​ടി​യാ​ൽ ഏ​തു പ്ര​തി​സ​ന്ധി​യേ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്തും ധൈ​ര്യ​വും നി​ങ്ങ​ൾ​ക്കും ല​ഭി​ക്കും. മ​ന​സി​ൽ ധൈ​ര്യ​വും ഹൃ​ദ​യ​ത്തി​ൽ സ്നേ​ഹ​വും ദ​യ​യും ഉ​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഏ​തു ദു​രി​ത​ത്തേ​യും അ​തി​ജീ​വി​ക്കാം. മ​റ്റു​ള്ള​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യാം.

ആ​ശം​സ​ക​ളോ​ടെ, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

DCL (Deepika Children’s League)

ഡി​സി​എ​ൽ - കു​ട്ടി​ക​ളു​ടെ ദീ​പി​ക - ഗാന്ധിജയന്തി ഓ​ൺ​ലൈ​ൻ മ​ത്സ​ര​ഫ​ല​ങ്ങ​ൾ

ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​എ​ല്ലും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം. മ​ഹാ​ത്മാ​ഗാ​ന്ധി, ജ​വ​ഹാ​ർ​ലാ​ൽ നെ​ഹ്റു, ഇ​ന്ദി​രാ​ഗാ​ന്ധി, സ​രോ​ജി​നി നാ​യി​ഡു എ​ന്നി​വ​രെ അ​വ​ത​രി​പ്പി​ക്കാ​നാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

മ​ഹാ​ത്മാഗാ​ന്ധി :
എ​ൽ​പി വി​ഭാ​ഗം: ഒ​ന്നാം സ​മ്മാ​നം - യാ​ദ​വ് കെ ​പ്ര​ദീ​പ്, (സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ പി ​സ്കൂ​ൾ ചേ​ന​പ്പാ​ടി, കാ​ഞ്ഞി​ര​പ്പ​ള്ളി)


ര​ണ്ടാം സ​മ്മാ​നം -ദ്വ​യി​ബ് അ​ഹ​മ്മ​ദ് (ജ​യ്മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​ട​റി സ്കൂ​ൾ, ഉ​ളി​യ​ത്ത​ടു​ക്ക, കാ​സ​ർ​ഗോ​ഡ്)


മൂ​ന്നാം സ​മ്മാ​നം -അ​ന്നാ മ​രി​യ ഷൈ​ജു (എ​സ്.​സി. എ​ൽ​പി​എ​സ് കോ​ട്ട​ക്ക​ൽ, മാ​ള)


കെ​ജി വി​ഭാ​ഗം: ഒ​ന്നാം സ​മ്മാ​നം -മു​ഹ​മ്മ​ദ് ആ​ദം (ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം വ​ട​ക്ക​ഞ്ചേ​രി പാ​ല​ക്കാ​ട്)


ര​ണ്ടാം സ​മ്മാ​നം - ഇ​മ്മാ​നു​വ​ൽ അ​നീ​ഷ് (ജ്യോ​തി കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ,മു​രി​ക്കാ​ശ്ശേ​രി)


മൂ​ന്നാം സ​മ്മാ​നം -അ​യാ​ൻ അ​ഹ​മ്മ​ദ് (ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സു​ൽ​ത്താ​ൻ​ബ​ത്തേ​രി)

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു

എ​ൽ പി ​വി​ഭാ​ഗം: ഒ​ന്നാം സ​മ്മാ​നം - ആ​ദ്വേ അ​നി​ൽ, (മേ​രി​റാ​ണി പ​ബ്ലി​ക് സ്കൂ​ൾ ളാ​യി​ക്കാ​ട്,ച​ങ്ങ​നാ​ശേ​രി)


ര​ണ്ടാം സ​മ്മാ​നം (ര​ണ്ടു പേ​ർ​ക്ക്) ജെ​റോ​ണ്‍ ജോ​ബി( നി​ർ​മ്മ​ല ഇം​ഗ്ലീ​ഷ് മീ​ഡി​യം കാ​ള​കെ​ട്ടി കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട്ട​യം), മു​ഹ​മ്മ​ദ് നാ​സി​ൽ എ​ൻ എ ( (​ജ​യ്മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​ട​റി സ്കൂ​ൾ, ഉ​ളി​യ​ത്ത​ടു​ക്ക, കാ​സ​ർ​ഗോ​ഡ്)


മൂ​ന്നാം സ​മ്മാ​നം - ആ​ര​വ് കൃ​ഷ്ണ (സെ​ന്‍റ് ജോ​ർ​ജ് സി​എ​ൽ​പി സ്കൂ​ൾ, മു​ക്കാ​ട്ടു​ക​ര, തൃ​ശൂ​ർ)


കെ.​ജി. വി​ഭാ​ഗം:ഒ​ന്നാം സ​മ്മാ​നം - പൂ​ജി​ത വി​ജീ​ഷ് (ലി​റ്റി​ൽ​ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്സ​റി സ്കൂ​ൾ സു​ൽ​ത്താ​ൻ​ബ​ത്തേ​രി)


ര​ണ്ടാം സ​മ്മാ​നം : മി​ൻ​ഹ ഫാ​ത്തി​മ (ജ്യോ​തി കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ മു​രി​ക്കാ​ശ്ശേ​രി)


മൂ​ന്നാം സ​മ്മാ​നം (ര​ണ്ടു പേ​ർ​ക്ക്) - ഹ​മ്ദ ബാ​ദു​ഷ (സെ​ന്‍റ്.് ജോ​സ​ഫ് കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ ആ​ൻ​ഡ് പ്ലേ ​സ്കൂ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി ), ഏ​ന്പ​ൽ ടി​നു (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്,ചേ​ർ​പ്പു​ങ്ക​ൽ,പാ​ലാ)


ഇ​ന്ദി​രാ​ഗാ​ന്ധി

എ​ൽ​പി വി​ഭാ​ഗം: ഒ​ന്നാം സ​മ്മാ​നം - ലി​യ​മ​രി​യ ജി​തീ​ഷ് (വി​മ​ല എ​എ​ൽ​പി​എ​സ് ഭീ​മ​നാ​ടി,കാ​സ​ർ​ഗോ​ഡ്)


ര​ണ്ടാം സ​മ്മാ​നം - മീ​വ സാ​റാ അ​നീ​ഷ് - (വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ പെ​രു​ന്പാ​വൂ​ർ)

മൂ​ന്നാം സ​മ്മാ​നം - ഇ​ഷ എ​ലി​സ് രാ​ജേ​ഷ് (സെ​ന്‍റ് ജോ​ണ്‍​സ് യു ​പി സ്കൂ​ൾ തൊ​ണ്ടി​യി​ൽ,പേ​രാ​വൂ​ർ,ക​ണ്ണൂ​ർ)


കെ ​ജി വി​ഭാ​ഗം: ഒ​ന്നാം സ​മ്മാ​നം - മി​ൻ​ഹ മ​റി​യം മാ​ഹീ​ൻ (നി​ർ​മ്മ​ല ജൂ​നി​യ​ർ സ്കൂ​ൾ മൂ​വാ​റ്റു​പു​ഴ)


ര​ണ്ടാം സ​മ്മാ​നം - ഹാ​ജി​റ ആ​ബി​ദ് ക​ല്ല​ട്ര (അ​പ്സ​ര പ​ബ്ലി​ക് സ്കൂ​ൾ കാ​സ​ർ​കോ​ട്)


മൂ​ന്നാം സ​മ്മാ​നം (ര​ണ്ടു​പേ​ർ​ക്ക് ) - ശ്രീ​ധ​രി ആ​ർ നാ​യ​ർ (വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ പെ​രു​ന്പാ​വൂ​ർ), ആ​ൻ ട്രീ​സ ഫി​ലി​പ്പ് (ജ്യോ​തി കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ മു​രി​ക്കാ​ശ്ശേ​രി)


സ​രോ​ജി​നി നാ​യി​ഡു

എ​ൽ​പി വി​ഭാ​ഗം -ഒ​ന്നാം സ​മ്മാ​നം - അ​മേ​യ അ​രു​ണ്‍ (ജ്യോ​തി നി​കേ​ത​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം, പു​ന്ന​പ്ര)


ര​ണ്ടാം സ​മ്മാ​നം -ല​യ എ​സ്, (ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ വ​ട​ക്ക​ൻ​ഞ്ചേ​രി, പാ​ല​ക്കാ​ട്)


മൂ​ന്നാം സ​മ്മാ​നം - ഭ​ദ്ര വി.​എ​സ് (സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഇ​എം​എ​ൽ​പി സ്കൂ​ൾ, തൃ​ശൂ​ർ)


കെ.ജി വി​ഭാ​ഗം :ഒ​ന്നാം​സ​മ്മാ​നം - ഹാ​ഷ മ​റി​യം (ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സു​ൽ​ത്താ​ൻ​ബ​ത്തേ​രി)


ര​ണ്ടാം സ​മ്മാ​നം - ഇ​വ മ​രി​യ (എ​സ് എ​ച്ച് ഇ ​എം ന​ഴ്സ​റി സ്കൂ​ൾ ചാ​ല​ക്കു​ടി)


മൂ​ന്നാം സ​മ്മാ​നം - ഫാ​ത്തി​മ ഫൈ​ഹ (എ​സ്എ​ച്ച് സി ​എ​ൽ പി ​സ്കൂ​ൾ വൈ​ല​ത്തൂ​ർ, നാ​യ​ര​ങ്ങാ​ടി)

DCL (Deepika Children’s League)

"സ്മ​ര​ണ വേ​ണം മ​ക്ക​ളേ, സ്മ​ര​ണ!''

കൊച്ചേട്ടന്‍റെ കത്ത്

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ഒ​രു ദി​വ​സം അ​തി​സ​ന്പ​ന്ന​നാ​യ ഒ​രു മ​നു​ഷ്യ​ൻ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ, ഒ​രു ഭി​ക്ഷ​ക്കാ​ര​നെ ക​ണ്ടു. അ​ടു​ത്തു​ചെ​ന്ന് അ‍​യാ​ളോ​ടു ചോ​ദി​ച്ചു, ""നീ ​എ​ങ്ങ​നെ​യാ​ണ് ഒ​രു ഭി​ക്ഷ​ക്കാ​ര​നാ​യ​ത്?'' ഭി​ക്ഷ​ക്കാ​ര​ൻ പ​റ​ഞ്ഞു, ""ഒ​രു ജോ​ലി​ക്കു വേ​ണ്ടി ഞാ​ൻ അ​ല​യാ​ത്ത ഇ​ട​മി​ല്ല, മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല, ഒ​ന്നും കി​ട്ടാ​തെ​യാ​യ​പ്പോ​ൾ, പി​ച്ച തെ​ണ്ടു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലാ​തെ വ​ന്നു. താ​ങ്ക​ൾ എ​നി​ക്ക് ഒ​രു ജോ​ലി ത​ന്നാ​ൽ, ഞാ​ൻ ഭി​ക്ഷാ​ട​നം നി​ർ​ത്തി​ക്കോ​ളാം!''

അ​പ്പോ​ൾ ആ ​ധ​നി​ക​ൻ പ​റ​ഞ്ഞു, ""ഞാ​ൻ നി​ന്നെ എ​ന്‍റെ ബി​സി​ന​സ് പാ​ർ​ട്ണ​ർ ആ​ക്കാം. ന​മു​ക്ക് ഒ​രു​മി​ച്ചു വ​ള​രാം.'' ഭി​ക്ഷ​ക്കാ​ര​ന്‍റെ ഹൃ​ദ​യം നി​ശ്ച​ല​മാ​യ​തു​പോ​ലെ തോ​ന്നി! ഒ​രു​തു​ള്ളി വെ​ള്ളം കൊ​തി​ച്ച​വ​ന് ഒ​രു കി​ണ​ർ​ത​ന്നെ കി​ട്ടി​യ അ​നു​ഭ​വം! ധ​ന​വാ​ൻ പ​റ​ഞ്ഞു, ""എ​നി​ക്ക് ധാ​രാ​ളം നെ​ൽ​വ​യ​ൽ ഉ​ണ്ട്. ഞാ​ൻ ഓ​രോ ദി​വ​സ​വും ലോ​റി​യി​ൽ നി​റ​യെ ധാ​ന്യം നി​ന​ക്കു ത​രാം. നീ ​അ​തു കൊ​ണ്ടു​പോ​യി വി​റ്റാ​ൽ മ​തി. മാ​സാ​വ​സാ​നം ന​മു​ക്ക് ലാ​ഭം വീ​തി​ച്ചെ​ടു​ക്കാം.'' ഭി​ക്ഷ​ക്കാ​ര​ൻ അ​കാം​ക്ഷ​യോ​ടെ ചോ​ദി​ച്ചു. ""എ​നി​ക്ക് എ​ത്ര ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​മാ​ണ് അ​ങ്ങ് ത​രു​ന്ന​ത്. പ​ത്തോ, അ​തോ അ​ഞ്ചു ശ​ത​മാ​ന​മോ?'' അ​പ്പോ​ഴും ധ​ന​വാ​ൻ ഭി​ക്ഷ​ക്കാ​ര​നെ ഞെ​ട്ടി​ച്ചു. ""ഞാ​ൻ 90 ശ​ത​മാ​നം നി​ന​ക്കു ത​രും. എ​നി​ക്ക് 10 ശ​ത​മാ​നം മ​തി.'' ഭി​ക്ഷ​ക്കാ​ര​ൻ ആ​ന​ന്ദാ​തി​രേ​ക​ത്താ​ൽ ധ​ന​വാ​ന്‍റെ മു​ന്നി​ൽ മു​ട്ടു​കു​ത്തി, പാ​ദം തൊ​ട്ടു​മു​ത്തി​ക്ക​ര​ഞ്ഞു.

ധ​ന​വാ​ൻ പ​റ​ഞ്ഞ​തു​പോ​ലെ​ത​ന്നെ ചെ​യ്തു. പി​റ്റേ​ദി​വ​സം​ത​ന്നെ ന​ല്ല വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി. ഒ​പ്പം ലോ​റി​ക്ക​ണ​ക്കി​ന് ധാ​ന്യ​ങ്ങ​ളും. ഓ​രോ ദി​വ​സം ക​ഴി​യും​തോ​റും ഭി​ക്ഷ​ക്കാ​ര​ന്‍റെ അ​വ​സ്ഥ മാ​റി​വ​ന്നു. അ​യാ​ളു​ടെ പ​ക്ക​ൽ പ​ണം കു​ന്നു​കൂ​ടി. അ​യാ​ൾ ആ​ഹ്ലാ​ദ​നൃ​ത്തം ച​വി​ട്ടി! മാ​സാ​വ​സാ​ന​മാ​യി. ഭി​ക്ഷ​ക്കാ​ര​നാ​യി​രു​ന്ന​യാ​ൾ കി​ട്ടി​യ പ​ണ​മെ​ല്ലാം കൂ​ട്ടി​വ​ച്ചു. ധ​ന​വാ​ൻ ത​ന്‍റെ 10 ശ​ത​മാ​നം വി​ഹി​തം വാ​ങ്ങാ​ൻ വ​ന്നു. അ​പ്പോ​ൾ ന​മ്മു​ടെ മു​ൻ​ഭി​ക്ഷ​ക്കാ​ര​ന്‍റെ മ​ന​സി​ൽ ആ​ർ​ത്തി​യും അ​ഹ​ന്ത​യും കു​ന്നു​കൂ​ടി. അ​യാ​ൾ ഇ​ങ്ങ​നെ ചി​ന്തി​ച്ചു.

""ഞാ​ന​ല്ലേ, രാ​പ​ക​ൽ അ​ധ്വാ​നി​ച്ച​ത്, മു​ത​ലാ​ളി ഒ​ന്നും അ​റി​ഞ്ഞി​ട്ടേ​യി​ല്ല. എ​ന്‍റെ വി​യ​ർ​പ്പ്, എ​ന്‍റെ കി​ത​പ്പ്, അ​തി​നാ​ൽ മു​ത​ലാ​ളി​ക്ക് 10 ശ​ത​മാ​ന​മെ​ന്ന​ല്ല, ഒ​ന്നും കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.'' ആ ​ധ​ന​വാ​ൻ വ​ന്ന് അ​വ​ന്‍റെ വാ​തി​ലി​ൽ മു​ട്ടി​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ, അ​യാ​ൾ വാ​തി​ൽ തു​റ​ന്നി​ല്ല!

പ്രി​യ കൂ​ട്ടു​കാ​രേ, ന​മ്മ​ളും പ​ല​പ്പോ​ഴും ഇ​ങ്ങ​നെ​യാ​ണ്. 2026 എ​ന്ന ഒ​രു പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക് ന​മ്മ​ൾ ക​ട​ന്നു​ക​ഴി​ഞ്ഞു. ന​മ്മ​ൾ എ​ങ്ങ​നെ ഇ​തു​പോ​ലെ വ​ള​ർ​ന്നു, ന​മ്മ​ൾ എ​ങ്ങ​നെ ഇ​ന്നു​വ​രെ എ​ത്തി എ​ന്നു ചി​ന്തി​ച്ചാ​ൽ ഈ ​ക​ഥ​യു​ടെ പൊ​രു​ൾ ഉ​ള്ളി​ൽ തെ​ളി​യും!

ഈ ​ഭൂ​മി​യി​ലേ​ക്കു മ​നു​ഷ്യ​രാ​യി പി​റ​ന്ന​പ്പോ​ൾ ന​മ്മ​ളും ആ ​പി​ച്ച​ക്കാ​ര​നെ​പ്പോ​ലെ​ത​ന്നെ സ്വ​ന്ത​മാ​യി ഒ​ന്നു​മി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു. പൂ​ർ​ണ​മാ​യി മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കേ​ണ്ട​വ​രു​മാ​യി​രു​ന്നു. ന​മ്മ​ൾ വീ​ണ​പ്പോ​ൾ കൈ​പി​ടി​ച്ച് എ​ണീ​ൽ​പ്പി​ച്ച​തും ആ​വ​ശ്യ​ങ്ങ​ൾ വ​ന്ന​പ്പോ​ൾ ന​മ്മു​ടെ കൈ​നി​റ​ച്ചു ന​ൽ​കി ന​മ്മെ വ​ള​രാ​ൻ സ​ഹാ​യി​ച്ച​തും ന​മ്മു​ടെ സൃ​ഷ്ടാ​വാ​യ ന​ല്ല ദൈ​വ​മാ​ണ്! ന​മ്മു​ടെ സ്നേ​ഹ​സ​ന്പ​ന്ന​രാ​യ മാ​താ​പി​താ​ക്ക​ളി​ലൂ​ടെ​യും സ​ഹോ​ദ​ര​ങ്ങ​ളി​ലൂ​ടെ​യും അ​ധ്യാ​പ​ക​രി​ലൂ​ടെ​യും കൂ​ട്ടു​കാ​ര​നി​ലൂ​ടെ​യു​മാ​ണ് ദൈ​വം കാ​ലാ​കാ​ല​ങ്ങ​ളി​ൽ ന​മ്മെ പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തി​യ​ത്! ഇ​ന്നു ന​മ്മ​ൾ​ക്കു​ണ്ട് എ​ന്ന് ന​മ്മ​ൾ അ​ഭി​മാ​നി​ക്കു​ന്ന ന​മ്മു​ടെ ജീ​വ​ൻ, ന​മ്മു​ടെ വി​ശ്വാ​സം, സ്വ​ഭാ​വം, ജീ​വി​ത മൂ​ല്യ​ങ്ങ​ൾ, ന​മ്മ​ൾ സ്വ​ന്ത​മാ​ക്കി​യ നേ​ട്ട​ങ്ങ​ൾ, അ​റി​വ്, വി​പു​ല​മാ​യ സൗ​ഹൃ​ദ​വ​ല​യം എ​ല്ലാം ന​മു​ക്കെ​ങ്ങ​നെ കി​ട്ടി? എ​ല്ലാം ന​മ്മ​ൾ ഉ​ണ്ടാ​ക്കി​യ​താ​ണോ? ന​മ്മു​ടെ ഈ ​ശ​രീ​രം, സു​ന്ദ​ര​മാ​യ മു​ഖം, വി​ട​ർ​ന്ന മി​ഴി​ക​ൾ, തു​റ​ന്ന പു​ഞ്ചി​രി, ന​മ്മു​ടെ വി​വി​ധ ക​ഴി​വു​ക​ൾ, എ​ല്ലാം ദൈ​വം ഈ ​മ​ർ​ത്ത്യ​ജ​ന്മം ന​മു​ക്കു ന​ൽ​കി​യ​തു​കൊ​ണ്ടു മാ​ത്ര​മ​ല്ലേ?

അ​തെ കൂ​ട്ടു​കാ​രേ, ന​മ്മെ നാ​മാ​ക്കാ​ൻ‌ ദൈ​വ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്കു വ​ന്ന​വ​രെ ന​മ്മ​ൾ മ​റ​ക്ക​രു​ത്. അ​വ​രി​ലൂ​ടെ ല​ഭി​ച്ച​തെ​ല്ലാം ന​മ്മ​ൾ എ​ന്നും സ്മ​രി​ക്ക​ണം. പു​തു​വ​ത്സ​ര​ത്തി​ൽ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ പ​ത്തു​ശ​ത​മാ​നം ന​മു​ക്കു മ​റ്റു​ള്ള​വ​ർ​ക്കാ​യി മാ​റ്റി​വ​യ്ക്കാം. അ​ങ്ങ​നെ, ദൈ​വ​ത്തി​ന് എ​ന്നും ന​ന്ദി പ്ര​ക​ടി​പ്പി​ച്ച് ജീ​വി​ക്കാം. ഏ​വ​ർ​ക്കും പു​തു​വ​ത്സ​രാ​ശം​സ​ക​ൾ,

സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

DCL (Deepika Children’s League)

ഡി​സി​എ​ൽ സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ് 26ന് ​മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല എച്ച്.എസ്.എസിൽ

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ് ജ​നു​വ​രി 26-ന് ​മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്ന് പ്ര​വി​ശ്യാ​മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ളാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.


ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​റ്റു​മാ​യി​രി​ക്കും സ​മ​യം.

വി​ഷ​യം- ഹൈ​സ്കൂ​ൾ: (1) ഡി​ജി​റ്റ​ൽ സാ​ധ്യ​ത​ക​ൾ ജീ​വി​ത വി​ജ​യ​ത്തി​ന്, (2) ഇ​ന്ത്യ​യ്ക്കു​വേ​ണ്ട​ത് മ​ത​സൗ​ഹാ​ർ​ദ​മോ, മ​തേ​ത​ര​ത്വ​മോ, (3) നാ​ട്ടി​ൽ​നി​ൽ​ക്കാം, നാ​ടി​നെ നി​ല​നി​ർ​ത്താം.

യുപി വിഭാഗം- (1) ത​ക​രാ​ത്ത ജീ​വി​ത​ത്തി​ന് ഉ​റ​പ്പു​ള്ള കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, (2) മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ്.

എ​ൽ​പി വിഭാഗം- (1) വീ​ട്ടു​കാ​ര​റി​യ​ട്ടെ, എ​ന്‍റെ കൂ​ട്ടു​കാ​രെ.
യുപി- ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​ര ​സ​മ​യ​ത്തു ന​റു​ക്കി​ട്ടു കി​ട്ടു​ന്ന വി​ഷ​യ​മാ​ണ് പ്ര​സം​ഗി​ക്കേ​ണ്ട​ത്.

DCL (Deepika Children’s League)

"ക​ഥ​പ​റ​യാം' വി​ജ​യി​ക​ളെ പ്രഖ്യാപിച്ചു

ദീ​പി​ക ബാ​ല​സ​ഖ്യ​വും - കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ക​ഥ​പ​റ​ച്ചി​ൽ മ​ത്സ​ര​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. നേ​ഴ്സ​റി, എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ത്സ​ര​ഫ​ലം:

എ​ല്‍​പി വി​ഭാ​ഗം - ഒ​ന്നാം സ​മ്മാ​നം: ജെ​ന്ന ജെ​റ്റ്‌​ലി നി​ര്‍​മ​ല ജൂ​ണി​യ​ര്‍ സ്‌​കൂ​ള്‍ മൂ​വാ​റ്റു​പു​ഴ

ര​ണ്ടാം സ​മ്മാ​നം (ര​ണ്ടു പേ​ര്‍​ക്ക്): ലൂ​ക്കാ രാ​കേ​ഷ് എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ള്‍ ച​ങ്ങ​നാ​ശ്ശേ​രി, ന​ക്ഷ​ത്ര സ​ജീ​ഷ് എ​ല്‍​എ​ഫ് എ​ല്‍​പി​എ​സ് ചേ​ല​ക്ക​ര

മൂ​ന്നാം സ​മ്മാ​നം (രണ്ടു പേർക്ക്): ക​നി പി.​കെ എ​ന്‍​എം​എ​ല്‍​പി​എ​സ്, വേ​ങ്ങ​ല്ലൂ​ര്‍, സാ​യ​ന്ത് എ. ​വി​വേ​കോ​ദ​യം ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ൾ, തൃ​ശ്ശൂ​ര്‍

എ ​ഗ്രേ​ഡ് നേ​ടി​യ​വ​ര്‍:

ഭൂ​മി​ക എ​സ്, തേ​ജ​സ്വി​നി ജി​എ​സ്, പൂ​ര്‍​ണി​ത എ​ച്ച്, ആ​ഗ്ന​യ എ​സ്, ആ​ര്‍​ഷ അ​നി​ല്‍, ഐ​ഷ ഫാ​ത്തി​മ, കൃ​തി​ക, (എല്ലാവരും സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ് കാ​യം​കു​ളം), പാ​ര്‍​വ​തി കെ ​പ്ര​വീ​ൺ, അ​ക്‌​സ ശോ​ശ വ​ര്‍​ഗീ​സ്, മി​യ മു​ര​ളി, (മൂവരും ബി​ബി​എ​ല്‍​പി​എ​സ് ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര) അ​ര്‍​ഷി​ത സ​ച്ചി​ന്‍, ജി​യോ​ണ്‍ സി. ​ബി​ബി​ന്‍,എ​വി​ന്‍.​സി. ബി​ബി​ന്‍, (മൂവരും നി​ര്‍​മ​ല​ജൂ​ണി​യ​ര്‍ സ്‌​കൂ​ൾ, മൂ​വാ​റ്റു​പു​ഴ) അ​മേ​യ പ്ര​തീ​ഷ്, അ​ബി ആ​ല്‍​ബ​ന്‍ മ​നു, അ​ക്ഷ​യ് സ​ന്തോ​ഷ് (മൂവരും സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി​എ​സ്, പൈ​ങ്ങോ​ട്ടൂ​ര്‍) മാ​ര്‍​സി​യ പ്ര​വീ​ണ്‍ എ​ന്‍​എം​എ​ല്‍​പി​എ​സ,് വെ​ങ്ങ​ന​ല്ലൂ​ര്‍, ജാ​ന​കി രാ​ജീ​വ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സ്, അ​ക്ക​ര​പ്പാ​ടം , ഗൗ​രീ​ഷ് ഡി ​നാ​യ​ര്‍, ഏ​ത​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം, മു​ട്ടം, മാ​വേ​ലി​ക്ക​ര, മു​ഹ​മ്മ​ദ് സെ​യാ​ന്‍, വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍, തൊ​ടു​പു​ഴ, ഡാ​രി​ന്‍ ആ​ന്‍റ​ണി ഡി​ന്‍റോ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് സി​യു​പി​എ​സ്, ചൗ​ക്ക, സെ​റാ സ​ന മെ​ഹ​റി​ൻ, ഡി ​പോ​ള്‍ പ​ബ്ലി​ക് സ്‌​കൂ​ൾ, തൊ​ടു​പു​ഴ അ​ന്ന വി ​അ​നൂ​പ് ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ്, ചേ​ര്‍​പ്പു​ങ്ക​ല്‍, ആ​ന്‍​ലി​യ വി​മ​ല്‍, സെ​ന്‍റ്. തെ​രേ​സാ​സ് ജി​എ​ച്ച്എ​സ്, ബ്ര​ഹ്മ​കു​ളം, നി​വ​നേ​ഹ കെ.​ജി, ഗ​വ. എ​ച്ച്ഡ​ബ്ല്യു​എ​ല്‍​പി​എ​സ്, നേ​രേ​ക്ക​ട​വ്, വൈ​ക്കം, ആ​സി​ക് അ​ജീ​ഷ്, എ​വ​ലി​ന്‍ ജെ​ബി​ന്‍, (ഇരുവരും സെ​ന്‍റ തെ​രേ​സാ​സ് എ​ല്‍​പി​എ​സ്, വാ​ഴ​പ്പ​ള്ളി), നൂ​റ എം ​ഇ​ക്ബാ​ൽ, ഏ​ത​ന്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍, മു​ട്ടം, ഇ​സ​ബെ​ല്‍ അ​ന്ന തോ​മ​സ്, തി​രു​മൂ​ല​വി​ലാ​സം, തി​രു​മൂ​ല​പു​രം, ജാ​ന​കി രാ​ജീ​വ്, ഗ​വ.​യു​പി സ്‌​കൂ​ൾ, അ​ക്ക​ര​പ്പാ​ടം, ഹ​യ ത​ന്‍​സീ​ൽ, ബ​ഥ​നി സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ൾ, ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര, അ​ജി​ഷ്മ വി​ജ​യ്, സെ​ന്‍റ് മാ​ത്യൂ​സ് എ​ല്‍​പി​എ​സ്, കു​ച്ച​പ്പു​റം, ക്രി​സ് മാ​ത്യൂ ജോ​ൺ, മൗ​ണ്ട് കാ​ര്‍​മ​ല്‍ ആ​ഗ്ലോ ഇ​ന്ത്യ​ന്‍ സ്‌​കൂ​ൾ, ത​ങ്ക​ശ്ശേ​രി, കൊ​ല്ലം, ജു​വാ​ന എ​ല്‍​സ ജോ​ബി സെ​ന്‍റ് മാ​ത്യൂ​സ് എ​ല്‍​പി​എ​സ് ക​ട​നാ​ട്, ജീ​വ​ന അ​ജീ​ഷ്, ആ​ഗ്ലോ ഇ​ന്ത്യ​ന്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ൾ, ത​ങ്ക​ശ്ശേ​രി. ആ​ഞ്ച​ലോ മൈ​ക്കി​ള്‍ സ​ന്തോ​ഷ് സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ളൂ​ര്‍. ഐ​റി​ന്‍ അ​ജീ​ഷ്, സെ​ന്‍റ് ​ജോ​സ​ഫ സ്‌​കൂ​ള്‍, ആ​ളൂ​ര്‍, ജൂ​ഡി​ത്ത് ക്ലെ​യ​ര്‍ ജ​സ്റ്റി​ന്‍, സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം, കു​റു​മ്പ​നാ​ടം, അ​ന​യ പി.​എ​സ്. എ​സ്എ​ച്ച്‌​സി​ജി എ​ല്‍​പി സ്‌​കൂ​ൾ, ചാ​ല​ക്കു​ടി, നി​ര​ഞ്ജ​ന്‍ എ, ​സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ്, കാ​യം​കു​ളം, ഫാ​ത്തി​മ ഫൈ​ഹ, എ​സ്എ​ച്ച് സി​എ​ല്‍​പി സ്‌​കൂ​ൾ, വൈ​ല​ത്തൂ​ര്‍, ആ​രോ​ണ്‍ തോ​മ​സ്, സെ​ന്‍റ് തോ​മ​സ് യു​പി​എ​സ് പൈ​ങ്കു​ളം, ഇ​സ്ര ജാ​ന്‍​സ്, സെ​ന്‍റ് മേ​രീ​സ് യു​പി​എ​സ് ചി​യ്യാ​രം, അ​ന​യ പി.​എ​സ് എ​സ്എ​ച്ച്‌​സി​ജി​എ​ല്‍​പി, ചാ​ല​ക്കു​ടി. എ​സ്‌​തേ​ര്‍ സാം, ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം, ന​ടു​ക്കു​ന്ന്, വെ​ളി​യം, ദി​യാ​ന സാ​ജ​ന്‍, സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ്, ചാ​രും​മൂ​ട്, വേ​ദി​ക പ്ര​ജു​ല്‍, പ​ള്ളോ​ട്ടി് ഹി​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍, അ​ഗ​സ്ത്യ​മു​ഴി, മു​ക്കം, ഭ​ദ്ര എ​ന്‍ അ​ജ​യ്, ല​യ സാ​റ ലി​ജോ, (ഇരുവരും സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് എ​ല്‍​പി​എ​സ്, ക​ദ​ളി​ക്കാ​ട്, മൂ​വാ​റ്റു​പു​ഴ), പ്ര​ജ്വ​ല്‍ പ്ര​വീ​ണ്‍, ഹ​മ്ദ ഫാ​ത്തി​മ അ​മി​ന്‍, നി​യ​ത ഡി, ​(മൂവരും ചി​ന്മ​യ വി​ദ്യാ​ല​യ കോ​ട്ട​യം), എ​സ്ത​ര്‍ പ​യ​സ്, സെ​ന്‍റ് ​മേ​രീ​സ് സി​യു​പി​എ​സ്, ചി​യ്യാ​രം, അ​ര​വി​ന്ദ് വി, ​എം​ഡി​എം​ഇ​എം​എ​ല്‍​പി സ്‌​കൂ​ള്‍, തി​രു​മൂ​ല​പു​രം,പ​ത്ത​നം​തി​ട്ട, ബേ​സി​ല്‍ തോ​മ​സ് ലി​സ്യൂ​സ് എ​ല്‍​പി സ്‌​കൂ​ള്‍, ഇ​ത്തി​ത്താ​നം, സാ​വി​യോ ഫി​ലി​പ്പ് ബി​നു, ഓ​ക്‌​സി​ലം സ്‌​കൂ​ൾ, ക​ട്ട​പ്പ​ന, ആ​ദ്രി​ത അ​നീ​ഷ്, എ​സ്എ​ന്‍ യു​പി സ്‌​കൂ​ള്‍, പ​ള്ളി​യാ​ട്. മെ​റി​ല്‍ ലി​യോ എ​ല്‍​എ​ഫ്എ​ല്‍​പി​എ​സ് കൊ​ര​ട്ടി, സ്വാ​ധി​ക വി​നീ​ത്, ബേ​സി​ലി​യ​ന്‍ പ​ബ്ലി​ക്‌​സ്‌​കൂ​ള്‍, പാ​ലി​യേ​ക്ക​ര,തി​രു​വ​ല്ല.

കെജി വി​ഭാ​ഗം:

ഒ​ന്നാം സ​മ്മാ​നം: ലി​വാ​നി​യ കെ.​എ​സ് സെ​ന്‍റ് മേ​രീ​സ് സി​ബി​പി​എ​സ് കൊ​ട്ടേ​ക്കാ​ട്.

ര​ണ്ടാം സ​മ്മാ​നം ര​ണ്ടു പേ​ര്‍​ക്ക്: ലി​യ എ​ല്‍​സ അ​രു​ൺ, സെ​ന്‍റ് മ​ര്‍​ത്താ​സ് ന​ഴ്‌​സ​റി സ്‌​കൂ​ള്‍ ക​ട്ട​പ്പ​ന, അ​ഭി​രാ​മി കെ​എ​സ്, ഹോ​ളി ഏ​ഞ്ച​ല്‍​സ് ഇ​എം​എ​ല്‍​പി സ്‌​കൂ​ൾ ആ​റ്റൂ​ര്‍, മ​ണ​ലാ​ടി.

മൂ​ന്നാം സ​മ്മാ​നം ര​ണ്ടു പേ​ര്‍​ക്ക് : സ്റ്റീ​വ​ന്‍ ഷി​ബു, വി​മ​ല ന​ഴ്‌​സ​റി കൂ​ത്ര​പ്പ​ള്ളി, കാ​ത​റി​ന്‍ ബ്രി​ജി​ത്ത് ബി​നു, സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഇ​ര​ട്ട​യാ​ര്‍.

എ ​ഗ്രേ​ഡ് നേ​ടി​യ​വ​ര്‍:

ദ​ക്ഷാ​വി​ഷ്ണു, മ​ണ്ണാ​റ​ശാ​ല ശ്രീ ​നാ​ഗ​രാ​ജ​വി​ദ്യാ​പീ​ഠം, വൈ​ഖാ​രി എ​സ്.​പ്ര​കാ​ശ് അ​നു​ഷ്മി​ക അ​നീ​ഷ്, സൈ​റ സാ​ലി ജോ​ണ്‍​സ​ന്‍, ആ​യി​ഷ അ​ക്‌​സ യു ​റ്റി,  ആ​ര്യ മേ​ഴ്‌​സി ജോ​ണ്‍​സ​ന്‍ റ്റി, (​എ​ല്ലാ​വ​രും ബി​ബി​എ​ല്‍​പി​എ​സ് ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര), ആ​ത​ര്‍ ഓ​ട്ടോ​ക്കാ​ര​ന്‍, സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി​എ​സ്, നീ​ലേ​ശ്വ​രം, ഐ​റി​ന്‍ സ​ല്‍​മാ​ന്‍, മു​രി​ക്കാ​ശ്ശേ​രി, ഗൗ​രി ല​ക്ഷ്മി,(ഇ​രു​വ​രും ജ്യോ​തി കി​ന്‍​ഡ​ര്‍ ഗാ​ര്‍​ഡ​ന്‍, മു​രി​ക്കാ​ശ്ശേ​രി), ഹെ​ല്‍​ന ആ​ന്‍ ജി​ലീ​ഷ്, സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്‌​സ​റി, ഇ​ര​ട്ട​യാ​ര്‍
നെ​ഹ്‌​റി​ന്‍ ഫാ​ത്തി​മ നി​സ്സാ​ര്‍, വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍, തൊ​ടു​പു​ഴ, നി​ര​ഞ്ജ​ന എം ​സ​നി​ല്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം നെ​ടു​ങ്കു​ന്ന്, വെ​ളി​യം, ഇ​വ മ​റി​യം ജെ​റി​ന്‍ , ഗൗ​ത​മി ശ്രീ​കു​മാ​ര്‍, (ഇ​രു​വ​രും വി​മ​ല ന​ഴ്‌​സ​റി സ്‌​കൂ​ള്‍, കൂ​ത്ര​പ്പ​ള്ളി), സി​യോ​ണ സു​ബി​ന്‍, റോ​സ് റ​സി​ഡ​ന്‍​ഷ്യ​ല്‍ സീ​നി​യ​ര്‍ സെ​ക്ക​ണ്ട​റി, ച​ന്ദ​ന​പ്പ​ള്ളി, കൃ​ഷ്ണ​ശ്രീ, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് സീ​നി​യ​ര്‍ സ്‌​കൂ​ള്‍ കൈ​പ്പ​ട്ടൂ​ര്‍, പ​ത്ത​നം​തി​ട്ട, അ​തി​ഥി രാ​ജേ​ഷ്, ഹോ​ളി​ഏ​ഞ്ച​ല്‍​സ് ഇ​എം​എ​ല്‍​പി സ്‌​കൂ​ള്‍, മ​ണ​ലാ​ടി,
സാ​ഞ്ചീ​സ് അ​ജീ​ഷ്, ഹോ​ളി ഏ​ഞ്ച​ല്‍ ഇ​എം​എ​ല്‍​പി മ​ണ​ലാ​ടി, ആ​റ്റൂ​ര്‍, ആ​ഞ്ജ​ലീ​ന സെ​റാ​ഫി​ന്‍ സ​ന്തോ​ഷ,് സെ​ന്‍റ് ജെ​ബി​സി എ​ല്‍​പി എ​സ് ആ​ളൂ​ര്‍, തൃ​ശൂ​ര്‍, ഫാ​ത്തി​മ, സെ​ന്‍റ് പോ​ള്‍​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം പ​ട്ടാ​മ്പി പാ​ല​ക്കാ​ട്, ആ​ന്‍​ലി​യ ലി​ബി​ന്‍, സാ​വ​ന്ന എ​ഡ്വി​ന്‍, വി​ഹാ​ന്‍ വി​ന്‍​ദീ​പ്, അ​ന്‍​വി​ന്‍ എ.​എ​സ്, (എ​ല്ലാ​വ​രും സെ​ന്‍റ് മേ​രീ​സ് സി​ബി​പി​എ​സ്, കോ​ട്ടേ​ക്കാ​ട്) അ​ജി​ത്ര വി​ജ​യ് ആ​ന്‍​മ​രി​യ, നി​ര​ഞ്ജ​ന കി​ര​ണ്‍, ആ​രാ​ധ്യ കൃ​ഷ്ണ, ലി​ജി​ന്‍ ലി​ന്‍​സ​ണ്‍ (എ​ല്ലാ​വ​രും സെ​ന്‍റ് മാ​ത്യൂ​സ് ന​ഴ്‌​സ​റി, കു​ച്ച​പു​റം).

DCL (Deepika Children’s League)

പ്ര​വി​ശ്യാ ടാ​ല​ൻ​റ് ഫെ​സ്റ്റ്: തൊ​ടു​പു​ഴ​യ്ക്ക് ഓ​വ​റോ​ൾ, മൂ​ല​മ​റ്റം ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ്

തൊ​ടു​പു​ഴ: പ്ര​വി​ശ്യാ ഡി.സിഎ​ൽ ടാ​ല​ൻ​റ് ഫെ​സ്റ്റ് തൊടുപുഴ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി. 627 പോ​യി​​ന്‍റോടെ തൊ​ടു​പു​ഴ മേ​ഖ​ല ഓ​വ​റോ​ൾ നേ​ടി. മൂ​ല​മ​റ്റം മേ​ഖ​ല ഫ​സ്റ്റ് റ​ണ്ണ​റ​പ്പും ക​രി​മ​ണ്ണൂ​ർ മേ​ഖ​ല സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പും ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​വി​ശ്യാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ ​ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു . സം​സ്ഥാ​ന പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശാ​ഖാ ഡ​യ​റ​ക്ട​ർ ബി​ന്ദു ജോ​സ​ഫ്, കു​രു​വി​ള ജേ​ക്ക​ബ്, ജ്യോ​ൽ​സ​ന ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​രും പ്ര​വി​ശ്യാ, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

DCL (Deepika Children’s League)

കൊച്ചേട്ടന്‍റെ കത്ത്: ക്രി​സ്തു എ​ന്‍റെ ച​രി​ത്ര​കാ​ര​ൻ

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

""With Him I cannot fail, without Him I cannot succeed'' അ​വ​ൻ കൂ​ടെ​യു​ള്ളു​പ്പോ​ൾ എ​നി​ക്കു പ​രാ​ജ​യ​മി​ല്ല, അ​വ​നെ​ക്കൂ​ടാ​തെ എ​നി​ക്കു വി​ജ​യ​വു​മി​ല്ല.'' ""ലോ​ക​ര​ക്ഷ​ക​നാ​യ യേ​ശു​ക്രി​സ്തു​വി​ന് ത​ന്‍റെ ജീ​വി​ത​ത്തി​ലു​ള്ള സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഏ​ബ്ര​ഹാം ലി​ങ്ക​ൺ പ​റ​ഞ്ഞ ഈ ​വി​ഖ്യാ​ത വാ​ക്യം എ​ന്‍റെ ജീ​വി​ത​ത്തി​ലും ശ​രി​യാ​ണ്'' എ​ന്നു പ​റ​ഞ്ഞ്, അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു, പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സ്!

2025 ഡി​സം​ബ​ർ 13-ന് ​കോ​ൽ​ക്ക​ത്ത​യി​ൽ ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സാ​യ ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ക്രി​സ്തു​മ​സ് ആ​ഘോ​ഷ​ത്തി​ലാ​ണ് ബ​ഹു​മാ​ന​പ്പെ​ട്ട ഗ​വ​ർ​ണ​ർ ഈ ​സ​ന്ദേ​ശം ന​ല്കി​യ​ത്. മി​ക​ച്ച മ​ത​സൗ​ഹാ​ർ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഫാ. റോ​ബി ക​ണ്ണ​ൻ​ചി​റ സി​എം​ഐ​യ്ക്ക് ഗ​വ​ർ​ണേ​ഴ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ല്കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2025 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള ഒ​രു ഡി​സം​ബ​ർ മാ​സ​ത്തി​ൽ തു​ട​ങ്ങി​യ​താ​ണ്, ത​ന്നി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രു​ടെ​യെ​ല്ലാ ജീ​വ​ച​രി​ത്ര​മെ​ഴു​തി​ക്കൊ​ണ്ടു​ള്ള ക്രി​സ്തു​വി​ന്‍റെ ഈ ​വി​ശ്വ​യാ​നം. ആ ​മ​ഹാ​പി​റ​വി​യു​ടെ ദ്വി​സ​ഹ​സ്രാ​ബ്ദ​ര​ജ​ത ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ ക്രി​സ്മ​സ് അ​നു​ഭ​വ​ങ്ങ​ളി​ല​ലി​യു​ക​യാ​ണ് ഇ​ന്നു ലോ​കം! ലോ​ക​ത്തെ ഏ​റ്റ​വും സ്വാ​ധീ​നി​ച്ച മ​ഹാ​ത്മാ​ക്ക​ളു​ടെ​യെ​ല്ലാം​ത​ന്നെ ജീ​വി​ത​ത്തെ വ​ഴി​ന​ട​ത്തി​യ​ത് ക്രി​സ്തു​വാ​ണ്.

ലോ​കം മു​ഴു​വ​നു​മു​ള്ള ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ൾ​ക്ക്, ക്രി​സ്മ​സ് അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും​കൊ​ണ്ട് നി​റ​ഞ്ഞ​താ​ണ്. എ​ന്നാ​ൽ മ​റ്റെ​ല്ലാ​വ​ർ​ക്കും ക്രി​സ്തു​വി​ന്‍റെ പി​റ​ന്നാ​ൾ​ദി​നം, ലോ​ക​ച​രി​ത്ര​ത്തി​ലെ ആ​ന​ന്ദ​പൂ​രി​ത​മാ​യ ഒ​രു സു​പ്ര​ധാ​ന സം​ഭ​വ​മാ​ണ്. കാ​ര​ണം, ലോ​ക​ച​രി​ത്രം സ്വ​ന്തം ജ​ന്മ​ദി​ന​ത്തി​നു മു​ന്പ്, ശേ​ഷം എ​ന്നി​ങ്ങ​നെ വി​ഭ​ജി​ച്ചി​ട്ടു​ള്ള​ത് യേ​ശു​ക്രി​സ്തു മാ​ത്ര​മാ​ണ്.

ക്രി​സ്തു​വി​നു മു​ന്പ് എ​ന്നു സൂ​ചി​പ്പി​ക്കാ​ൻ ബി.​സി. എ​ന്നും ക്രി​സ്തു​വി​നു​ശേ​ഷം എ​ന്നു സൂ​ചി​പ്പി​ക്കാ​ൻ എ.​ഡി. എ​ന്നു​മാ​ണ് നാം ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്. B.C. എ​ന്നാ​ൽ, Before Christ - ക്രി​സ്തു​വി​നു മു​ന്പ് എ​ന്നും , AD എ​ന്നാ​ൽ, Anno Domini (ലാ​റ്റി​ൻ വാ​ക്ക്) - In the year of Our Lord - "ന​മ്മു​ടെ ക​ർ​ത്താ​വി​ന്‍റെ വ​ർ​ഷ​ത്തി​ൽ' എ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം.

ഏ​റ്റ​വും കൗ​തു​ക​ക​ര​മാ​യ കാ​ര്യം, ഈ ​ബി.​സി.​യും എ.​ഡി​.യും ന​മ്മു​ടെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കാം എ​ന്ന​താ​ണ്. ക്രി​സ്തു​വി​ൽ ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന നി​മി​ഷ​ത്തി​ൽ, ക്രി​സ്തു​വി​ന്‍റെ സു​വി​ശേ​ഷ​മൂ​ല്യ​ങ്ങ​ൾ എ​ന്‍റെ വ​ഴി​യും വി​ള​ക്കു​മാ​കു​ന്ന നി​മി​ഷ​ത്തി​ൽ, ക്രി​സ്തു എ​ന്നി​ൽ ജ​നി​ക്കു​ക​യ​ല്ലേ! അ​തെ! അ​പ്പോ​ൾ മു​ത​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ന് ബി.​സി. എ​ന്നും എ.​ഡി. എ​ന്നും ഒ​രു കാ​ല​വി​ഭ​ജ​നം ഉ​ണ്ടാ​​കു​ന്നു​ണ്ട്!

എ​ന്‍റെ ബി.​സി. എ​ന്നാ​ൽ ക്രി​സ്തു​വി​നെ ഞാ​ൻ അ​റി​യു​ന്ന​തി​നു മു​ന്പു​ള്ള കാ​ലം! എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ എ.​ഡി. എ​ന്നാ​ൽ, ക്രി​സ്തു​വി​നോ​ടൊ​പ്പ​മു​ള്ള എ​ന്‍റെ ജീ​വി​ത​കാ​ലം. അ​തു​കൊ​ണ്ടാ​ണ് ക്രി​സ്തു​വി​ന്‍റെ മ​ല​യി​ലെ പ്ര​സം​ഗ​ത്തി​ലെ അ​ഷ്ട​ഭാ​ഗ്യ​ങ്ങ​ൾ ത​ന്നെ ഏ​റെ സ്വാ​ധീ​നി​ച്ചെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി​യും ക്രി​സ്തു​വി​നെ​ക്കൂ​ടാ​തെ എ​നി​ക്ക് ഇ​തു​വ​രെ വി​ജ​യം ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന് ഏ​ബ്ര​ഹാം ലി​ങ്ക​ണും, അ​തു​ത​ന്നെ ആ​ഹ്ലാ​ദ​ത്തോ​ടെ ആ​വ​ർ​ത്തി​ക്കു​ന്ന ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ബ​ഹു. സി.​വി. ആ​ന​ന്ദ​ബോ​സ് ഐ​എ​സ്എ​സും പ്ര​ഖ്യാ​പി​ക്കു​ന്ന​ത്! നോ​ക്കു​ക, ക്രി​സ്തു എ​ന്‍റെ​യും നി​ങ്ങ​ളി​ൽ പ​ല​രു​ടെ​യും ജീ​വി​ത ച​രി​ത്ര​കാ​ര​ൻ ആ​യി​ക്ക​ഴി​ഞ്ഞു.

കൂ​ട്ടു​കാ​രേ, പു​ൽ​ക്കൂ​ടും, ന​ക്ഷ​ത്ര​ങ്ങ​ളും, ബ​ലൂ​ണു​ക​ളും, ക​ടും​ചെ​മ​പ്പു​ടു​പ്പും വെ​ളു​വെ​ളെ തി​ള​ങ്ങു​ന്ന തൊ​പ്പി​യു​മെ​ല്ലാം​വ​ച്ച ക്രി​സ്മ​സ് പ​പ്പ​യും സ​മ്മാ​ന​ങ്ങ​ളും സ്നേ​ഹ​സ​ന്ദേ​ശ​ങ്ങ​ളും ക്രി​സ്മ​സ് ട്രീ​ക​ളും ക്രി​സ്മ​സ് കാ​ർ​ഡു​ക​ളും ക്രി​സ്മ​സ് കേ​ക്കു​ക​ളും ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​ങ്ങ​ളും നാ​ടും വീ​ടും മി​ന്നി​ത്തി​ള​ങ്ങു​ന്ന വൈ​ദ്യു​തി ദീ​പ​ങ്ങ​ളും വ​ർ​ണാ​ഭ​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളും എ​ല്ലാ​റ്റി​നും മു​ക​ളി​ൽ ഒ​ഴു​കി​പ്പ​ര​ക്കു​ന്ന ക്രി​സ്മ​സ് പ്രാ​ർ​ത്ഥ​ന​ക​ളും എ​ല്ലാം ക്രി​സ്തു​വി​ന്‍റെ ജീ​വാം​ശ​മു​ള്ള ദൃ​ശ്യ​വി​ന്യാ​സ​ങ്ങ​ളാ​ണ്.

അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു മ​ഹ​ത്വ​വും ഭൂ​മി​യി​ൽ സ​ന്മ​ന​സു​ള്ള​വ​ർ​ക്കു സ​മാ​ധാ​ന​വും ശാ​ന്തി​യും പ​ക​രു​ന്ന ക്രി​സ്മ​സി​ന്‍റെ മം​ഗ​ള​ങ്ങ​ളും പ്രാ​ർ​ത്ഥ​ന​ക​ളും എ​ല്ലാ കൂ​ട്ടു​കാ​ർ​ക്കും നേ​രു​ന്നു!
ആ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

DCL (Deepika Children’s League)

പാ​ലാ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ്: ഹോ​ളി​ക്രോ​സ് ചേ​ർ​പ്പു​ങ്ക​ൽ, മേ​രി മാ​താ പാ​ലാ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

പാ​ലാ : മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ഡി​സി​എ​ൽ പാ​ലാ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ൽ ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പാ​ലാ മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ളും ജേ​താ​ക്ക​ളാ​യി.

എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ൽ.​പി സ്കൂ​ൾ രാ​മ​പു​രം, മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ പാ​ലാ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​പ്പോ​ൾ യു​പി വി​ഭാ​ഗ​ത്തി​ൽ മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ പാ​ലാ​യും സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ട​നാ​ടും ര​ണ്ടും മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചേ​ർ​പ്പു​ങ്ക​ൽ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ട​നാ​ട് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി .

പാ​ലാ മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ടാ​ല​ന്‍റ് ഫെ​സ്റ്റ് പാ​ലാ രൂ​പ​ത ഡി​എ​ഫ്സി ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് നെ​ല്ലി​ക്കു​ന്ന് ചെ​രി​വ് പു​ര​യി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്സി എ​ഫ്സി​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജ​യ്സ​ൺ ജോ​സ​ഫ്, ഡി​എ​ഫ്സി രൂ​പ​ത സെ​ക്ര​ട്ട​റി വി.​ടി ജോ​സ​ഫ്,ഡി​സി​എ​ൽ പ്ര​വി​ശ്യ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ശ്രേ​യ എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി എ​ൽ.​പി,യു.​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗം,ല​ളി​ത​ഗാ​നം, ക​വി​ത ര​ച​ന,ക​ഥാ​ര​ച​ന ഉ​പ​ന്യാ​സം, ഡി ​സി​എ​ൽ ആ​ന്തം, ല​ഹ​രി വി​രു​ദ്ധ ഗാ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​ൽ​ബി​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

DCL (Deepika Children’s League)

ഡിസിഎ​ൽ ക​ട്ട​പ്പ​ന മേ​ഖ​ലാ ടാലന്‍റ് ഫെ​സ്റ്റ് : മേരികുളം സെന്‍റ് മേരീസ്, മരിയൻ സ്കൂളുകൾ ചാന്പ്യന്മാർ

മേ​രി​കു​ളം: ഡി​സി​എ​ൽ ക​ട്ട​പ്പ​ന മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റ് മേ​രി​കു​ളം മ​രി​യ​ൻ പ​ബ്ലി​ക്‌ സ്കൂ​ളി​ൽ ന​ട​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ള​മ്പ​ള്ളി​ൽ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വി​ശ്യാ കോ​ർ​ഡി​നേ​റ്റ​ർ എം ​വി. ജോ​ർ​ജ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ, ഫാ. ​ജെ​യ്സ​ൺ ചെ​രി​വു​പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളും എ​ൽ.​പി. യു.​പി. വി​ഭാ​ഗ​ങ്ങ​ളി​ൽ മ​രി​യ​ൻ പ​ബ്ലി​ക് സ്‌​കൂ​ളും ചാ​മ്പ്യ​ൻ​മാ​രാ​യി.

മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ ടോം ​ക​ണ​യ​ങ്ക​വ​യ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ഡി​യ തോ​മ​സ്, ലി​ൻ​സ​ൺ ജോ​സ​ഫ്, സെ​ബി​ൻ പോ​ൾ, അ​പ​ർ​ണ ടി. ​മോ​ഹ​ൻ, ലി​യോ​ൺ സി​ജോ, നോ​റ ജോ​സ്‌​മോ​ൻ, എ​യ്ബ​ൽ അ​നീ​ഷ്, അ​രു​ണി​മ ദി​ലീ​പ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മേ​ഖ​ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ നി​ന്ന് നാ​നൂ​റോ​ളം പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

DCL (Deepika Children’s League)

കൊച്ചേട്ടന്‍റെ കത്ത്: "അ​മ്മ മി​ണ്ടാ​തി​രി, ഡോ​ക്‌ടർ പ​റ​ഞ്ഞാ മ​തി'

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

""എ​ല്ലാ​വ​രും ഉ​ണ്ണാ​നി​രു​ന്നി​ല്ലേ? എ​ത്ര നേ​ര​മാ​യി നി​ന്നെ ഒ​രു​മി​ച്ചു​ണ്ണാ​ൻ വി​ളി​ക്കു​ന്നു? ഒ​ന്നു വ​ന്നി​രി​ക്കു മോ​നേ...''"എ​നി​ക്കു വേ​ണ്ടെ​ന്ന് ഞാ​നെ​ത്ര ത​വ​ണ പ​റ​യു​ന്നു! എ​നി​ക്കു വ​ണ്ണം കൂ​ടാ​തി​രി​ക്കാ​ൻ ഞാ​ൻ ഡ​യ​റ്റാ... എ​ന്‍റെ ക്ലാ​സി​ലെ പ​ല​രും ഡ​യ​റ്റ് നോ​ക്കു​ന്നു​ണ്ട്.'' മു​റി​ക്കു​ള്ളി​ൽ​നി​ന്ന് അ​രു​ൺ ഉ​റ​ക്കെ പ​റ​ഞ്ഞു.""ഓ ​പി​ന്നെ... എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​നാ​ണ് ഡ​യ​റ്റ് നോ​ക്കു​ന്ന​ത്. ശ​രീ​രം വ​ള​രു​ന്ന പ്രാ​യ​ത്തി​ൽ, ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. അ​തും സ​മ​യ​ത്തു ക​ഴി​ക്ക​ണം. വീ​ട്ടി​ൽ എ​ല്ലാ​വ​രും സാ​ധി​ക്കു​ന്നി​ട​ത്തോ​ളം ഒ​ന്നി​ച്ചു ക​ഴി​ക്കു​ക​യും വേ​ണം!'' ഉ​റ​ച്ച ശ​ബ്ദ​ത്തി​ൽ അ​ച്ഛ​ൻ ന​യം വ്യ​ക്ത​മാ​ക്കി.ഉ​ച്ച​ക​ഴി​ഞ്ഞ് ക​ളി​ക്കാ​നാ​യി പു​റ​ത്തു​പോ​യ അ​രു​ൺ, നേ​രം ന​ന്നാ​യി ഇ​രു​ട്ടി​യ​തി​നു​ശേ​ഷ​മാ​ണ് വീ​ട്ടി​ൽ ക​യ​റി​വ​ന്ന​ത്.

മൊ​ബൈ​ൽ​ഫോ​ണു​മാ​യി മു​റി​യി​ലേ​ക്കു ക​യ​റി​യ അ​രു​ൺ അ​ത്താ​ഴം ക​ഴി​ക്കാ​നും ഇ​റ​ങ്ങി​വ​ന്നി​ല്ല. അ​മ്മ വീ​ണ്ടും വീ​ണ്ടും വി​ളി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അ​വ​ൻ ദേ​ഷ്യ​ത്തോ​ടെ നോ ​പ​റ​ഞ്ഞു​കൊ​ണ്ടു​മി​രു​ന്നു.ഒ​രു ദി​വ​സം രാ​വി​ലെ അ​രു​ൺ എ​ഴു​ന്നേ​റ്റ​ത് വ​ലി​യ വാ​യി​ൽ നി​ല​വി​ളി​ച്ചു​കൊ​ണ്ടാ​ണ്. വ​യ​ർ​പൊ​ത്തി​ക്ക​ര​യു​ന്ന അ​വ​ന് വ​ലി​യ വ​യ​റു​വേ​ദ​ന​യാ​യി​രു​ന്നു! അ​ച്ഛ​ന്‍റെ കൂ​ടെ​ആ​ശു​പ​ത്രി​യി​ലെ​ത്തി.  പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ഡോ​ക്ട​ർ പ​റ​ഞ്ഞ​തു​കേ​ട്ട് അ​ച്ഛ​ൻ ഞെ​ട്ടി! അ​രു​ണി​ന്‍റെ പാ​ൻ​ക്രി​യാ​സി​നു നീ​രു​ണ്ട്.

ബ​യോ​പ്സി​ക്കു വി​ട​ണം.അ​രു​ണി​ന്‍റെ ആ​മാ​ശ​യ​വും ഉ​ദ​ര​ത്തി​ലെ മ​റ്റ് അ​വ​യ​വ​ങ്ങ​ളും മ​ലി​ന​മാ​ണ​ത്രേ! പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ട​ല്ലേ'' എ​ന്ന ചോ​ദ്യ​ത്തി​ന് "ഇ​ല്ല' എ​ന്ന് അ​ച്ഛ​നും "യേ​സ് സാ​ർ' എ​ന്ന് അ​രു​ണും പ​റ​ഞ്ഞു. ക​ളി​ക്കാ​നാ​ണെ​ന്നും പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നു​മി​റ​ങ്ങു​ന്ന​വ​ൻ പ​ണ​ക്കാ​രു​ടെ മ​ക്ക​ളോ​ടൊ​പ്പം ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും കോ​ഫി​ഹൗ​സു​ക​ളി​ലും സ്ഥി​ര​മാ​യി ക​യ​റി ജ​ങ്ക് ഫു​ഡി​ന്‍റെ അ​ടി​മാ​യി മാ​റി​യി​രു​ന്നു!വീ​ട്ടി​ലെ ഭ​ക്ഷ​ണ​ത്തി​ന് രു​ചി​യി​ല്ല എ​ന്ന് എ​ന്നും പ​രാ​തി​യാ​ണ്. കാ​ര​ണം ഹോ​ട്ട​ൽ - ബേ​ക്ക​റി ഭ​ക്ഷ​ണ​ത്തി​ന്‍റെ ഉ​മാ​മി​യാ​ണ് എ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.

കൂ​ട്ടു​കാ​രേ, നി​ങ്ങ​ളും ഈ ​ഉ​മാ​മി​യു​ടെ അ​ടി​മ​ക​ളാ​ണോ? ഉ​മാ​മി എ​ന്ന ജ​പ്പാ​ൻ വാ​ക്കി​ന് കൊ​തി​പ്പി​ക്കു​ന്ന രു​ചി എ​ന്നാ​ണ​ർ​ത്ഥം. ത​ക്കാ​ളി, പ​നീ​ർ, മ​ട്ട​ൻ, ചി​ക്ക​ൻ, മ​ത്സ്യം, കൂ​ൺ, ക​ട​ൽ പാ​യ​ൽ എ​ന്നി​വ​യി​ൽ​നി​ന്നു  ല​ഭി​ക്കു​ന്ന സ്വാ​ഭാ​വി​ക​മാ​യ ഉ​മാ​മി ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്.എ​ന്നാ​ൽ, രു​ചി​കൂ​ട്ടാ​നാ​യി മോ​ണോ സോ​ഡി​യം ഗ്ലൂ​റ്റാ​മേ​റ്റ് (MSG) എ​ന്ന അ​ജി​നോ​മോ​ട്ടോ  ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന "ഉ​മാ​മി'​യു​ടെ അ​ടി​മ​ക​ളാ​ണ് ന​മ്മു​ടെ ക​ഥ​യി​ലെ അ​രു​ണും കൂ​ട്ടു​കാ​രി​ൽ ഒ​ട്ടേ​റെ​പ്പേ​രും!ഇ​ന്നു കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും മാ​ത്ര​മ​ല്ല, മു​തി​ർ​ന്ന​വ​രും എം.​എ​സ്.​ജി​യി​ലൂ​ടെ നി​ർ​മി​ക്കു​ന്ന ഉ​മാ​മി​ക്ക് അ​ടി​മ​ക​ളാ​ണ്. ന​മ്മു​ടെ വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന നാ​ട​ൻ ഭ​ക്ഷ​ണം ഇ​ന്നാ​ർ​ക്കും വേ​ണ്ട. ഭ​ക്ഷ​ണം ഇ​ന്നു ഹോ​ട്ട​ലി​ലാ​ണ് എ​ന്നു പ​റ​യു​ന്പോ​ഴേ, നാ​വി​ൽ വെ​ള്ളം ഉ​ണ​ർ​ത്താ​ൻ അ​ജി​നോ​മോ​ട്ടോ​യു​ടെ ഉ​മാ​മി​ക്കു ക​ഴി​വു​ണ്ട്!

നൂ​ഡി​ൽ​സ്, ഫ്രൈ​ഡ് ചി​ക്ക​ൻ, ബ​ർ​ഗ​ർ പാ​റ്റീ​സ്, ഫ്രോ​സ​ൻ മോ​മോ​സ്, ഷ​വ​ർ​മ്മ തു​ട​ങ്ങ​യ എ​ല്ലാ ഇ​റ​ക്കു​മ​തി ഭ​ക്ഷ​ണ​ത്തി​ലും എം.​എ​സ്.​ജി​യും കൃ​ത്രി​മ രു​ചി​യും, വി​ഷ​മ​യ​മാ​യ നി​റ​ങ്ങ​ളു​ടെ  പൊ​ടി​ക​ളും ആ​സി​ഡും എ​ല്ലാം അ​മി​ത​മാ​യ അ​ള​വി​ൽ ചേ​ർ​ക്കു​ന്നു​ണ്ട്.ചി​പ്സ്, ലെ​യ്സ്, കു​ർ​ക്കു​റെ, നാ​ച്ചോ​സ്, ചീ​സ്ബോ​ൾ​സ്, പ​ഫ്സ്, പാ​നി​പൂ​രി മ​സാ​ല​ക​ൾ, പോ​പ്കോ​ൺ തു​ട​ങ്ങി കു​ട്ടി​ക​ൾ ആ​ർ​ത്തി​യോ​ടെ ഭ​ക്ഷി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളി​ലെ​ല്ലാം  അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ കൃ​ത്രി​മ ഫ്ലേ​വ​റു​ക​ളും ആ​സി​ഡു​ക​ളും എം.​എ​സ്.​ജി​യും ചേ​ർ​ക്കു​ന്നു​ണ്ട്.

ന​മ്മു​ടെ നാ​ട​ൻ ചോ​റും ക​റി​ക​ളും നാ​ട​ൻ കോ​ഴി​യും ക​പ്പ​യും ബീ​ഫും അ​പ്പ​വും മു​ട്ട​യും പു​ട്ടും ക​ട​ല​യും ചെ​ണ്ട​ക്ക​പ്പ​യും കാ​ന്താ​രി​മു​ള​കും ഉ​ള്ളി​ച്ച​മ്മ​ന്തി​യു​മൊ​ക്കെ ക​ഴി​ച്ച്, ന​ല്ല ക​ല്ലു​മ​സി​ലു​മാ​യി ക​ല്ലി​നോ​ടും മ​ണ്ണി​നോ​ടും പ​ട​വെ​ട്ടി വ​ള​ർ​ന്ന കേ​രം​തി​ങ്ങു​ന്ന ഈ ​കേ​ര​ള​നാ​ടി​ന്‍റെ ത​ന​തു​ഭ​ക്ഷ​ണ​ശൈ​ലി​ക​ളും രു​ചി​ക്കൂ​ട്ടു​ക​ളു​മൊ​ക്കെ, കു​ഴി​മ​ന്തി​യു​ടെ കു​ഴി​യി​ലി​ട്ടു മൂ​ടു​ന്ന​താ​രാ​ണ്?കൂ​ട്ടു​കാ​രേ, ഭ​ക്ഷ​ണം ഒ​രു സം​സ്കാ​ര​മാ​ണ്. ഓ​രോ നാ​ടി​നു​മു​ണ്ട് സ്വ​ന്ത​മാ​യ ഒ​രു ഭ​ക്ഷ​ണ​സം​സ്കാ​ര​ച​രി​ത്രം! അ​തി​നാ​ൽ, ന​മു​ക്കു വീ​ട്ടി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ചു വ​ള​രാം. അ​രു​ണി​നേ​പ്പോ​ലെ, പ​ല കൂ​ട്ടു​കാ​ർ​ക്കും വീ​ട്ടി​ലി​രു​ന്ന് അ​ച്ഛ​നു​മ​മ്മ​യും പ​റ​യു​ന്ന​തി​ന് ഒ​രു വി​ല​യു​മി​ല്ല.

വ​യ​റും തി​രു​മ്മി, ആ​ശു​പ​ത്രി​യി​ൽ ചെ​ല്ലു​ന്പോ​ൾ ഡോ​ക്ട​ർ പ​റ​ഞ്ഞാ​ലേ സ​ത്യം മ​ന​സി​ലാ​കൂ!ന​മു​ക്കു വീ​ട്ടി​ൽ ഭ​ക്ഷ​ണ​വും ഭാ​ഷ​ണ​വും മ​തി എ​ന്നു പ​റ​യാം. അ​മ്മ​ക്ക​റി​ക​ളു​ടെ രു​ചി​യും ആ​വി​പാ​റു​ന്ന ചോ​റി​ലൊ​രു​തു​ള്ളി എ​ണ്ണ​യു​മു​പ്പും പു​ര​ട്ടി, അ​മ്മ വാ​രി​ത്ത​രു​ന്ന ചോ​റു​രു​ള​ക​ളു​ടെ അ​രു​ളു​ക​ളും ന​മ്മു​ടെ ആ​രോ​ഗ്യ​ത്തി​ന്‍റെ നി​യ​മാ​വ​ലി​യാ​ക​ട്ടെ

ആ​ശം​സ​ക​ളോ​ടെ, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

DCL (Deepika Children’s League)

ശാ​ന്തിദൂ​തു​മാ​യ് "ഉ​ണ്ണീ​ശോ' വ​ര​വാ​യി

അ​ഞ്ഞൂ​റി​ലേ​റെ കു​ട്ടി​പ്പ​പ്പാ​മാ​ർ ആ​ടി​ത്തി​മി​ർ​ത്ത പു​തി​യ ക്രി​സ്മ​സ് ഗാ​ന​വു​മാ​യി ദീ​പി​ക മ്യൂ​സി​ക് ചാ​ന​ൽ ക​വാ​ടം തു​റ​ന്നു! ഡി​സം​ബ​ർ മാ​സ​ത്തി​ലെ ക്രി​സ്​മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ര​വ​മു​യ​ർ​ത്താ​നാ​ണ് "ഉ​ണ്ണീ​ശോ' എ​ന്ന മ്യൂ​സി​ക് ആ​ൽ​ബം ഒ​രു​ക്കി​യ​ത്.

ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ​യു​ടെ ര​ച​ന​യ്ക്ക് മ​നോ​ഹ​ര​മാ​യ സം​ഗീ​തം ന​ൽ​കി​യ​ത് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഫാ. ​ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ സി​എം​ഐ ആ​ണ്. കാ​ര​ൾ​ഗാ​ന​മ​ത്സ​ര​ത്തി​ന് ഉ​ത​കു​ന്ന ഈ ​ഗാ​നം ആ​ല​പി​ച്ച​ത് യു​വ​ഗാ​യ​ക​രി​ൽ പ്ര​മു​ഖ​നാ​യ ഫാ. ​പ്രി​ൻ​സ് പ​ര​ത്തി​നാ​ൽ സി​എം​ഐ ആ​ണ്.

കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ആ​ടി​പ്പാ​ടാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​സം​ഗീ​തം ന​ൽ​കി​യ​ത് നോ​ർ​ബ​ർ​ട്ട് അ​നീ​ഷ് ആ​ന്‍റോ​യും മ​നോ​ഹ​ര​മാ​യ വീ​ഡി​യോ ചെ​യ്ത​ത് ഫി​ലിം ഡ​യ​റ​ക്ട​ർ ഫെ​ലി​ക്സ് ജോ​സ​ഫു​മാ​ണ്.

മൂ​വാ​റ്റു​പു​ഴ ഹോ​ളി​മാ​ഗി ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ഞൂ​റി​ല​ധി​കം കു​ട്ടി​ക​ളാ​ണ് ക്രി​സ്മ​സ് പ​പ്പാ​മാ​രാ​യി ആ​ടി​പ്പാ​ടി​യ​ത്. "ഉ​ണ്ണീ​ശോ' എ​ന്ന ഗാ​ന​മു​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളാ​ണ് ഡി​സി​എ​ൽ ക്രി​സ്തു​മ​സ് കാ​ര​ൾ മ​ത്സ​ര​ത്തി​നാ​യി ന​ൽ​കു​ന്ന​ത്. Deepikamusicofficial എ​ന്ന യു ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് ഉ​ണ്ണീ​ശോ ഗാ​നം ല​ഭ്യ​മാ​കു​ന്ന​ത്.

ക്രി​സ്മ​സ് കരോള്‍ വീ​ഡി​യോ ച​ല​ഞ്ച്

ഡി​സി​എ​ല്‍ കു​ട്ടി​ക​ളു​ടെ ദീ​പി​ക കരോ​ള്‍​ഗാ​ന മ​ത്സ​ര​ത്തി​ന് ത​ന്നി​രി​ക്കു​ന്ന മൂ​ന്നു​പാ​ട്ടു​ക​ളി​ല്‍ ഏ​തു വേ​ണ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാം. പാ​ട്ടു​ക​ളു​ടെ ക​രോ​ക്കെ​ക​ള്‍ ഡി​സി​എ​ല്‍ ദീ​പി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ ല​ഭ്യ​മാ​ണ്. ക​രോ​ക്കെ വീ​ഡി​യോ​യു​ടെ ഡി​സ്‌​ക്രി​പ്ഷ​നി​ല്‍ ഗാ​ന​ത്തി​ന്‍റെ യൂ​ട്യൂ​ബ് ലി​ങ്കു​ക​ളും കൊ​ടു​ത്തി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ ഡി​സം​ബ​ര്‍ 30-ന് ​മു​മ്പ് 9349599181 എ​ന്ന ന​മ്പ​റി​ല്‍ അ​യ​യ്ക്കു​ക. ഒ​ന്നാം സ​മ്മാ​നം-5000 രൂ​പ, ര​ണ്ടാം സ​മ്മാ​നം-3000​രൂ​പ, മൂ​ന്നാം സ​മ്മാ​നം-2000 രൂ​പ

പു​ല്‍​ക്കൂ​ട് വീ​ഡി​യോ ച​ല​ഞ്ച്

സ്‌​കൂ​ളു​ക​ൾ, പ​ള്ളി​ക​ള്‍ (കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ) എ​ന്നി​ങ്ങ​നെ ര​ണ്ടു കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് പു​ല്‍​ക്കൂ​ട് വീ​ഡി​യോ ച​ല​ഞ്ച് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. പു​ല്‍​ക്കൂ​ട് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെയും പു​ല്‍​ക്കൂ​ടി​ന്‍റെ​യും വീ​ഡി​യോ ഡി​സി​എ​ല്‍ ദീ​പി​ക യുട്യൂ​ബ് ചാ​ന​ലി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ‘പു​ല​രി​മ​ഴ' എ​ന്ന ഗാ​ന​ത്തി​നൊ​പ്പം എ​ഡി​റ്റു ചെ​യ്ത് 7034330390 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്‌​സാ​പ്പി​ല്‍ അ​യ​യ്ക്കാം.

വീ​ഡി​യോ അ​യ​യ്‌​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 10. ഒ​ന്നാം സ​മ്മാ​നം-5000 രൂ​പ, ര​ണ്ടാം സ​മ്മാ​നം-3000​രൂ​പ, മൂ​ന്നാം സ​മ്മാ​നം-2000 രൂ​പ.

DCL (Deepika Children’s League)

ക​ല​യ​ന്താ​നി മേഖലാ ടാ​ല​ന്‍റ് ഫെ​സ്റ്റ്

ക​ല​യ​ന്താ​നി : ഡി ​സി എ​ൽ ക​ല​യ​ന്താ​നി മേ​ഖ​ലാ ടാ​ല​ൻ​റ് ഫെ​സ്റ്റ് സെ​ന്‍റ് ജോ​ർ​ജ് എ​ച്ച് എ​സ് എ​സി​ൽ ന​ട​ത്തി .

ഹെ​ഡ്മാ​സ്റ്റ​ർ ഫാ . ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു . മേ​ഖ​ലാ ലീ​ഡ​ർ ജോ​സി​യ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ഡ​യ​റ​ക്ട​ർ ദീ​പ വ​ർ​ഗീ​സ് , പ്ര​വി​ശ്യാ ട്ര​ഷ​റ​ർ ജ്യോ​ൽ​സ​ന ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

261 പോ​യി​ൻ​റ്റോ​ടെ ക​ല​യ​ന്താ​നി സെന്‍റ്ജോ​ർ​ജ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി . വെ​ട്ടി​മ​റ്റം വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ് ക​ര​സ്ഥ​മാ​ക്കി . മീ​ൻ​മു​ട്ടി മാ​ർ മാ​ത്യൂ​സ് യു.​പി സ്കൂ​ളാ​ണ് സെ​ക്ക​ൻഡ് റ​ണ്ണ​ർ അ​പ്പ് .

DCL (Deepika Children’s League)

തൊടുപുഴ പ്രവിശ്യ ടാലന്‍റ് ഫെസ്റ്റ് ശനിയാഴ്ച

തൊ​ടു​പു​ഴ : ദീ​പി​ക ബാ​ല​സ​ഖ്യം തൊ​ടു​പു​ഴ പ്ര​വി​ശ്യാ ഡി​സി​എ​ൽ ടാ​ല​ന്‍റ് ഫെ​സ്റ്റ് ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ തൊ​ടു​പു​ഴ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും.

തൊ​ടു​പു​ഴ പ്ര​വി​ശ്യ​യി​ൽ​പ്പെ​ട്ട 7 മേ​ഖ​ല​ക​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച പ്ര​തി​ഭ​ക​ൾ 11 വേ​ദി​ക​ളി​ലാ​യി മാ​റ്റു​ര​യ്ക്കും.

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ്. ജെ . ​ക​ല്ല​റ​ങ്ങാ​ട്ട്, മേഖല ഓർഗനൈസർമാർ തുടങ്ങിയ വർ നേതൃത്വം നല്്കും.

DCL (Deepika Children’s League)

കൊച്ചേട്ടന്‍റെ കത്ത്

വെ​റും ഒ​രു​കു​പ്പി പാ​ൽ

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

ഗ്രാ​മ​ത്തി​ലെ ഒ​ട്ടേ​റെ​പ്പേ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന ഒ​രു ക​ട​യാ​യി​രു​ന്നു അ​യാ​ളു​ടേ​ത്. പാ​ലും മു​ട്ട​യും ബ​ട്ട​റും ഇ​റ​ച്ചി​യും ചീ​സും ആ ​ക​ട​യി​ൽ കി​ട്ടു​മാ​യി​രു​ന്നു. ന​ല്ല ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​യ​തി​നാ​ലാ​ണ് ഗ്രാ​മ​ത്തി​ലെ​ല്ലാ​വ​രും​ത​ന്നെ ആ ​ക​ട​യി​ൽ എ​ത്തി​യി​രു​ന്ന​ത്. ഒ​രു സാ​യാ​ഹ്നം. ക​ട​യു​ടെ ഉ​ള്ളി​ൽ ആ​ളു കു​റ​ഞ്ഞ​പ്പോ​ൾ ക​ട​യു​ട​മ ഒ​രു സി​ഗ​ര​റ്റു വ​ലി​ച്ച് അ​തി​ന്‍റെ കു​റ്റി നി​ല​ത്തേ​യ്ക്കി​ട്ട​താ​ണ്. ക​ട​ലാ​സും മ​റ്റും ഇ​ട്ടി​രു​ന്ന വേ​സ്റ്റ് ബോ​ക്സി​ലേ​യ്ക്കാ​ണ് സി​ഗ​ര​റ്റ് കു​റ്റി വീ​ണ​ത്. പെ​ട്ടെ​ന്നാ​ണ​തു സം​ഭ​വി​ച്ച​ത്.

ഫാ​നി​ന്‍റെ കാ​റ്റേ​റ്റ് സി​ഗ​ര​റ്റി​ന്‍റെ തീ ​ക​ട​ലാ​സു​ക​ളി​ലേ​യ്ക്ക് പ​ട​ർ​ന്നു. തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട​പ്പോ​ൾ ക​ട​യു​ട​മ അ​ല​റി​ക്കൊ​ണ്ട് വെ​ള്ളം വ​ച്ചി​രു​ന്ന ജാ​റി​ന​ട​ത്തേ​ക്കോ​ടി. നോ​ക്കി​യ​പ്പോ​ൾ ജാ​റു​ക​ളി​ൽ ഒ​രു തു​ള്ളി വെ​ള്ളം പോ​ലു​മി​ല്ല. അ​യാ​ൾ ബ​ക്ക​റ്റു​മെ​ടു​ത്തു​കൊ​ണ്ട് പു​റ​ത്തേ​യ്ക്കോ​ടി. സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ച്ചു. എ​ന്നാ​ൽ ആ​ൾ​ക്കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​യ്ക്കും തീ ​ആ​ളി​പ്പ​ട​ർ​ന്നി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തു​ന്പോ​ൾ അ​യാ​ളു​ടെ ക​ട​യി​ൽ ഒ​ന്നും ബാ​ക്കി​യു​ണ്ടാ​യി​രു​ന്നി​ല്ല.

ത​ല​യി​ലും വ​യ​റി​ലും കാ​ലി​ലും പൊ​ള്ള​ലും മു​റി​വു​മേ​റ്റ് നി​ല​വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന അ​യാ​ളോ​ട് ഒ​രു ഫ​യ​ർ​ഫോ​ഴ്സു​കാ​ര​ൻ ചോ​ദി​ച്ചു, ""എ​ന്തു​കൊ​ണ്ട് തീ ​ചെ​റു​താ​യി ക​ത്തി​ത്തു​ട​ങ്ങി​യ സ​മ​യ​ത്ത് നി​ങ്ങ​ൾ​ക്ക് അ​ത് കെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല?'' ""അ​പ്പോ​ൾ ക​ട​യി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നി​ല്ല.'' താ​ടി​ക്ക് കൈ​ത്താ​ങ്ങ് കൊ​ടു​ത്ത് അ​യാ​ൾ വി​തു​ന്പി​ക്ക​ര​ഞ്ഞു. ""നി​ങ്ങ​ൾ പാ​ൽ വി​ൽ​ക്കു​ന്ന ആ​ള​ല്ലേ, ക​ട​യി​ൽ പാ​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലേ. വെ​റും ഒ​രു​കു​പ്പി പാ​ലു​കൊ​ണ്ട് തു​ട​ക്ക​ത്തി​ലേ ചെ​റി​യ തീ ​ഈ​സി​യാ​യി കെ​ടു​ത്താ​മാ​യി​രു​ന്നി​ല്ലേ?'' അ​യാ​ൾ വീ​ണ്ടും നി​ല​വി​ളി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. ""ഞാ​നെ​ന്തൊ​രു വി​ഡ്ഢി​യാ​ണ്, പാ​ൽ വി​ല​കൊ​ടു​ത്തു വാ​ങ്ങു​ന്ന​തു​കൊ​ണ്ട് അ​ത് ഒ​ഴി​ച്ചു​ക​ള​യ​രു​ത് എ​ന്നു ഞാ​ൻ തീ​രു​മാ​നി​ച്ചു! വെ​ള്ളം​കൊ​ണ്ടു തീ ​കെ​ടു​ത്താ​മെ​ന്നു ക​രു​തി. ഒ​രു കു​പ്പി പാ​ലി​നു വി​ല​യാ​യി എ​ന്‍റെ ക​ട​യും ജീ​വി​ത​വും കൊ​ടു​ക്കേ​ണ്ടി വ​ന്ന​ല്ലോ?''

കൂ​ട്ടു​കാ​രേ, ന​മ്മ​ളി​ൽ ചി​ല​ർ ഇ​ങ്ങ​നെ​യാ​ണ്. സൂ​ചി​കൊ​ണ്ടെ​ടു​ക്കേ​ണ്ട​ത് തൂ​ന്പ​കൊ​ണ്ടെ​ടു​ക്കും. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കി​ല്ല. വെ​റു​തെ വ​ച്ചു താ​മ​സി​പ്പി​ക്കും. ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും കാ​ര​ണ​ങ്ങ​ളു​ണ്ട്. ചി​ല സ​മ​യ​ത്ത് ചി​ല തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​വ​ർ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ വെ​റു​തെ വി​ഡ്ഢി​ക​ളാ​കും. ഏ​തു തീ​രു​മാ​ന​മെ​ടു​ക്കാ​നും ന​മു​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ന​മു​ക്ക് സ്വാ​ത​ന്ത്ര്യ​മി​ല്ല.

ഈ ​ക​ട ന​മ്മു​ടെ ജീ​വി​ത​മാ​ണെ​ന്നു സ​ങ്ക​ല്പി​ക്കു​ക. സി​ഗ​ര​റ്റു​വ​ലി, ന​മ്മു​ടെ തെ​റ്റാ​യ ശീ​ല​മാ​ണ്, വീ​ഴ്ച​ക​ളാ​ണ്. തു​ട​ക്ക​ത്തി​ൽ തീ ​വ​ള​രെ ചെ​റു​താ​ണ്. ഒ​രു കു​പ്പി പാ​ൽ ധാ​രാ​ളം മ​തി തീ ​കെ​ടു​ത്താ​ൻ! ഈ "​ഒ​രു കു​പ്പി പാ​ൽ' ന​മ്മു​ടെ അ​ഡി​ക്ഷ​ൻ​സും ഇ​ഷ്ട​ങ്ങ​ളു​മാ​ണ്. ക​ട​യ്ക്കും ക​ട​യി​ലെ എ​ല്ലാ സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല കൊ​ടു​ക്കാ​തെ ന​മ്മ​ളും ചി​ല​പ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പാ​ൽ​കു​പ്പി​ക്കു​വേ​ണ്ടി, ക​ട ക​ത്താ​ൻ കാ​ര​ണ​മാ​കാ​റു​ണ്ട്! അ​ത് ആ​ന​മ​ണ്ട​ത്ത​ര​മാ​ണ്.

ഹൊ, ​അ​പ്പോ​ൾ അ​ങ്ങ​നെ ചെ​യ്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ... അ​യാ​ളെ കാ​ണാ​ൻ പോ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ, അ​ത് ഞാ​ൻ തി​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ... ആ ​തീ​രു​മാ​ന​മെ​ടു​ത്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​ന്നെ​ല്ലാം ചി​ല​പ്പോ​ൾ ന​മ്മ​ൾ ചി​ന്തി​ക്കും. സ​മ​യം ക​ഴി​ഞ്ഞു​ള്ള വീ​ണ്ടു​വി​ചാ​രം കൊ​ണ്ട് ഒ​രു കാ​ര്യ​വു​മി​ല്ല. ന​ള​ച​രി​തം ആ​ട്ട​ക്ക​ഥ​യി​ലെ ഉ​ണ്ണാ​യി​വാ​ര്യ​രു​ടെ വി​ഖ്യാ​ത ചോ​ദ്യം മ​റ​ക്കാ​തി​രി​ക്കാം.

""പാ​ഥ​സാം നി​ച​യം വാ​ർ​ന്നൊ​ഴി​ഞ്ഞ​ള​വു സേ​തു​ബ​ന്ധ​നോ​ദ്യോ​ഗ​മെ​ന്തെ​ടോ?''
വെ​ള്ളം ഒ​ഴു​കി​പ്പോ​യി​ട്ട് അ​ണ​കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്തി​നാ​ണ്? ചെ​യ്യേ​ണ്ട​ത് ചെ​യ്യേ​ണ്ട​പ്പോ​ൾ ചെ​യ്യാ​തെ പി​ന്നീ​ട് ദുഃ​ഖി​ച്ചി​ട്ടെ​ന്തു​കാ​ര്യം? ന​മ്മു​ടേ​ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​യി​രി​ക്ക​ട്ടെ. അ​ത് ഉ​ചി​ത​മാ​യ സ​മ​യ​ത്തു ത​ന്നെ​യു​മാ​യി​രി​ക്ക​ട്ടെ


സ്നേ​ഹ​പൂ​ർ​വം
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

DCL (Deepika Children’s League)

കോട്ടയം, തൊടുപുഴ പ്രവിശ്യ ടാലന്‍റ് ഫെസ്റ്റുകൾ 29-നും ഡി​സം​ബ​ർ 6-നും

പൊ​ൻ​കു​ന്നം : ദീ​പി​ക ബാ​ല​സ​ഖ്യം കോട്ടയം പ്ര​വി​ശ്യാ ടാ​ല​ന്‍റ് ഫെ​സ്റ്റ് ന​വം​ബ​ർ 29-ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ പൊ​ൻ​കു​ന്നം എ​സ്.​എ​ച്ച്. യു.​പി. സ്കൂ​ളി​ൽ ന​ട​ക്കും. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പാ​ലാ, അ​രു​വി​ത്തു​റ, മ​ണി​മ​ല, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളി​ൽ​നി​ന്നും മേ​ഖ​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ളാ​ണ് പ്ര​വി​ശ്യാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ : ദീ​പി​ക ബാ​ല​സ​ഖ്യം തൊ​ടു​പു​ഴ പ്ര​വി​ശ്യാ ഡി​സി​എ​ൽ ടാ​ല​ന്‍റ് ഫെ​സ്റ്റ് ഡി​സം​ബ​ർ 6 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ തൊ​ടു​പു​ഴ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ്. ജെ . ​ക​ല്ല​റ​ങ്ങാ​ട്ട് അ​റി​യി​ച്ചു. തൊ​ടു​പു​ഴ പ്ര​വി​ശ്യ​യി​ൽ​പ്പെ​ട്ട 7 മേ​ഖ​ല​ക​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച പ്ര​തി​ഭ​ക​ൾ 11 വേ​ദി​ക​ളി​ലാ​യി മാ​റ്റു​ര​യ്ക്കും.

പൊതു നിർദേശങ്ങൾ

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​റ്റു​മാ​യി​രി​ക്കും സ​മ​യം.

വി​ഷ​യം - ഹൈ​സ്കൂ​ൾ: (1) ഡി​ജി​റ്റ​ൽ സാ​ധ്യ​ത​ക​ൾ ജീ​വി​ത വി​ജ​യ​ത്തി​ന്, (2) ഇ​ന്ത്യ​യ്ക്കു​വേ​ണ്ട​ത് മ​ത​സൗ​ഹാ​ർ​ദ​മോ, മ​തേ​ത​ര​ത്വ​മോ, (3) നാ​ട്ടി​ൽ​നി​ൽ​ക്കാം, നാ​ടി​നെ നി​ല​നി​ർ​ത്താം
യു.​പി. വി​ഭാ​ഗം - (1) ത​ക​രാ​ത്ത ജീ​വി​ത​ത്തി​ന് ഉ​റ​പ്പു​ള്ള കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, (2) മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ്
എ​ൽ​പി വി​ഭാ​ഗം - (1) വീ​ട്ടു​കാ​ര​റി​യ​ട്ടെ, എ​ന്‍റെ കൂ​ട്ടു​കാ​രെ.
യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ, മ​ത്സ​ര​സ​മ​യ​ത്തു ന​റു​ക്കി​ട്ടു കി​ട്ടു​ന്ന വി​ഷ​യ​മാ​ണ് പ്ര​സം​ഗി​ക്കേ​ണ്ട​ത്. ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​രു മ​ണി​ക്കൂ​റാ​യി​രി​ക്കും സ​മ​യം.

DCL (Deepika Children’s League)

ക​ട്ട​പ്പ​ന മേ​ഖ​ലാ ടാലന്‍റ് ഫെ​സ്റ്റ് ആറിന് ​മേ​രി​കു​ള​ത്ത്

മേ​രി​കു​ളം: ഡി​സി​എ​ൽ ക​ട്ട​പ്പ​ന മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റ് ഡി​സം​ബ​ർ 6 ശ​നി​യാ​ഴ്ച മേ​രി​കു​ളം മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9. 30 ന് ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ള​മ്പ​ള്ളി​ൽ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​വി. ജോ​ർ​ജ്കു​ട്ടി , മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ടോം ​ക​ണ​യ​ങ്ക​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് അ​ഞ്ഞൂ​റോ​ളം പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ ടോം ​ക​ണ​യ​ങ്ക​വ​യ​ലി​നെ സ​മീ​പി​ക്കു​ക. ( ഫോ​ൺ: 9400671874).പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

DCL (Deepika Children’s League)

അ​രു​വി​ത്തു​റ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ്

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഡി​സി​എ​ൽ അ​രു​വി​ത്ത​റ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് പോ​ൾ​സ് എ​ൽ പി ​സ്കൂ​ൾ വാ​ക​ക്കാ​ടും യു.​പി വി​ഭാ​ഗ​ത്തി​ൽ ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ൾ ചെ​മ്മ​ല​മ​റ്റ​വും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​രു​വി​ത്ത​ുറ​യും ജേ​താ​ക്ക​ളാ​യി. മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ വി ​ടി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബി​ൻ തോ​മ​സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

DCL (Deepika Children’s League)

കു​ള​വി കു​ത്തി; മ​ക​ളു​ടെ മു​ഖ​ത്തും അ​മ്മ​യു​ടെ അ​ക​ത്തും

കൊച്ചേട്ടന്‍റെ കത്ത്

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

മൂ​ന്ന് ആ​റു​ക​ൾ ചേ​ർ​ന്ന് ഒ​രു പു​ഴ​യൊ​ഴു​കു​ന്ന മ​ധ്യ​കേ​ര​ള​ത്തി​ലെ ഒ​രു പ​ട്ട​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു സം​ഭ​വം ന​ട​ന്നു. ആ ​പു​ഴ​യു​ടെ ഓ​രം ചേ​ർ​ന്ന് അ​ല്പം ഇ​ടു​ങ്ങി​യ ഒ​രു പാ​ത​യു​ണ്ട്. വ​ലി​യ ആ​ൾ​സ​ഞ്ചാ​ര​മി​ല്ലാ​ത്ത ആ ​വ​ഴി, ന​ഗ​ര​ത്തി​ലെ കോ​ള​ജി​ലും സ്കൂ​ളു​ക​ളി​ലും പ​ഠി​ക്കു​ന്ന ചി​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും വി​ഹാ​ര രം​ഗ​മാ​ണ്. പ്ര​ണ​യി​ക്കു​ന്ന​വ​രും പ്ര​ണ​യം ന​ടി​ച്ച് സ​ഹ​പാ​ഠി​യെ ചൂ​ഷ​ണം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഇ​ണ​ക​ളാ​യി ഓ​ടി​യ​ണ​യു​ന്ന സു​ര​ക്ഷി​ത​കേ​ന്ദ്ര​മാ​യി ഈ ​വ​ഴി മാ​റി​യി​ട്ടു​ണ്ട്. സ​ഹ​പാ​ഠി​യാ​വാം, ഫേ​സ്ബു​ക്കി​ലോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലോ പ​രി​ച​യ​പ്പെ​ട്ട അ​പ​രി​ചി​ത​രാ​വാം. കു​ണു​ങ്ങി​ക്കു​ഴ​ഞ്ഞും കു​ശ​ലം​പ​റ​ഞ്ഞും പ​ല​പ്പോ​ഴും പ​ല​രു​ടെ​യും കൗ​ശ​ല​ങ്ങ​ളു​ടെ ഇ​ര​ക​ളാ​യും പ​ല ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും മാ​റു​ന്ന ഒ​രി​ടം​കൂ​ടി​യാ​ണ് ​പു​ഴ​ക്ക​ര​യി​ലു​ള്ള ഈ ​പ്ര​ണ​യ​പാ​ത!

ക​ഴി​ഞ്ഞ​ദി​വ​സം ഒ​രാ​ൺ​കു​ട്ടി​യും പെ​ൺ​കു​ട്ടി​യും​കൂ​ടി ഈ ​പു​ഴ​ക്ക​ര​പ്പാ​ത​യി​ലെ ഒ​രു മ​ര​ച്ചോ​ട്ടി​ലി​രു​ന്ന്, പ്ര​ണ​യ കേ​ളി​ക​ളാ​ടു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ഒ​രു​പ​റ്റം കൊ​ടും​വി​ഷ​മു​ള്ള കു​ള​വി​ക​ൾ പാ​ഞ്ഞു​വ​ന്ന് പെ​ൺ​കു​ട്ടി​യെ കു​ത്തോ​ടു​കു​ത്ത്‍്! നീ ​എ​ൻ ജീ​വ​നാ​ണ്, പ്രാ​ണ​നാ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന ആ​ൺ​കു​ട്ടി പെ​ൺ​കു​ട്ടി​യെ കു​ള​വി​ക​ൾ​ക്കു കു​ത്താ​ൻ കൊ​ടു​ത്തി​ട്ട് സ്വ​ന്തം പ്രാ​ണ​നും​കൊ​ണ്ടോ​ടി ര​ക്ഷ​പ്പെ​ട്ടു! മാ​താ​പി​താ​ക്ക​ളോ അ​ധ്യാ​പ​ക​രോ അ​റി​യാ​തെ കു​ട്ടി​ക​ളി​ൽ പ​ട​രു​ന്ന ഇ​ത്ത​രം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പാ​ണ് കു​ള​വി​ക​ൾ ന​ട​ത്തി​യ​ത് എ​ന്നാ​ണ് രം​ഗം ദൂ​രെ​നി​ന്നു ക​ണ്ട​വ​ർ​ക്കു തോ​ന്നി​യ​ത്.

പ്രി​യ കൂ​ട്ടു​കാ​രേ, കു​ള​വി​ക്കു​ത്തു കൊ​ണ്ട​വ​ര​ല്ല, അ​ത് ക​ണ്ട​വ​ർ ഇ​തു പ​റ​ഞ്ഞ​പ്പോ​ൾ, ഇ​ത് "കൊ​ച്ചേ​ട്ട​ന്‍റെ ക​ത്തി'​ലൂ​ടെ എ​ല്ലാ ഡി​സി​എ​ൽ കൂ​ട്ടു​കാ​രെ​യും അ​റി​യി​ക്ക​ണം എ​ന്നെ​നി​ക്കു തോ​ന്നി. എ​ന്താ​യി​രി​ക്ക​ണം ഈ ​ക​ത്തി​ന്‍റെ ത​ല​ക്കെ​ട്ട് എ​ന്നു ചി​ന്തി​ച്ചു. ര​ണ്ടു ശീ​ർ​ഷ​ക​ങ്ങ​ൾ മ​ന​സി​ൽ വ​ന്നു. "കൗ​മാ​ര​ത്തി​ന്‍റെ കൂ​ത്തും കു​ള​വി​യു​ടെ കു​ത്തും' എ​ന്ന​താ​ണ് ആ​ദ്യം​വ​ന്ന​ത്. എ​ന്നാ​ൽ, കാ​മു​ക​ൻ കാ​ലു​നാ​ലും പ​റി​ച്ചോ​ടു​ന്പോ​ൾ ഒ​റ്റ​യ്ക്കു​നി​ന്ന് നി​ല​വി​ളി​ച്ചു​കൊ​ണ്ട്, മു​ഖ​ത്തും ത​ല​യി​ലും കു​ള​വി​യു​ടെ കു​ത്തു​കൊ​ള്ളു​ന്ന ആ ​പെ​ൺ​കു​ട്ടി ഒ​രു മ​ക​ളാ​ണ​ല്ലോ എ​ന്ന് ഞാ​നോ​ർ​ത്തു. അ​പ്പോ​ൾ മ​ക​ൾ സ്കൂ​ളി​ൽ​നി​ന്നും വ​രു​ന്ന​തും​നോ​ക്കി വീ​ട്ടി​ൽ ഒ​രു പാ​വം അ​മ്മ കാ​ത്തി​രി​പ്പു​ണ്ടാ​കു​മ​ല്ലോ എ​ന്നും ഓ​ർ​ത്തു. മ​ക​ൾ​ക്ക് മു​ഖ​ത്ത് കു​ള​വി​ക്കു​ത്തു കി​ട്ടു​ന്പോ​ൾ അ​മ്മ​യു​ടെ അ​ക​ത്ത്, അ​മ്മ​യു​ടെ മ​ന​സി​ലും കു​ത്തു​ന്നു​ണ്ടാ​വു​മ​ല്ലോ. മ​ക​ളു​ടെ ച​തി​യു​ടെ​യും സ്നേ​ഹ രാ​ഹി​ത്യ​ത്തി​ന്‍റെ​യും ധി​ക്കാ​ര​ത്തി​ന്‍റെ​യും കു​ള​വി​ക​ൾ... മാ​താ​പി​താ​ക്ക​ളു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് എ​ന്നും ഇ​ത്ത​രം കു​ള​വി​ക​ളെ അ​യയ്​ക്കു​ന്ന മ​ക്ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ് എ​ന്ന് തോ​ന്നി​പ്പോ​കു​ന്നു...

അ​തി​നാ​ൽ, "കു​ള​വി കു​ത്തി; മ​ക​ളു​ടെ മു​ഖ​ത്തും അ​മ്മ​യു​ടെ അ​ക​ത്തും' എ​ന്ന് ശീ​ർ​ഷ​കം കൊ​ടു​ക്കാ​മെ​ന്നു തീ​രു​മാ​നി​ച്ചു. നി​ങ്ങ​ൾ​ക്ക് ഏ​താ​ണ് കൂ​ടു​ത​ൽ ഉ​ചി​ത​മെ​ന്നു തോ​ന്നു​ന്ന​ത്?

കൂ​ട്ടു​കാ​രേ, കൂ​ട്ടു​കാ​ർ നി​ങ്ങ​ൾ​ക്കു വേ​ണം, ന​ല്ല സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ, സ​ഹ​പാ​ഠി​ക​ളോ​ടു​ള്ള അ​ന്ത​സു​ള്ള ഇ​ട​പെ​ട​ലു​ക​ൾ, സ​ഹ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാം ന​ല്ല വ്യ​ക്തി​ത്വ​വി​കാ​സ​ത്തി​ന് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, സ്വ​ന്തം നി​ല​യും വി​ല​യും മ​റ​ന്ന്, ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും പ​ണ​വും ജീ​വി​ത​ല​ക്ഷ്യ​വും മ​റ​ന്ന് മാ​താ​പി​താ​ക്ക​ള​റി​യാ​തെ ച​ങ്ങാ​തി​ക്കെ​ണി​ക​ളി​ൽ സ്വ​യം കു​രു​ക്കി​യി​ടു​ന്ന​വ​ർ​ക്ക് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പു​ക​ൾ ന​ൽ​കാ​ൻ ചി​ല​പ്പോ​ൾ ദൈ​വം​ത​ന്നെ വി​ഷ​ക്കു​ള​വി​ക​ളെ പ​റ​ഞ്ഞു​വി​ട്ടെ​ന്നു​വ​രും!

ന​മു​ക്ക് ഈ ​ജീ​വി​തം​ത​ന്ന​ത് ദൈ​വ​മാ​ണ്. മാ​താ​പി​താ​ക്ക​ളി​ലും അ​ധ്യാ​പ​ക​രി​ലും​കൂ​ടി​യാ​ണ് ഈ ​ദൈ​വം ന​മു​ക്കു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ, മാ​താ​പി​താ​ക്ക​ളു​ടെ വി​യ​ർ​പ്പി​ന്‍റെ വി​ല​യു​ണ്ടു വ​ള​രു​ന്ന മ​ക്ക​ളാ​രും അ​വ​ര​റി​യാ​തെ സ്വ​കാ​ര്യ​ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​ത് എ​ങ്ങ​നെ ശ​രി​യാ​കും? മാ​താ​പി​താ​ക്ക​ളറി​യാ​ത്ത യാ​ത്ര​ക​ളും അ​പ​ക​ടം വ​രു​ത്തും. അ​തി​നാ​ൽ, ക​ള്ളം​വെ​ടി​യാം, ഉ​ള്ളം വെ​ടി​പ്പാ​ക്കാം. കു​ള​വി​ക്കൂ​ടു​ക​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്ര വേ​ണ്ട.

ആ​ശം​സ​ക​ളോ​ടെ,

സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

DCL (Deepika Children’s League)

ഡി​സി​എ​ൽ-​കു​ട്ടി​ക​ളു​ടെ ദീ​പി​ക "ഗാ​ന്ധി​ജ​യ​ന്തി' ഓ​ൺ​ലൈ​ൻ പ്ര​സം​ഗ​മ​ത്സ​ര​ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​എ​ല്ലും​കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല ഓ​ണ്‍​ലൈ​ന്‍ പ്ര​സം​ഗ​മ​ത്സ​ര​ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

എ​ല്‍​പി വി​ഭാ​ഗ​ത്തി​ൽ കോ​ത​മം​ഗ​ലം മാ​ലി​പ്പാ​റ എ​ഫ്.​എം. യു.​പി. സ്കൂ​ളി​ലെ ക്രി​സ്റ്റ ബി​ജോ​യും യുപി വി​ഭാ​ഗ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗൗ​രി ന​ന്ദ​യും, ഹൈ​സ്കൂ​ൾ വി​ഭ​ഗ​ത്തി​ൽ ത​ടി​യൂ​ർ , കാ​ര്‍​മ​ല്‍ കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ജ​സ്‌​ലി​ന്‍ മ​റി​യം റി​ജു​വും ഒ​ന്നാം​സ്ഥാ​നം നേ​ടി. മ​റ്റു വി​ജ​യി​ക​ൾ

എ​ൽ​പി വി​ഭാ​ഗം - ര​ണ്ടാം സ​മ്മാ​നം: വേ​ദി​ക പ്ര​ജു​ല്‍, പ​ള്ളോ​ട്ടി ഹി​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍, അ​ഗ​സ്ത്യ​മൂ​ഴി, മു​ക്കം കോ​ഴി​ക്കോ​ട്. മൂ​ന്നാം സ​മ്മാ​നം: ഐ​റി​ന്‍ ആ​ന്‍ ജി​ജോ, സെ​ന്‍റ് മേ​രി​സ് എ​ല്‍പിഎ​സ്, എ​ടൂ​ർ, ക​ണ്ണൂ​ര്‍.

എ ​പ്ല​സ് നേ​ടി​യ​വ​ര്‍: റി​വി​ക ഷോ​ണ്‍, ജീ​വാ​സ് സി​എം​ഐ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ആ​ലു​വ, ശ്രീ ​ബാ​ല, ക്ല​യ​ര്‍​ജ്യോ​തി ഇ.എം.എ​ല്‍.പി. ​സ്‌​കൂ​ള്‍ ക​ണ്ണാ​റ, ദി​യ ജ​യ്‌​സ​ൺ, സെ​ന്‍റ് ഡോ​ണ്‍ ബോ​സ്‌​കോ ജി.​എ​ച്ച്.എ​സ്. കൊ​ട​ക​ര, സെ​റാ സ​ന മെ​ഹ​റി​ന്,‍ ഡി ​പോ​ള്‍ തൊ​ടു​പു​ഴ, ന​ഥാ​നി​യേ​ല്‍ ജേ​ക്ക​ബ് ജി​ജു, ലി​റ്റി​ല്‍ ഫ്ള​വ​ര്‍ എ​ൽ​പി​സ്കൂ​ൾ, മു​ണ്ടാ​ങ്ക​ല്‍ പാ​ലാ.

 

DCL (Deepika Children’s League)

‘ഞ​ങ്ങ​ള്‍ ഇ​ന്ത്യ​യു​ടെ സു​ഗ​ന്ധം' വൈ​റ​ലാ​യി ശി​ശു​ദി​ന​ഗാ​നം

ഡി​സി​എ​ല്ലും കു​ട്ടി​ക​ളു​ടെ​ദീ​പി​ക​യും ചേ​ര്‍​ന്ന് ത​യ്യാ​റാ​ക്കി​യ ഞ​ങ്ങ​ള്‍ ഇ​ന്ത്യ​യു​ടെ സു​ഗ​ന്ധം എ​ന്ന ശി​ശു​ദി​ന​ഗാ​ന​ത്തി​ന് ചു​വ​ടു​വ​ച്ച് കേ​ര​ള​ത്തി​ലെ സ്‌​കൂ​ള്‍​വി​ദ്യാ​ര്‍​ഥി​ക​ള്‍. "കു​ട്ടി​ക​ള്‍ ഞ​ങ്ങ​ള്‍ പൂ ​മൊ​ട്ടു​ക​ള​ല്ല​യോ പൊ​ട്ടി​വി​ട​ര​ട്ടെ​യീ​ധ​ര​യി​ൽ...' എ​ന്നു തു​ട​ങ്ങു​ന്ന ബാ​ല്യ​ത്തി​ന്‍റെ ന​ന്മ​യും​നി​റ​വും എ​ല്ലാം ചേ​ര്‍​ത്തി​ണ​ക്കി​യ വ​രി​ക​ള്‍ എ​ഴു​തി​യ​ത് കൊ​ച്ചേ​ട്ട​ന്‍ ഫാ.​ റോ​യി ക​ണ്ണ​ന്‍​ചി​റ സി​എം​ഐ ആ​ണ്.

ഇ​മ്പ​മൂ​റു​ന്ന ച​ടു​ല​താ​ള​ത്തി​ല്‍ ആ​ര്‍​ക്കും ഏ​റ്റു​പാ​ടാ​ന്‍ തോ​ന്നും​വി​ധം ഹൃ​ദ്യ​മാ​യ സം​ഗീ​തം ന​ല്‍​കി​യ​ത് ഫാ.​ ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ല്‍ സി​എം​ഐ​യും ഗാ​നം ആ​ല​പി​ച്ച​ത് ഓ​വി​യാ​റ്റ​സ് അ​ഗ​സ്റ്റി​നും കൂ​ട്ട​രും ചേ​ര്‍​ന്നു​മാ​ണ്. ഡി​സി​എ​ല്‍​ദീ​പി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് ഈ ​ഗാ​നം അ​പ്‌​ലോ​ഡു ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡി​സി​എ​ല്‍- കു​ട്ടി​ക​ളു​ടെ ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന ശി​ശു​ദി​നം 2025 എ​ന്ന വീ​ഡി​യോ ച​ല​ഞ്ചി​ന് ഈ ​ഗാ​ന​മാ​ണ് സ്‌​കൂ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. പാ​ട്ടി​ന​നു​സ​രി​ച്ചു​ള്ള നൃ​ത്ത​ച്ചു​വ​ടു​ക​ള്‍​ക്കൊ​പ്പം സ്‌​കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷം, ശി​ശു​ദി​ന​റാ​ലി എ​ന്നി​വ​യും വീ​ഡി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം.

കെ.​ജി, എ​ല്‍.പി, ​യുപി, ഹൈ​സ്‌​കൂ​ള്‍ എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ലാ​യി​രി​ക്കും മ​ത്സ​രം. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 5000, 3000, 2000 രൂ​പ വീ​തം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്കു ല​ഭി​ക്കും. ശി​ശു​ദി​നാ​ഘോ​ഷം, നൃ​ത്തം, ശി​ശു​ദി​ന റാ​ലി എ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യ വീ​ഡി​യോ 9349599181 എ​ന്ന വാ​ട്‌​സാ​പ്പ് ന​മ്പ​റി​ലേ​ക്കോ kuttikalude deepika123@ gmail.com എ​ന്ന ഇ-​മെ​യി​ല്‍ അ​ഡ്ര​സ്സി​ലേ​ക്കോ അ​യ​യ്ക്കേ​ണ്ട​താ​ണ്. ഈ ​വീ​ഡി​യോ DCL DEEPIKA യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ അ​പ്‌​ലോ​ഡു ചെ​യ്യും.

DCL (Deepika Children’s League)

ഡി​സി​എ​ൽ പാ​ലാ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ശ​നി​യാ​ഴ്ച

പാ​ലാ: ഡി​സി​എ​ൽ പാ​ലാ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ശ​നി​യാ​ഴ്ച മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് പീ​റ്റ​ർ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജ​യ്സ​ൺ​ജോ​സ​ഫ്, മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​ൽ​ബി​ൻ, അ​രു​വി​ത്ത​റ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ വി.​ടി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന, ഡിസിഎ​ൽ ആ​ന്തം, ല​ഹ​രി വി​രു​ദ്ധ ഗാ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ എ​ൽപി, ​യുപി, ​ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ച് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള​വ​ർ രാ​വി​ലെ 9:00ന് ​മു​മ്പാ​യി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജ​യ്സ​ൺ ജോ​സ​ഫ് അ​റി​യി​ച്ചു. ഫോ​ൺ: 9446037482.

DCL (Deepika Children’s League)

എരുമേലി, അരുവിത്തുറ മേഖല ടാലന്‍റ് ഫെസ്റ്റുകൾ ശനിയാഴ്ച

ഡി​സി​എ​ൽ അ​രു​വി​ത്തു​റ മേ​ഖ​ല ടാ​ല​ന്‍റ്ഫെ​സ്റ്റ് ​ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിലും എരുമേലി മേഖല ടാലന്‍റ് ഫെസ്റ്റ് സെന്‍റ് തോമസ് ഹൈസ്കൂളിലും ന​ട​ക്കും. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം.

പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.

District News

ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റ് മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജേ​താ​ക്ക​ൾ

​മൂ​വാ​റ്റു​പു​ഴ: ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ 74 പോ​യി​ന്‍റോ​ടെ മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി. 59 പോ​യി​ന്‍റോ​ടെ വെ​ള്ളാ​രം​ക​ല്ല് ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും, 46 പോ​യി​ന്‍റോ​ടെ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ളി​ൽ ന​ട​ന്ന ഫെ​സ്റ്റ് ഡി​സി​എ​ൽ സ്പോ​ർ​ട്സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ജെ​യ്സ​ൺ പി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ലൂ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​മോ​ൻ ജോ​സ്, ജോ​യി കൊ​ട​ക്ക​താ​നം, ജ​യ​ൻ തൊ​ടു​പു​ഴ, അ​ലീ​സ് സൈ​മ​ൺ, ഷൈ​ജി ജോ​ൺ, മ​രി​യ ഫ്രാ​ൻ​സി​സ്, കെ.​എ​സ്. അ​നു​മോ​ൾ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ഫ്സി​സി അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ റാ​ണി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘ​ട​ന​വും സ​മ്മാ​ന ദാ​ന​വും നി​ർ​വ​ഹി​ച്ചു.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി വി​രു​ദ്ധ ഗാ​നം, ല​ളി​ത ഗാ​നം, പ്ര​സം​ഗം, ക​ഥാ ര​ച​ന, ക​വി​ത ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ൽ എ​ൽ​പി, യു​പി, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 200 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

DCL (Deepika Children’s League)

വി​ട്ടു​ക​ള, അ​ല്ലെ​ങ്കി​ൽ വ​ട്ടു​പി​ടി​ക്കും!

കൊച്ചേട്ടന്‍റെ കത്ത്

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ഒ​രി​ക്ക​ൽ നാ​ല​ഞ്ച് ഈ​ച്ച​ക​ൾ ഒ​ത്തു​കൂ​ടി കാ​ട്ടി​ലെ രാ​ജാ​വാ​യ സിം​ഹ​ത്തെ ശ​ല്യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​വ​ർ മെ​ല്ല വ​ട്ടം​ചു​റ്റി​പ്പ​റ​ന്നു​ചെ​ന്ന് സിം​ഹ​ത്തി​ന്‍റെ വാ​ലി​ലെ രോ​മ​ക്കൂ​ട്ടി​ൽ ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി. സിം​ഹ​ത്തി​നു ദേ​ഷ്യം​വ​ന്നു. സിം​ഹം വാ​ൽ ചു​ഴ​റ്റി​യും വാ​ൽ​കൊ​ണ്ട് ത​ന്‍റെ പു​റ​ത്ത​ടി​ച്ചും ഈ​ച്ച​ക​ളെ ഓ​ടി​ച്ചു. അ​ല്പം ക​ഴി​ഞ്ഞ് അ​വ പി​ന്നെ​യും​വ​ന്നു. മൂ​ളി​പ്പ​റ​ന്ന് ശ​ല്യ​പ്പെ​ടു​ത്തി.

അ​പ്പോ​ൾ സിം​ഹം എ​ടു​ത്തു​ചാ​ടി പ്ര​തി​ക​രി​ക്കാ​തെ ശാ​ന്ത​മാ​യി ചി​ന്തി​ച്ചു. ത​നി​ക്കു ര​ണ്ട് മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ട്. ഒ​ന്ന്, പെ​ട്ടെ​ന്നു ദേ​ഷ്യ​പ്പെ​ട്ട് ഈ​ച്ച​ക​ളെ കൊ​ല്ലാ​ൻ ശ്ര​മി​ക്കാം. ര​ണ്ട്, ഈ​ച്ച​ക​ളെ അ​വ​യു​ടെ പാ​ട്ടി​നു വി​ടാം. ഒ​ന്നാ​മ​ത്തെ മാർഗം സ്വീ​ക​രി​ച്ചാ​ൽ താ​ൻ സിം​ഹ​മാ​ണെ​ന്ന​തു മ​റ​ക്ക​ണം. ഓ​രോ ഈ​ച്ച​യു​ടെ​യും പു​റ​കേ ഓ​ട​ണം, അ​വ​യെ പി​ടി​ക്കാ​ൻ ചാ​ട​ണം, വാല​റ്റ​ത്തു ക​ടി​ക്കാ​ൻ ശ്ര​മി​ച്ച് വ​ട്ടം​ക​റ​ങ്ങ​ണം...

ചു​രു​ക്ക​ത്തി​ൽ കാ​ട്ടി​ലെ രാ​ജാ​വാ​യ താ​ൻ നി​ല​മ​റ​ന്ന്, കു​ള​വി കു​ത്തി​യ കു​ര​ങ്ങു​പോ​ലെ കോ​മാ​ളി വേ​ഷം കെ​ട്ട​ണം! ഗോ​ഷ്ടി​ക​ൾ കാ​ട്ട​ണം! ഏ​താ​യാ​ലും അ​തു വേ​ണ്ട. അ​പ്പോ​ൾ​പ്പി​ന്നെ മാർഗം ര​ണ്ട്: ഈ​ച്ച​ക​ൾ വെ​റും ഈ​ച്ച​ക​ളാ​ണെ​ന്നും താ​ൻ കാ​ട്ടി​ലെ രാ​ജാ​വാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ്, സ്വ​ന്തം നി​ല​യും വി​ല​യും അ​നു​സ​രി​ച്ച് മാ​ത്രം പ്ര​തി​ക​രി​ക്കു​ക!

ആ​ലോ​ച​ന​യ്ക്കു​ശേ​ഷം സിം​ഹം ര​ണ്ടാ​മ​ത്തെ മാ​ർ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. സിം​ഹം ത​ന്നോ​ടു​ത​ന്നെ പ​റ​ഞ്ഞു; ഈ​ച്ച​ക​ളെ വി​ട്ടു​ക​ള, അ​ല്ലെ​ങ്കി​ൽ വ​ട്ടു​പി​ടി​ക്കും!

പ്രി​യ കൂ​ട്ടു​കാ​രേ, ര​സ​ക​ര​മാ​യ ഈ ​ക​ഥ ന​മ്മെ ഒ​ട്ടേ​റെ പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​സിം​ഹ​വും ഈ​ച്ച​ക​ളും ന​മ്മു​ടെ സ്വ​ഭാ​വ​ത്തി​ൽ ത​ന്നെ​യി​ല്ലേ? ജീ​വി​ത​ത്തി​ൽ പ്ര​യ​ത്നി​ച്ച് വിജയം നേ​ടി​യെ​ടു​ക്കാ​ൻ കൊ​തി​ക്കു​ന്ന നമ്മളെ സിം​ഹമായി സങ്കല്പിച്ചാൽ , ആ ​ല​ക്ഷ്യം നേ​ടു​ന്ന​തി​ൽ​നി​ന്നു ന​മ്മെ വ്യ​തി​ച​ലി​പ്പി​ക്കു​ന്ന അ​ശ്ര​ദ്ധ​ക​ള​ല്ലേ, ഈ​ച്ച​ക​ൾ?

ന​മ്മ​ൾ ഈ​ച്ച​ക​ളു​ടെ പു​റ​കെ പോ​ക​ണ​മെ​ങ്കി​ൽ, ന​മ്മു​ടെ യ​ഥാ​ർ​ഥ ല​ക്ഷ്യം മ​റ​ക്കേ​ണ്ടി​വ​രും. പ്ര​യ​ത്നം ഇ​ട​യ്ക്കു നി​ർ​ത്തേ​ണ്ടി​യും വ​രും.

സിം​ഹം മ​ടി​പി​ടി​ച്ചു കി​ട​ന്നാ​ൽ മാ​ത്ര​മേ, ഈ ​ഈ​ച്ച​ക​ൾ ശ​ല്യ​പ്പെ​ടു​ത്തു​ന്നു​ള്ളൂ. സിം​ഹം നി​ര​ന്ത​രം ക​ർ​മ്മ​നി​ര​ത​നാ​യാ​ൽ ഈ​ച്ച​ക​ൾ​ക്ക് അ​ടു​ക്കാ​നാ​വി​ല്ല! അ​തു​പോ​ലെ ന​മ്മി​ലും ല​ക്ഷ്യ​ബോ​ധ​വും ഉ​ത്സാ​ഹ​വും ത​ള​രു​ന്പോ​ൾ മാ​ത്ര​മേ, ന​മ്മി​ലേ​ക്ക് മ​ടി​യും അ​ശ്ര​ദ്ധ​യു​മാ​കു​ന്ന ഈ​ച്ച​ക​ൾ അ​ടു​ക്കു​ക​യു​ള്ളൂ. വ​ഴി​തെ​റ്റി​ക്കു​ന്ന, ശ്ര​ദ്ധ മാ​റ്റി​ക്ക​ള​യു​ന്ന എ​ല്ലാ​വ​രും, എ​ല്ലാ കാ​ര്യ​ങ്ങ​ളും ഈ​ച്ച​ക​ളെ​പ്പോ​ലെ​യാ​ണ് എ​ന്നോ​ർ​ക്ക​ണം.

"You are a born winner' എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ ന​വി​ൻ കെ. ​ചൗ​ധ​രി​യാ​ണ്, "വി​ജ​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന, സിം​ഹം ഈ​ച്ച​ക​ളെ ഭ​യ​പ്പെ​ടാ​റി​ല്ല' എ​ന്ന പ്ര​ശ​സ്ത വാ​ക്യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ​ച്ച​ക​ൾ ഇ​നി​യും വ​ന്നേ​ക്കാം. ന​മ്മു​ടെ ശ്ര​ദ്ധ​യും ഏ​കാ​ഗ്ര​ത​യും വ​ഴി​തി​രി​ച്ചു​വി​ടാ​ൻ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യേ​ക്കാം.

എ​ന്നാ​ൽ, സ​ദാ പ്ര​വ​ർ​ത്ത​ന നി​ര​ത​മാ​യ ചേ​ത​ന​യോ​ടെ ന​മ്മു​ടെ മ​ഹാ​സ്വ​പ്ന​ങ്ങ​ളെ ഉ​ണ​ർ​ത്തി​നി​ർ​ത്തി​യാ​ൽ, ന​മ്മു​ടെ ജീ​വി​ത​ല​ക്ഷ്യം മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ടു നീ​ങ്ങി​യാ​ൽ ഈ​ച്ച​ക​ൾ ഈ​ച്ച​ക​ളു​ടെ വ​ഴി​ക്കു​പോ​കും. ന​മ്മ​ൾ വി​ജ​യ​മ​ധു​രം നു​ക​രു​ക​യും ചെ​യ്യും! എ​ന്താ, കൂ​ട്ടു​കാ​രേ, ഒ​ന്നു​ണ​ർ​ന്നാ​ലോ,

ആ​ശം​സ​ക​ളോ​ടെ,

സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ­

DCL (Deepika Children’s League)

പൂ​വി​ളി 2025 തി​രു​വാ​തി​ര മ​ത്സ​ര ഫ​ലം

2025 ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​എ​ല്ലും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച പൂ​വി​ളി 2025 തി​രു​വാ​തി​ര മ​ത്സ​ര ഫ​ലം പ്ര​ഖ്യാ​പി​ച്ചു. കാ​റ്റ​ഗ​റി-1 വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ല മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഒ​ന്നാം​സ്ഥാ​ന​വും ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വ​ന്‍റ് സ്‌​കൂ​ള്‍, ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളും കൊ​ല്ലം അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ളും മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു.

സ്‌​പെ​ഷ​ൽ​പ്രൈ​സ് നേ​ടി​യ​വ​ര്‍

1.കാ​ര്‍​മ്മ​ല്‍ സ്‌​കൂ​ള്‍ വി​ട്ടി​യം പേ​യാ​ട്‌, തി​രു​വ​ന​ന്ത​പു​രം,
2. സെ​ന്‍റ് റാ​ഫേ​ല്‍​സ് സി​ജി​എ​ച്ച്എ​സ് ഒ​ല്ലൂ​ർ, തൃ​ശ്ശൂ​ര്‍
3. മ​രി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ൾ, മേ​രി​കു​ളം, ക​ട്ട​പ്പ​ന.

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​ര്‍

1.സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്‌​കൂ​ള്‍ വാ​ഴ​പ്പ​ള്ളി ച​ങ്ങ​നാ​ശ്ശേ​രി

2. സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ജി​എ​ച്ച്എ​സ്എ​സ് മൂ​വാ​റ്റു​പു​ഴ

3. സി​റി​യ​ന്‍ യാ​ക്കോ​ബൈ​റ്റ് പ​ബ്ലി​ക് സ്‌​കൂ​ള്‍ വ​രി​ക്കാ​ട് തി​രു​വ​ല്ല

4. സെ​ന്‍റ് മേ​രീ​സ് ജി ​എ​ച്ച് എ​സ് അ​തി​ര​മ്പു​ഴ കോ​ട്ട​യം

5. സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വെ​ന്‍റ് എ​ച്ച് എ​സ് ഒ​ല​വ​ക്കോ​ട്

6. മാ​ര്‍​ത്തോ​മാ ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്‌​കൂ​ള്‍ അ​ഴീ​ക്കോ​ട് കൊ​ടു​ങ്ങ​ല്ലൂ​ര്‍

7. സെ​ന്‍റ് മേ​രി​സ് സ്‌​കൂ​ള്‍, ന​രി​പ്പി​ല്‍, പാ​പ്പ​നം​കോ​ട് തി​രു​വ​ന​ന്ത​പു​രം


പൂ​വി​ളി തി​രു​വാ​തി​ര മ​ത്സ​രം കാ​റ്റ​ഗ​റി 2 - അ​മ്മ​മാ​ര്‍ / അ​ധ്യാ​പ​ക​ര്‍


ഒ​ന്നാം സ​മ്മാ​നം: നി​ര്‍​മ്മ​ല്‍ ജ്യോ​തി സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ൾ, മു​ണ്ടൂ​ര്‍ തൃ​ശൂ​ര്‍
ര​ണ്ടാം സ​മ്മാ​നം: ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്‌​കൂ​ള്‍ വ​ട​ക്കാ​ഞ്ചേ​രി
മൂ​ന്നാം സ​മ്മാ​നം: ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം നേ​ഴ്‌​സ​റി സ്‌​കൂ​ള്‍ സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി

സ്‌​പെ​ഷ​ൽ പ്രൈ​സ് നേ​ടി​യ​വ​ര്‍

1.സെ​ന്‍റ് പോ​ള്‍​സ് സി.​ഇ.​എം പ്രീ​പ്രൈ​മ​റി സ്‌​കൂ​ള്‍ കു​രി​യ​ച്ചി​റ, തൃ​ശൂ​ർ
2.എ​ൽ.​എ​ഫ് യു.​പി സ്‌​കൂ​ൾ, മ​മ്മി​യൂ​ര്‍, തൃ​ശൂ​ർ

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം

1. എ​സ്.​എ​ച്ച്‌.​സി.​ജി. എ​ല്‍.​പി.​എ​സ് ചാ​ല​ക്കു​ടി.
2. കാ​ര്‍​മ്മ​ൽ സ്‌​കൂ​ൾ, വി​ട്ടി​യം, പേ​യാ​ട്, തി​രു​വ​ന​ന്ത​പു​രം.
3. ഹോ​ളി ക്രോ​സ് സി.​എ​ല്‍.​പി.​എ​സ് ക​ല്‍​പ്പ​റ​മ്പ്, തൃ​ശൂ​ർ
4. എ​സ്.​എ​ച്ച്.​സി.​എ​ല്‍.​പി.​എ​സ്. വൈ​ല​ത്തൂ​ർ, തൃ​ശൂ​ർ

DCL (Deepika Children’s League)

ഡിസിഎൽ കാഞ്ഞിരപ്പള്ളി, കലയന്താനി, അരുവിത്തുറ മേഖല ടാലന്‍റ് ഫെസ്റ്റുകൾ

ഡി​സി​എ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ന​വം​ബ​ർ ഏ​ഴി​നു രാ​വി​ലെ 9.30 മ​ണി മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും.

ഡി ​സി എ​ൽ ക​ല​യ​ന്താ​നി മേ​ഖ​ലാ സാ​ഹി​ത്യോ​ൽ​സ​വം ന​വം​ബ​ർ 7 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 നും ​ടാ​ല​ന്‍റ് ഫെ​സ്റ്റ് 15 ന് ​രാ​വി​ലെ 9.30 നും ​ക​ല​യ​ന്താ​നി സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് എ​സി​ൽ ന​ട​ക്കും. ചെ​റു​ക​ഥ , ക​വി​ത , ഉ​പ​ന്യാ​സം എ​ന്നി​വ​യി​ൽ എ​ൽ പി , ​യു.​പി , എ​ച്ച് എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ൺ , പെ​ൺ തി​രി​ച്ചാ​ണ് സാ​ഹി​ത്യോ​ൽ​സ​വം.

15-നു ​ന​ട​ക്കു​ന്ന പ്ര​സം​ഗം , ല​ളി​ത ഗാ​നം , ഡി ​സി എ​ൽ ആ​ന്തം , ല​ഹ​രി വി​രു​ദ്ധ​ഗാ​നം എ​ന്നീ സ്റ്റേ​ജി​ന​ങ്ങ​ളി​ലെ മ​ൽ​സ​രാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് 11-ന് ​മു​മ്പാ​യി പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ദീ​പ ജോ​ഷി (ടീ​ച്ച​ർ , സെ​ന്‍റ് ജോ​ർ​ജ് ക​ല​യ​ന്താ​നി )യ്ക്ക് ​ന​ൽ​ക​ണം

അ​രു​വി​ത്തു​റ മേ​ഖ​ല ടാ​ല​ന്‍റ്ഫെ​സ്റ്റ് 15-ന് ​അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ വി.ടി. ജോ​സ​ഫു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.. Mob. 9846583433

പൊതുനിർദേശങ്ങൾ

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​റ്റു​മാ​യി​രി​ക്കും സ​മ​യം.

വി​ഷ​യം - ഹൈ​സ്കൂ​ൾ: (1) ഡി​ജി​റ്റ​ൽ സാ​ധ്യ​ത​ക​ൾ ജീ​വി​ത വി​ജ​യ​ത്തി​ന്, (2) ഇ​ന്ത്യ​യ്ക്കു​വേ​ണ്ട​ത് മ​ത​സൗ​ഹാ​ർ​ദ​മോ, മ​തേ​ത​ര​ത്വ​മോ, (3) നാ​ട്ടി​ൽ​നി​ൽ​ക്കാം, നാ​ടി​നെ നി​ല​നി​ർ​ത്താം

യു.​പി. വിഭാഗം - (1) ത​ക​രാ​ത്ത ജീ​വി​ത​ത്തി​ന് ഉ​റ​പ്പു​ള്ള കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, (2) മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ്

എ​ൽ​പി വിഭാഗം - (1) വീ​ട്ടു​കാ​ര​റി​യ​ട്ടെ, എ​ന്‍റെ കൂ​ട്ടു​കാ​രെ

യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ, മ​ത്സ​ര​സ​മ​യ​ത്തു ന​റു​ക്കി​ട്ടു കി​ട്ടു​ന്ന വി​ഷ​യ​മാ​ണ് പ്ര​സം​ഗി​ക്കേ​ണ്ട​ത്.

DCL (Deepika Children’s League)

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി കോ​ട്ട​യം മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ്

മാ​ന്നാ​നം: കു​ട്ടി​ക​ളി​ൽ അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തു​വാ​നും വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​നും അ​വ​രെ നേ​ർ​വ​ഴി​ക്കു ന​യി​ക്കു​വാ​നും ദീ​പി​ക ബാ​ല​സ​ഖ്യം ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്.

പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ പ​ടി​വാ​തി​ലി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ഡി​സി​എ​ൽ ചെ​യ്യു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദീ​പി​ക​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് യു.​പി. സ്കൂ​ളി​ൽ ന​ട​ന്ന ഡി​സി​എ​ൽ കോ​ട്ട​യം മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​ന്‍റ് ജോ​സ​ഫ്സ് യു.​പി. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​സ​ജി പാ​റ​ക്ക​ട​വി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, മേ​ഖ​ല ഓ​ർ​ഗ​ന​സൈ​ർ മി​നി മാ​ത്യു, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി മ​റി​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത മ​ത്സ​രം ഉ​ച്ച​ക​ഴി​ഞ്ഞു സ​മാ​പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ‌ കൊ​ച്ചേ​ട്ട​ൻ‌ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ മി​നി മാ​ത്യു തു​ട​ങ്ങി​യ​വ​ർ‌ മ​ത്സ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

DCL (Deepika Children’s League)

ഡിസിഎൽ ബാലരംഗം/കൊച്ചേട്ടന്‍റെ കത്ത്

അ​തി​രേ​ത്‍? എ​തി​രാ​ര്?

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

പെ​ട്ടെ​ന്നാ​ണ് ആ​റു പ​ട്ടാ​ള​ക്കാ​ർ ഞ​ങ്ങ​ളു​ടെ വാ​ഹ​നം വ​ള​ഞ്ഞ​ത്. ഒ​ലി​വ് ഗ്രീ​ൻ ക​ല​ർ​ന്ന ഇ​രു​ണ്ട നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോ​മി​ൽ കൈ​ക​ളി​ൽ എ.​കെ. 203 റൈ​ഫി​ളും ജാ​ഗ്ര​ത​യു​ള്ള നോ​ട്ട​വു​മാ​യി അ​വ​ർ ഞ​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്തി. അ​ല്പം അ​ക​ലെ നി​ന്ന ഒ​രു വ​ലി​യ സ്റ്റാ​ലി​യ​ൻ ട്ര​ക്കി​ൽ നി​റ​യെ പ​ട്ടാ​ള​ക്കാ​ർ നാ​ലു​വ​ശ​ത്തേ​ക്കും തോ​ക്കു ചൂ​ണ്ടി​നി​ൽ​ക്കു​ന്നു. ഞ​ങ്ങ​ൾ എ​ങ്ങോ​ട്ടു പോ​കു​ന്നു, എ​ന്തി​നു പോ​കു​ന്നു, വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ ആ​രാ​ണ്, ആ​ധാ​ർ കാ​ർ​ഡ് എ​വി​ടെ തു​ട​ങ്ങി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ... എ​ല്ലാം ഓ​ക്കെ എ​ന്നു ക​ണ്ട​പ്പോ​ൾ മു​ന്നോ​ട്ടു​പോ​കാ​ൻ അ​നു​മ​തി കി​ട്ടി.

സി​എം​ഐ സ​ഭ​യു​ടെ ജ​മ്മു-​കാ​ഷ്മീ​ഷി​രി​ലെ മി​ഷ​ന​റി​വൈ​ദി​ക​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വൈ​ദി​ക​രാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ജ​മ്മു​വി​ലെ ലം​ബേ​രി ക്രൈ​സ്റ്റ് സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം നൗ​ഷ​ര​യി​ലും ര​ജൗ​രി​യി​ലും പൂ​ഞ്ചി​ലും ദെ​ഗ്വാ​റി​ലു​മു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളും മി​ഷ​ൻ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളും ല​ക്ഷ്യം​വ​ച്ചാ​ണ് ഞ​ങ്ങ​ൾ യാ​ത്ര ചെ​യ്ത​ത്.

ന​മ്മു​ടെ മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ നെ​റു​ക​യി​ലൂ​ടെ സ്ര​ഷ്ടാ​വി​ന്‍റെ വി​സ്മ​യ നി​ർ​മി​തി​ക​ൾ​പോ​ലെ ഉ​യ​ര്്ന്നു നി​ൽ​ക്കു​ന്ന മ​ഹാ​മേ​രു​ക്ക​ൾ​ക്കു ചു​വ​ട്ടി​ലൂ​ടെ.... അ​ഗാ​ധ​മാ​യ ഗ​ർ​ത്ത​ങ്ങ​ൾ​ക്കു മു​ക​ളി​ലൂ​ടെ, വെ​ൺ​ക​ന്പി​ളി പു​ത​ച്ചു​കി​ട​ക്കു​ന്ന ഹി​മ​മ​ല​ക​ൾ​ക​ണ്ട് അ​തി​ശ​യി​ച്ചും മ​ഞ്ഞു പാ​ളി​ക​ളി​ൽ​നി​ന്നും കൊ​ടും ത​ണു​പ്പും നു​ള്ളി​ക്കൊ​ണ്ടു​വ​രു​ന്ന ശീ​ത​ക്കാ​റ്റി​ന്‍റെ ത​ലോ​ട​ലേ​റ്റ് കു​ളി​ർ​ന്നും കു​തി​ർ​ന്നു​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ യാ​ത്ര!

പ്രി​യ കൂ​ട്ടു​കാ​രേ, ഞാ​നീ ക​ത്ത് നി​ങ്ങ​ൾ​ക്കെ​ഴു​തു​ന്ന​ത്, വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം നി​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​ണ്. ലം​ബോ​രി മു​ത​ൽ ശ്രീ​ന​ഗ​ർ​വ​രെ​യു​ള്ള ഇ​ടു​ങ്ങി​യ പാ​ത​യി​ലെ 320-ലേ​റെ കി​ലോ​മീ​റ്റ​ർ ദൂ​രം താ​ണ്ടാ​ൻ 10-15 മ​ണി​ക്കൂ​റെ​ങ്കി​ലും വേ​ണം.

ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു ഈ ​യാ​ത്ര! അ​ഖ്നൂ​റും സു​ന്ദ​ർ​ബാ​നി​യും സു​ര​ങ്കോ​ട്ടെ​യും പു​ൽ​വാ​മ​യും ത​ന​മ​ണ്ടി​യും തു​ട​ങ്ങി അ​തി​സു​ര​ക്ഷ​യു​ള്ള അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ലെ​ല്ലാം സമ്പൂ​ർ​ണ്ണ​സ​ജ്ജ​രാ​യ നൂ​റു​ക​ണ​ക്കി​ന് സാ​യു​ധ​സ​ന സ​ദാ​നേ​ര​വും ക​ണ്ണി​മ​ചി​മ്മാ​തെ കാ​വ​ലി​രി​ക്കു​ക​യാ​ണ്.

സി​ന്ധൂ​ർ ആ​ക്ര​മ​ണ​പ​ര​മ്പര അ​ര​ങ്ങേ​റി​യ പൂ​ഞ്ചി​ലു​ൾ​പ്പെ​ടെ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യോ​ടു തൊ​ട്ടു​കി​ട​ക്കു​ന്ന ദെ​ഗ്വാ​റി​ലു​മെ​ല്ലാം എ​ത്ര​യോ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​യ പ​ട്ടാ​ള​ക്കാ​ർ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​ത്!

ന​മ്മു​ടെ രാ​ജ്യ​ത്തി​ന് അ​തി​രു​ക​ളു​ണ്ട്. അ​തി​രി​ന​പ്പു​റ​ത്ത് അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ണ്ട്. ഇ​ന്ത്യ​യോ​ടു സൗ​ഹൃ​ദ​വും ശ​ത്രു​ത​യു​മു​ള്ള രാ​ജ്യ​ങ്ങ​ളു​ണ്ട്. അ​തി​നാ​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​തി​രേ​ത്, ന​മ്മോ​ട് എ​തി​രു​ള്ള​വ​ർ ആ​രെ​ല്ലാം എ​ന്ന് രാ​ജ്യ​ത്തി​ന് അ​റി​യാം. അ​തി​ന​നു​സ​രി​ച്ചാ​ണ് അ​തി​രു​ക​ളി​ൽ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

ന​മ്മു​ടെ ജീ​വി​ത​വും ല​ക്ഷ്യ​ങ്ങ​ളും , ന​മ്മു​ടെ വ്യ​ക്തി​ത്വ​വും ബ​ന്ധ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ണോ എ​ന്നൂ​കൂ​ടി ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണം. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് അ​തി​രു​ക​ളു​ള്ള​തു​പോ​ലെ ന​മ്മു​ടെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ​ക്കും അ​തി​രു​ക​ൾ​വേ​ണം.

ഏ​തു ബ​ന്ധ​ത്തി​ലും എ​തു പ്ര​വൃ​ത്തി​യി​ലും എ​ന്‍റെ അ​തി​രേ​ത് എ​ന്നും എ​തി​രാ​ര് എ​ന്നു ഞാ​ൻ അ​റി​യ​ണം. അ​തി​രേ​ത് എ​ന്ന് അ​റി​യു​ന്ന​വ​ർ ഓ​രോ സ​മ​യ​ത്തും എ​വി​ടെ​വ​രെ പോ​കാം എ​ന്ന് ബോ​ധ​മു​ള്ള​വ​രാ​ണ്. ന​മ്മു​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കും വി​ജ​യ​ത്തി​ലേ​ക്കു​മു​ള്ള യാ​ത്ര​യി​ൽ, സു​ര​ക്ഷ കു​റ​വു​ള്ള, ജാ​ഗ്ര​ത പാ​ളു​ന്ന അ​തി​രു​ക​ളി​ലൂ​ടെ ന​മ്മു​ടെ എ​തി​രാ​ളി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റും. അ​വ​ർ ന​മ്മെ ന​ന്നാ​ക്കാ​ന​ല്ല, കൊ​ള്ള​യ​ടി​ക്കാ​നാ​ണ് വ​രു​ന്ന​ത്.

ന​ല്ല വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ അ​തി​രു​ക​ളി​ൽ ദൈ​വ​വി​ശ്വാ​സം, മാ​താ​പി​താ​ക്ക​ളോ​ടും കു​ടും​ബ​ത്തോ​ടും ഉ​റ​ച്ച സ്നേ​ഹം, അ​ധ്യാ​പ​ക​രോ​ടു​ള്ള ആ​ദ​ര​വ്, സാ​ഹോ​ദ​ര്യം, സേ​വ​ന​സ​ന്ന​ദ്ധ​ത, കൃ​ത്യ​നി​ഷ്ഠ, അ​ച്ച​ട​ക്കം, സ​ത്യ​സ​ന്ധ​ത, നീ​തി​ബോ​ധം തു​ട​ങ്ങി​യ ക​രു​ത്തു​റ്റ മൂ​ല്യ​ങ്ങ​ൾ പ​ട്ടാ​ള​ക്കാ​രാ​യി ജാ​ഗ്ര​ത​യോ​ടെ കാ​വ​ൽ നി​ൽ​ക്കു​ന്നു​ണ്ടാ​കും.

ഇ​ത്, ജ​ൻ-​സി ക്കാ​ലം. ന​വ​മാ​ധ്യ​മ​ങ്ങ​ളും ഇ​ന്‍റ​ർ​നെ​റ്റും ന​മ്മു​ടെ ധാ​ർ​മ്മി​ക മൂ​ല്യ​ങ്ങ​ളെ കീ​ഴ്പ്പെ​ടു​ത്തി ന​മ്മു​ടെ വ്യ​ക്തി​ത്വ സു​ര​ക്ഷ​യി​ലേ​ക്ക് അ​ധി​നി​വേ​ശം ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന് ന​മു​ക്കു പ​രി​ശോ​ധി​ക്കാം.

ചി​ല അ​പ​രി​ചി​ത സൗ​ഹൃ​ദ​ങ്ങ​ൾ ന​മ്മു​ടെ ന​ന്മ​മൂ​ല്യ​സേ​ന​ക​ളെ ത​ക​ർ​ത്ത് നു​ഴ​ഞ്ഞു​ക​യ​റി, ന​മ്മു​ടെ ജീ​വിതം അരക്ഷിതമാ​ക്കു​ന്നു​ണ്ടോ, ന​മ്മു​ടെ ഉ​ള്ളി​ലും കു​ടും​ബ​ത്തി​ലും ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ടോ എ​ന്നും ശ്ര​ദ്ധി​ക്കാം. എ​പ്പോ​ഴും സ്വ​യം ചോ​ദി​ക്കാം, എ​ന്‍റെ അ​തി​രേ​ത്? എ​തി​രാ​ര്?
ആ​ശം​സ​ക​ളോ​ടെ, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

സം​സ്ഥാ​ന ബാ​ഡ്മി​ന്‌റൺ: തൃ​ശൂ​ർ പ്ര​വി​ശ്യ ജേ​താ​ക്ക​ൾ

തൊ​ടു​പു​ഴ: ഡി.​സി.​എ​ൽ സം​സ്ഥാ​ന ബാ​ഡ്മി​ന്‍റ​ൺ (ഡ​ബി​ൾ​സ്) ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും തൃ​ശൂ​ർ പ്ര​വി​ശ്യ ജേ​താ​ക്ക​ളാ​യി.

തൊ​ടു​പു​ഴ ഫോ​ർ​കോ​ർ​ട്ട് ബാ​ഡ്മി​ന്‍റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ . ​ദീ​പ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു . കൊ​ച്ചേ​ട്ട​ൻ ഫാ : ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​എ​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യ്സ​ൺ പി ​ജോ​സ​ഫ് , പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ . ​ക​ല്ല​റ​ങ്ങാ​ട്ട് , മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ എ​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ പ്ര​വി​ശ്യ​യു​ടെ അ​നി​രു​ദ്ധ് പി.​ഡി - ജാ​ക്ക് രാ​ജ് ബാ​ബു ടീ​മി​നാ​ണ് ( സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, പാ​വ​റ​ട്ടി ) കി​രീ​ടം . കോ​ട്ട​യം പ്ര​വി​ശ്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച അ​ല​ക്സ് ജേ​ക്ക​ബ് - നൈ​ത​ൻ വി​വി ബി​നു ടീ​മി​ന് (സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല് ) ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു . തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ ഡി​നു ജോ​ർ​ജ് - ഡി​റോ​ൺ ജോ​സ​ഫ് റോ​ബി ടീം (​സെ​ന്‍റ്ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ പി​റ​വം ) മൂ​ന്നാം സ്ഥാ​നം നേ​ടി.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ പ്ര​വി​ശ്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച സാ​ൻ​വി​യ റ്റി.​എം - എ​ലി​യ​ട്ട് ജോ​സ് ടീം ( ​കാ​ർ​മ​ൽ അ​ക്കാ​ദ​മി സി.​എം.​ഐ ഐ​സി​എ​സ്ഇ സ്കൂ​ൾ ചാ​ല​ക്കു​ടി) കി​രീ​ടം നേ​ടി. തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ ആ​ൻ റോ​സ് ജോ​ജി , എ​യ്ഞ്ച​ൽ റോ​സ് ജോ​ജി ടീ​മി​നാ​ണ് (ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ തൊ​ടു​പു​ഴ ) ര​ണ്ടാം സ്ഥാ​നം. കോ​ട്ട​യം പ്ര​വി​ശ്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത എ​യ്മി റോ​സ് കോ​ശി - മ​ന്ന മ​റി​യം സാ​വി​യോ ടീം ( ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ന​ക്ക​ല്ല് ) മൂ​ന്നാം സ്ഥാ​നം നേ​ടി .

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സൈ​ജ​ൻ സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ ജേ​താ​ക്ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും ബ​ഹു​മ​തി​പ​ത്ര​ങ്ങ​ളും സ​മ്മാ​നി​ച്ചു . ജി​ല്ലാ ബാ​ഡ്മി​ൻ​റ​ൺ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ലേ​ഷ് സു​കു​മാ​ര​ൻ ,അ​ജി​കു​മാ​ർ റ്റി.​ആ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

ഡി​സി​എ​ൽ കോ​ട്ട​യം പ്ര​വി​ശ്യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം കോ​ട്ട​യം പ്ര​വി​ശ്യ​യ്ക്ക് ച​ങ്ങ​നാ​ശേ​രി മേ​രി റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ലെ റോ​ൺ റെ​ജി ലീ​ഡ​റാ​യും ഇ​ട​ക്കു​ന്നം മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ളി​ലെ എ​യ്മ​ൻ ഫ​യ​സും ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് ഹൈ​സ്കൂ​ളി​ലെ അ​ലീ​ഷ മ​രി​യ ജോ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യും പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ​വ​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ലി​ലെ ശ്രേ​യ എ​സ്. നാ​യ​ർ ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യും കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ല​ക് സ്കൂ​ളി​ലെ ഡി​യാ ജോ​ബി​ഷ് ട്ര​ഷ​റ​റാ​യും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഡോ​ൺ ഏ​ബ്ര​ഹാം പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കൗ​ൺ​സി​ല​ർ​മാ​രാ​യി മാ​മ്മൂ​ട് സെ​ന്‍റ് ഷ​ന്താ​ൾ​സ് ഹൈ​സ്കൂ​ളി​ലെ അ​ഭി​യ അ​ന്ന തോ​മ​സും എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​ദി വൈ​ഷ്ണ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​വി​ശ്യാ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സി​സ്റ്റ​ർ ലൂ​സി എ​സ്എ​ബി​എ​സ്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷാ​ജി ഇ​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡിസിഎൽ ടാ​ല​ന്‌റ് ഫെ​സ്റ്റ് പാ​ലാ മേ​രിമാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​വം​ബ​ർ 22ന്

പാ​ലാ: ഡിസിഎ​ൽ പാ​ലാ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ന​വം​ബ​ർ 22ന്- രാ​വി​ലെ 10 മ​ണി മു​ത​ൽ പാ​ലാ മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കും. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​റ്റു​മാ​യി​രി​ക്കും സ​മ​യം.

വി​ഷ​യം - ഹൈ​സ്കൂ​ൾ: (1) ഡി​ജി​റ്റ​ൽ സാ​ധ്യ​ത​ക​ൾ ജീ​വി​ത വി​ജ​യ​ത്തി​ന്, (2) ഇ​ന്ത്യ​യ്ക്കു​വേ​ണ്ട​ത് മ​ത​സൗ​ഹാ​ർ​ദ​മോ, മ​തേ​ത​ര​ത്വ​മോ, (3) നാ​ട്ടി​ൽ​നി​ൽ​ക്കാം, നാ​ടി​നെ നി​ല​നി​ർ​ത്താം

യു.​പി. വിഭാഗം - (1) ത​ക​രാ​ത്ത ജീ​വി​ത​ത്തി​ന് ഉ​റ​പ്പു​ള്ള കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, (2) മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ്

എ​ൽ​പി വിഭാഗം - (1) വീ​ട്ടു​കാ​ര​റി​യ​ട്ടെ, എ​ന്‍റെ കൂ​ട്ടു​കാ​രെ യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ, മ​ത്സ​ര​സ​മ​യ​ത്തു ന​റു​ക്കി​ട്ടു കി​ട്ടു​ന്ന വി​ഷ​യ​മാ​ണ് പ്ര​സം​ഗി​ക്കേ​ണ്ട​ത്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജ​യ്സ​ൺ ജോ​സ​ഫു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.. Mob. 9446037482

Kerala

ഡിസിഎൽ

കൊച്ചേട്ടന്‍റെ കത്ത്

ഒ​റ്റ​യ്ക്കി​ത്തി​രി, ഒ​രു​മി​ച്ചൊ​ത്തി​രി!


സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ഒ​രു തെ​ളി​ഞ്ഞ പ്ര​ഭാ​തം. ഒ​രു​പ​റ്റം കു​ഞ്ഞു​റു​ന്പു​ക​ൾ ഭ​ക്ഷ​ണം തേ​ടി​യി​റ​ങ്ങി. ഏ​റെ നേ​ര​ത്തെ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ഒ​രു മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലേ​ക്ക് അ​വ​രി​ലൊ​രാ​ൾ ഓ​ടി​യെ​ത്തി: ""ഇ​താ, വ​ലി​യ ഒ​രു നെ​ന്മ​ണി! ഇ​ത് ന​മു​ക്ക് ഒ​ത്തി​രി ദി​വ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ക്കാം.'' അ​പ്പോ​ൾ കൂ​ട്ട​ത്തി​ൽ കു​ഞ്ഞ​നു​റു​ന്പ് ത​ട​സം പ​റ​ഞ്ഞു: ""ഇ​ത്ര​യും വ​ലി​യ നെ​ല്ല് ആ​രു ചു​മ​ക്കും. എ​നി​ക്കേ​താ​യാ​ലും പ​റ്റി​ല്ല! അ​തി​നാ​ൽ ന​മു​ക്കു മ​റ്റു വ​ഴി നോ​ക്കാം.'' അ​പ്പോ​ൾ അ​വ​രി​ൽ മൂ​പ്പ​നു​റു​ന്പ് പ​റ​ഞ്ഞു: ""നി​ന​ക്ക് ഒ​റ്റ​യ്ക്ക് ഇ​തു ചു​മ​ക്കാ​നാ​വി​ല്ല, എ​നി​ക്കു​മാ​വി​ല്ല. എ​ന്നാ​ൽ, ന​മ്മ​ൾ ഒ​ത്തു​ചേ​ർ​ന്നാ​ൽ, ന​മു​ക്കി​തു തീ​ർ​ച്ച​യാ​യും ചു​മ​ന്ന് വീ​ട്ടി​ലെ​ത്തി​ക്കാം.''

അ​ങ്ങ​നെ ഒ​രു പൊ​തു​ല​ക്ഷ്യ​ത്തി​നാ​യി അ​വ​ർ ഒ​ത്തു​കൂ​ടി. കു​റേ​പ്പേ​ർ മു​ന്പേ പോ​യി വ​ഴി​യൊ​രു​ക്കി. പി​ന്നാ​ലെ ഒ​ട്ടേ​റെ​പ്പേ​ർ ചേ​ർ​ന്ന് ആ ​ന​ന്മ​ണി​യു​ടെ ഓ​രോ ഭാ​ഗം ചു​മ​ന്നു! സാ​വ​ധാ​നം, ഒ​രേ താ​ള​ത്തി​ൽ, അ​വ​ർ മു​ന്നേ​റി. ധാ​ന്യ​ത്തി​ന് അതേ ഭാ​രം അ​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു. എ​ത്താ​നു​ള്ള ദൂ​രം ദൂ​രെ​ത്ത​ന്നെ​യാ​യി​രു​ന്നു. എ​ങ്കി​ലും ഉ​റു​ന്പു​ക​ൾ ല​ക്ഷ്യം കൈ​വെ​ടി​ഞ്ഞി​ല്ല! ഒ​രാ​ൾ മ​ടു​ക്കു​ന്പോ​ൾ മ​റ്റൊ​രാ​ൾ ആ ​ഭാ​ഗം വ​ഹി​ക്കും. ഒ​രാ​ൾ​ക്കി​ട​റു​ന്പോ​ൾ ഉ​ട​ൻ മ​റ്റൊ​രാ​ൾ ഓ​ടി​വ​രും. ഒ​ടു​ക്കം, മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​യ​ത്നം ല​ക്ഷ്യ​ത്തി​ലെ​ത്തി. അ​വ​ർ ധാ​ന്യം വീ​ട്ടി​ലെ​ത്തി​ച്ചു!

അ​വ​രെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട്, റാ​ണി​യു​റു​ന്പ് ഇ​ങ്ങ​നെ പ​റ​ഞ്ഞു: ""എ​ന്‍റെ പ്രി​യ​പ്പെ​ട്ട ഉ​റു​ന്പു​ക​ളേ... ഒ​റ്റ​യ്ക്ക് അ​സാ​ധ്യ​മാ​യ​ത് നി​ങ്ങ​ൾ ഒ​രു​മി​ച്ചു സാ​ധ്യ​മാ​ക്കി!''

കൂ​ട്ടു​കാ​രേ, കൂ​ട്ട​ത്തി​ൽ ആ​ന​യു​ടെ ക​രു​ത്തു​ള്ള ഒ​രാ​ൾ ഉ​ണ്ടെ​ന്നു​വ​ച്ച്, എ​ല്ലാ​വ​രും ജ​യി​ക്കി​ല്ല! സ​ഹ​ക​രി​ക്കാ​ൻ സ​ന്മ​ന​സു​ള്ള​വ​രു​ടെ അ​ല്പം ശേ​ഷി​ക​ൾ ചേ​ർ​ത്തു​വ​ച്ചാ​ൽ എ​ല്ലാ​വ​രു​ടെ​യും വി​ജ​യം എ​ളു​പ്പ​മാ​കും!

""നി​ന​ക്ക് അ​തി​വേ​ഗം പോ​ക​ണ​മെ​ങ്കി​ൽ ഒ​റ്റ​യ്ക്കു പോ​കൂ; നി​ന​ക്ക് ബ​ഹു​ദൂ​രം പോ​ക​ണ​മെ​ങ്കി​ൽ ഒ​രു​മി​ച്ചു പോ​കൂ'' എ​ന്ന ആ​ഫ്രി​ക്ക​ൻ പ​ഴ​മൊ​ഴി​യി​ൽ അ​ർ​ത്ഥം ആ​കാ​ശ​ത്തോ​ളം ഉ​യ​രു​ന്നു​ണ്ട്.

ഇ​തു ക​ലാ കാ​യി​ക ഉ​ത്സ​വ​ങ്ങ​ളു​ടെ കാ​ല​മാ​ണ്. മ​റ്റൊ​രാ​ളെ തോ​ല്പി​ച്ചാ​ൽ മാ​ത്രം, ജ​യി​ച്ചു എ​ന്നു വാ​ഴ്ത്ത​പ്പെ​ടു​ന്ന ഈ ​മ​ത്സ​ര സം​സ്കാ​രം, വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​വേ​ദി​ക​ളി​ൽ​നി​ന്നും, മൈ​താ​ന​ങ്ങ​ളി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി ജീ​വി​ത​ത്തി​ലേ​ക്കു ന​ട​ക്കു​ന്പോ​ൾ എ​ത്ര​മാ​ത്രം ഉ​പ​കാ​ര​പ്പെ​ടു​ന്നു​ണ്ട് എ​ന്ന വി​ല​യി​രു​ത്ത​ൽ വീ​ട്ടി​ലും ക്ലാ​സ് മു​റി​ക​ളി​ലും ന​ട​ക്കേ​ണ്ട​ത​ല്ലേ?

എ​നി​ക്കു ജ​യി​ക്കാ​ൻ നീ ​തോ​ല്ക്ക​ണം എ​ന്ന​ത് ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​മ​മാ​യി​രി​ക്കാം. എ​ന്നാ​ൽ, കു​ടും​ബ​ജീ​വി​ത​ത്തി​ൽ, സ​മൂ​ഹ​ത്തി​ൽ, ഇ​തു പ്രാ​യോ​ഗി​ക​മാ​ണോ? ഒ​ട്ടു​മ​ല്ല. ഞാ​ൻ മാ​ത്രം ജ​യി​ക്ക​ട്ടെ. അ​തി​ന് നീ ​എ​പ്പോ​ഴും തോ​ല്ക്ക​ട്ടെ, എ​ന്ന് ചി​ന്തി​ക്കു​ന്ന, ഒ​രാ​ളു​ടെ സെ​ൽ​ഫ് എ​സ്റ്റീ​മി​ന്‍റെ, ആ​ത്മ​ബോ​ധ​ത്തി​ന്‍റെ, ഗ്രാ​ഫ് ഉ​യ​ർ​ന്നേ​ക്കാം. എ​ന്നാ​ൽ, അ​യാ​ളെ​പ്പ​റ്റി, ഒ​പ്പ​മു​ള്ള​വ​രു​ടെ മ​തി​പ്പി​ന്‍റെ ഗ്രാ​ഫ് കു​ത്ത​നെ താ​ഴെ​ക്കാ​യി​രി​ക്കാം. ഇ​യാ​ളു​ടെ അ​ടു​ത്തു​കൂ​ടി​യാ​ൽ, ഇ​യാ​ൾ മാ​ത്രം ജ​യി​ക്കും. ഞാ​ൻ അ​വ​ഗ​ണി​ക്ക​പ്പെ​ടും. ഇ​യാ​ൾ എ​ന്‍റെ ആ​ത്മ​സം​തൃ​പ്തി​ക്കും, എ​നി​ക്ക് എ​ന്നേ​പ്പ​റ്റി​യു​ള്ള മ​തി​പ്പി​നും ഒ​രു വി​ല​യും ന​ല്കു​ന്നി​ല്ല, എ​ന്ന​നു​ഭ​വി​ക്കു​ന്ന ഒ​രാ​ൾ എ​ത്ര ക​ഴി​വു​ള്ള​വ​രാ​യാ​ലും ഒ​റ്റ​യ്ക്കു ജ​യി​ക്കാ​ൻ വെ​പ്രാ​ള​പ്പെ​ടു​ന്ന​വ​രെ നൈ​സാ​യി ഒ​ഴി​വാ​ക്കും! പ​ല വ​ൻ വി​ജ​യി​ക​ളും ഒ​റ്റ​യാ​യി​പ്പോ​യി ഒ​ടു​ക്കം മ​ത്സ​രി​ക്കാ​നാ​രും കൂ​ടെ​യി​ല്ലാ​തെ, ജീ​വി​ത​ത്തി​ൽ പ​റ്റെ തോ​റ്റു​പോ​കു​ന്ന​തി​ന് വ​ർ​ത്ത​മാ​ന​കാ​ല സാ​ക്ഷ്യ​ങ്ങ​ൾ ഏ​റെ​യു​ണ്ട്!

വ്യ​ക്തി​ക​ൾ മാ​ത്ര​മ​ല്ല, സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും ഇ​ങ്ങ​നെ നേ​തൃ​രം​ഗ​ത്തു​ള്ള​വ​രു​ടെ ഒ​റ്റ​യാ​ൻ പാ​ച്ചി​ലി​ൽ, സം​ഘ​ടി​ത​മാ​യ വ​ള​ർ​ച്ച മു​ര​ടി​ച്ച് ത​ക​ർ​ന്നു​പോ​യി​ട്ടു​ണ്ട്; പോ​കു​ന്നു​മു​ണ്ട്! എ​ന്നാ​ൽ, നീ ​വി​ജ​യി​ക്കു​ന്പോ​ഴാ​ണ് ഞാ​നും വി​ജ​യി​ക്കു​ന്ന​ത് എ​ന്നും, എ​ന്‍റെ ജ​യ​മ​ല്ല, ന​മ്മു​ടെ വി​ജ​യ​മാ​ണ് ല​ക്ഷ്യം എ​ന്നും കൂ​ടെ​യു​ള്ള​വ​രെ അ​നു​ഭ​വി​പ്പി​ക്കു​ന്ന​വ​ർ ഇ​പ്പോ​ഴും വി​ജ​യി​ക്കു​ന്നു​ണ്ട്, വി​ജ​യി​പ്പി​ക്കു​ന്നു​മു​ണ്ട്.

കൂ​ട്ടൂ​കാ​രേ, ന​മു​ക്ക് ഒ​റ്റ​യ്ക്ക് ഇ​ത്തി​രി​യേ ക​ഴി​യൂ, ഒ​രു​മി​ച്ചാ​ൽ ഒ​ത്തി​രി നേ​ടാം. ""None of us is as smart as all of us'', എ​ന്ന കെ​ൻ ബ്ലെ​ഞ്ചാ​ർ​ഡി​ന്‍റെ വാ​ക്കു​ക​ൾ ഓ​ർ​ക്കാം. ""Team work makes the dream work.'' എ​ന്ന ജോ​ൺ സി. ​മാ​ക്സ്വെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണം പ്രാ​വ​ർ​ത്തി​ക​മാ​ക്കാം. മ​റ​ക്കാ​തെ പ​റ​യാം, ""ഒ​റ്റ​യ്ക്കി​ത്തി​രി, ഒ​രു​മി​ച്ചൊ​ത്തി​രി!''
സ​സ്നേ​ഹം, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

 ഡി​സി​എ​ൽ - കു​ട്ടി​ക​ളു​ടെ ദീ​പി​ക പൂ​ക്ക​ളം മ​ത്സ​രവി​ജ​യി​ക​ൾ

 ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​എ​ല്ലും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും ചേ​ർ​ന്നൊ​രു​ക്കി​യ പൂ​ക്ക​ളം 2025 മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.
മത്സരത്തിൽ തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ നി​ർ​മ്മ​ല​ഭ​വ​ൻ സ്കൂ​ൾ ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ​മ്മാ​നം ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളും സു​ൽ​ത്താ​ൻ​ബ​ത്തേ​രി ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും പ​ങ്കി​ട്ടു.

മൂ​ന്നാം​സ​മ്മാ​ന​ത്തി​ന് ആ​ല​പ്പു​ഴ ന​ങ്ങ്യാ​ർ കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ​മ​ഠം എ​ൽ​പി സ്കൂ​ളും തി​രു​വ​ന​ന്ത​പു​രം പേ​യാ​ട് വിട്ടിയം കാ​ർ​മ്മ​ൽ സ്കൂ​ളൂം അ​ർ​ഹ​രാ​യി.

സ്പെ​ഷ​ൽ പ്രൈ​സ് നേ​ടി​യ​വ​ർ

ചെ​റു​പു​ഷ്പം ഇ​എം​യു​പി സ്കൂ​ൾ വ​ട​ക്ക​ഞ്ചേ​രി,പാ​ല​ക്കാ​ട്, ഹോ​ളി ചൈ​ൽ​ഡ് സി​ഇ​എം പ്രീ ​പ്രൈ​മ​റി സ്കൂ​ൾ, സ്നേ​ഹ​ഗി​രി, മാ​ള, ബ്രൂ​ക്ക് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, ഹോ​ളി ഏ​ഞ്ച​ൽ​സ് ഇ​എം​കെ ജി ​സ്കൂ​ൾ, ക​രു​വ​ന്നൂ​ർ, തൃ​ശ്ശൂ​ർ, സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​നി​യ​ർ കോ​ളേ​ജ് ഇ​ല​ഞ്ഞി, എ​ൽ.​എ​ഫ് ജി.​എ​ച്ച്.​എ​സ് ചേ​ല​ക്ക​ര, ബി​സി​ജി​എ​ച്ച് എ​സ് കു​ന്നം​കു​ളം, വി​ദ്യാ പ​ബ്ലി​ക് സ്കൂ​ൾ ക​രു​വ​റ്റ, ആ​ല​പ്പു​ഴ, സെ​ന്‍റ് ഡോ​മി​നി​ക​സ് എ​എ​ൽ​പി സ്കൂ​ൾ, ത​ച്ച​ന്പാ​റ, ജ്യോ​തി​നി​ല​യം സ്കൂ​ൾ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ്, തി​രു​വ​ന​ന്ത​പു​രം, ഹോ​ളി​ക്രോ​സ് സി​എ​ൽ​പി​എ​സ് ക​ൽ​പ്പ​റ​ന്പ്, തൃ​ശൂ​ർ,
എ​ൽ.​എ​ഫ്.​സി.​എ​ൽ​പി എ​സ് ഇ​രി​ഞ്ഞാ​ല​ക്കു​ട, നേ​ഗ​ൽ വി​ദ്യാ​ഭ​വ​ൻ, കാ​ഞ്ഞൂ​ർ, എ​റ​ണാ​കു​ളം, മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ പാ​ലാ, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് കാ​ളി​യാ​ർ തൊ​ടു​പു​ഴ, സെ​ന്‍റ് ജോ​സ​ഫ​സ് എ​ൽ​പി​എ​സ് നീ​ലേ​ശ്വ​രം, കൊ​റ്റ​മം, അ​ങ്ക​മാ​ലി.

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​ർ

സെ​ന്‍റ്.​മേ​രീ​സ് സ്കൂ​ൾ ന​രി​പ്പി​ൽ, പാ​പ്പ​നം​കോ​ട്, തി​രു​വ​ന​ന്ത​പു​രം, ജീ​നി​യ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, വ​യ​നാ​ട്, സെ​ന്‍റ്.​മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, കോ​ട​ഞ്ചേ​രി, മേ​രി​ഗി​രി വി​ദ്യാ​മ​ന്ദി​ർ കു​തി​ര​ച്ചി​റ പു​ന​ലൂ​ർ, സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്സ​റി സ്കൂ​ൾ പാ​ല​ന്പ്ര, സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ് ഏ​ങ്ങ​ണ്ടി​യൂ​ർ, തൃ​ശൂ​ർ, ഡീ​പോ​ൾ ഇ​എം​എ​ച്ച്എ​സ്എ​സ് ചൂ​ണ്ട​ൽ, തൃ​ശൂ​ർ, വി​എം​എ​ൽ​പി​എ​സ് ഈ​ട്ടി​ത്തോ​പ്പ്, സെ​ന്‍റ് മേ​രി​സ് യു​പി​എ​സ് ആ​ര്യ​ങ്കാ​വ്, കൃ​പാ​ഭ​വ​ൻ പ്രീ ​പ്രൈ​മ​റി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മ​ണ്ണം​പേ​ട്ട തൃ​ശ്ശൂ​ർ, ബ​ത്ല​ഹേം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ശ്രീ​കാ​ര്യം, ട്രി​വാ​ൻ​ഡ്രം, ക്ലെ​യ​ർ ജ്യോ​തി ഇ ​എം പി ​എ​ൽ എ​സ് ക​ണ്ണാ​റ, സെ​ന്‍റ് ജ​ർ​മ്മ​യി​ൻ​സ് സി​യോ​ണ്‍ എ​ൽ പി ​എ​സ് നോ​ർ​ത്ത് പ​റ​വൂ​ർ, എ​റ​ണാ​കു​ളം, സി.​എ​ച്ച്.​സി​ജി.​എ​ൽ​പി സ്കൂ​ൾ സ്കൂ​ൾ, ചാ​ല​ക്കു​ടി, സെ​ന്‍റ് ക്ലെ​യേ​ഴ്സ് സി.​എ​ൽ.​പി.​എ​സ്, തൃ​ശ്ശൂ​ർ, സെ​ന്‍റ് ഷ​ന്താ​ൾ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്സ​റി സ്കൂ​ൾ, മാ​മ്മൂ​ട്, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സ് മ​റ്റൂ​ർ, കാ​ല​ടി, *ഹോ​ളി ഫാ​മി​ലി എ​ൽ​പി​എ​സ് കു​റു​ന്പ​നാ​ടം, ച​ങ്ങ​നാ​ശേ​രി, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ബ​ഥ​നി കോ​ണ്‍​വെ​ന്‍റ് ഇ​എം​എ​ൽ​പി സ്കൂ​ൾ, മ​ണ്ണാ​ർ​ക്കാ​ട്, യ​ങ്ങ് വേ​ൾ​ഡ് പ്രൈ​മ​റി സ്കൂ​ൾ, ചി​റ്റൂ​ർ പാ​ല​ക്കാ​ട്, സാ​ൻ​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ സ്കൂ​ൾ, ത​ല​ശ്ശേ​രി, ജി​എ​ൽ​പി​എ​സ് മാ​ണി​ക്യ​മം​ഗ​ലം, മേ​രി റാ​ണി പ​ബ്ലി​ക് സ്കൂ​ൾ ളാ​യി​ക്കാ​ട് ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, മേ​രി മാ​താ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, പി​ലാ​ത്ത​റ, സെ​ന്‍റ് തെ​രേ​സാ​സ് എ​ൽ പി ​സ്കൂ​ൾ നെ​ടു​ങ്കു​ന്നം, എം​എ​സ് സി ​എ​ൽ പി ​എ​സ് ക​ല​യ​പു​രം, കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം, സെ​ന്‍റ് തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ്. ഇ​ര​ട്ട​യാ​ർ, സെ​ന്‍റ് പോ​ൾ​സ് സി​ഇ​എം​പ്രീ പ്രൈ​മ​റി സ്കൂ​ൾ കു​രി​യ​ച്ചി​റ, എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സ്, മൈ​ല​പ്ര, സേ​ക്ര​ട്ട് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ട്ട​ക്ക​ൽ, മ​ല​പ്പു​റം, സെ​ന്‍റ്.​ജോ​സ​ഫ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ലൂ​ർ, കൊ​ല്ലേ​റ്റും​ക​ര, തൃ​ശൂ​ർ, മാ​ർ​ത്തോ​മാ ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ൾ, അ​ഴീ​ക്കോ​ട് കൊ​ടു​ങ്ങ​ല്ലൂ​ർ, എ​ൽ​എ​ഫ് സി ​യു പി ​എ​സ് മ​മ്മി​യൂ​ർ, തൃ​ശൂ​ർ, സെ​ന്‍റ് മേ​രി​സ് പ​ബ്ലി​ക് സ്കൂ​ൾ, നാ​ക​പ്പു​ഴ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് നേ​ഴ്സ​റി സ്കൂ​ൾ, നെ​ടു​ങ്കു​ന്നം, ഹോ​ളി ഏ​ഞ്ച​ൽ ഇ​എം​എ​ൽ​പി സ്കൂ​ൾ, ആ​റ്റൂ​ർ,മ​ണ​ലാ​ടി, ഓ​ക്സീ​ലി​യം ഐ.​എ​സ്.​സി സ്കൂ​ൾ തു​രു​ത്തി​പ്പ​റ​ന്പ്,തൃ​ശൂ​ർ സെ​ന്‍റ്എ​ലി​സ​ബ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പൊ​ങ്ങ​നം​കാ​ട്, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പേ​ര​ട്ട, സെ​ന്‍റ് വി​ൻ​സെ​ന്‍റ് പ​ള്ളോ​ട്ടി സെ​ൻ​ട്ര​ൽ സ്കൂ​ൾ, തൃ​ശ്ശൂ​ർ, സെ​ന്‍റ് ജോ​സ​ഫ്സ് മോ​ഡ​ൽ എ​ച്ച്എ​സ്എ​സ് കു​രി​യ​ച്ചി​റ, സെ​ന്‍റ് ജോ​ർ​ജ്സ് സി​എ​ൽ​പി​എ​സ് മു​ക്കാ​ട്ടു​ക​ര, എ​സ് എ​ച്ച് ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്സ​റി സ്കൂ​ൾ ചാ​ല​ക്കു​ടി, എ​സ്എ​ച്ച് യു​പി​എ​സ് ഉ​ള്ള​നാ​ട്, സെ​ന്‍റ് മാ​ത്യൂ​സ് നേ​ഴ്സ​റി സ്കൂ​ൾ കു​ച്ചു​പു​റം, തി​രു​വ​ന​ന്ത​പു​രം.

 ഡി​സി​എ​ൽ സം​സ്ഥാ​ന​ത​ല ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രം നാളെ തൊടുപുഴയിൽ

 ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​സ്ഥാ​ന​ത​ല മ​ത്സ​രം നാളെ തൊടുപുഴയിൽ ​ന​ട​ക്കും.
തൊ​ടു​പു​ഴ ബാഡ്മിന്‍റൺ ഫോ​ർ കോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 9.30-ന് ​ആ​രം​ഭി​ക്കും.

എ​ല്ലാ ഡി​സി​എ​ൽ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്നും ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും പെ​ൺ​കു​ട്ടി ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും​പെ​ട്ട ഓ​രോ ഡ​ബി​ൾ​സ് ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 9446294666 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

 കോ​ട്ട​യം മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റ് ന​വം​ബ​ർ ഒന്നിന് ​മാ​ന്നാ​ന​ത്ത്

കോ​ട്ട​യം മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ന​വം​ബ​ർ ഒ​ന്നി​ന് മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് യു.​പി. സ്കൂ​ളി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​നു ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.
. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

 ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രം: തൊ​ടു​പു​ഴ ഡി ​പോ​ളി​നും പി​റ​വം സെന്‍റ് ജോ​സ​ഫ്സി​നും കി​രീ​ടം

‌തൊ​ടു​പു​ഴ: പ്ര​വി​ശ്യാ ഡി ​സി​എ​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ (ഡ​ബി​ൾ​സ് ) പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ൻ റോ​സ് ജോ​ജി​യും എ​യ്ഞ്ച​ൽ റോ​സ് ജോ​ജി​യും പ്ര​തി​നി​ധീ​ക​രി​ച്ച തൊ​ടു​പു​ഴ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ കി​രീ​ടം നേ​ടി. ഡി​നു ജോ​ർ​ജ് & ഡി​റോ​ൺ ജോ​സ​ഫ് റോ​ബി ടീം ​പ്ര​തി​നി​ധാ​നം ചെ​യ്ത പി​റ​വം സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​നാ​ണ് ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം.

തൊ​ടു​പു​ഴ ഫോ​ർ കോ​ർ​ട്ട് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​രം മു​ൻ ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വ് സു​ബേ​ദാ​ർ എ​ബി​ൻ ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ . ​ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​എ​ൽ സം​സ്ഥാ​ന കാ​യി​ക വേ​ദി ഡ​യ​റ​ക്ട​ർ ജെ​യ്സ​ൺ പി. ​ജോ​സ​ഫ്, റി​സോ​ഴ്സ് ടീം ​കോ - ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് കു​ണി​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
മ​ത്സ​ര​ത്തി​ൽ ന​ന്മ ലാ​ലു & ഹു​ദാ ഫാ​ത്തി​മ പി.​ആ​ർ ടീം ( ​സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി.​എ​ച്ച്.​എ​സ്.എ​സ് മു​വാ​റ്റു​പു​ഴ ), നാ​രാ​യ​ണ​ൻ അ​ബി & ജോ​ർ​ജ് തോ​മ​സ് ടീം (​വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ തൊ​ടു​പു​ഴ ) എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

തൊ​ടു​പു​ഴ കോ - ​ഓ​പ്പ​റേ​റ്റീ​വ് പ​ബ്ലി​ക് സ്കൂ​ളി​ലെ നി​ഹാ​ൽ അ​ർ​ഷാ​ദ് & വി​ശ്വ​ജി​ത്ത് എം ​ടീ​മും തൊ​ടു​പു​ഴ വി​മ​ല​പ​ബ്ലി​ക് സ്കൂ​ളി​ലെ ഹ​ന്ന മ​രി​യ ബി​ബി​ൻ & അ​ന്ന സി. ​പ്ര​ജീ​ഷ് ടീ​മും മൂ​ന്നാം സ്ഥാ​ന​ങ്ങ​ൾ നേ​ടി.

അ​റ​ക്കു​ളം സെ​ൻ​റ് മേ​രീ​സ്, ക​രി​മ​ണ്ണൂ​ർ നി​ർ​മ​ല, നാ​ക​പ്പു​ഴ സെന്‍റ് മേ​രീ​സ്, മീ​ൻ​മു​ട്ടി മാ​ർ മാ​ത്യൂ​സ് എ​ന്നീ സ്കൂ​ൾ ടീ​മു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ലേ​ഷ് സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സൈ​ജ​ൻ സ്റ്റീ​ഫ​ൻ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ബി​ബി​ൻ ജോ​സ്, ബി​ജോ​യി തോ​മ​സ്, ഇ​മി​ൽ ക്രി​സ്റ്റി സൈ​മ​ൺ, മെ​റി​ൻ ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

Latest News

Up