x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോലിക്കിടയിൽ കാമുകിയെ അരികിലിരുത്തി ഭക്ഷണം കഴിക്കാൻ അനുവാദം നൽകിയ ആ നല്ല മനസിന് കയ്യടി


Published: January 12, 2026 09:30 PM IST | Updated: January 12, 2026 09:30 PM IST

മും​ബൈ​യി​ലെ ഒ​രു തി​ര​ക്കേ​റി​യ റെ​സ്റ്റോ​റ​ന്‍റി​ൽ അ​ര​ങ്ങേ​റി​യ അ​തി​മ​നോ​ഹ​ര​മാ​യ പ്ര​ണ​യ നി​മി​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

വെ​യ്റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന ത​ന്‍റെ കാ​മു​ക​നെ തേ​ടി അ​പ്ര​തീ​ക്ഷി​ത​മാ​യി റെ​സ്റ്റോ​റ​ന്‍റി​ലെ​ത്തി​യ യു​വ​തി​യു​ടെ​യും അ​വ​രെ ചേ​ർ​ത്തു​നി​ർ​ത്തി​യ ഒ​രു കൂ​ട്ടം മ​നു​ഷ്യ​രു​ടെ​യും ക​ഥ​യാ​ണി​ത്.

ഒ​രു ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യു​വ​തി ത​ന്‍റെ കാ​മു​ക​നെ കാ​ണാ​ൻ എ​ത്തി​യ​ത്. ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ത​ന്നോ​ടൊ​പ്പം കു​റ​ച്ചു​നേ​രം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന കൊ​ച്ചു ആ​ഗ്ര​ഹം മാ​ത്ര​മാ​യി​രു​ന്നു അ​വ​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ത്.

സാ​ധാ​ര​ണ നി​ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ഒ​രു ജീ​വ​ന​ക്കാ​ര​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​സാ​ധ്യ​മാ​ണെ​ങ്കി​ലും അ​വി​ടു​ത്തെ ഉ​ട​മ​യു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഇ​ട​പെ​ട​ൽ ആ ​നി​മി​ഷ​ത്തെ ഹൃ​ദ്യ​മാ​ക്കി മാ​റ്റി.

തു​ട​ക്ക​ത്തി​ൽ ത​ന്‍റെ ജോ​ലി​ക്കി​ട​യി​ൽ കി​ട്ടു​ന്ന ചു​രു​ങ്ങി​യ നി​മി​ഷ​ങ്ങ​ളി​ൽ മാ​ത്രം അ​വ​ളോ​ട് സം​സാ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന നാ​ണം​കു​ണു​ങ്ങി​യാ​യ യു​വാ​വി​നെ വീ​ഡി​യോ​യി​ൽ കാ​ണാം.

ദൂ​രെ മാ​റി ഇ​രു​ന്ന് കാ​മു​ക​ൻ ജോ​ലി ചെ​യ്യു​ന്ന​ത് പു​ഞ്ചി​രി​യോ​ടെ നോ​ക്കി നി​ൽ​ക്കു​ന്ന യു​വ​തി​യു​ടെ ചി​ത്രം കാ​ണു​ന്ന​വ​രു​ടെ മ​ന​സ് നി​റ​യ്ക്കു​ന്ന​താ​ണ്.

ഒ​ടു​വി​ൽ ധൈ​ര്യം സം​ഭ​രി​ച്ച് അ​യാ​ൾ ത​ന്‍റെ മു​ത​ലാ​ളി​യോ​ട് അ​നു​വാ​ദം ചോ​ദി​ക്കു​ക​യും ന​ല്ല മ​ന​സു​ള്ള ആ ​ഉ​ട​മ അ​വ​ർ​ക്ക് ഒ​ന്നി​ച്ച് സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

ത​ന്‍റെ സു​ഹൃ​ത്തി​ന് കി​ട്ടി​യ ഈ ​ഭാ​ഗ്യ​ത്തി​ൽ കൂ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും അ​തീ​വ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. 'ഭാ​ഭി എ​ത്തി​യി​ട്ടു​ണ്ട്' എ​ന്ന് ത​മാ​ശ രൂ​പേ​ണ വി​ളി​ച്ചു​പ​റ​ഞ്ഞ് അ​വ​ർ അ​വ​നെ ക​ളി​യാ​ക്കു​ന്ന​തും ആ ​ച​മ്മ​ലോ​ടെ ത​ന്നെ അ​യാ​ൾ കാ​മു​കി​ക്കൊ​പ്പം ഇ​രി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് താ​ഴെ സി​നി​മാ​ക്ക​ഥ​ക​ളെ പോ​ലും വെ​ല്ലു​ന്ന പ്ര​ണ​യ​മാ​ണി​തെ​ന്ന രീ​തി​യി​ലു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ​ങ്കാ​ളി​യു​ടെ ജോ​ലി​യെ ബ​ഹു​മാ​നി​ക്കു​ക​യും അ​വ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം പെ​ൺ​കു​ട്ടി​ക​ൾ വ​ലി​യൊ​രു ഭാ​ഗ്യ​മാ​ണെ​ന്ന് പ​ല​രും കു​റി​ച്ചു.

പ​ണ​ത്തേ​ക്കാ​ളും വ​ലി​യ സ​മ്മാ​ന​ങ്ങ​ളേ​ക്കാ​ളും പ​ര​സ്പ​ര​മു​ള്ള ക​രു​ത​ലും സ്നേ​ഹ​വു​മാ​ണ് ഏ​തൊ​രു ബ​ന്ധ​ത്തെ​യും മ​നോ​ഹ​ര​മാ​ക്കു​ന്ന​ത് എ​ന്ന് ഈ ​വീ​ഡി​യോ ന​മ്മെ വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Tags : LoveStory HeartwarmingMoments ViralVideo MumbaiDiaries RelationshipGoals

Recent News

Up