x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പട്ന മറൈൻ ഡ്രൈവിൽ റീൽസ് പൂരം; കയ്യടിയും വിമർശനവുമായി സോഷ്യൽ മീഡിയ


Published: January 24, 2026 05:49 PM IST | Updated: January 24, 2026 05:49 PM IST

ബീ​ഹാ​റി​ലെ പ​ട്ന​യി​ൽ ഗം​ഗാ ന​ദി​ക്ക​ര​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​റൈ​ൻ ഡ്രൈ​വ് എ​ക്സ്പ്ര​സ് വേ​യി​ൽ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ന​ട​ത്തി​യ നൃ​ത്ത​പ്ര​ക​ട​നം ഇ​പ്പോ​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

ഏ​ക​ദേ​ശം 3,500 കോ​ടി രൂ​പ ചി​ല​വി​ട്ട് നി​ർ​മ്മി​ച്ച ലോ​ക്നാ​യ​ക് ഗം​ഗാ പ​ഥ് എ​ന്ന ഈ ​പാ​ത​യി​ൽ, വ​ർ​ണാ​ഭ​മാ​യ ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ളി​ന് ചു​റ്റും 15 -ഓ​ളം പേ​ർ ചേ​ർ​ന്ന് ബോ​ളി​വു​ഡ് ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ത​രം​ഗ​മാ​യ​ത്.

സം​ഘ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് പു​റ​മെ ര​ണ്ട് യു​വ​തി​ക​ളും അ​സാ​മാ​ന്യ മെ​യ്‌​വ​ഴ​ക്ക​ത്തോ​ടെ ചു​വ​ടു​വെ​ക്കു​ന്ന ഒ​രു ചെ​റി​യ കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു.

റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്താ​യി വാ​ഹ​നം നി​ർ​ത്തി​യി​ട്ട് ഇ​വ​ർ ന​ട​ത്തി​യ ഈ ​പ്ര​ക​ട​നം കാ​ണാ​ൻ വ​ഴി​യാ​ത്ര​ക്കാ​ർ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ട​രു​ക​യാ​യി​രു​ന്നു.

ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ഡി​ജി​റ്റ​ൽ ലോ​കം ര​ണ്ട് പ​ക്ഷ​ത്താ​യി ചേ​രി​തി​രി​ഞ്ഞു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ ല​ക്ഷ്യ​ത്തെ​യും യു​വ​ത​ല​മു​റ​യു​ടെ മ​നോ​ഭാ​വ​ത്തെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​വ​രാ​ണ് ഒ​രു വി​ഭാ​ഗം.

ഗ​താ​ഗ​ത​ത്തി​നാ​യി കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മ്മി​ച്ച ഹൈ​വേ​ക​ൾ കേ​വ​ലം സോ​ഷ്യ​ൽ മീ​ഡി​യ റീ​ൽ​സു​ക​ൾ നി​ർ​മ്മി​ക്കാ​നു​ള്ള വേ​ദി​യാ​യി മാ​റു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഇ​വ​ർ വാ​ദി​ക്കു​ന്നു.

ബി​ഹാ​റി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​ഹാ​സ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. പൊ​തു ഇ​ട​ങ്ങ​ളി​ലെ ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ൾ സി​വി​ക് സെ​ൻ​സി​ന്‍റെ അ​ഭാ​വ​മാ​ണെ​ന്നും ഇ​ത് മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണെ​ന്നും വി​മ​ർ​ശ​ക​ർ തു​റ​ന്ന​ടി​ക്കു​ന്നു.

എ​ന്നാ​ൽ, ഇ​തി​നെ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ കാ​ണു​ന്ന​വ​രും കു​റ​വ​ല്ല. നൃ​ത്തം ചെ​യ്ത യു​വാ​ക്ക​ളു​ടെ ക​ഴി​വി​നെ പ്ര​ശം​സി​ക്കു​ന്ന ഇ​വ​ർ, ഇ​തി​നെ വെ​റു​മൊ​രു ആ​ഘോ​ഷ​മാ​യി കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​വ​ർ നൃ​ത്തം ചെ​യ്ത​ത് റോ​ഡി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ത്ത​ല്ലെ​ന്നും ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മി​ല്ലാ​ത്ത വി​ധം പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ​മാ​ന​മാ​യ രീ​തി​യി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ റീ​ൽ​സു​ക​ൾ ചി​ത്രീ​ക​രി​ക്കു​മ്പോ​ൾ അ​തി​നെ ആ​ധു​നി​ക​ത​യു​ടെ ഭാ​ഗ​മാ​യി കാ​ണു​ന്ന​വ​ർ, ബി​ഹാ​റി​ൽ അ​ത് സം​ഭ​വി​ക്കു​മ്പോ​ൾ മാ​ത്രം പ​രി​ഹ​സി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്.

പ്ര​ത്യേ​കി​ച്ചും നൃ​ത്തം ചെ​യ്ത കു​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തെ പ​ല​രും ഹൃ​ദ​യ​പൂ​ർ​വ്വം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. വി​വാ​ദം ക​ന​ത്ത​തോ​ടെ അ​ധി​കൃ​ത​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

പ​ട്ന പോ​ലീ​സ് ഈ ​വൈ​റ​ൽ വീ​ഡി​യോ പ​രി​ശോ​ധി​ക്കു​ക​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം.

Tags : CivicSense YouthCulture RoadSafety DancePerformance ViralReels

Recent News

Up