x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണുതുറക്കാത്ത അധികൃതർ: നവജാതശിശു വാർഡുകളിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്


Published: December 23, 2025 06:50 AM IST | Updated: December 23, 2025 06:50 AM IST

മ​ധ്യ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കും രോ​ഗി​ക​ൾ​ക്കും ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

സ​ത്‌​ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ എ​ലി​ക​ൾ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ൻ​ഡോ​റി​ലെ മ​ഹാ​രാ​ജ യ​ശ്വ​ന്ത്‌​റാ​വു ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ എ​ലി​യു​ടെ ക​ടി​യേ​റ്റ് ദാ​രു​ണ​മാ​യി മ​രി​ച്ച സം​ഭ​വം നി​ല​നി​ൽ​ക്കെ​യാ​ണ് സ​മാ​ന​മാ​യ സു​ര​ക്ഷാ വീ​ഴ്ച​ക​ൾ ജ​ബ​ൽ​പൂ​രി​ലും സ​ത്‌​ന​യി​ലും ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

രോ​ഗി​ക​ൾ കി​ട​ക്കു​ന്ന ക​ട്ടി​ലു​ക​ളി​ൽ വ​രെ എ​ലി​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന കാ​ഴ്ച ആ​രോ​ഗ്യ​രം​ഗ​ത്തെ ത​ക​ർ​ച്ച​യെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തീ​വ ശു​ചി​ത്വം പാ​ലി​ക്കേ​ണ്ട ന​വ​ജാ​ത​ശി​ശു വാ​ർ​ഡു​ക​ളി​ൽ പോ​ലും എ​ലി​ക​ൾ താ​വ​ള​മാ​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

സം​സ്ഥാ​നം 'എ​ലി​ക​ളു​ടെ ത​ല​സ്ഥാ​നം' ആ​യി മാ​റു​ന്നു എ​ന്ന പ​രി​ഹാ​സ​വു​മാ​യി പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ൾ ചി​കി​ത്സ തേ​ടു​ന്ന വാ​ർ​ഡു​ക​ളി​ൽ ഇ​ത്ത​രം ക്രൂ​ര​ത​ക​ൾ അ​നു​വ​ദി​ക്കു​ന്ന അ​ധി​കാ​രി​ക​ൾ സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സി​ക്കാ​ൻ ത​യ്യാ​റാ​കു​മോ എ​ന്ന ചോ​ദ്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് വി​ല ക​ൽ​പ്പി​ക്കാ​ത്ത ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ളി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും സ​ർ​ക്കാ​രി​നോ​ടും ആ​രോ​ഗ്യ​വ​കു​പ്പി​നോ​ടും അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Tags : Madhya Pradesh HealthCrisis HospitalNegligence RatMenace NewbornSafety

Recent News

Up